Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

വൃദ്ധവേഷത്തിൽ ബിജുമേനോൻ

ബിജു ഡി.കണ്ണൻ സംവിധാനം ചെയ്യുന്ന ‘അപ്രകാരം തന്നെ’ എന്ന ചിത്രം ബിജുമേനോന്‌ ഒരു വഴിത്തിരിവാകുമെന്ന്‌ ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നു. സുധാകരൻ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരനായും വാസൂട്ടിയെന്ന അറുപത്‌ കഴിഞ്ഞ വൃദ്ധനായുമാണ്‌ ബിജുമേനോൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. ഈ ഇരട്ടവേഷം ശ്രദ്ധിക്കപ്പെടുമെന്നു തന്നെയാണ്‌ ബിജുമേനോന്റെ പ്രതീക്ഷ. ഇന്ത്യൻ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ‘ചായം’ ആണ്‌ സംവിധായകനായ ബിജു.ഡി.കണ്ണന്റെ ആദ്യചിത്രം. ഭാവനയാണ്‌ അപ്രകാരം തന്നെയിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്‌....

ഗൗരിയും മീരയും

‘ഒരേ കടലി’ലെ ദീപ്‌തിയെപ്പോലെ ‘സ്വപ്‌നമാളിക’യിലെ ഗൗരിയും മീരാ ജാസ്‌മിനെ വീണ്ടും അംഗീകാരങ്ങളുടെ ലോകത്തെത്തിച്ചേക്കും. മോഹൻലാൽ അവതരിപ്പിക്കുന്ന അപ്പുനായരെ ആരാധനയോടെ നോക്കിക്കാണുന്ന കഥാപാത്രത്തിന്‌ വിവിധ ഭാവങ്ങൾ ഉൾക്കൊളേളണ്ടതുണ്ട്‌. പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗൗരിയെ ആവാഹിക്കാൻ മീരക്ക്‌ എളുപ്പത്തിൽ കഴിയുമെന്നതിനാൽ കഥാചർച്ച നടക്കുമ്പോൾ തന്നെ ഈ നടിയുടെ പേര്‌ ഉയർന്നുവന്നിരുന്നു. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യൻ അന്തിക്കാട്‌ ചിത്രങ്ങൾക്കുശേഷം മീരാ ജാസ്‌മിൻ മോഹൻലാലിനൊപ്പം അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌ ‘സ്വപ്‌നമാളിക’ക്ക്‌....

ബോളിവുഡിലേക്ക്‌ നയൻ ഉടനില്ല

നിരവധി ഓഫറുകളുണ്ടായിട്ടും ബോളിവുഡ്‌ പ്രവേശനത്തിന്‌ മടിച്ചുനിൽക്കുകയാണ്‌ നയൻതാര. ദക്ഷിണേന്ത്യയിൽ താരറാണിയായി വിലസുന്ന തനിക്ക്‌ ബോളിവുഡിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണത്രേ നയനെ ഹിന്ദിച്ചിത്രങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചത്‌. തെലുങ്ക്‌ ചിത്രവുമായി ഡേറ്റ്‌ ക്ലാഷ്‌ ഉണ്ടാകുമെന്നു പറഞ്ഞ്‌ ബോളിവുഡിലെ ഒന്നാംനിര സംവിധായകൻ രാജ്‌കുമാർ സന്തോഷിയുടെ ഓഫർ നയൻ നിരാകരിച്ചത്‌ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ‘തരേ സമീൻ പർ’ ഫെയിം കഥാകൃത്ത്‌ അമേൽഗുപ്‌തയുടെ ഓഫർ അടുത്തിടെയാണ്‌...

എസ്‌.എം.എസ്‌. 22ന്‌ തിയേറ്ററുകളിൽ

സർജുലാൽ സംവിധാനം ചെയ്യുന്ന എസ്‌.എം.എസ്‌ ആഗസ്‌റ്റ്‌ 22ന്‌ തിയേറ്ററുകളിൽ എത്തും. സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന ചിന്തോദ്ദീപകമായ ഒരു വിനോദ ചിത്രമാണിത്‌. രണ്ട്‌ വ്യത്യസ്‌ത ദേശങ്ങളിൽ ഒരേസമയം ഒരു എസ്‌.എം.എസ്‌. വരുത്തിത്തീർത്ത ദുരന്തങ്ങളാണ്‌ എസ്‌.എം.എസിന്റെ പ്രമേയം. വിവാഹനിശ്ചയവേളയിൽ സ്വഭാവദൂഷ്യം ആരോപിച്ച്‌ വരനും സംഘവും ഇറങ്ങിപോയതിലും അതിന്റെ അപമാനം താങ്ങാനാകാതെയുണ്ടായ പിതാവിന്റെ വേർപാടിലും മാനസിക നില തെറ്റിയ പായൽ എന്ന പെൺകുട്ടി, അമ്മയോടൊപ്പം ആത്മജ്യോതി...

ലാലിന്റെ പകൽ നക്ഷത്രങ്ങളിൽ കൽപന

രാജീവ്‌നാഥ്‌ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പകൽനക്ഷത്രങ്ങളിൽ കൽപനക്ക്‌ ശ്രദ്ധേയവേഷം മോഹൽലാൽ സംവിധായകന്റെ റോളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഓഫ്‌ബീറ്റ്‌ സിനിമയിൽ മുൻനിര ഹാസ്യതാരമായ കൽപനക്ക്‌ പക്ഷേ സീരിയസ്‌ റോളാണ്‌. ആത്മഹത്യ ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ഭാര്യാവേഷം അഭിനേത്രി എന്ന നിലക്ക്‌ കൽപനക്ക്‌ നേട്ടമാകും. മോഹൻലാൽ ചിത്രത്തിൽ കൽപന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഏറെ നാളുകൾക്കു ശേഷമാണ്‌. മിസ്‌റ്റർ ബ്രഹ്‌മചാരി, വിസ്‌മയത്തുമ്പത്ത്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവരൊന്നിച്ചെങ്കിലും...

ഷീല എന്ന മായ

മമ്മൂട്ടിയുടെ ‘മായാബസാറി’ലെ മായയായി മലയാളി പ്രേക്ഷകരെ കീഴടക്കാനുളള ദൃഢനിശ്ചയത്തിലാണ്‌ മറുനാടൻ സുന്ദരി ഷീല. അരങ്ങേറ്റ ചിത്രം മായാബസാറാണെങ്കിലും അല്ലു അർജുന്റെ ‘കൃഷ്‌ണ’യിലൂടെ ഇതിനകം സുന്ദരി മലയാളികൾക്ക്‌ പ്രിയങ്കരിയായിക്കഴിഞ്ഞു. മൊഴിമാറ്റചിത്രങ്ങളിലൂടെ മലയാളക്കര കീഴടക്കിയ അല്ലു അർജുന്റെ ജോഡിയായി എത്തിയത്‌ ഷീലക്ക്‌ അനുഗ്രഹമായിരിക്കയാണ്‌. പേരുമാറിയാണ്‌ സുന്ദരി മലയാളത്തിൽ പ്രവേശിക്കുന്നത്‌. മായാബസാറിലെ കഥാപാത്രത്തിന്റെ പേരാണ്‌ സ്വീകരിച്ചിരിക്കുന്നത്‌- മായ. പേരുമാറി മലയാളത്തിലെത്തിയ മറുനാടൻ സുന്ദരിമാരിൽ ഭൂരിഭാഗം പേർക്കും പിന്നീട്‌ ഇത്‌...

ഗീത സജീവമാകുന്നു

ഇടവേളക്കുശേഷം സിനിമയുടെ തിരക്കിൽ തിരിച്ചെത്തിയ ഗീത ‘നവംബർ റെയ്‌ൻ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്നു. ലാലു അലക്‌സിന്റെ ഭാര്യയും പുതുമുഖ നായകൻ അരുണിന്റെ അമ്മയുമായാണ്‌ ഗീത ഈ ചിത്രത്തിൽ എത്തുന്നത്‌. വിവാഹത്തെ തുടർന്ന്‌ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗീത തുളസീദാസിന്റെ ‘മേലേവാര്യത്തെ മാലാഖക്കുട്ടികൾ’ എന്ന ചിത്രത്തിൽ അമ്മ റോൾ ചെയ്‌താണ്‌ മലയാളത്തിൽ തിരിച്ചെത്തിയത്‌. നിരവധി അംഗീകാരങ്ങൾ നേടിയ ‘അമേരിക്കൻ ഡ്രീംസ്‌’ എന്ന ടെലിസീരിയലിലും ഗീതക്ക്‌ അമ്മവേഷം...

രഞ്ഞ്‌ജിത്തിന്റെ ‘തിരക്കഥ’യിൽ പൃഥ്വി-പ്രിയാമണി

റോക്കൻ റോളിനുശേഷം രഞ്ഞ്‌ജിത്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമക്ക്‌ പേരിട്ടു - തിരക്കഥ. പൃഥ്വിരാജ്‌ നായകനാകുന്ന ‘തിരക്കഥ’യിൽ പ്രിയാമണിയാണ്‌ നായിക. കാപിറ്റോൾ തിയേറ്ററും വർണ ചിത്രയും ചേർന്നു നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ മെയ്‌ ഒന്നിന്‌ തിരുവനന്തപുരത്ത്‌ തുടങ്ങും. റഫീക്ക്‌ അഹമ്മദിന്റെ ഗാനങ്ങൾക്ക്‌ ശരത്‌ ഈണം പകരുന്നു. എം.ജെ. രാധാകൃഷ്‌ണന്റേതാണ്‌ ക്യാമറ. പ്രണയകാലം ഫെയിം അജ്‌മൽ അമീർ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്ന തിരക്കഥയിൽ ജഗതി, സിദ്ദിഖ്‌, നിഷാന്ത്‌...

‘പട്ടണത്തിൽ ഭൂത’ത്തിൽ മമ്മൂട്ടി ബൈക്ക്‌ അഭ്യാസി

വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങൾക്കു പുറകെയാണ്‌ സൂപ്പർതാരം മമ്മൂട്ടി എന്നും. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘പട്ടണത്തിൽ ഭൂതം’ എന്ന സിനിമയിൽ പുതിയ ഗെറ്റപ്പിൽ താരമെത്തും. സർക്കസിലെ മോട്ടോർ ബൈക്ക്‌ അഭ്യാസിയായി മമ്മൂട്ടി സ്‌ക്രീനിൽ നിറയുന്നത്‌ ആരാധകരിൽ ആവേശം പടർത്തിയേക്കും. പ്രത്യേക സാഹചര്യത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ബൈക്ക്‌ അഭ്യാസിയുടെ ശരീരത്തിൽ അമാനുഷിക സിദ്ധി കടന്നുകൂടുന്നതും തുടർന്നുളള സംഭവവികാസങ്ങളുമാണ്‌ ‘പട്ടണത്തിൽ ഭൂത’ത്തിന്റെ കാതൽ. ‘സി.ഐ.ഡി മൂസ’യിലൂടെ ദിലീപിനെ...

കുചേലനിൽ സ്‌നേഹ, നമിത

രജനീകാന്തിന്റെ പുതിയ ചിത്രം ‘കുചേലൻ’ താരനിബിഡമാക്കാനാണ്‌ സംവിധായകൻ പി. വാസുവിന്റെ തീരുമാനം. സൂപ്പർതാരമായി രജനി നിറയുന്ന സിനിമയിൽ ജനപ്രിയ നായികമാരെ അണിനിരത്തി പ്രേക്ഷകരെ സ്വാധീനിക്കാനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. സിനിമ പശ്ചാത്തലമുളള കഥയായതിനാൽ സിനിമാനടിമാരായി തന്നെ താരസുന്ദരിമാരെ ‘കുചേലനി’ൽ ഉൾപ്പെടുത്താമെന്ന എളുപ്പവഴിയും അണിയറ പ്രവർത്തകർക്കുണ്ട്‌. സ്‌നേഹയും നമിതയുമാണ്‌ പുതുതായി ‘കുചേലനി’ൽ കടന്നുകയറിയിട്ടുളളത്‌. മലയാളി സുന്ദരിമാരായ നയൻതാരയും മംമ്‌താ മോഹൻദാസും നേരത്തെ പ്രൊജക്‌ടിൽ ഇടംനേടിയിരുന്നു. ബോളിവുഡിനെ...

തീർച്ചയായും വായിക്കുക