Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

‘അമ്മ’ ചിത്രത്തിൽ സൂപ്പർതാരങ്ങൾ

താരസംഘടനയായ അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങൾ വ്യത്യസ്തവേഷങ്ങൾ ചെയ്യുന്നു. ഇതിൽ മമ്മൂട്ടിയും മോഹൻലാലും റൗഡികളായാണ്‌ എത്തുന്നത്‌. ദിലീപ്‌ കള്ളനായും വക്കീലായി ജയറാമും വേഷമിടുന്നു. സുരേഷ്‌ഗോപിക്കും തുല്യപ്രാധാന്യമുള്ള റോളാണുള്ളത്‌. ദിലീപിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിലാണ്‌ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംനേടുന്ന സിനിമ ഒരുങ്ങുക. വാണിജ്യ ഘടകങ്ങളെല്ലാം അണിനിരത്തി ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആണ്‌ ലക്ഷ്യമെന്ന്‌ ദിലീപ്‌ പറഞ്ഞു. രചന സിബി.കെ.തോമസ്‌-ഉദയ്‌കൃഷ്ണ എന്നിവരാണ്‌. ‘അമ്മ’യിലെ സജീവ അംഗങ്ങളായ...

ഹരിശ്രീ അശോകന്‌ ജ്യോതിർമയി നായിക

ഹരിശ്രീ അശോകനെ നായകനാക്കി സുന്ദർദാസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജ്യോതിർമയിയാണ്‌ നായിക. ചിത്രത്തിന്റെ പേര്‌ ‘ആകാശം’. കെ.പി.എ.സി ലളിത, വിജീഷ്‌ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ടി.എ.റസാക്ക്‌ ഒരുക്കുന്നു. സല്ലാപം എന്ന ആദ്യചിത്രത്തിലൂടെ ദിലീപിനെയും കലാഭവൻമണിയെയും മുൻനിരയിലെത്തിച്ച സുന്ദർദാസ്‌ ചെറിയൊരു ഇടവേളയ്‌ക്കുശേഷം സജീവമാകുകയാണ്‌. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ ഹരിശ്രീ അശോകൻ നായകവേഷം കെട്ടിയിട്ടുളളൂ. ...

സ്നേഹ ജയറാമിന്റെ നായിക

‘തുറുപ്പുഗുലാനി’ൽ മമ്മൂട്ടിയുടെ ജോഡിയായി മലയാളി പ്രേക്ഷകരെ കീഴടക്കിയ സ്നേഹ ജയറാമിന്റെ ഭാര്യയായി മലയാളത്തിൽ വീണ്ടും. അക്‌ബർ സംവിധാനം ചെയ്യുന്ന ‘വെറുതെ ഒരു ഭാര്യ’യിലാണ്‌ ജയറാം-സ്നേഹ ജോഡി അണിനിരക്കുക. കുടുംബപശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ചിത്രത്തിൽ വീട്ടമ്മയുടെ സുഖദുഃഖങ്ങളാണ്‌ സ്നേഹ പ്രേക്ഷകരുമായി പങ്കുവെയ്‌ക്കുക. ഇടത്തട്ടുകാരനായ ഉദ്യോഗസ്ഥനായി ജയറാമും ആസ്വാദകമനസിൽ ഇടം പിടിച്ചേക്കും. ജനപ്രീതി തിരിച്ചുപിടിക്കാൻ ഉപയുക്തമായേക്കാവുന്ന പ്രോജക്ടുകളാണ്‌ 2008ൽ ജയറാം കമ്മിറ്റ്‌ ചെയ്തിട്ടുള്ളത്‌. സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു....

മോഹൻലാൽ-മീര ജോഡിയുടെ രസതന്ത്രം

മോഹൻലാലും മീരാ ജാസ്‌മിനും ജോഡി ചേരുന്ന സത്യൻ അന്തിക്കാട്‌ ചിത്രത്തിന്‌ ‘രസതന്ത്രം’ എന്നു പേരിട്ടു. ചിത്രീകരണം പൂർത്തിയാകുമ്പോൾ സിനിമയുടെ പേര്‌ വീണ്ടും മാറിമറിയാനുളള സാധ്യതയും ചെറുതല്ല. സത്യൻ ചിത്രങ്ങളുടെ നാമകരണം അകാരണമായി വൈകുന്നത്‌ പതിവു കാഴ്‌ചയാണെന്നാണ്‌ ചലച്ചിത്ര പ്രവർത്തകർക്കിടയിലെ സംസാരം. ‘രസതന്ത്രം’ റിലീസ്‌ ചെയ്യുമ്പോൾ മറ്റൊരു പേരിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവസന്ധാരണത്തിനായി ആശാരിയാകേണ്ടി വരുന്ന പ്രേമചന്ദ്രന്റെ കഥയാണ്‌ കലർപ്പില്ലാതെ സത്യൻ പറയുന്നത്‌. പ്രേമചന്ദ്രന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനം...

മമ്മൂട്ടിയുടെ ജോഡി പാർവതി മിൽട്ടൺ

‘ഹലോ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളക്കര കീഴടക്കിയ പാർവതി മിൽട്ടൺ മമ്മൂട്ടിയുടെ നായികയാകുന്നു. ‘ഫോട്ടോഗ്രാഫറെ’ തുടർന്ന്‌ രഞ്ജൻ പ്രമോദ്‌ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിലാണ്‌ മമ്മൂട്ടി-പാർവതി മിൽട്ടൺ ജോഡി പിറക്കുന്നത്‌. ‘ഹലോ’ തിയേറ്ററുകളിൽ ജനത്തിരക്കോടെ മുന്നേറുന്ന നാളുകളിൽ തന്നെ പാർവതിയെ മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരുടെ നായികയായി പരിഗണിച്ചിരുന്നു. ബോളിവുഡ്‌ ലക്ഷ്യംവെച്ച്‌ മുന്നേറുന്നതിനാൽ മലയാളം പ്രോജക്ടുകൾ ഒഴിവാക്കാൻ സുന്ദരി നിർബന്ധിതയാകുകയായിരുന്നു. എന്തായാലും വർണചിത്രയുടെ ബാനറിൽ സുബൈർ നിർമിച്ച്‌...

പൃഥ്വി ത്രിബിൾ റോളിൽ

ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ‘എം.ജി റോഡ്‌’ പൃഥ്വിരാജിന്റെ കരിയറിൽ നിർണായകമാകുന്നു. മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായാണ്‌ താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. സംവിധാവക-തിരക്കഥാകൃത്ത്‌ എ.കെ സാജനാണ്‌ പൃഥ്വിക്കുവേണ്ടി ത്രിബിൾറോൾ സൃഷ്ടിച്ചിട്ടുള്ളത്‌. മൂന്നു നായികമാരുമുണ്ട്‌, യുവനടന്‌ ഈ ചിത്രത്തിൽ. ബാംഗ്ലൂരും പോണ്ടിച്ചേരിയിലും കൊച്ചിയിലുമായി ഷൂട്ടിംഗ്‌ പൂർത്തിയാകുന്ന എം.ജി റോഡ്‌ പാർക്കോ ഗ്രൂപ്പിന്റെ ബാനറിൽ മുരളീധരൻ നിർമ്മിക്കുന്നു. ആക്ഷൻ റോളുകളിൽ ഏറെ തിളങ്ങാറുള്ള പൃഥ്വിരാജ്‌ ആക്ഷൻ സംവിധായകൻ ഷാജി...

സിനിമയിൽ നിന്ന്‌ ബഹിഷ്‌കൃതനായ മണിക്ക്‌ തുണ കാട്‌

ഫോട്ടോഗ്രാഫറിലൂടെ കാട്ടിൽ നിന്ന്‌ നാട്ടിലിറങ്ങിയ ആദിവാസി ബാലൻ മണി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. വൻപരാജയമായ ഫോട്ടോഗ്രാഫർ പെട്ടിയിലായെങ്കിലും അതിലഭിനയിച്ച മണി മാധ്യമങ്ങൾക്ക്‌ പ്രിയങ്കരനാണിന്നും. ഫോട്ടോഗ്രാഫറിനു ശേഷം സിനിമാരംഗത്തു നിന്ന്‌ ആരും മണിയെ തിരിഞ്ഞു നോക്കിയിട്ടില്ല. എങ്കിലും മാധ്യമപ്രവർത്തകർ മണിക്കു പിന്നാലെയുണ്ട്‌. ഫോട്ടോഗ്രാഫറിലെ പ്രകടനത്തിന്‌ സംസ്ഥാന അവാർഡ്‌ നേടിയ മണി തിരുവനന്തപുരത്തു വന്ന്‌ അവാർഡ്‌ വാങ്ങിയശേഷം വയനാടൻ കാടുകളിലേയ്‌ക്ക്‌ മടങ്ങിപ്പോയതാണ്‌. അന്തർമുഖനായ ഈ ആദിവാസി...

ലജ്ജാവതി അറബിയിലും

ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തരംഗമുണർത്തിയ ജാസി ഗിഫ്‌റ്റിന്റെ ‘ലജ്ജാവതിയേ...’ ഗാനം അറബി, സിംഹള ഭാഷകളിലും. ലജ്ജാവതിയുടെ അറബി വേർഷൻ പാടുന്നത്‌ പ്രശസ്ത ഗായകൻ ഇഷാ അബ്ബാസാണ്‌. ‘നാരീ നാരീ...’ എന്നു തുടങ്ങുന്ന ആൽബം ഹിറ്റിലൂടെ ഗാനാസ്വാദകരുടെ മനസ്‌ കീഴടക്കിയ ഇദ്ദേഹം ‘ലജ്ജാവതിയേ..’ തനതു ശൈലിയിലൂടെ മികവുറ്റതാക്കിയേക്കും. റെക്കോഡിംഗിനായി സംഗീത സംവിധായകൻ ജാസിഗിഫ്‌റ്റ്‌ പുതുവർഷാരംഭത്തിൽ ഈജിപ്‌റ്റിലേക്ക്‌ പോകും. മാതൃഭാഷയിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ ജാസി ഗിഫ്‌റ്റിന്‌...

ജാക്കിചാനും മോഹൻലാലും

ആക്ഷൻ-കോമഡി ചിത്രങ്ങളിലൂടെ ലോകം കീഴടക്കിയ ജാക്കിചാൻ മോഹൻലാലിനൊപ്പം സഹകരിക്കുന്നത്‌ സൂപ്പർതാരത്തിന്റെ ആരാധകരടങ്ങുന്ന പ്രേക്ഷക ലക്ഷങ്ങളെ സന്തുഷ്ടരാക്കിയിരിക്കുകയാണ്‌. ‘കണ്ണേ മടങ്ങുക’ ഫെയിം ജയിംസ്‌ ആൽബർട്ട്‌ സംവിധാനം ചെയ്യുന്ന സിനിമയിലാണ്‌ ഇരുവരും ഒന്നിക്കുന്നത്‌. അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാകുന്ന ചിത്രത്തിന്‌ ‘നായർസാൻ’ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ടൈറ്റിൽ റോളിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. സുഭാഷ്‌ ചന്ദ്രബോസിനൊപ്പം ഐ.എൻ.എയിൽ പ്രവർത്തിച്ച കഥാപാത്രത്തെയാണ്‌ സൂപ്പർതാരം പ്രതിനിധീകരിക്കുക. ജാക്കിചാൻ ചിത്രങ്ങൾക്ക്‌ വൻ സ്വീകരണമാണ്‌ കേരളത്തിലെ...

ലാൽ-സത്യൻ ചിത്രത്തിൽ നാലു നായികമാർ

രസതന്ത്രം ടീം വീണ്ടുമൊന്നിക്കുന്ന സിനിമയിൽ നാലു നായികമാർ. ആശീർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച്‌ സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന വിഷുച്ചിത്രത്തിൽ മോഹൻലാലിന്റെ ജോഡി മീരാ ജാസ്മിനാണ്‌. മോഹിനി, ഖുശ്‌ബു, സീത തുടങ്ങിയവരും ശക്തമായ സ്ര്തീകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമയിൽ മുകേഷ്‌, റഹ്‌മാൻ എന്നിവരുമുണ്ട്‌. പുതുവർഷാരംഭത്തിൽ ഷൂട്ടിംഗ്‌ ആർംഭിക്കും. സത്യൻ അന്തിക്കാട്‌ ചിത്രത്തിൽ തുടർച്ചയായി ഇത്‌ നാലാം തവണയാണ്‌ മീരാ ജാസ്മിൻ നായികയാകുന്നത്‌. അച്ചുവിന്റെ...

തീർച്ചയായും വായിക്കുക