Home Authors Posts by ദിപുശശി തത്തപ്പിള്ളി

ദിപുശശി തത്തപ്പിള്ളി

12 POSTS 0 COMMENTS
വാഴക്കാല വീട്‌, തത്തപ്പിളളി. പി.ഒ, എൻ. പറവൂർ, പിൻഃ 683520. Address: Phone: 0484-2440171, 9847321649

വൈകുന്നേരത്തെ ത്തെ മഴ

അത്രയൊന്നും ദീര്‍ഘമല്ലാത്ത ആ യാത്രയ്ക്കിടയില്‍ എനിക്ക് ,ഊര്‍മിളയെ ഓര്‍മ വന്നു. തൊട്ടടുത്ത നിമിഷം അമ്പരപ്പുതോന്നി. ജീവിയാത്രയുടെ ഏതോ വഴിയോരങ്ങളില്‍ മന:പ്പൂര്‍വം ഉപേക്ഷിച്ചുപോന്ന എന്തൊക്കെയോ ചിലത് ഉള്ളില്‍ വീര്‍പ്പുമുട്ടി. ഈ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ ചില നേരങ്ങളില്‍ പ്രേരണയുണ്ടായതാണ്‌. പക്ഷേ , ‘എന്തിന്‌?’, ‘ആര്‍ക്കുവേണ്ടി?’, തുടങ്ങിയ ചോദ്യങ്ങളുടെ ഘനത്വം എന്നെ നോക്കി പല്ലിളിച്ചു. സ്വയം സൃഷ്ടിച്ച ഒറ്റപ്പെടലിന്റെ തുരുത്തില്‍, ആരുടെതെന്നറിയാത്ത ശാപവചനങ്ങള്‍ക്കുകീഴെ നിര്‍വികാരതയോടെ എരിച്ചുതീര്‍ക്കുന്ന തന്റെയീ ജീവിതത്തിലിനിയെന്തുബാക്കി? റെയില്‍വെസ്റ്റേഷനിലെ, തുരുമ്പെടുത്തുതുടങ്ങിയ കസേരയിലിരുന്ന് ഞാന്‍ ചുറ്റും നോക്കി. അങ്ങിങ്ങായി ചിതറികിടക്കുന്ന...

ആത്മം

നീട്ടുമ്പോഴേക്കും പിൻവലിക്കുന്ന,മറു കൈയുടെ നിർവികാരതയാണ്,പ്രണയമെന്ന തിരിച്ചറിവുകളിൽ ;നടന്നു തീർത്ത ഭ്രാന്തൻ ദൂരങ്ങളെത്രയോ.....പറയാതടക്കിപ്പിടിക്കുമ്പോഴും ,കാണാമുറിവുകളിലൂടെ ഒലിച്ചിറങ്ങുന്ന,നനവിന്റെ നേരാണ് സ്നേഹമെന്നറിഞ്ഞ്;മരുന്നു മണമുള്ള കട്ടിൽ വിരിപ്പിൽ,കാലത്തിന്റെ വിരല്പാടിലുറയുന്നതെ സുഖം...... ...

സ്ക്രീന്‍ സേവര്‍

നിലാവിന്റെ നേര്‍ത്ത സംഗീതത്തില്‍ നിഴലുകള്‍ കഥപറയുമ്പോള്‍ ഒരു നിശാശലഭമായി പറക്കുകയായിരുന്നു, അവള്‍ . യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ആലസ്യത്തോടെ കണ്ണുകള്‍ തുറക്കുമ്പോള്‍ കിടക്കയില്‍ തന്റെ ശരീരം കാണാതെ അവള്‍ പരിഭ്രമിച്ചു. ‘’ പേടിക്കേണ്ട നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോണ്‍ മെമ്മറിയില്‍ ഭദ്രമായുണ്ട്’‘ കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു. സര്‍വതും മറന്ന് , കാമുകനോടൊപ്പം പ്രണയം പങ്കു വയ്ക്കുന്ന തന്റെ സുന്ദര നഗനശരീരം അവന്റെ സെല്‍ഫോണ്‍...

തിരിച്ചറിവുകള്‍ക്കപ്പുറം

നിലാവിന്റെ സംഗീതം, ചീവീടുകളുടെ മുരള്‍ച്ചയായിരുന്നു ജാലകങ്ങള്‍ക്കക്കരെ ചാഞ്ഞു വീഴുന്ന മഴനാരുകള്‍; പറയാതടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ വിങ്ങലുകളും......... പകുത്തു നല്‍കിയ ഹൃദയം, വലിച്ചെറിയപ്പെടുമ്പോള് ഞാന്‍ മാത്രം എന്തിനു ചിരിക്കാതിരിക്കണം? പറയാന്‍ കാത്തു വച്ചതും, എഴുതാന്‍ മറന്നു പോയതും, ഊഴം തേടിയലയുമ്പോള്‍; പങ്കുവയ്ക്കപ്പെടാതെ പോയ സ്നേഹം ചിതലരിച്ച പാതി ഹൃദയത്തില്‍ നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും.... ഉണങ്ങി വരണ്ട സൗഹൃദങ്ങള്‍ക്കും, ക്ലാവു പിടിച്ച ബന്ധക്കണ്ണികള്‍ക്കും, തിരിച്ചറിവുകളില്‍ സ്ഥാനഭ്രംശം പെയ്തൊഴിഞ്ഞ സായന്തനങ്ങള്‍ക്കും , സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തിയ...

നിറങ്ങള്‍ പറഞ്ഞ നുണ

അവളെ പരിചയപ്പെട്ടതിനുശേഷമാണ് അയാള്‍ നിറങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയത്. അതുവരെയും അയാളുടെ സ്വപ്നങ്ങളുടെ അതിര്‍ത്തികളില്‍ തളം കെട്ടിക്കിടക്കുന്നത് അയല്‍ വീടുകളുടെ അടുക്കളപ്പുറത്തെ കിണറ്റുകരയിലിരുന്ന് തന്റെ അമ്മ എച്ചില്പ്പാത്രങ്ങളില്‍ നിന്നും കഴുകിയിളക്കുന്ന കരിയുടെ കാളിമയായിരുന്നു. മഴവില്ലില് പൊതിഞ്ഞ് തന്റെ സ്വപ്നങ്ങളത്രയും അവള്‍ അയാള്‍ക്കു സമ്മാനിക്കുമ്പോള്‍ പുറത്തെ നിലാവിന്റെ സുഗന്ധം അയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. നമ്മുടേതെന്ന് പറഞ്ഞ് മോഹങ്ങളുടെ കുങ്കുമനിറം മഷിത്തണ്ടില്‍ നിറച്ച് അയാള്‍ അവള്‍ക്കു നല്കി. ഒടുവില്‍.... മോഹങ്ങളുടെ...

‘തിരിച്ചറിവുകൾക്കപ്പുറം’

നിലാവിന്റെ നേർത്ത സംഗീതം ചീവിടുകളുടെ മുരൾച്ചയായിരുന്നു. ജാലകങ്ങൾക്കക്കരെ ചാഞ്ഞു വീഴുന്ന, മഴനാരുകൾ; പറയാതടക്കിപ്പിടിച്ച സ്വപ്‌നങ്ങളുടെ വിങ്ങലുകളും.......... പകുത്തു നൽകിയ ഹൃദയം, വലിച്ചെറിയപ്പെടുമ്പോൾ ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം? പറയാൻ കാത്തുവെച്ചതും എഴുതാൻ മറന്നു പോയതും ഊഴം തേടിയലയുമ്പോൾ; പങ്കുവെയ്‌ക്കപ്പെടാതെ പോയ സ്‌നേഹം, ചിതലരിച്ച പാതി ഹൃദയത്തിൽ നഖമുനകളാഴ്‌ത്തി പിടയുന്നിപ്പോഴും...... ഉണങ്ങിവരണ്ട സൗഹൃദങ്ങൾക്കും ക്ലാവു പിടിച്ച ബന്ധക്കണ്ണികൾക്കും. തിരിച്ചറിവുകളിൽ സ്‌ഥാനഭ്രംശം. പെയ്‌തൊഴിഞ്ഞ സായഹ്‌നങ്ങൾക്കും സ്വപ്‌നങ്ങൾ ചാഞ്ഞുറങ്ങിയ നിശായാമങ്ങൾക്കും...

അഞ്ച്‌ മിനിക്കഥകൾ

1. ചിരി മഞ്ഞുതുള്ളികളുടെ സുഗന്ധം ആർക്കോ എപ്പോഴോ എവിടെയോ വച്ച്‌ നഷ്‌ടമായ സ്വപ്‌നങ്ങളുടെ ജീർണ്ണഗന്ധമാണെന്നുള്ള തിരിച്ചറിവിലാണ്‌ അയാൾ ചിരിക്കാൻ തുടങ്ങിയത്‌. പക്ഷേ ആ ചിരി അവസാനിച്ചില്ല. മാനസികാരോഗ്യാശുപത്രിയിൽ പലവട്ടം ഷോക്ക്‌ ട്രീറ്റ്‌മെന്റിനു വിധേയനാവുമ്പോഴും അയാൾ ചിരിച്ചുകൊണ്ടേയിരുന്നു. 2. പൊരുൾ ആദ്യം കരഞ്ഞത്‌ അവളായിരുന്നു. അയാൾ പക്ഷേ ചിരിക്കുകയായിരുന്നു. പക്ഷേ കാര്യകാരണങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച്‌ പൊരുളുകളുടെ ഇളം വിത്തുകൾ പുറത്തെടുത്തപ്പോൾ അവൻ ഞെട്ടിത്തരിച്ച്‌ കരഞ്ഞു....

“ബർത്ത്‌ഡേ ഗിഫ്‌റ്റ്‌”

ലക്ഷ്‌മിയമ്മയുടെ ഷഷ്‌ഠിപൂർത്തിയാഘോഷം അതിഗംഭീരമായിരുന്നു. ലക്ഷ്‌മിയമ്മയുടെ മകൻ അനന്തന്റെ കല്ല്യാണമായിരുന്നു ഇതിനുമുമ്പ്‌ ആ ഗ്രാമത്തിൽ നടന്ന ഏറ്റവും വലിയ ആഘോഷം. നാടൊട്ടുക്ക്‌ ക്ഷണിച്ചിരുന്നു - പിറന്നാളാഘോഷത്തിന്‌. പിറന്നാൾ പ്രമാണിച്ച്‌ മകൻ അനന്തനും, ഭാര്യ രമയും മലയാളമറിയാത്ത അവരുടെ രണ്ടുകുട്ടികളും, അമേരിക്കയിൽ നിന്നും നാലുദിവസം മുമ്പേ തറവാട്ടിലെത്തിയിരുന്നു. അമ്മായിമ്മയുടെ പിറന്നാളാഘോഷത്തിന്‌ രമ, തന്റെ ഇന്റിമേറ്റ്‌ ഫ്രണ്ട്‌ ജെനിലിയെയും കൊണ്ടുവന്നിരുന്നു. ആഘോഷങ്ങൾ ഗംഭീരമാക്കാൻ അമേരിക്കയിലിരുന്നുകൊണ്ടുതന്നെ,...

അവസ്‌ഥാന്തരങ്ങൾ

പുറത്ത്‌ മഴനാരുകൾ പൊട്ടിച്ചിതറുന്നുണ്ട്‌. ജനാലയിലൂടെ മുറിയിലേക്ക്‌ കടന്നുവരുന്ന തണുത്ത കാറ്റിന്‌ പക്ഷേ, എന്റെ ഹൃദയത്തെ തണുപ്പിക്കാനാവുന്നില്ല. ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ടാവുമ്പോൾ മനസ്‌ ചൂടു പിടിച്ചിരിക്കുമല്ലോ. എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴലുന്ന മനസുമായി ഞാനിരുന്നു. അച്ഛനെക്കുറിച്ചോ, അമ്മയെക്കുറിച്ചോ, അതുമല്ലെങ്കിൽ എന്നെക്കുറിച്ചോ എന്തെങ്കിലും ചേട്ടൻ ചോദിച്ചിരുന്നുവെങ്കിൽ എല്ലാം പറയാൻ ഒരു തുടക്കം കിട്ടുമായിരുന്നു. പക്ഷേ....... “വീട്ടിൽ നല്ല വിശേഷമല്ലേ? എന്ന്‌...

ശേഷം

ആർക്കോ, എപ്പോഴോ എവിടെയോ വെച്ച്‌ നഷ്‌ടമായ ഒരോർമ്മയുടെ തീക്ഷ്‌ണ നൊമ്പരം പോലെ, ബാലചന്ദ്രൻ കരിയിലകൾ വീണു കിടക്കുന്ന മുറ്റത്തു നിന്നു. ഓർമ്മയുറയ്‌ക്കാത്ത മകനേയും, തനിക്കൊരിക്കലും മനസു തുറന്ന്‌ സ്‌നേഹിക്കാൻ കഴിയാതിരുന്ന; തന്നെ മാത്രം ആശ്രയിച്ചിരുന്ന ഭാര്യയേയും ഉപേക്ഷിച്ച്‌, വീഴ്‌ചകളെ തെല്ലും ഭയക്കാതെ ധൂർത്ത യൗവനത്തിന്റെ സമതലഭൂമിയിലേക്ക്‌ ധാർഷ്‌ട്യത്തോടെ നടന്നു കയറിയത്‌ ഇന്നലെയെന്നതുപോലെ അയാൾക്കു മുന്നിൽ തെളിഞ്ഞു. ഒരു ഹിരനായ്‌ നാടകത്തിലെ, രംഗബോധമില്ലാത്ത ഒരു...

തീർച്ചയായും വായിക്കുക