Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

കമൽ-ലാൽ ചിത്രത്തിൽ അജിത്‌

ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ കമൽഹാസനും മോഹൻലാലും ഒന്നിക്കുന്ന ‘തലൈവൻ ഇരിക്കിറാനി’ൽ അജിത്‌ പ്രധാനവേഷം അവതരിപ്പിക്കുന്നു. ദേശീയ - അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായേക്കാവുന്ന പ്രോജക്‌ടിൽ ദക്ഷിണേന്ത്യയിലെ മറ്റു ചില പ്രമുഖർ കൂടി ഉണ്ടാകുമെന്ന്‌ സൂചനയുണ്ട്‌. മല്ലിക ഷെരാവത്ത്‌ നായികമാരിൽ ഒരാളായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടാം വരവിൽ മികച്ച ഓഫറുകൾ മാത്രമാണ്‌ അജിത്‌ സ്വീകരിച്ചുവരുന്നത്‌. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രമെന്ന തീരുമാനം താരം എടുത്തുകഴിഞ്ഞു....

താരകുടുംബത്തിന്റെ ‘ദലമർമ്മരങ്ങൾ’

ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ പേരെടുത്ത വിജയകൃഷ്‌ണൻ നീണ്ട ഇടവേളക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ദലമർമരങ്ങൾ’, ഫിലിം ഫാന്റസിയുടെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ വിനു മോഹൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനുവിന്റെ അമ്മാവൻ സായ്‌കുമാറും ശക്തമായ കഥാപാത്രമായുണ്ട്‌. അമ്മ ശോഭാമോഹനും താരനിരയിലുണ്ട്‌. ശരത്‌, ഇന്ദ്രൻസ്‌, മേഘനാദൻ എന്നിവരും മുഖ്യവേഷം ക്ര്യംചെയ്യുന്നു. സംവിധായകൻ തന്നെ രചനയും ഗാനരചനയും ഒരുക്കുന്ന സിനിമയുടെ സംഗീതസംവിധാനം മോഹൻ...

നവ്യ ഡബിൾറോളിൽ

ശ്രീനാരായണഗുരുവിന്റെ ജീവിതവും സന്ദേശവും അധികരിച്ചൊരുങ്ങുന്ന ‘യുഗപുരുഷനി’ൽ നവ്യനായർ ഡബിൾ റോളിൽ പ്രത്യക്ഷപ്പെടുന്നു. ആർ.സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ കലാഭവൻ മണിയുടെ ഭാര്യയും മകളുമായി രണ്ട്‌ വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ്‌ സുന്ദരി ഉൾക്കൊള്ളുന്നത്‌. മണിയുടെ കഥാപാത്രത്തിന്റെ ഭാര്യ സാവിത്രി അന്തർജനവും മകൾ ശാരദയും നവ്യയെ വീണ്ടും അംഗീകാരങ്ങളുടെ ലോകത്തെത്തിച്ചേക്കും. ചരിത്ര സിനിമയുടെ ഭാഗമായി മാറുന്നതിന്റെ ത്രില്ലിലാണിവർ. കന്നടച്ചിത്രത്തിന്റെ തിരക്കിൽ നിന്നുമാണ്‌ നവ്യ ‘യുഗപുരുഷ’ന്റെ...

അല്ലു അർജുൻ കേരളത്തിൽ

റീമേക്ക്‌ ചിത്രങ്ങളിലൂടെ മനം കീഴടക്കിയ അല്ലു അർജുൻ കേരളത്തിൽ ഷൂട്ടിംഗിനെത്തുന്നു. സുകുമാരൻ സംവിധാനം ചെയ്യുന്ന പ്രണയചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ മാർച്ച്‌ ആദ്യം അല്ലു കേരളത്തിലെത്തും. ഈ നടന്റെ മുൻകാല ചിത്രങ്ങളുടെ ജനുസിൽപ്പെടുന്ന ചിത്രമായിരിക്കുമിത്‌. യുവാക്കളുടെ ഹരമായതിനാൽ അല്ലു അർജുൻ എന്നും ഗോസിപ്പ്‌ കോളങ്ങളിലും സജീവമാണ്‌. കാൻസർ ബാധയെ തുടർന്ന്‌ ഈ നടന്റെ കൈ വെട്ടിക്കളഞ്ഞുവെന്ന്‌ അടുത്തിടെ വാർത്ത പരന്നിരുന്നു....

റേഡിയോ ജോക്കിയായി രഞ്ഞ്‌ജിനി തിളങ്ങുന്നു

യുവഗായകരെല്ലാം ഒന്നിനു പിറകെ ഒന്നായി അഭിനേതാക്കളായെത്തി ശ്രദ്ധനേടുന്ന കാഴ്‌ചയാണ്‌ മലയാളത്തിലിപ്പോൾ ,റെഡ്‌ ചില്ലീസിൽ, റേഡിയോ ജോക്കിയായ രഞ്ഞ്‌ജിനി ജോസാണ്‌ ഈ നിരയിലെ പുതിയ പേരുകാരി. പിന്നണി പാടാനെത്തിയ രഞ്ഞ്‌ജിനിയിൽ തന്റെ കഥാപാത്രത്തെ കണ്ടറിഞ്ഞ കഥാകൃത്ത്‌ എ.കെ. സാജനാണ്‌ റേഡിയോ ജോക്കിമാരിൽ പ്രധാനിയായി സുന്ദരിയെ തിരഞ്ഞെടുത്തത്‌‘. ഒമ്പത്‌ റേഡിയോ ജോക്കിമാരിൽ ഏറ്റവും ഒടുവിൽ കരാർ ചെയ്യപ്പെട്ടതും രഞ്ഞ്‌ജിനി തന്നെ. അഭിനയം പ്രൊഫഷനാക്കാൻ ആഗ്രഹിക്കാത്ത രഞ്ഞ്‌ജിനിക്ക്‌ പ്രിയം സംഗീതം...

അഭിനയം നിർത്തില്ലെന്ന്‌ കാർത്തിക

വിവാഹശേഷവും അഭിനയം തുടരുമെന്ന്‌ യുവനായിക കാർത്തിക. കാര്യക്‌ടർ റോളുകളിലൂടെ സിനിമയിൽ നിറസാന്നിധ്യമാകാനാണ്‌ താൽപര്യമെന്നു പറയുന്ന കാർത്തിക വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും ഓടിനടന്ന്‌ അഭിനയിക്കുകയാണ്‌. ‘ദിണ്‌ഡുഗൽ സാരഥി’ വൻ വിജയമായതോടെ തമിഴകത്ത്‌ വീണ്ടും മാർക്കറ്റ്‌ ഉയർന്നു കഴിഞ്ഞു. കാർത്തിക ഗ്ലാമർ പ്രദർശിപ്പിക്കുന്ന വേഷങ്ങൾ വിവാഹശേഷം പാടേ ഒഴിവാക്കുമെന്ന്‌ പറയുന്നു. അന്യഭാഷാ തിരക്കുകൾക്കിടയിലും വോട്ടുചെയ്യാനായി സുന്ദരി നാട്ടിൽ തിരിച്ചെത്തുന്നുണ്ട്‌. ...

ഭാവന നമ്പർ – 1

സാഗർ ഏലിയാസ്‌ ജാക്കി‘യിലെ പത്രപ്രവർത്തകയായ നായികയെ മികവുറ്റതാക്കി ഭാവന മുൻനിരയിൽ. പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രധാന നായികയെ അവതരിപ്പച്ച്‌ മലയാളത്തിൽ നമ്പർവൺ ആകാനുള്ള തയ്യാറെടുപ്പിലാണ്‌ സുന്ദരി. റോഷൻ ആൻഡ്രൂസിന്റെ ’കാസനോവ‘, ജോഷിയുടെ റോബിൻഹുഡ്‌ എന്നീ ചിത്രങ്ങളിൽ വേറെയും നായികമാരുണ്ടെങ്കിലും ഭാവനയ​‍്ട കഥാപാത്രത്തോളം പ്രധാന്യമർഹിക്കുന്നില്ല. മോഹൻലാൽ തികച്ചു വ്യത്യസ്‌തമായ ഗെറ്റപ്പിലെത്തുന്ന ’കാസനോവ‘യിൽ ലക്ഷമി റായ്‌, പ്രിയങ്ക നായർ തുടങ്ങി നായികമാരുടെ ഒരു നിരതന്നെയുണ്ട്‌. ...

വീണ്ടും മീരാ വാസുദേവ്‌

‘ഡീസന്റ്‌ പാർട്ടീസി’ലെ ജഗദീഷിന്റെ നായികാവേഷം വീണ്ടും മലയാളത്തിൽ നിലയുറപ്പിക്കാൻ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ്‌ മീരാ വാസുദേവ്‌. ശ്രീജ എന്ന ഭാര്യാവേഷം തനതുശൈലിയിലൂടെ മികവുറ്റതാക്കുകയാണ്‌ മീര. തൻമാത്രക്കുശേഷം തനിക്കു ലഭിക്കുന്ന അഭിനയസാധ്യതയുള്ള കഥാപാത്രമാണ്‌ ‘ഡീസന്റ്‌ പാർട്ടീസ്‌’ലേതെന്ന്‌ താരം പറയുന്നു. ഒന്നിലും ഉറച്ചുനിൽക്കാതെ ജീവിതം നയിക്കുന്ന ജഗദീഷിന്റെ ഭാര്യാവേഷമാണ്‌ മീരക്ക്‌. ആദ്യചിത്രത്തിൽ കൗമാരക്കാരന്റെ അമ്മവേഷത്തിൽ രജിസ്‌റ്റർ ചെയ്‌ത്‌ മീരാ വാസുദേവിനെ ഇത്തരം വേഷങ്ങളിൽ...

ചന്ദ്രമുഖിയായി സന്ധ്യ

വെല്ലുവിളി ഉയർത്തുന്ന കഥാപാത്രത്തിലൂടെ വീണ്ടും സിനിമാപ്രേക്ഷകരുടെ മനസിൽ സ്‌ഥാനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സന്ധ്യ. മണിച്ചിത്രത്താഴ്‌ - ചന്ദ്രമുഖി കന്നഡ റീമേക്കായ ‘ആപ്‌തരക്ഷക’യിലെ വേഷം സന്ധ്യതനതുശൈലിയിലൂടെ മികവുറ്റതാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ‘ആപ്‌തമിത്ര’ അവസാനിക്കിന്നിടത്തുനിന്നാണ്‌ ‘ആപ്‌തരക്ഷക’ തുടങ്ങുന്നത.​‍്‌ ഗവേഷകയായ നായികാ കഥാപാത്രത്തെയാണ്‌ സംവിധായകൻ രണ്ടാം ഭാഗത്തിൽ പരിചയപ്പെടുത്തുന്നത്‌. 60 ശതമാനത്തോളം ഷൂട്ടിംഗ്‌ പൂർത്തിയാക്കിക്കഴിഞ്ഞു. അനശ്വരനായിക സൗന്ദര്യഗംഭീരമാക്കിയ റോളായതിനാൽ സൗന്ദര്യക്ക്‌ ഉത്തരവാദിത്തം ഏറെയാണ്‌. ...

19 സ്‌റ്റെപ്‌സിൽ പൃഥ്വി

മണിരത്‌നത്തിന്റെ ബഹുഭാഷാ ചിത്രത്തിലൂടെ സിനിമാലോകത്ത്‌ ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്ന പൃഥീരാജ്‌, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായേക്കാവുന്ന മറ്റൊരു പ്രോജക്‌ടിൽ കൂടി ഇടംപിടിക്കുന്നു. കമൽഹാസനെ നായകനായി ഭരത്‌ബാല സംവിധാനം ചെയ്യുന്ന ‘നയന്റീൻ സ്‌റ്റെപ്‌സി’ൽ പ്രധാന റോളവതരിപ്പിക്കാനാണ്‌ പൃഥിക്ക്‌ ക്ഷണം ലഭിച്ചിരിക്കുന്നത്‌. മണിരത്‌നം ചിത്രവുമായി ഡേറ്റ്‌ ക്ലാഷ്‌ ഉണ്ടായില്ലെങ്കിൽ പൃഥി ഈ പ്രോജക്‌ട്‌ കൈവിടില്ലെന്നാണ്‌ അറിയുന്നത്‌. അസിൻ, ശോഭന എന്നിവർ നായികനിരയിലുള്ള ഈ സിനിമയുടെ തിരക്കഥ എം.ടി.വാസുദേവൻ...

തീർച്ചയായും വായിക്കുക