ചെറുശ്ശേരി നമ്പൂതിരി
രുക്മിണീസ്വയംവരം
രുക്മിണി തന്നുടെ സോദരനായൊരു രുക്മിതാൻ ചൊല്ലിനാനെന്നനേരംഃ “മാതുലന്തന്നെയും കൊന്നങ്ങുനിന്നിട്ടു പാതകമാണ്ടൊരു പാഴനെന്നും, പാവനമായൊരു വൈദികമന്ത്രത്തെ- പ്പാദജന്മാവിന്നു നൽകുംപോലെ, സോദരിയായൊരു രുക്മിണി തന്നെ ഞാൻ ആദരവോടു കൊടുക്കയില്ലേഃ നിർമ്മലനായൊരു ചൈദ്യനു നൽകേണം ”സന്മതിയാളുമിക്കന്യതന്നെ.“ 210 ഇങ്ങനെ ചെന്നുടൻ ചേദിപന്തങ്കലേ തങ്ങിനിന്നീടും...
സീരിണസ്സല്‍ക്കഥ
''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്സല്ക്കഥ ഞങ്ങള്‍ക്കു ചൊല്വതിന്നായല്ലോസല്ക്കരിച്ചിന്നിവന് തന്നെ ഞങ്ങള്ആരണര്ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെന്നാജ്ഞയും നല്കിയിരുത്തിക്കൊണ്ടുഅങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീയിങ്ങനെ കൊന്നതു വേണ്ടീലൊട്ടും'' എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്നിന്നൊരു മാമുനിമാരോടപ്പോള്‍'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെമുന്നമേയുണ്ടിവനേകലെന്നാല്ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാകൊന്നതില് കാരണമുള്ളിലായാല്ചേതന കൈവെടിഞ്ഞീടുമിസുതന്റെനൂതനനായൊരു സൂനുതന്നെസല്ക്കഥ ചൊല്ലുവാനാക്കി നിന്നീടുവിന്ദു:ഖവും കൈവിട്ടു നിന്നു നിങ്ങള്‍.ഓരാതെ ചെയ്തതു കാരിയം തൊട്ടേതുംപോരായ്മ ചിന്തിച്ചു ചീറൊല്ലാതെനമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കില്കന്മഷം കൈവിട്ടു ചൊല്ലിനാലും'' ഇങ്ങനെ ചൊന്നതു...
രുക്മിണീസ്വയംവരം
മംഗലമല്ലൊതാനിങ്ങനെ വന്നതു മങ്കമാർമൗലിയാം ബാലയ്ക്കിപ്പോൾ; ചൊല്പെറ്റു നിന്നൊരു മുല്ലപോയ്ചേരുവാൻ കല്പകദാരുവോടെല്ലാ വേണ്ടൂ വീരനായ് പോരുന്ന സോദരൻ ചൊല്ലാലെ ചേരോടു ചേരുമാറാക്കൊല്ലാതെ.“ ഇങ്ങനെ ചൊന്നുളള തോഴിമാരെല്ലാരും കനയകതന്നുടെ മുന്നിൽചെന്ന് മാലിന്നു കാരണം ചോദിച്ചുനിന്നാര- മ്മാനിനിതന്നോടു ഖിന്നരായ്ഃ ”മാനിനിതന്നുളളിൽ മാലുണ്ടെന്നിങ്ങനെ മാലോകരെല്ലാരും ചൊല്ലുന്നിപ്പോൾ മാരമാലെന്നതു തോഴിമാരായിട്ടു പോരുന്ന ഞങ്ങൾ്ു തോന്നിക്കൂടീ ധന്യനായുളെളാരു സുന്ദരന്തന്നിലെ നിന്നുടെ മാനസം ചെന്നുതായി ആരിലെന്നുളളതു പാരാതെ ചൊല്ലണം പാരിലേനാരിമാർ നായികേ! നീ“...
സുഭദ്രാഹരണം -മൂന്നാം ഭാഗം
എന്നതു കേട്ടൊരു പാത്ഥർനും ചൊല്ലിനാൻകന്യകതന്നെയും നണ്ണി നണ്ണി“സന്യാസിയാകിലോ കന്യകയെന്തിനുമാന്യങ്ങളായുളള വസ്തുക്കളും?മിത്രമെന്നുളളതും ശത്രുവെന്നുളളതുംപുത്രരെന്നുളളതും ഭോഗങ്ങളുംതാതനെന്നുളളതും മാതാവെന്നുളളതുംഭ്രാതാവെന്നുളളതും ഭൂഷണവുംജ്യേഷ്ഠന്മാരെന്നും കനിഷ്ഠന്മാരെന്നതുംഗോഷ്ഠിയായ് വന്നീടും സന്യാസിക്കോ. 180ഇത്തരമായവ വേർവിട്ടുകൊൾവാനോശക്തി പുലമ്പുന്നൂതില്ലെനിക്കോ.”കണ്ണനതു കേട്ടു സന്തോഷവും പൂണ്ടുതിണ്ണം ചിരിച്ചുടൻ ചൊന്നാനപ്പോൾ“ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ-യക്ഷണം ചെയ്യണമെന്നുണ്ടോ ചൊൽ.ലീലകൾ കോലുവാൻ കോലങ്ങൾ പൂണ്ടവൻമേലിലവ്വണ്ണമേയായീടുമോ?”എന്നു പറഞ്ഞു യതിവേഷമാക്കിനാൻമന്നവൻതന്നെയാക്കണ്ണനപ്പോൾ. 190‘കന്യകതന്നെ ലഭിച്ചുനിന്നീടുവാ-നിങ്ങനെ’യെന്നു പറഞ്ഞുപായംദ്വാരക പൂകിനാൻ വാരിജലോചനൻ;വീരനായ് നിന്നുളള പാർത്ഥനപ്പോൾധന്യമായുളെളാരു സന്യാസിവേഷമ-ക്കന്യകമൂലമായ് കൈതുടർന്നാൻ.സന്യസിച്ചീടിന പാണ്ഡവവീരന-ക്കന്യകതന്നെയും നണ്ണിനണ്ണിരൈവതമാകിന പർവ്വതം തന്നുടെതാഴ്വരതന്നിൽ വിളങ്ങിനിന്നാൻ. 200അന്നൊരു നാളിലന്നന്ദജൻതന്നൊടുംധന്യനായ് നിന്നൊരു കാമപാലൻഅല്ലലകന്നീടുമാസ്ഥാനം തന്നിലേമെല്ലവേ...
രുക്മിണീസ്വയംവരം
“ചേദിപനായൊരു കാലന്തൻ കൈപുക്കു വേദന പൂണുമാറായി ഞാനോ നീണ്ടൊരു വേഴ്ചയെപ്പൂണ്ടൊരു നീയിന്നു വീണ്ടുകൊളേളണമേയെന്നെയിപ്പോൾ. പാരാതെ ചെല്ലേണം ദ്വാരകതന്നിലേ കാർവ്വർണ്ണന്തന്നോടു ചൊൽവുപിന്നെ തന്നുടെ കാന്തയാമെന്നെയിമ്മന്നിലേ മന്നവർ തീണ്ടൊല്ലയെന്നിങ്ങനെ. മറ്റുളളതെല്ലാമേ ചിന്തിച്ചു ചിന്തിച്ചു മുറ്റുമിന്നീതാനേ ചൊൽകേവേണ്ടു. അന്നന്നു കണ്ടുകണ്ടെന്നുടെ വേദന നിന്നുളളം തന്നിലങ്ങായിതല്ലോ; പാരാതെ പോകെങ്കിൽ” എന്നതുകേട്ടുളെളാ- രാരണൻ പോയങ്ങു വേഗത്താലെ ദ്വാരകതന്നിലേ പാരാതെ ചെന്നിട്ടു കാർവ്വർണ്ണന്തന്നെയും കണ്ടാമ്പിന്നെ. കാരണനായൊരു കാർമുകിൽവർണ്ണന്താ- നാരണൻ വന്നതു കണ്ടനേരം തുഷ്ടനായ്...
രുക്മിണീസ്വയംവരം
വമ്പുപൊഴിഞ്ഞുള്ളൊരമ്പുകൾ കൊണ്ടവൻ വമ്പുകലർന്നു നിന്നെയ്കയാലേ ബാലികതന്നുടെ മാനസമിന്നിപ്പോൾ ചാലകമായിച്ചമഞ്ഞുകൂടി വൈദർഭി തന്നുടെ വൈരസ്യം ചൊല്ലുവാൻ വൈദഗ്ദ്ധ്യമില്ലയെൻ നാവിന്നിപ്പോൾ; എങ്കിലുമിങ്ങനെ നിഞ്ചെവി പൂകിപ്പാൻ പങ്കജലോചന! ചൊല്ലുന്നേൻ ഞാൻ കോമളമായൊരു പൈതലെന്നേതുമേ ഓർക്കുന്നോനല്ലയിമ്മാരനിപ്പോൾ മാലിന്നു ഭാജനമായൊരു ബാലയ്ക്കു കോലവും ശീലവും വേറൊന്നായി; ‘വമ്പനി പൂണ്ടൊരു ശീതം കൊണ്ടെന്മെയ്യിൽ കമ്പത്തെക്കണ്ടാലും’ എന്നു ചൊല്ലും; ‘പാരമായുള്ളൊരു ചൂടൊണ്ടു പൊങ്ങുന്നു വാരിയിലാക്കുവിൻ’ എന്നും പിന്നെ വക്ഷസ്സിലിന്നു‘ ബാഷ്പങ്ങളായുള്ള മുത്തുകൾ ഭൂഷണമായി വന്നു നിന്മൂലമുണ്ടായ മന്മഥമാൽകൊണ്ടു തന്മനം...
സീരിണസ്സല്‍ക്കഥ-3
പാന്ഥന്മാര്‍ വന്നു പറഞ്ഞതു കേള്‍ക്കായി'' പാണ്ഡവന്മാരായ വീരര്ക്കെല്ലാംഘോരമായ് നിന്നുള്ളൊരാഹവമുണ്ടായികൗരവന്മാരോടുകൂടിയിന്നാള്;എണ്ണമില്ലാതൊരു മന്നവരെല്ലാരും മണ്ണിടം കൈവിട്ടു വിണ്ണിലായി:വീരനായുള്ളൊരു വായുതനയനുംതങ്ങളില് നിന്നു പിണങ്ങിനിന്നീടുവാന്ഭംഗിയും പൂണ്ടു കണക്കുണ്ടിപ്പോള്‍'' എന്നതു കേട്ടൊരു സീരിതാന്‍ നണ്ണിനാന്‍' മന്നുടെ ഭാരം തളര്ന്നുതായിപാരാതെ ചെന്നിനി വീരന്മാര് കോലുന്നവൈരത്തെപ്പോക്കണമാകിലിപ്പോള്'എന്നങ്ങു നണ്ണിന രോഹിണിനന്ദനന്ചെന്നവര് ചാരത്തു പൂകും നേരംകണ്ടു നിന്നീടുന്ന പണ്ഡവന്മാരെല്ലാംഇണ്ടലും പൂണ്ടുചമഞ്ഞാരപ്പോള്എന്തൊന്നു ചിന്തിച്ചു വന്നുതെന്നിങ്ങനെചിന്തയും പൂണ്ടുനിന്നന്ധനായികാര്ണ്ണന്തന്മുഖം നോക്കിത്തുടങ്ങിനാന്കാതരനായൊരു ധര്മ്മജന്താന്എന്തിവന് ചൊല്ലുന്നതെന്നതേ ചിന്തിച്ചുവെന്തു വെന്തെല്ലാരും നിന്ന നേരംചാരത്തു ചെന്നൊരു സീരിതാനെന്നപ്പോള്വീരന്മാരോടു വിളിച്ചു ചൊന്നാന്‍ ''...
സീരിണസ്സല്‍ക്കഥ
''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്സല്ക്കഥ ഞങ്ങള്‍ക്കു ചൊല്വതിന്നായല്ലോസല്ക്കരിച്ചിന്നിവന് തന്നെ ഞങ്ങള്ആരണര്ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെന്നാജ്ഞയും നല്കിയിരുത്തിക്കൊണ്ടുഅങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീയിങ്ങനെ കൊന്നതു വേണ്ടീലൊട്ടും'' എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്നിന്നൊരു മാമുനിമാരോടപ്പോള്‍'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെമുന്നമേയുണ്ടിവനേകലെന്നാല്ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാകൊന്നതില് കാരണമുള്ളിലായാല്ചേതന കൈവെടിഞ്ഞീടുമിസുതന്റെനൂതനനായൊരു സൂനുതന്നെസല്ക്കഥ ചൊല്ലുവാനാക്കി നിന്നീടുവിന്ദു:ഖവും കൈവിട്ടു നിന്നു നിങ്ങള്‍.ഓരാതെ ചെയ്തതു കാരിയം തൊട്ടേതുംപോരായ്മ ചിന്തിച്ചു ചീറൊല്ലാതെനമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കില്കന്മഷം കൈവിട്ടു ചൊല്ലിനാലും'' ഇങ്ങനെ ചൊന്നതു...
സാല്വവധം
കാരണനായൊരു വാരിജലോചനന്ദ്വാരകനോക്കി വരുന്ന നേരംകോപിച്ചു നിന്നൊരു സാല്വനെന്നിങ്ങനെപേര്പെറ്റുനിന്നൊരു മന്നവന്താന്പോര്ക്കായിച്ചെന്നിട്ടു യാദവന്മാരിത്തനൂക്കിനെക്കാട്ടിനാന് മേല്‍ക്കുമേലെ.വൈരസ്യം പൂണ്ടൊരു വൈദര്ഭിനന്ദനന്വൈകാതെ ചെന്നു പിണഞ്ഞനേരംവൈകല്യം വാരാതെ വൈരിയും താനുമായ്വൈദഗ്ദ്യം കാട്ടുന്ന നേരത്തപ്പോള്ചേണറ്റു നിന്നൊരു ചേദിപന്തന്നുടെചേതന പോകീന മാധവന്താന്പെട്ടന്നു ചെന്നങ്ങു രുഷ്ടനായ് നിന്നൊരുദുഷ്ടനും താനും പിണങ്ങിപ്പിന്നെമായകള് കൊണ്ടെങ്ങും തൂകിനിന്നേറ്റവുംമാനിയായ്മേവുമമ്മന്നവന്റെമാറിടം തന്നിലെ സായകം മുമ്പായുള്ളായുധമേല്പ്പിച്ചങ്ങായവണ്ണംവാനില്നിന്നീടുന്ന മാനിനിമാരുടെവാര്കൊങ്ക പുല്കുമാറാകിവച്ചാന്.മന്ദനായ് നിന്നൊരു മന്നവന്തന്നുടെബന്ധുവായുള്ളൊരു ദന്തവക്രന്കോപിച്ചു ചെന്നു പിണങ്ങിനിന്നീടിനാന്വേപിച്ചു നിന്നൊരു മെയ്യുമായി.മണ്ടിവരുന്നൊരു വൈരിയെക്കാണ്കായാല്ഇണ്ടലെക്കൈവിട്ടു കൊണ്ടല്വര്ണ്ണന്ചണ്ഡമായുള്ളൊരു ചക്രമെടുത്തവന്കണ്ഠത്തെക്കണ്ടിച്ചു തുണ്ടിച്ചപ്പോള്ചേദിപന് പോയൊരു നല് വഴി തന്നുടെചൊവ്വോടെ...
രാജസൂയം-8
''സമ്മതികേടിന്നു നമ്മുടെ വീടല്ലതന്നുടെ വീടകം പൂക്കുവേണംവല്ലാത്ത വാര്‍ത്തകളിന്നും നീ ചൊല്ലുകില്ഒല്ലായെന്നിങ്ങനെ ചൊല്ലും ഞങ്ങള്ചൊല്ലുകൊണ്ടിന്നിനി നല്ലനല്ലെങ്കിലോതല്ലുകൊണ്ടീടിനാല് നല്ലനാവോംതല്ലുകൊണ്ടാല് പിന്നെയങ്ങനെയെങ്കിലോവില്ലുകൊണ്ടെങ്ങള്ക്കു പിന്നേതെല്ലാം'' എന്നതു കേട്ടോരു ചേദിപന് ചൊല്ലിനാന്സന്നദ്ധരായ് കൊള്‍വിനെ ന്നിങ്ങനെവാര്ത്തയെക്കേട്ടുള്ള പാര്ത്ഥന്മാരെന്നപ്പോള്ആര്ത്തണഞ്ഞീടിനാരോര്ത്തു നേരെ.എന്നതു കേട്ടൊരു ചേദിപ വീരനുംചെന്നു തുടങ്ങിനാന്‍ മുന്നില്‍ നോക്കിനാന്ദകധാരിതാനെന്നതു കണ്ടപ്പോള്പാണ്ഡവന്മാരെത്തടുത്തു നീക്കി.മുന്നിട്ടു വന്നൊരു ചേദിപന്താനപ്പോള്സന്നദ്ധനായിപ്പിണങ്ങി നിന്നാന്.മാനിയായുള്ളോരു ചേദിപന് താനപ്പോള്മാധവന് വന്നതു കണ്ടനേരംഅന്തമില്ലാതൊരു വൈരമുണ്ടാകയാല്എന്തു ഞാന്‍ ചെയ്വതെന്നോര്‍ത്തു പിന്നെആക്കമാണ്ടീടുന്ന മാധവന്മേനിയെനോക്കി നിന്നീടാനാന് കണ്ചുവത്തിചേദിപന്തന്നുടെ മാനസമന്നേരംമാധവന്തങ്കലുറച്ചുനിന്നുകണ്ചുവത്തീടുന്ന ചേദിപന് വന്നതുകണ്ടുനിന്നീടുന്ന...