Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

കുചേലനിൽ സ്‌നേഹ, നമിത

രജനീകാന്തിന്റെ പുതിയ ചിത്രം ‘കുചേലൻ’ താരനിബിഡമാക്കാനാണ്‌ സംവിധായകൻ പി. വാസുവിന്റെ തീരുമാനം. സൂപ്പർതാരമായി രജനി നിറയുന്ന സിനിമയിൽ ജനപ്രിയ നായികമാരെ അണിനിരത്തി പ്രേക്ഷകരെ സ്വാധീനിക്കാനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. സിനിമ പശ്ചാത്തലമുളള കഥയായതിനാൽ സിനിമാനടിമാരായി തന്നെ താരസുന്ദരിമാരെ ‘കുചേലനി’ൽ ഉൾപ്പെടുത്താമെന്ന എളുപ്പവഴിയും അണിയറ പ്രവർത്തകർക്കുണ്ട്‌. സ്‌നേഹയും നമിതയുമാണ്‌ പുതുതായി ‘കുചേലനി’ൽ കടന്നുകയറിയിട്ടുളളത്‌. മലയാളി സുന്ദരിമാരായ നയൻതാരയും മംമ്‌താ മോഹൻദാസും നേരത്തെ പ്രൊജക്‌ടിൽ ഇടംനേടിയിരുന്നു. ബോളിവുഡിനെ...

‘ഹെയ്‌സൽ മേരി’യിൽ മണിക്കുട്ടൻ

ജോർജ്‌ കിത്തുവിന്റെ പുതിയ സിനിമ ‘സ്വപ്‌നങ്ങളിൽ ഹെയ്‌സൽ മേരി’യിൽ യുവതാരം മണിക്കുട്ടൻ നായകനാകുന്നു. ഭാമ ടൈറ്റിൽറോളിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്‌ത്രീപക്ഷ സിനിമയിൽ മുകേഷും നായകനിരയിലുണ്ട്‌. തിലകൻ, ജഗതി, വിനീത്‌കുമാർ, മാമുക്കോയ തുടങ്ങിയവരും മുഖ്യവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നത്‌ എം.ഡി. സുകുമാരൻ. ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയ വരികൾക്ക്‌ ജർസൺ ആന്റണി സംഗീതം പകരുന്നു. മംഗലശേരി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കണ്ണൂരിൽ പുരോഗമിക്കുന്നു....

ലാലിന്റെ കാർഗിലിൽ വിവേക്‌ ഓബ്‌റോയ്‌

മോഹൻലാൽ-മേജർ രവി ടീം ‘കീർത്തിചക്ര’ക്കു ശേഷം ഒന്നിക്കുന്ന ‘കാർഗിലി’ൽ വിവേക്‌ ഓബ്‌റോയും. ബഹുഭാഷാ ചിത്രമായതിനാലാണ്‌ ബോളിവുഡിലെ അനിഷേധ്യതാരമായ വിവേകിനെയും പ്രോജക്‌ടിൽ സഹകരിപ്പിക്കുന്നത്‌. ‘കീർത്തിചക്ര’യിലൂടെ പ്രേക്ഷകമനസ്സിൽ ആഴത്തിൽ പതിഞ്ഞ മേജർ മഹാദേവനായി സൂപ്പർതാരം മോഹൻലാൽ ഒരിക്കൽകൂടി എത്തുകയാണ്‌. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കും. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ്‌ ദാമോദരനാണ്‌ ‘കാർഗിൽ’ നിർമ്മിക്കുന്നത്‌. മോഹൻലാലും വിവേക്‌ ഓബ്‌റോയും ഇതാദ്യമായല്ല...

താരാട്ടുപാട്ടുമായി ഗായത്രി വീണ്ടും

മുല്ലയിലെ ‘കണ്ണിൻവാതിൽ ചാരാതെ...’ എന്ന താരാട്ടുപാട്ടിലൂടെ യുവഗായിക ഗായത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭാവാർദ്രതയോടെയുളള ആലാപനമാണ്‌ ഈ ഗാനത്തെ പോപ്പുലറാക്കിയ പ്രധാനഘടകം. ദേവാനന്ദിന്റെ ശബ്‌ദത്തിലും ഈ പാട്ട്‌ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംഗീതസംവിധായകൻ വിദ്യാസാഗറിന്റെ ശിക്ഷണത്തിൽ അധികമൊന്നും പാടിയിട്ടില്ലാത്ത ഗായത്രിയുടെ കരിയറിൽ നിർണായകമാകുകയാണ്‌ ഈ ഗാനം. ‘മകൾക്ക്‌’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടിയുറങ്ങുനീ...’ എന്നു തുടങ്ങുന്ന ഗാനത്തിനുശേഷം മറ്റൊരു താരാട്ടുപാട്ടുകൂടി ഹിറ്റായതിന്റെ ത്രില്ലിലാണ്‌ ഗായത്രി. പിന്നണിഗാനരംഗത്ത്‌ തിരക്കേറുമ്പോഴും...

‘ട്വന്റി 20’യിലൂടെ തൃഷ മലയാളത്തിൽ

താരസംഘടന നിർമിക്കുന്ന സിനിമയിൽ അന്യഭാഷാ താരവും. ‘അമ്മ’യുടെ ബാനറിൽ ഒരുങ്ങുന്ന ‘ട്വന്റി 20’യിൽ മീരാജാസ്‌മിനു പകരക്കാരിയായി താരസുന്ദരി തൃഷയെ കൊണ്ടുവരാനുളള നീക്കത്തിലാണ്‌ അണിയറപ്രവർത്തകർ. ഡേറ്റ്‌ ലഭിച്ചാൽ തൃഷയുടെ മലയാള പ്രവേശമെന്ന നിലയിലും ‘ട്വന്റി 20’ വാർത്തകളിൽ നിറയും. തമിഴ്‌-തെലുങ്ക്‌ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ തിരക്കായതിനാലാണ്‌ മീരാ ജാസ്‌മിൻ അവസാന നിമിഷം ‘അമ്മച്ചിത്രം’ ഒഴിവാക്കിയത്‌. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിർമാതാവും കൂടിയായ ദിലീപിന്റെ ജോഡിയായി...

‘ദേ ഇങ്ങോട്ടുനോക്കിയേ’ വിഷുവിന്‌

നീണ്ട ഇടവേളക്കുശേഷം ബാലചന്ദ്രമേനോൻ സംവിധാനരംഗത്ത്‌ തിരിച്ചെത്തുന്ന ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ വിഷുവിന്‌ തീയേറ്ററുകളിലെത്തും. പുതുമുഖം സാറയും ജയസൂര്യയും നായികാനായകന്മാരാകുന്ന ചിത്രത്തിൽ തിലകൻ, രാജൻ പി.ദേവ്‌, നെടുമുടി വേണു, ജഗതി, കൽപന, സലിംകുമാർ, ഇന്ദ്രൻസ്‌, ജനാർദ്ദനൻ, കൊച്ചുപ്രേമൻ, സുകുമാരി തുടങ്ങി വൻതാരനിരതന്നെ അണിനിരക്കുന്നു. അഭിനയപ്രധാനമായ റോളിലാണ്‌ ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ പ്രത്യക്ഷപ്പെടുന്നത്‌. മുഖ്യമന്ത്രി, വെട്ടുകാട്‌ സദാശിവൻ ഈ നടന്റെ കരിയറിൽ വേറിട്ടു...

‘ദൈവത്തിന്റെ കയ്യൊപ്പി’ൽ ജ്യോതിർമയിയും നിഖിതയും

ഡെന്നീസ്‌ ജോസഫ്‌ രചന നിർവഹിക്കുന്ന സസ്‌പെൻസ്‌ ത്രില്ലറിൽ ജ്യോതിർമയിയും നിഖിതയും സുഹൃത്തുക്കളായി അഭിനയിക്കുന്നു. ജ്യോതിർമയി അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രത്തിന്റെ ദുരൂഹമരണത്തോടെയാണ്‌ ‘ദൈവത്തിന്റെ കയ്യൊപ്പ്‌’ തുടങ്ങുന്നത്‌. നഗരത്തിലെ ഫൈവ്‌സ്‌റ്റാർ ആശുപത്രിയിലൊന്നായ ശങ്കേഴ്‌സ്‌ ഹോസ്‌പിറ്റലിലെ ഡോക്‌ടറായ അപർണ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടുവെന്നായിരുന്നു ആദ്യനിഗമനം. ഈ ഘട്ടത്തിലാണ്‌ സിറ്റി പോലീസ്‌ സൂപ്രണ്ട്‌ ജേക്കബ്‌ ജോർജിന്‌ അജ്ഞാത ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്‌. തുടർന്നുളള ഉദ്വേഗജനകമായ അന്വേഷണങ്ങളാണ്‌ ഈ ചിത്രത്തെ സംഭവബഹുലമാക്കുന്നത്‌. ...

ലാലിന്റെ മകനായി പൃഥ്വി

സൂപ്പർതാരം മോഹൻലാലിന്റെ മകനായി പൃഥ്വിരാജ്‌ അഭിനയിക്കുന്നു. കെ.എ ദേവരാജൻ സംവിധാനം ചെയ്യുന്ന ‘സ്വപ്നമാളിക’യിൽ ലാൽ പൃഥ്വിയുടെ പിതാവായി പ്രത്യക്ഷപ്പെടുമെന്നാണ്‌ അണിയറവൃത്തങ്ങൾ നൽകുന്ന സൂചന. ബി ഉണ്ണികൃഷ്ണനാണ്‌ താരങ്ങൾക്ക്‌ വ്യത്യസ്ത ഇമേജ്‌ നൽകുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവ്‌. സംവിധാനരംഗത്തും കയ്യൊപ്പ്‌ പതിപ്പിച്ച ഉണ്ണികൃഷ്ണന്റെ തിരക്കഥയായിരിക്കും ‘സ്വപ്നമാളിക’യുടെ അടിത്തറ. ലാൽ ജോസിന്റെ ‘കസിൻസ്‌’ ആണ്‌ മോഹൻലാൽ-പൃഥ്വിരാജ്‌ കോമ്പിനേഷനിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. ഇരുവരെയും അണിനിരത്തി ഒരേസമയം രണ്ട്‌ പ്രോജക്ടുകൾ അനൗൺസ്‌...

ഉഷാ ഉതുപ്പ്‌ മമ്മൂട്ടിയുടെ അമ്മയാകുമ്പോൾ…

നെറ്റി നിറഞ്ഞു നിൽക്കുന്ന കുങ്കുമപ്പൊട്ട്‌ ശരീരം നിറയെ ആഭരണങ്ങൾ, മെടഞ്ഞമുടിയിൽ പൂമാല, പട്ടുസാരി...പോപ്പ്‌ ഗായിക ഉഷാ ഉതുപ്പിനെ ഇവയുടെ അകമ്പടിയില്ലാതെ കാണുക അസാദ്ധ്യം തന്നെ എന്നു കരുതിയിരുന്നവർക്ക്‌ തെറ്റി. ചട്ടയും മുണ്ടും ഉടുത്ത്‌ കാതിൽ മേക്കാമോതിരവും അണിഞ്ഞ്‌ ഉഷ എത്തുകയാണ്‌, മലയാളി പ്രേക്ഷകർക്കു മുന്നിൽ. ‘പോത്തൻവാവ’ എന്ന ജോഷി ചിത്രത്തിനുവേണ്ടി തിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലം സൃഷ്‌ടിച്ച ‘വക്കീലമ്മ’ എന്ന ശക്തമായ കഥാപാത്രമാകാനാണ്‌ ഗായിക രൂപഭാവങ്ങൾ മാറുന്നത്‌. മമ്മൂട്ടി...

താരാട്ടുപാട്ടുമായി ഗായത്രി വീണ്ടും

മുല്ലയിലെ ‘കണ്ണിൻവാതിൽ ചാരാതെ...’ എന്ന താരാട്ടുപാട്ടിലൂടെ യുവഗായിക ഗായത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭാവാർദ്രതയോടെയുളള ആലാപനമാണ്‌ ഈ ഗാനത്തെ പോപ്പുലറാക്കിയ പ്രധാനഘടകം. ദേവാനന്ദിന്റെ ശബ്‌ദത്തിലും ഈ പാട്ട്‌ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംഗീതസംവിധായകൻ വിദ്യാസാഗറിന്റെ ശിക്ഷണത്തിൽ അധികമൊന്നും പാടിയിട്ടില്ലാത്ത ഗായത്രിയുടെ കരിയറിൽ നിർണായകമാകുകയാണ്‌ ഈ ഗാനം. ‘മകൾക്ക്‌’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടിയുറങ്ങുനീ...’ എന്നു തുടങ്ങുന്ന ഗാനത്തിനുശേഷം മറ്റൊരു താരാട്ടുപാട്ടുകൂടി ഹിറ്റായതിന്റെ ത്രില്ലിലാണ്‌ ഗായത്രി. പിന്നണിഗാനരംഗത്ത്‌ തിരക്കേറുമ്പോഴും...

തീർച്ചയായും വായിക്കുക