Home Authors Posts by ഡോ. ജി. നാരായണസ്വാമി

ഡോ. ജി. നാരായണസ്വാമി

0 POSTS 0 COMMENTS

ഒൻപത്‌

ഏതോ ഒരു പെർസാദിന്റെ വീട്ടിലെ കല്യാണത്തിന്‌ ചന്ദറും ചക്കറിയുമാണ്‌ എന്നെ കൊണ്ടുപോയത്‌. പെർസാദ്‌ ആരാണെന്ന്‌ എനിക്കറിയില്ല. വലിയ ബിസിനസ്സുകാരനാണത്രേ. ഒരു ദിവസം ക്ഷണം വന്നു. പിറകെ സഹപ്രവർത്തകർ ചന്ദറും ചക്കറിയും വന്നുഃ “വന്നുകാണുക ഞങ്ങളുടെ വിവാഹരീതികൾ”. അത്രതന്നെ. പൊതുവെ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല ഞാൻ. ആർഭാടമുണ്ടെങ്കിൽ ഒട്ടുമില്ല. കല്യാണം ആണിന്റെയും പെണ്ണിന്റെയും സ്വകാര്യമാണെന്നാണ്‌ എന്റെ പക്ഷം....

ഏഴ്‌

ശനിയാഴ്‌ച രാവിലെതന്നെ അസീസ്‌ കാറും കൊണ്ടെത്തി. ഹിന്ദി സിനിമയിലെ ഒരു ബോംബെവില്ലന്റെ മട്ടും ഭാവവുമാണ്‌ അസീസിന്‌. പക്ഷെ പഞ്ചപാവം. വഴിനീളെ കാഴ്‌ചകൾ കാട്ടിത്തന്നു. തലസ്ഥാനനഗരത്തിൽ കുറേനേരം ചുറ്റി. കാപ്പിരികളുടെ കയ്യിൽനിന്ന്‌ ‘കലബാഷ്‌’കായ്‌ തുരന്നു കൊത്തുപണികൾ ചെയ്ത കുട്ടിച്ചെപ്പുകൾ വാങ്ങി. വിലപേശാൻ അവർ മോശമല്ലായിരുന്നു. രാഷ്രപതിയുടെ ഭവനവും പൊതുജനസഭയുടെ മന്ദിരവും...

എട്ട്‌

അമാവാസിനാൾ അടുത്തു. ഗവേഷണസ്ഥാപനത്തിലുള്ളവർ ഒരു അന്തിപിക്‌നിക്കിനുള്ള വട്ടത്തിലാണ്‌. രാത്രി കൂരിരുട്ടിൽ കടപ്പുറത്തു മുട്ടയിടാൻ വരുന്ന ആമക്കൂട്ടങ്ങളെ കാണാൻ. എന്നെയും കൂട്ടി. എല്ലാവരും അവരവരുടെ കാറിൽ വഴിക്കൊരിടത്തുകൂടി. അവിടെനിന്ന്‌ വളരെയേറെ പോകണം ആ കടപ്പുറത്തെത്താൻ. വരാൻ വൈകുന്നവരെ കാത്തിരിക്കുമ്പോൾ വെറോണിക്ക കാർസ്‌റ്റീരിയോവിന്റെ ഒച്ച കൂട്ടി. ആഫ്രിക്കൻ ആദിവാസിഗാനം. അഭൗമികമായ താളവട്ടം. തരിപ്പുകയറുന്നതുപോലെ...

അഞ്ച്‌

പണിത്തിരക്കിന്റെ ദിവസങ്ങൾ എന്റെ മുന്നിൽ. ആദ്യം എല്ലാവരേയും പരിചയപ്പെട്ടു. കൂട്ടുജോലിക്കായി ബ്രിട്ടനിൽനിന്ന്‌ ജൂലി മാസങ്ങൾക്കുമുമ്പേ എത്തിയിരുന്നു. സർക്കാരനുവാദത്തിനു താമസിച്ചതിനാൽ എനിക്കു വൈകിയതാണ്‌. ഫ്രെഡി തീലക്‌സിംഗും നാസർ ഗോപാലും ഞങ്ങളെ സഹായിക്കും. രണ്ടും പയ്യൻമാരാണ്‌. ഗവേഷണസ്ഥാപനത്തിന്റെ തലവൻ ലെമോസ്‌. കറുമ്പൻ. വയസ്സൻ. സുമുഖൻ. സൗമ്യൻ. കുണ്ടൻകിണറിന്റെ ഒച്ച. കണ്ടപാടെ കെട്ടിപ്പിടിച്ചു. പഴയ...

ആറ്‌

അടുത്തദിവസം കാലത്തേ ഓടിവന്നു അസീസ്‌. തലേന്ന്‌ ലീവിലായിരുന്നതിനാൽ കാണാൻ പറ്റിയിരുന്നില്ല. ഇന്ത്യയിൽ ഞങ്ങളുടെകൂടെ കുറേനാൾ ഉണ്ടായിരുന്നതാണ്‌. ഞാൻ പുറപ്പെടുന്നത്തിനു കുറച്ചുമുമ്പാണ്‌ അസീസ്‌ ദ്വീപിലേയ്‌ക്കു മടങ്ങിയത്‌. പെട്ടിയിലെ അധികഭാരം എന്നെ ഏൽപ്പിച്ചിരുന്നു. അതുകൈമാറി. അസീസ്‌ അന്നത്തെ ദിനപത്രം എന്നെ തുറന്നുകാട്ടി. അതിലുമുണ്ട്‌ ഈ ഭാരതീയനെപ്പറ്റി വാർത്ത. അസീസിനാകെ ഉത്സാഹംഃ “വീട്ടിലേക്കു വരണം. കാണാൻ...

നാല്‌

നന്നേ വൈകിയാണെഴുന്നേറ്റത്‌. മുറിക്കുപുറത്ത്‌ പ്രഭാതസൂര്യന്റെ പ്രസന്നതയും അകത്ത്‌ യന്ത്രക്കുളിരിന്റെ ദുർമുഖവും. വശത്തെ മേശമേൽ ഒരുക്കിയിരുന്ന സാധനസാമഗ്രികൾകൊണ്ട്‌ കാപ്പിയുണ്ടാക്കിക്കുടിച്ചു. വാതിൽപഴുതിലൂടെ അകത്തേക്കിട്ടിരുന്ന ഇംഗ്ലീഷ്‌ പത്രം ഓടിച്ചു വായിച്ചു. വിസ്തരിച്ചു കുളിച്ചു പുറത്തിറങ്ങി. റെസ്‌റ്റോറന്റിൽ യൂറോപ്യൻ ഭക്ഷണമാണ്‌. പഴച്ചാറുകൾ, പഴവർഗങ്ങൾ, മുട്ട, റൊട്ടി, വെണ്ണ, ചീസ്‌, ജാം, കോൺഫ്ലേക്സ്‌, പാൽ, കാപ്പി. പൊങ്ങച്ചക്കാരുടെ പതിവു പ്രാതൽവിഭവങ്ങൾ. ജമൈക്കൻ...

ഇരുപത്തിയഞ്ച്‌

ഭൂമധ്യരേഖമുറിച്ച്‌ അത്‌ലാന്റിക്‌ കടന്ന്‌ വിഷ്ടിയുടെ കപ്പൽ തെക്കേ ആഫ്രിക്കയിലെ കേപ്‌ ടൗണിലെത്തി നങ്കൂരമിട്ടു. ഇവിടെ കുറച്ചാളുകൾ ഇറങ്ങും. കറച്ചാളുകൾ കേറും. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പുറപ്പെടും. മൗറീഷ്യസ്‌ വഴി ആസ്ര്തേലിയയിലേക്ക്‌. ഇന്ത്യാസമുദ്രത്തിലൂടെ നെടുങ്കനൊരു യാത്ര. അതിനുള്ള തയാറെടുപ്പിലായിരുന്നു കപ്പൽക്കാർ. തപാൽപെട്ടി എത്തി. ആകാംക്ഷയോടെ ഏവരും. അമ്മയുടെയും ഇളയ സഹോദരിയുടെയും കത്തുകളുണ്ട്‌ വിഷ്ടിക്ക്‌....

ഇരുപത്തിയാറ്‌

ചെറുപ്പത്തിൽതന്നെ വിദ്യാഭ്യാസം നിർത്തേണ്ടിവന്നതിൽ വിഷ്ടിക്ക്‌ കുണ്‌ഠിതമുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു ബിരുദമെങ്കിലും വേണം. വയറ്റുപിഴപ്പിനു വേണ്ടത്ര പരിജ്ഞാനമുണ്ടെന്നതു ശരി. പക്ഷെ എന്തെല്ലാം പഠിക്കാൻ കിടക്കുന്നു? അതിനെപ്പറ്റിയൊന്നും കാര്യമായി ആലോചിക്കാൻ ഇട കിട്ടിയിരുന്നില്ല. ഇപ്പോൾ കുറെ സ്വസ്ഥതയുണ്ട്‌. ജോലിയോടൊത്ത്‌ അതുംകൂടി ഏറ്റെടുത്താലോ? സാമൂഹ്യശാസ്ര്തം തനിക്കു പ്രിയമാണ്‌. ചരിത്രവും ഭൂമിശാസ്ര്തവും മനഃശാസ്ര്തവും ഒത്തിണങ്ങിയ ശാഖ. വായനയാണു പ്രധാനം....

മൂന്ന്‌

സമുദ്രശാസ്‌ത്ര സംബന്ധമായ ജോലിക്കായി ഏതാനും മാസത്തേക്കാണ്‌ ഞാൻ ഈ ദ്വീപിലെത്തിയത്‌. വിമാനമിറങ്ങുമ്പോൾതന്നെ പവിഴപ്പഴപ്പും പച്ചവിരിപ്പും എന്നിലലിഞ്ഞു. വെയിൽ ചായുന്നേയുളളൂ. പലേ സമയമേഖലകളിലൂടെ ഒരു ദിവസത്തിലേറെ നീണ്ട വിമാനയാത്രയും അപരിചിതമായ യൂറോപ്യൻ ഇടത്താവളങ്ങളിലെ താമസവും ക്രമംതെറ്റിയ ഭക്ഷണവും എന്നെ ഒരുതരം പനിച്ചൂടിലെത്തിച്ചിരുന്നു. വെറും സാധാരണവസ്‌ത്രത്തിൽ പെട്ടിയുമുന്തി വൈകിയെത്തിയ എന്നെ ആമി വേഗം തിരിച്ചറിഞ്ഞ്‌ കാത്തിരുന്ന കാറിൽ കയറ്റി. ആദ്യത്തെ ഏതാനും...

ഇരുപത്തിരണ്ട്‌

സ്വൽപം ആക്കം കുറഞ്ഞെങ്കിലും എന്റെ പണി മുടങ്ങിയില്ല. തീരസംരക്ഷണത്തിനും സമുദ്രപരിപാലനത്തിനും അത്യാവശ്യം വേണ്ട ഗവേഷണപരിപാടികൾ എഴുതി തയാറാക്കി. കരീബിയൻകടൽ മൊത്തമായെടുത്തു പഠിക്കേണ്ട ചില പദ്ധതികളും ഉരുത്തിരിഞ്ഞുവന്നു. സമുദ്രഗവേഷണസ്ഥാപനങ്ങൾ തമ്മിൽ സഹകരിക്കാനുള്ള മേഖലകളും വ്യക്തമാക്കി. ദ്വീപിലെ സമുദ്രഗവേഷണസ്ഥാപനത്തിന്റെ സുഗമമായ പുരോഗതിക്കാവശ്യമായ മാർഗനിർദേശങ്ങളും മുൻഗണനാക്രമത്തിൽ ഉൾക്കൊള്ളിച്ചു. ജൂലിയും ഗൗരവത്തിൽതന്നെയാണ്‌ സൈദ്ധാന്തികതലത്തിൽ മുന്നേറിയത്‌. കംപ്യൂട്ടർ മാതൃകാരൂപീകരണത്തിൽ ജൂലിക്കു കൂടുതൽ അനുഭവജ്ഞാനമുണ്ട്‌. രണ്ടുപേരും തലപുകഞ്ഞ്‌ പ്രായോഗികതലത്തിൽ...

തീർച്ചയായും വായിക്കുക