സി.വി. ശ്രീരാമൻ
കഥയുടെ കഥ
ഒരു കാർഡിൽ ഒതുക്കാവുന്ന ഒരു കഥയേ ഉള്ളൂ. അത് സ്വന്തം കഥയാകുന്നു. സ്വന്തം കഥയെഴുതാൻ സമയമായോ? ഇല്ല. മറ്റാരുടേയും കഥ തന്നിലേയ്‌ക്കു കടക്കാൻ വയ്യാത്തവിധം സ്വന്തം ‘ഈഗോ’ കനത്തു കനത്തു വരുമ്പോഴല്ലേ സ്വന്തം കഥ എഴുതേണ്ടിവരിക? അതിനിപ്പോൾ സമയമായിട്ടില്ല. (ഇന്ന് മാസിക 1989 ഫെബ്രുവരി) ...
ഭാഷ
ഭാഷാഭ്രാന്തൻ ഓട്ടോറിക്ഷക്കാരനോട്‌ഃ ‘ചട്ട കല്ലൂരി’. ‘പട്ടിക്കാട്ട് ഒന്നും വണ്ടി പോകാതെ സാർ.’ ഭാഷാഭ്രാന്തൻ ഓട്ടോറിക്ഷയിൽ കയറി. ‘വിട്ട്‌ട്’ വണ്ടി ഓടിത്തുടങ്ങി. പെട്ടെന്ന് ഭാഷാഭ്രാന്തൻ പറഞ്ഞുഃ ‘നിർത്തിട്. ഇതു താൻ ചട്ടകല്ലൂരി’. ഓട്ടോറിക്ഷക്കാരൻ അമ്പരന്നു. ‘ഇതു നമ്മ ലാ കാളേജ് ഇല്ല്യാ...? നീങ്കെ ഇംഗ്ലീഷിലെ ചൊന്നാൽ എനക്കെപ്പെടി തെരിയും?“ ...