Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

സീതയാവാൻ നയൻതാര വ്രതത്തിൽ

ഇപ്പോൾ നയൻതാര കരാറിൽ ഒപ്പുവെച്ചിരിക്കുന്ന ഏക ചിത്രം ഇതാണ്‌. ഇതൊരു പക്ഷെ നയൻസ്‌ അഭിനയിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്‌. ജൂലൈ അവസാനത്തോടെ നയൻസ്‌-പ്രഭുദേവ കല്യാണം നടക്കുമെന്നും അതോടെ നയൻതാര അഭിനയം നിർത്തുമെന്നുമാണ്‌ സൂചന. അവസാന ചിത്രമായതുകൊണ്ട്‌ അത്‌ ഏറ്റവും മികച്ചതാക്കണമെന്ന വാശിയിലാണത്രെ താരം. തന്റെ സീതാദേവിയെ കഥാപാത്രത്തെ എല്ലാ പൂർണതയോടും കൂടി അവതരിപ്പിക്കാൻ നയൻതാര സ്വന്തം ജീവിതരീതിയിൽത്തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്‌. ...

ഭാവന ജേർണലിസ്‌റ്റ്‌

അമൽ നീരജ്‌ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘സാഗർ ഏലിയാസ്‌ ജാക്കി’യിൽ മാധ്യമപ്രവർത്തകയുടെ റോളാണ്‌ നായിക ഭാവനക്ക്‌. നമിത മേനോൽ എന്ന ടെലിവിഷൻ ജേർണലിസ്‌റ്റായി സുന്ദരി ഏറെ തിളങ്ങുമെന്ന്‌ അണിയറ പ്രയർത്തകർ പറയുന്നു. അധോലോക രാജാവായ നായകന്റെ രഹസ്യങ്ങൾ തേടിപ്പിടിക്കുന്ന ദൃശ്യമാധ്യമ പ്രവർത്തക ഭാവനയെ മാതൃഭാഷയിൽ ഉറപ്പിച്ചു നിൽത്തുമെന്നാണ്‌ വിലയിരുത്തുകൾ. ‘ഇരുപതാം നൂറ്റാണ്ടി’ൽ മുൻ നായിക അംബിക അവതരിപ്പിച്ച പത്രപ്രവർത്തക അശ്വതിവർമ്മയും പ്രേക്ഷകശ്രദ്ധ...

മനോമിയിൽ ശോഭന

ലളിതാബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയിലെ ദേവകി അന്തർജനത്തെ അവതരിപ്പിച്ച ശോഭന അനശ്വര കഥാകാരി മാധവിക്കുട്ടിയുടെ മനോമയിൽ വേഷമിടുന്നു. മാധവിക്കുട്ടിയുടെ പ്രശസ്‌ത കൃതി മനോമിക്ക്‌ ദൃശ്യഭാഷ്യം നൽകുന്നത്‌ ബിജു വട്ടപ്പാറ. വി.എം.സി. പ്രസൻസിന്റെ ബാനറിൽ വത്സമ്മ ജോസഫ്‌ നിൽമിക്കുന്ന സിനിമയിൽ ലാൽ സുപ്രധാന കഥാപാത്രമാകുന്നു. മനോമിയെ പുതുമുഖതാരം അവതരിപ്പിക്കും. ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ഈ മാസമൊടുവിൽ രാമേശ്വരത്ത്‌ തുടങ്ങും. ടെലിവിഷൻ...

താരദമ്പതികൾക്ക്‌ ഒരു കുഞ്ഞു താരം കൂടി

ബോളിവുഡിന്റെ താരദമ്പതികളായ അജയ്‌ ദേവ്‌ഗണിനും കാജോളിനും ആൺകുഞ്ഞ്‌ പിറന്നു. മുബൈയിലെ ലീലാവതി ആശുപത്രിയിൽ രാവിലെ 9.20ന്‌ ആണ്‌ കജോൾ രണ്ടാമത്തെ കുട്ടിക്കു ജന്മം നൽകിയത്‌. അമ്മയും കുട്ടിയും പൂർണ ആരോഗ്യത്തോടെയാണെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏഴു വയസുള്ള നൈസ ആണു താരദമ്പതികളുടെ മറ്റൊരു കുട്ടി. കജോൾ വീണ്ടും അമ്മയായതിന്റെ സന്തോഷം ബോളിവുഡും പങ്കുവച്ചു. സുഹൃത്തുക്കളായ ഷാരൂഖ്‌ ഖാൻ, റിതേഷ്‌ ദേശ്‌മുഖ്‌,...

പ്രണയം മൂലം നയൻസിന്‌ നഷ്‌ടം പലവിധം

പ്രണയത്തിന്റെ പ്രതിഫലം വേദനയും നഷ്‌ടവുമാണെന്ന്‌ ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും തെന്നിന്ത്യയുടെ ഗ്ലാമർ റാണി നയൻതാരയ്‌ക്ക്‌ നടൻ പ്രഭുദേവയുമായുള്ള പ്രണയംമൂലമുണ്ടായ നഷ്‌ടം അനവധിയാണ്‌. നയനെതിരേ വിവിധ സ്‌ത്രീസംഘടനകൾ വാളെടുത്തതിനു പിന്നാലെ സിനിമാരംഗത്തു നിന്നും മറ്റൊരു തിരിച്ചടികൂടി തെലുങ്കിലെ സൂപ്പർ പ്രോജക്‌ടായ ശ്രീരാമജയത്തിലെ സീതയുടെ റോളിന്‌ സംവിധായകൻ ബാബു ആദ്യം പരിഗണിച്ചിരുന്നത്‌ നയൻസിനെയായിരുന്നു. എന്നാൽ പ്രഭുദേവയുടെ കുടുംബം കലക്കിയ നടി സീതയാകാൻ യോഗ്യതയില്ല എന്ന്‌...

താരകിരീടം വീണ്ടെടുക്കാൻ റാണി

‘ദിൽ ബോലെ ഹാഡിപ്പ’ റിലീസിംഗിന്‌ തയ്യാറെടുത്തതോടെ റാണി മുഖർജി വീണ്ടും ബോളിവുഡിൽ ചർച്ചാവിഷയമാകുന്നു. ഷാഷിദ്‌ കപൂർ നായകനാകുന്ന സിനിമ റാണിയെ വീണ്ടും മുൻനിരയിലെത്തിക്കുമെന്നാണ്‌ പ്രതീക്ഷ. റാണിയുടെ ആൺവേഷമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. പതിവുപോലെ യാഷ്‌ രാജ്‌ ഫിലിംസാണ്‌ റാണിയുടെ പുതിയ സിനിമയുടെ നിർമാതാക്കൾ. തരരംപം, ലഗാ ചുനരി മേം ദാഗ്‌, തോഡാ പ്യാർ തോഡ മാജിക്‌ എന്നിങ്ങനെ റാണിയുടെ കഴിഞ്ഞ...

കോടികൾ മുടക്കി ‘ഉറുമി’ ക്ലൈമാക്‌സ്‌

ബജറ്റിന്റെയും, താരങ്ങളുടെയും പേരിൽ ഇതിനോടകംതന്നെ ജനശ്രദ്ധ ആകർഷിച്ച സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ‘ഉറുമി’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഇത്തവണ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ വാർത്തകളാണ്‌ പുറത്തുവന്നത്‌. ഈ വാർത്ത പുറത്തു വിട്ടതു മറ്റാരുമല്ല ചിത്രത്തിന്റെ നായകൻ പൃഥിരാജ്‌ തന്നെ. ഇത്തരമൊരു ക്ലൈമാക്‌സ്‌ മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഇതാദ്യമാണെന്നും പൃഥ്വീരാജ്‌ ട്വിറ്ററിലൂടെ പറയുന്നു. 100 കുതിരകളും, 150 ഭടന്മാരും, ആയിരത്തിലേറെ...

മോഹൻലാലിന്റെ ‘കുടുംബചിത്രം’

‘കഥ പറയുമ്പോൾ’ ഫെയിം എം. മോഹനന്റെ രണ്ടാമതു സംവിധാനസംരംഭത്തിൽ സൂപ്പർ താരം മോഹൻലാൽ നായകനാകുന്നു. ‘കുടുംബചിത്രം’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധായകന്റേതു തന്നെ കന്നിചിത്രം ‘കഥ പറയുമ്പോളി’ൽ സഹോദരി ഭർത്താവും നായകനടനുമായ ശ്രീനിവാസനായിരുന്നു രചന നിർവ്വഹിച്ചത്‌. വർണചിത്രയുടെ ബാനറിൽ മഹസുബൈർ നിർമ്മിക്കുന്ന ‘കുടുംബചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുതുവർഷാരംഭത്തിലായിരിക്കുമെന്നാണ്‌ സൂചനകൾ. സാഗർ ഏലിയാസ്‌ ജാക്കി’ യാകാനുള്ള അവസാന തയ്യാറെടുപ്പിലാണ്‌ മോഹൻലാൽ. ഷൂട്ടിംഗ്‌ ഒമ്പനിന്‌...

ആക്ഷൻ ഹീറോ ജോൺ എബ്രഹാം

‘കാക്ക കാക്ക’ റീമേക്കിലൂടെ ബോളിവുഡിൽ ആക്ഷൻ ഇമേജ്‌ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ജോൺ എബ്രഹാം. സൂര്യയുടെ സൂപ്പർഹിറ്റ്‌ ചിത്രങ്ങളിൽ പ്രധാനമായ ‘കാക്ക കാക്ക’ ഹിന്ദിയിൽ എടുക്കുന്നത്‌ അലൻ അമീൻ എന്ന സംവിധായകനാണ്‌. റഫ്‌ ആന്റ്‌ ടഫ്‌ ആയ പോലീസ്‌ ഓഫിസർ നായകനെ ഉൾക്കൊള്ളാൻ ജോൺ ഏറെ മുന്നൊരുക്കങ്ങൾ തന്നെ നടത്തിക്കഴിഞ്ഞു. ആക്ഷൻരംഗങ്ങളിൽ പൂർണത വരുത്താൻ അത്തരം രംഗങ്ങൾ ഏറെ കഴിഞ്ഞാണ്‌ ഷൂട്ട്‌ ചെയ്യുക....

ഐശ്വര്യ – റാണി പോര്‌ മുറുകുന്നു.

റാണി മുഖർജിയുമായുള്ള അഭിഷേക്‌ ബച്ചന്റെ കൂടിക്കാഴ്‌ചകൾ ഒഴിവാക്കുന്നതിൽ ബദ്ധശ്രദ്ധയാണത്രേ ജൂനിയർ ബച്ചന്റെ ഭാര്യയും താരാറാണിയുമായ ഐശ്വര്യറായ്‌ വിവാഹത്തിനു മുമ്പുതന്നെ ഇക്കാര്യത്തെ ചൊല്ലി ഐശ്വര്യയും റാണിയും തമ്മിലടിച്ചിട്ടുണ്ടത്രേ. വിവാഹശേഷം തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിഷേകിനെ നായകസ്‌ഥാനത്തു പ്രതിഷ്‌ഠിച്ച്‌ ഐശ്വര്യ മുൻകരുതൽ എടുത്തതും ഈ വാദമുന്നയിക്കുന്നവർക്ക്‌ പിൻബലമാകുന്നു. അഭിഷേക്‌ - റാണി ജോഡി അണിനിരന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവർ തമ്മിലുള്ള സ്‌ക്രീൻ കെമിസ്‌ട്രി...

തീർച്ചയായും വായിക്കുക