Home Authors Posts by ചെറുശ്ശേരി നമ്പൂതിരി

ചെറുശ്ശേരി നമ്പൂതിരി

87 POSTS 0 COMMENTS

രാജസൂയം-7

മൂഡനായുള്ളോരു ബാലന്റെ ചൊല്‍കേട്ടുമൂഡന്മാരായിതോ നിങ്ങളെല്ലാം?യോഗ്യരായുളളവര്‍ നോക്കിനിന്നീടവെമൂര്‍ക്ക്വനായല്ലൊയിപ്പൂജയ്ക്കിപ്പോള്‍കണ്ടാലും നല്ലൊരു യാഗമായ് പോയതുചണ്ഡാലന്തീണ്ടിന പിണ്ഡം പോലെആരിവനെന്നതു നിങ്ങളിലാരുമേഓരാതെ നിന്നതേ പോരായ്മതാന്‍ഗോപാലനെന്നുണ്ടു ചൊല്ലുന്നതെല്ലാരുംഗോപാലന്താനുമല്ലോര്‍ത്തു കണ്ടാല്‍ഇല്ലവും ജന്മവും ചിന്തിച്ചു കാണ്‍കിലോചൊല്ലാവതില്ലിവനൊന്നുമേ താന്‍അച്ഛനായുള്ളവനേനെന്നിങ്ങനെനിശ്ചയമുണ്ടെങ്കില്‍ ചൊല്ലിനാലുംകാനനവാസിയാം നന്ദനുമല്ലയങ്ങാനകദുന്ദുഭിതാനുമല്ല.കാന്തങ്ങളായ ഗുണങ്ങളിലൊന്നുമേതാന്തോന്നിയായത്രേ പണ്ടെയുള്ളുനിങ്ങളിച്ചെയ്തൊരു പൂജയ്ക്കു ചിന്തിക്കി-ലിങ്ങനെയാരുമേ വന്നു കൂടാവായ്പോടുമാച്ചിമാര്‍ കാച്യപാല്‍ തൈര്‍ വെണ്ണരാപ്പകല്‍ കക്കയിവന്നു ശീലംകള്ളാനെന്നുള്ളൊരു നാമമുണ്ടാകയാല്‍കണ്ണനെന്നാരും ചൊല്ലുന്നിപ്പോള്‍കന്യകമാരുടെ ചേലകള്‍ വാരിനാന്‍പിന്നേടമെല്ലാമേ ചൊല്ലവേണ്ടമാതുലന്മൂലമായ് പാതകമുണ്ടല്ലോപൂതനമൂലമായ് പെണ്‍കൊലയുംഇത്തരം ചൊല്ലുവാന്‍ പത്തുനൂറല്ലുള്ളുതത്തരമോര്‍ക്കുമ്പോളെന്നുവേണ്ടാപണ്ടിവന്‍ ചെയ്തുള്ള വേലകള്‍ ചൊല്‍വാനി-ക്കണ്ടുള്ളോരുമില്ലെന്നു ചൊല്ലാംഇങ്ങനെയുള്ളവനെങ്ങനെ നിങ്ങള്‍ക്കിമ്മംഗലപൂജയ്ക്കു വന്നവാറ്സജ്ജനമായുള്ളൊരിജ്ജനം മുമ്പിലെലജ്ജയും കൂടാതെ...

രാജസൂയം-6

'' വാഞ്ഛിതമായൊരു രത്നത്തെക്കൈവിട്ടുകാഞ്ചനം തേടുന്നതെന്തു നിങ്ങള്‍?ശാഖിതന്മൂലത്തിലല്ലയോ വേണ്ടുന്നുശാഖകള്‍ തോറും നനക്കവേണ്ട.വിശ്വങ്ങള്‍ക്കെല്ലാമേ ജീവനായ്മേവുന്നോ-രച്യുതനല്ലയോ നിന്നതെന്നാല്‍മറ്റുള്ളതൊന്നുമേ ചിന്തിച്ചു നില്ലാതെതെറ്റെന്നു പൂജിക്കയെന്നേവേണ്ടു '' മാദ്രയനിങ്ങനെ വാര്‍ത്തയെച്ചൊന്നപ്പൊ-ളാര്‍ദ്രമായുള്ള മനസ്സുകളായ്ആസ്ഥാനവാസികളായുള്ളോരെല്ലാരുംവാഴത്തിനിന്നീടിനാരോര്‍ത്തതോറും.അംബുജലോചന്‍തന്നുടെ പൂജക്കുധര്‍മ്മജന്‍താനും മുതിര്‍ന്നാനപ്പോള്‍‍പൊല്‍ക്കുടം കിണ്ടികള്‍ പൊല്‍ത്താലമെന്നിവ-യൊക്കവേ വന്നു നിരന്നു കൂടി.പൊന്മയമായൊരു നിര്‍മ്മലപീഠത്തില്‍സന്മതിയോടങ്ങിരുത്തിപ്പിന്നെവേദങ്ങള്‍ ചെന്നങ്ങു വേഗത്തില്‍ തേടുന്നപാദങ്ങള്‍ രണ്‍റ്റും പിടിച്ചു ചെമ്മെക്ഷാളനം പെണ്ണിനാന്‍ പൂരിച്ച വാരികൊ-ണ്ടാനന്ദലോചനവാരികൊണ്ടും,ചാരത്തുവന്നൊരു വാമനമ്പാദത്തെവാരിജസംഭവനെന്നപോലെ.ക്ഷാളനതോയങ്ങള്‍ കൈയിലങ്ങാക്കിതന്‍ആനനം തന്നിലും മേനിയിലുംഭക്തിയെപ്പൂണ്ടു തളിച്ചു നിന്നീടിനാന്‍-ഉത്തമര്‍ക്കെന്നല്ലോ തോന്നി ഞായംവട്ടത്തില്‍നിന്നുള്ള മാമുനിമാരെല്ലാംതൊട്ടുകളിച്ചു തുടങ്ങീതപ്പോള്‍‍.ഒക്കവെ ചെന്നങ്ങു തിക്കുതുടങ്ങിനാര്‍പുഷക്കരലോചനന്‍ ചാരത്തെങ്ങുംപ്രീതനായുള്ളൊരു ധര്‍മ്മജന്മാവു താന്‍പീതങ്ങളായുള്ള...

സുഭദ്രാഹരണം-15

പാർത്തലം തന്നിൽ പൊറുത്തുളള വൈരികൾ- ക്കാർത്തികൾ ചേർത്തു ചെറുത്ത പാർത്ഥൻ തീർത്ഥമാടീടുവാനാസ്ഥ പൂണ്ടെങ്ങുമേ പാർത്തലം തന്നിൽ നടന്നകാലം ദിക്കുകളെങ്ങുമേ ചൊൽക്കൊണ്ട തീർത്ഥങ്ങ- ളൊക്കവേ ചെന്നു ചെന്നാടിയാടി ആസന്നമാമപ്രഭാസമാം തീർത്ഥത്തിൽ വാസവനന്ദനനായവന്താൻ പോയങ്ങു ചെന്നപ്പൊളാദരവിൽ ഗദ- നായൊരു യാദവന്താനും ചെന്നാൻ. പാർത്ഥനെക്കണ്ടവനാർത്തിയും തീർത്തോരോ വാർത്തകളോതിനിന്നാസ്ഥയോടേ മാധവന്തന്നുടെ സോദരിയായൊരു മാധവിതന്നുടെ കാന്തിയെല്ലാം മാനിച്ചുനിന്നു പറഞ്ഞുതുടങ്ങിനാൻ മാരമാൽകൊണ്ടവൻ മാഴ്‌കും വണ്ണംഃ “ദ്വാരകതന്നിലിന്നുണ്ടൊരു കന്യക സീരവരായുധസോദരിയായ്‌ ഇന്നവൾതന്നുടെ കാന്തിയെ വാഴ്‌ത്തുവാൻ മന്നിലും വിണ്ണിലുമാരുമില്ലേ. ചൊല്ലരുതെങ്കിലും...

കൃഷ്ണന്‍

കവിതയുടെ പുതിയ മേഖലകള്‍ Generated from archived content: cheru_name.html Author: cherusseri

രാജസൂയം: ഭാഗം -5

മെച്ചമേ ചൊല്ലിനാന്‍ വച്ചരശങ്ങവന്‍ പശ്ചിമവാതിലെ വന്നാലും നീ അംഗനതന്നുടെ മംഗലം കൊള്ളുന്നേന്‍ തങ്ങളും നീയും നശിച്ചു പോമേ.മുണ്ടിതകേശനായ് മുന്നമേ വന്നുതോ?വെണ്ണയും കൊണ്ടുവാ വേഗത്തില്‍ നീ മുഷ്ക്കരമായുള്ള മുത്തുകള്‍ തന്നീട് ശര്‍ക്കരമണ്ടി ഞാന്‍ കൊണ്ടുവാരാം നന്നാറികൊണ്ട് നന്നായിത്തേക്ക നീ മുന്നാഴിപ്പാട്ടിന്നു തോലിയല്ലോ മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നലെ വക്കാണമുണ്ടായതുണ്ടോ കേട്ടു?യക്ഷിണി പീഡയ്ക്കു രക്ഷചൊല്ലെങ്ങനെ?പക്ഷികള്‍ മാനത്തു പാറും പോലെ അഞനം കൊണ്ടുള്ള വേലചൊല്ലെങ്ങനെ?പഞ്ജരം പൂകിന സിംഹം പോലെ കിന്നരമന്ത്രം ഞാനെങ്ങനെ...

രാജസൂയം ഭാഗം 4

കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊല്‍അണ്ഡത്തിന്‍ പുണ്‍കൊണ്ടു ദണ്ഡിക്കുന്നു.രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നവന്‍കുംഭങ്ങള്‍ നാലുണ്ടു കൂപംതന്നില്‍.മീനത്തിന്നേതുമങ്ങുനമില്ലല്ലി ചൊല്‍മേനിയില്‍ മേവുന്നു നോവിന്നെല്ലാം.വൃശ്ചികരാശിയില്‍ വിഷ്ടിയില്ലല്ലീ ചൊല്‍എച്ചെവി ചോരുന്നു പാരമിപ്പോള്‍?സൂതികമുണ്ടായാലോതുകയില്ലല്ലീ?ചോതിയിലായിതോ വൈധൃതം താന്‍.മുപ്പത്തിരണ്ടിന്നുമുല്‍പാടു സങ്കടംഉല്‍പത്തിചാലക്കിടത്തുവാന്‍-സ്വാദ്ധ്യയം പെണ്ണുന്ന വാദ്ധ്യായന്‍ വന്നുതോ?വാത്തികള്‍ വാരാഞ്ഞെതെന്തുമൂലം.വാത്സായനത്തിങ്കല്‍ വാത്സ്യല്യമുണ്ടല്ലീ?മാത്സ്യന്മാര്‍ വന്നതു കണ്ടുതല്ലീ?ആഴികളേഴിന്റെയാഴത്തെച്ചൊല്ലാമോ?പാഴാമയുള്ളോന്നിപ്പൈതല്‍ കണ്ടാല്‍.നാരദമാമുനി ചാരത്തുവന്നതോ?വാരിജക്കോരകം വാങ്ങിക്കൊല്‍ നീ.പൊല്‍ച്ചിലമ്പുണ്ടുപോലിച്ഛയില്‍കൊള്ളുവാന്‍നൊച്ചിവേര്‍ സേവപ്പൂ നോവൊഴിവാന്‍.മുക്കണ്ണമ്പാദങ്ങളുള്‍ക്കാമ്പിലാക്കിക്കൊള്‍മൈക്കണ്ണിവന്നതു കണ്ടായോ നീ?നര്‍ത്തകന്മാരുടെ നൃത്തങ്ങള്‍ കണ്ടുതോ?മര്‍ത്ത്യരില്‍ കൂടുമോ മാധവന്താന്‍?വാരുണമന്ത്രത്തിന്‍ വാചകമെങ്ങനെ?വാമനന്‍ പണ്ടു വളര്‍ന്നപോലെ.കാംബോജന്മാരുടെ കാന്തിയെകാണ്‍കെടോ!ജാംബവാന്‍ തന്നുടെ മേനിപോലെ.വ്യാഖ്യാനമെങ്കൈയിലാക്കന്നതെങ്ങനെ?ഓക്കാനമുണ്ടെങ്കിലോര്‍ക്കവേണം.നേത്രങ്ങളെന്തു ചുവന്നുതുടങ്ങുന്നുശാസ്ത്രങ്ങള്‍ ശീലമായില്ലേയിപ്പോള്‍.അശ്വങ്ങള്‍ക്കാകുന്ന വശ്യങ്ങളെന്തുള്ളൂ?നിശ്രീകന്നീയെന്നു...

രാജസൂയം തുടര്‍ച്ച…

മാനത്തെപ്പൂണ്ടുള്ളൊരാനര്‍ത്തവീരരെ-ക്കാലത്തേ വന്നതു കാണായപ്പോള്‍വാഞ്ഛിതരായുള്ള പാഞ്ചലരെല്ലാരുംചാഞ്ചല്യം കൈവിട്ടുവന്നാരപ്പോള്‍കുഞ്ജരമേറിന സൃഞ്ജയവീരരെ-പുഞ്ജിതരായിട്ടു കാണായപ്പോള്‍.ചാല്യന്മാരല്ലാതെ സാല്വന്മാരെല്ലാരും മാല്യവും പൂണ്ടു ചമഞ്ഞുവന്നാര്‍ക്ഷുദ്രമാരെല്ലാത മദ്രകന്മാരെയുംഭദ്രന്മാരായിട്ടു കാണായപ്പോള്‍കങ്കണം പൂണ്ടുള്ളകൊങ്കണ വീരര്‍ വ-ന്നങ്കണം തന്നില്‍ നിറഞ്ഞുതെങ്ങും.കമ്രന്മാരയിട്ടു വെണ്‍മയില്‍ വന്നാര-ക്കര്‍മ്മരായ് നിന്നുള്ള ശുംഭന്മാരുംതുംഗന്മാരായ കലിംഗന്മാരെല്ലാരുംഭംഗികള്‍ പൊങ്ങിന വംഗന്മാരുംമേളമെഴുന്നുള്ള മാളവന്മാരും നല്‍ േകേളികളാളുന്ന ചോളന്മാരുംആകുലരാകാതെ കേകേയവീരരുംമാഴ്കാതെ വാഴുന്ന മാഗധരുംവേര്‍പാകിനിന്നുള്ള വേഴ്ചയെപ്പൂണ്ടുള്ളനേര്‍പാളഭൂപാല വീരന്മാരുംഅന്തകനഞ്ചുന്ന കുന്തള വീരരുംബന്ധുര സിന്ധു മഹീന്ദ്രന്മാരുംശൗണ്ഡ്യരായ് നിന്നുള്ള പാണ്ഡ്യമഹീശരുംപാണ്ഡവമന്ദിരം തന്നിലായി.അന്യമന്മാരുള്ള മന്നവര്‍ പിന്നെയും വന്നുവന്നീടിനാന്‍ വായ്പിനോടെആഴികള്‍ നാലിനകത്തുള്ള ലോകരില്‍ ആരിങ്ങു വാരാഞ്ഞോരെന്നേ...

രാജസൂയം ഭാഗം 2

‘’ ആന്ധ്യമാണ്ടിങ്ങനെ നീളെ നടന്നിടുതാന്തരായ് നിന്നുള്ള പാന്ഥര്‍ ഞങ്ങള്‍ദാനങ്ങള്‍ ചെയ്യുന്ന നിന്നുടെ ചാരത്തുദീനത്തെപ്പോക്കുവാന്‍ വന്നുതിപ്പോള്‍‍ഇച്ഛയെച്ചൊല്ലിനാല്‍ നല്‍കും നീയെന്നിട്ടുനിശ്ചയമുണ്ടായേ ചൊല്‍വാനാവൂ’‘ മാധവന്‍ ചൊല്ലിന ചൊല്ലിനെക്കേട്ടൊരുമാഗധന്‍ ചൊല്ലിനാന്‍ മാനിച്ചപ്പോള്‍‍; ‘’ ആജ്ഞകൊണ്ടണ്ടെല്ലാമേ സാധിച്ചുകൊള്ളുവാന്‍പ്രാജ്ഞന്മാരെല്ലായിന്നിങ്ങളെന്നാല്‍ചൊല്ലുന്നതെല്ലാമേ നല്‍കുന്നതുണ്ടു ഞാന്‍ ചൊല്ലുവാനേതുമേ ശങ്കിക്കേണ്ടപ്രാണങ്ങള്‍ തന്നെയും നല്‍കുവന്‍ ചൊല്ലുകില്‍കാണങ്ങളെന്നതോ പിന്നെയല്ലോ’‘സത്യമായ് നിന്നവനിങ്ങനെ ചൊന്നപ്പോള്‍‍സത്വരം ചൊല്ലിനാന്‍ നന്ദജന്താന്‍: ‘’ യുദ്ധത്തെക്കാമിച്ചു വന്നതു ഞങ്ങളി-ന്നുദ്ധതനായൊരു നീയുമായിഭീമനിന്നിന്നതു പാര്‍ത്ഥനന്നിന്നതുവാമനായുള്ളൊരു മാധവന്‍ ഞാന്‍ഞങ്ങളില്‍ മൂവരിലാരെന്നു ചിന്തിച്ചുസംഗരത്തിനു തുനിഞ്ഞുകൊള്‍ നീ’‘ നന്ദജനിങ്ങനെ ചൊന്നരു...

രാജസൂയം

നന്ദജനമ്പോടു മന്ദിരം തന്നിലെനന്ദിച്ചു നിന്നീടുമന്നൊരുനാള്‍‍നിര്‍മ്മലനായൊരു ധര്‍മ്മജന്മാവുതാന്‍അംബുജലോചനന്തന്നെ നോക്കിആസ്ഥാനമന്ദിരം തന്നില്‍നിന്നോര്‍ത്തൊരുവാത്തയെച്ചൊല്ലിനാനാസ്ഥയോടെ; ‘’ കാരുണ്യവാരിധിയായൊരു നിന്നുടെകാരുണ്യമുണ്ടെന്നിലെങ്കിലിപ്പോള്‍‍സത്വരം ചെയ്കയിലാശയുണ്ടേറ്റവുംഉത്തമമായൊരു രാജസൂയം-ആവതല്ലാതതു ചിന്തിച്ചുകൊണ്ടല്ലൊകേവലമാശതാന്‍ മേവിഞായം’‘ ധര്‍മ്മജന്തന്നുടെ ചൊല്ലിനെക്കെട്ടുള്ളോ-രംബുജലോചനന്‍ ചൊന്നാനപ്പോള്‍‍; ‘’ യോഗ്യമായുള്ളതിലാശ ചൊന്നീടിനാല്‍ഭാഗ്യവാനെന്നല്ലോ വന്നു ഞായംവൈകല്യം വാരാതെ സാധിച്ചു നിന്നീടുംവൈകാതെ നിന്നുടെ രാജസൂയംദിഗ്ഗജം വെല്ലുന്ന വെല്ലുന്ന സോദരന്മാരെ നീദിഗ്ജയത്തിന്നു നിയോഗിക്കെന്നാല്‍’‘ എന്നതു കേട്ടൊരു ധര്‍മ്മജന്‍ ചൊല്ലാലെനിന്നൊരു സോദരവീരരെല്ലാംപെട്ടന്നു ചെന്നോരോ മന്നവന്മരോടുമുട്ടിപ്പിണഞ്ഞുകതിര്‍ത്തു നേരെതാഴാതെ കണ്ടുജയിച്ചവര്‍ നല്‍കിനകോഴയും കൊണ്ടിങ്ങു പോന്നുവന്നാര്‍മാഗധന്തന്നെജ്ജയിച്ചീലയെന്നിട്ടുമാഴ്കിനിന്നീടുമമ്മന്നവന്റെമാനസം കണ്ടു പറഞ്ഞുനിന്നീടിനാന്‍മാനിച്ചു മാഴ്കാതെ മാധവന്താന്‍; ‘’...

ഖാണ്ഡവദാഹം(ഭാഗം 4)

ചൂടേറ്റു നിന്നുള്ളൊരേണങ്ങളെല്ലാമേചാടിത്തുടങ്ങീതു നാലുപാടുംദേഹത്തെക്കൈവിട്ടു പോകുന്ന വായുക്കള്‍ദേഹത്തിനുള്ളില്‍ നിന്നെന്നപോലെ ഭീതങ്ങളായുള്ള മാതംഗയൂഥങ്ങള്‍സിംഹങ്ങള്‍ നിന്നേടം ചെന്നണഞ്ഞുസാമാന്യനായൊരു വൈരിവരുംനേരംവാമന്മാര്‍ തങ്ങളില്‍ ചേര്‍ന്ന് ഞായംവേകുന്ന ദാരുവെകൈവിട്ടു മറ്റൊന്നില്‍വേഗത്തില്‍ച്ചാടീതു വാനരങ്ങള്‍അറ്റൊരു ദേഹത്തെക്കൈവിട്ടു ദേഹിതാന്‍മറ്റൊരു ദേഹത്തില്‍ ചാടുമ്പോലെമാഴ്കിനിന്നീടുന്ന സൂകരയൂഥങ്ങള്‍പോകരുതാഞ്ഞു മടങ്ങിപ്പിന്നെപാവകന്തന്നോടു കൂടിതായെല്ലാമേഭാവനചെയ്കയാലെന്നപോലെഓടിവരുന്നൊരു വഹ്നിയെക്കണ്ടിട്ടുപേടിച്ചു പായുന്ന വമ്പുലികള്‍തങ്ങളെക്കണ്ടുള്ള ഗോക്കള്‍തന്‍ വേദന-യിങ്ങനെയെന്നതറിഞ്ഞുതപ്പോള്‍‍ചൂഴുറ്റു വന്നൊരു പാവകന്തന്നുടെചൂടുറ്റു നിന്നു കരഞ്ഞുമേന്മേല്‍ചാട്ടം തുടങ്ങിന കാട്ടുമൃഗങ്ങള്‍ക്കുകൂട്ടരേയൊന്നുമേ വേണ്ടീലപ്പോള്‍അന്ത്യത്തിലങ്ങു വനസ്ഥരായുള്ളോര്‍ക്കുബന്ധുവിരാഗമോ ചേരുമല്ലോദര്‍പ്പം കലര്‍ന്നുള്ള സര്‍പ്പങ്ങളെല്ലാം തന്‍മസ്തകം ചാലപ്പരത്തിനിന്നുവേവുറ്റുമേവുമക്കാനനം കൈക്കൊണ്ടുപാവന്തകന്നെവിലക്കുമ്പോലെവ്യഗ്രങ്ങളായുള്ള കേകികള്‍ പീലിത-ന്നഗ്രങ്ങള്‍ ചൂഴും നിറന്നുതപ്പോള്‍വാനവര്‍ നായകന്‍ വാരാഞ്ഞതെന്തെന്നുകാനനം...

തീർച്ചയായും വായിക്കുക