Home Authors Posts by ദിപുശശി

ദിപുശശി

0 POSTS 0 COMMENTS
വാഴക്കാല വീട്‌, തത്തപ്പിളളി. പി.ഒ, എൻ. പറവൂർ, പിൻഃ 683520, Address: Phone: 9847321649

ചാഞ്ഞു പെയ്യുന്ന മഴ

യാത്ര പുറപ്പെടുമ്പോൾ വെളിച്ചം വീണിരുന്നില്ല. പക്ഷികൾ ചിലച്ചുണരുന്നതേയുള്ളൂ. ജനുവരി മാസമായതിനാൽ നല്ല തണുപ്പ്‌. ഏതുനിമിഷവും നിലംപൊത്തി വീണേക്കാവുന്ന വെയ്റ്റിംഗ്‌ ഷെഡ്ഡിൽ രണ്ടുമൂന്നുപേർ നിൽക്കുന്നുണ്ട്‌. ഭാഗ്യം, ആദ്യത്തെ ബസ്‌ പുറപ്പെട്ടിട്ടില്ല. തണുപ്പിന്റെ സൂചിമുനകൾ ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. വെയ്റ്റിംഗ്‌ ഷെഡ്ഡിന്റെ വലതുവശത്ത്‌, ഓലകെട്ടി മറച്ച ഒരു ചെറിയ ചായക്കട കണ്ടു. അവിടെ നിന്നും ചൂടുകാപ്പി വാങ്ങി ഊതിയാറ്റി കുടിക്കുന്നതിനിടയിൽ...

രണ്ട് കഥകള്‍

1ആശ്വാസം നിലാവിന്റെ നേര്‍ത്ത സംഗീതത്തില്‍ നിഴലുകള്‍ കഥ പറയുമ്പോള്‍ ഒരു നിശാശലഭമായി പറക്കുകയായിരുന്നു അവള്‍. യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ആലസ്യത്തോടെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ തന്റെ ശരീരം കാണാഞ്ഞ് അവള്‍ പരിഭ്രമിച്ചു. 'പേടിക്കേണ്ട നിന്റെ സുന്ദരശരീരം ദാ ഈ ഡി.വി.ഡിയില്‍ ഭദ്രമായുണ്ട്. 'കാമുകന്‍ പറഞ്ഞു. കാമുകനോടൊപ്പം സര്‍വ്വതും മറന്ന് സ്‌നേഹം പങ്കു വെക്കുന്ന തന്റെ നഗ്‌ന ശരീരം ഡി.വി.ഡി.പ്ലെയറില്‍ കണ്ടപ്പോഴാണ് , അവള്‍ക്ക് ആശ്വാസമായത്. 2....

കുഞ്ഞുകഥകള്‍

1. മൗനം കുറച്ചു നാളുകള്‍ക്കു ശേഷമാണ് അവര്‍ നഗരത്തിരക്കില്‍ കണ്ടുമുട്ടിയത്. കോഫീഹൗസിലിരുന്ന് കാപ്പിയും ബെര്‍ഗ്ഗറും കഴിക്കുമ്പോഴും ,ഏ സി തീയേറ്ററിലിരുന്ന് സിനിമ കാണുമ്പോഴും ഹോട്ടല്‍മുറിയില്‍ വികാരങ്ങള്‍ പങ്കുവെച്ചുകിടക്കുമ്പോഴും അവര്‍ക്കിടയില്‍ മൗനത്തിന്റെ കനത്ത മതില്‍ക്കെട്ടുണ്ടായിരുന്നു. ഒടുവില്‍ യാത്ര പറയാന്‍ നേരം അയാള്‍ അവളോട് ചോദിച്ചു. 'നമ്മുടെ ഡിവോഴ്‌സിന്റെ അടുത്ത കൗണ്‍സിലിങ് എന്നാണ്? 2. ചിരി മഞ്ഞുതുള്ളികളുടെ സുഗന്ധം ആര്‍ക്കോ എപ്പോഴോ എവിടെയൊക്കെയോ നഷ്ടമായ സ്വപ്നങ്ങളുടെ ജീര്‍ണ്ണഗന്ധമാണെന്ന തിരിച്ചറിവിലാണ്...

പലായനത്തിനൊടുവിൽ

ജാലകപ്പഴുതിലൂടെ അരിച്ചെത്തിയ നിലാവ്‌, അവളുടെ കാതിൽ മന്ത്രിച്ചുഃ “നമുക്ക്‌ ഒളിച്ചോടാം. എതിർപ്പുകളും വിലക്കുകളുമില്ലാത്ത ഒരു ലോകത്തേക്ക്‌.” അവൾ, താൻ ഓമനിച്ചുകൊണ്ടു നടന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറച്ചുവെച്ച മണിച്ചെപ്പിനൊപ്പം വീട്ടുകാർ തനിക്കായി സ്വരുക്കൂട്ടിയിരുന്ന പണവും സ്വർണ്ണാഭരണങ്ങളുമെല്ലാം കൈക്കലാക്കി; നിലാവിനോടൊത്ത്‌ പടിയിറങ്ങി. കാടുകളും, കുന്നുകളും, പുഴകളും താണ്ടി അവർ യാത്ര തുടർന്നു. ഒടുവിൽ വൈദ്യുതപ്രഭയിൽ മുങ്ങിനിൽക്കുന്ന മഹാനഗരത്തിന്റെ ഒരൊഴിഞ്ഞകോണിൽ അവർ എത്തിച്ചേർന്നു. ...

യാത്ര

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ ഓർമ്മത്താളുകളിലൊരു മഴപ്പെയ്‌ത്തിനായ്‌.... ഒരു നിശ്ശബ്‌ദ സങ്കീർത്തനമെൻ നിനവിൽ, ഭഗ്‌ന സ്വപ്‌നങ്ങൾക്കു താരാട്ടായ്‌.... തനുത്ത സ്‌പർശമെൻ വിരൽത്തുമ്പിൽ പറയാൻ മറന്ന പ്രണയത്തെ തലോടിയുണർത്താൻ.... ഒരു രക്തതുള്ളി മാത്രം ബാക്കിയെൻ സിരകളിൽ കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ- ജീവിതത്തിൻ തർപ്പണത്തിനായ്‌.... കാത്തിരുന്നു, ഞാനീയിരുട്ടിൽ, സൂര്യശിഖരത്തിൻ- കരുണ വറ്റാത്ത വെളിച്ചക്കൈകളെ..... വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം. ചോര മണക്കുന്ന........, കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;...

തീർച്ചയായും വായിക്കുക