Home Authors Posts by ചെറുശ്ശേരി നമ്പൂതിരി

ചെറുശ്ശേരി നമ്പൂതിരി

87 POSTS 0 COMMENTS

ഗോപികാദുഃഖം

“ആമ്പാടിതന്നിലിന്നാരുമൊരുവർക്കും തൺപെടുമാറേതും വന്നില്ലല്ലീ? ഘോരമായുളെളാരു രാവെന്തു നിങ്ങളി- പ്പോരുവാനിങ്ങനെ നാരിമാരേ! കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ; വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി- ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ? കാന്തമായുളെളാരു കാന്താരം തന്നുടെ കാന്തിയെക്കാൺമാനായെന്നിരിക്കാം. 210 എങ്കിലോ കണ്ടാലും പൂമരമോരോന്നേ തങ്കൽ പൊഴിഞ്ഞുളള പൂക്കളുമായ്‌ ഇമ്പം വളർക്കുന്ന ചെമ്പകം തന്നുടെ കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും തേന്മാവു പൂത്തതും മേന്മേലേ കണ്ടാലും ചാൺമേൽ നെടുതായ കണ്ണുകൊണ്ടേ വല്ലരിജാലങ്ങൾ നല്ല മരങ്ങളെ മെല്ലെപ്പിടിച്ചങ്ങു പൂണുന്നതും കോമളനായൊരു രോഹിണിവല്ലഭൻ തൂമകലർന്നു വിളങ്ങുകയാൽ 220 ജ്യോൽസ്‌നയായുളെളാരു പാൽക്കളികൊണ്ടുട- നാർദ്രമായുളെളാരു ഭൂതലവും കോകിലം പാടുന്ന പാട്ടെല്ലാം കേട്ടാലും കോകങ്ങൾതങ്ങളിൽ കൂകുന്നതും വേണുന്നതെല്ലാമേ വെവ്വേറെ കണ്ടങ്ങു വേഗത്തിൽ പോകണമല്ലോതാനും ബന്ധുക്കളെല്ലാരും നിങ്ങളെക്കാണാഞ്ഞി- ട്ടെന്തെന്നോ ചെയ്യുന്നോരെന്നേ വേണ്ടു ഗോപന്മാരെല്ലാരും കാണുന്നനേരത്തു കോപിച്ചു ചെയ്യുന്ന...

രുക്‌മിണീസ്വയംവരം

  മംഗലമായൊരു രോമാളിതാൻ വന്നു പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ. കാമുകന്മാരുടെ കൺമുനയോരോന്നേ കാമിച്ചു ചെന്നുതറയ്‌ക്കയാലേ ഭിന്നമായെന്ന കണക്കെ വിളങ്ങുന്നു രമ്യമായുളള നിതംബബിംബം. കാണുന്നോരെല്ലാർക്കും കൈകൊണ്ടുമെല്ലവേ ലാളിപ്പാനായിട്ടു തോന്നുകയാൽ ഉൾക്കമ്പം നൽകിനോരൂരുക്കൾ തന്നെയോ പൊൽക്കമ്പമെന്നല്ലൊ ചൊല്ലേണ്ടുന്നു. 110 ചെങ്കഴൽതന്നോടു ചേർച്ച പൂണ്ടീടുന്നു പങ്കജമെന്നതു ചേരുമിപ്പോൾ അംഭോജലോചനനമ്പുറ്റ കൈകൊണ്ടു സംഭാവിച്ചല്ലൊ താൻ പണ്ടേയുളളു. ഇന്ദിരനേരൊത്ത സുന്ദരിയിങ്ങനെ മന്ദിരം തന്നിലിരിക്കും കാലം മാലോകരന്നന്നു വന്നുവന്നോതുന്ന മാധവന്തന്നുടെ കാന്തിയെല്ലാം. കേട്ടു കേട്ടമ്പോടു മാനസം പോയങ്ങു ചാട്ടം തുടങ്ങിതേ നാളിൽ നാളിൽ. 120 ആരാനും വന്നതു കാണുന്നനേരത്തു പാരാതെപോയ്‌ ചെല്ലും ചാരത്തപ്പോൾ. കാർമ്മുകിൽവർണ്ണന്റെ വാർത്തയെക്കേൾക്കാമെ- ന്നാമോദമാവോളം പൂണ്ടുപൂണ്ട്‌ എങ്ങാനും പോകുന്ന പാന്ഥന്മാരോടെല്ലാം ഇങ്ങുവന്നീടാമേയെന്നു ചൊല്ലും. യാദവന്മാരെന്നു തന്നെയും കേൾക്കുമ്പൊ- ളാദരം പൂണ്ടു ചിരിക്കും ചെമ്മേ ബാലപ്പൂമേനി വളർന്നു തുടങ്ങുമ്പോൾ നീലക്കാർവ്വർണ്ണനിൽ...

കൃഷ്‌ണഗാഥ

  അന്നിലംതന്നിലേ നിന്നു വിളങ്ങിന സന്യാസിതന്നെയും കണ്ടാരപ്പോൾ. കണ്ടൊരു നേരത്തു കൂപ്പിനിന്നീടിനാ- രിണ്ടലകന്നുളെളാരുളളവുമായ്‌. തൻപദം കുമ്പിട്ടു നിന്നവരോടപ്പോ- ളമ്പോടു ചൊല്ലിനാൻ സന്യാസിതാൻ. ‘നിർമ്മലരായുളള നിങ്ങൾക്കു മേന്മേലേ നന്മകളേറ്റം ഭവിക്കേണമേ. ഉത്തമരായുളള നിങ്ങൾതന്നുളളിലേ ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ. 250 എങ്ങു നിന്നിങ്ങിപ്പോളാഗതരായ്‌ നിങ്ങൾ? മംഗലമായിതേ കണ്ടതേറ്റം.’ എന്നതു കേട്ടുളള വീരന്മാർ ചൊല്ലിനാർ വന്നതിൻ കാരണമുളളവണ്ണം. പാരാതെ പോന്നിങ്ങു വന്നു ചൊല്ലീടിനാർ നേരായി നിന്നൊരു വാർത്തയപ്പോൾ. ‘ധന്യന്മാരായിതേ ഞങ്ങളുമിന്നൊരു പുണ്യവാന്തന്നെയും കാൺകകൊണ്ടേ.’ എന്നവർ ചൊല്ലുമ്പോൾ ലാംഗലി ചോദിച്ചാ- ‘നെന്നിലംതന്നിൽ നിന്നെ’ന്നിങ്ങനെ. 260 വീരന്മാരെന്നതുനേരം പറഞ്ഞിതു സീരിതന്നോടുടൻ സാരമായിഃ ‘നമ്മുടെ ചാരത്തു കാണുന്നൊരദ്രിമേൽ നിർമ്മലനായൊരു ഭിക്ഷുകൻതാൻ മേവിനിന്നീടുന്നോൻ ഞങ്ങളവനെയും സേവിച്ചുകൊണ്ടല്ലൊ പൊന്നുകൊണ്ടു.’ ‘എങ്കിൽ നമുക്കങ്ങു കാണണ’മെന്നിട്ടു പങ്കജനേത്രനും താനുമായി ഉത്തമന്മാരായ യാദവന്മാരോടു- മൊത്തുനടന്നങ്ങു പോയിപ്പോയി 270 പാരാതെ...

ബാണയുദ്ധം

  എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്‌ക്കൊണ്ടു- തെന്നൊരു കോപവും ചാപലവും. യോഗിനിയായൊരു തോഴിതാനെന്നപ്പോൾ വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ സുപ്‌തനായുള്ളനിരുദ്ധനെത്തന്നെയും മെത്തമേൽനിന്നങ്ങെടുത്തു പിന്നെ കൊണ്ടിങ്ങുപോന്നവൾ കൈയിലെ നൽകിനി- ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ. അംഗജന്തന്നുടെ സൂനുവായുള്ളോൻതൻ മംഗലകാന്തനായ്‌ വന്നനേരം നീടുറ്റുനിന്നൊരു കർപ്പൂരം തന്നോടു കൂടിന ചന്ദനമെന്നപോലെ ആമോദം പൂണ്ടൊരു കാമിനിതാനും നൽ കാമവിലാസങ്ങളാണ്ടുനിന്നാൾ, യാദവ ബാലകനാകിന വീരനും ആദരവോടു കളിച്ചു മേന്മേൽ സുന്ദരിതന്നുടെ മന്ദിരംതന്നിലേ നിന്നുവിളങ്ങിനാൻ നീതിയൊടെ. ഗൂഢനായ്‌ നിന്നവന്തന്നെയന്നാരുമേ ചേടിമാർപോലുമറിഞ്ഞുതില്ലേ. ഒട്ടുനാളിങ്ങനെ തുഷ്‌ടിയും പൂണ്ടവർ ഇഷ്‌ടരായ്‌ നിന്നു വസിച്ചകാലം പങ്കജലോചന തന്മുഖം കണ്ടിട്ടു ശങ്കതുടങ്ങീതു മാതർക്കെല്ലാം ശങ്ക തുടങ്ങിന മങ്കമാരെല്ലാരും ശങ്കിച്ചുനിന്നു പറഞ്ഞാരപ്പോൾഃ   “ബാലിക തന്നുടെയാനനമിന്നിന്നു ചാലെത്തെളിഞ്ഞുണ്ടു കാണാകുന്നു; കാരണമെന്തെന്നു ചിന്തിച്ചു കാൺകിലോ വേറൊന്നായല്ലൊതാൻ വന്നു ഞായം. വേലകൾ കോലുവാൻ കാലംപുലർന്നപ്പോൾ ചാലെപ്പോയെല്ലാരും ചെല്ലുന്നപ്പോൾ കെട്ടകം തന്നിൽ നിന്നൊട്ടുമേ വാരാതെ പെട്ടെന്നു...

ഗോപികാദുഃഖം

ഇങ്ങനെ ചൊന്നവരുളളത്തിൽകൗതുകം പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്താൻഃ “കാലമോ പോകുന്നു യൗവനമിങ്ങനെ നാളയുമില്ലെന്നതോർക്കേണമേ. മറ്റുളളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ ചുറ്റത്തിൽചേർന്നു കളിക്കണം നാം കാനനംതന്നുടെ കാന്തിയെക്കണ്ടിട്ടു മാനിച്ചുനില്‌ക്കയും വേണമല്ലോ.” ഉത്തരമിങ്ങനെ മറ്റും പറഞ്ഞവൻ ചിത്തംകുലഞ്ഞു മയങ്ങുന്നേരം 310 പെണ്ണങ്ങളെല്ലാരും...

സാംബോദ്വാഹം (തുടര്‍ച്ച)

മന്ദിരംതന്നിലെ മലോകരെല്ലാരും മന്നിടം തന്നിലും വീണാരപ്പോള്‍ കാലും പൊളിഞ്ഞിതക്കൈയും പൊളിഞ്ഞീതുകാളെന്നു കൂട്ടിനാര്‍ ബാലന്മാരുംഫാലത്തിലാമ്മാറു ചോരയും തൂകി നി-ന്നാലസ്യമായി ചിലര്‍ക്കും പിന്നെആനകളെല്ലാമേ ചാലെമറിഞ്ഞുപോയ്ദീനങ്ങളായ്ക്കരഞ്ഞു തിണ്ണംആജിയിലേതുമേ തോലിയെക്കോലാത-വാജികള്‍ രാശിയുമവ്വണ്ണമേമാടങ്ങളെല്ലാം പൊളിഞ്ഞു ഞെരിഞ്ഞിട്ടുമാലോകര്‍ മേനിയില്‍ വീണുതപ്പോള്‍ചിത്രങ്ങള്‍ കൊണ്ടു വിളങ്ങിനിന്നീടുന്നഭിത്തികളും പിന്നെയവ്വണ്ണമേവീരനായുള്ളോരു സാംബനെ വഞ്ചിച്ചു വിരല്‍മുറിച്ചീടിന പാണികള്‍ക്കുംപുണ്ണിനെപ്പൂണ്ടപ്പോള്‍ നിന്നുകൊണ്ടീടിനാന്‍കര്‍ണ്ണന്താനെന്നതു ഭാവിയാതെധന്യനായുള്ള സുയോധന്താനപ്പോള്‍ചെമ്മേയിരുന്നൊരു പീഠത്തിന്മേല്‍യാദവന്മാരുടെ ദൂഷണമോരോന്നേആദരവോടു പറഞ്ഞു മേന്മേല്‍ധൃഷ്ടനായ് മേവുമ്പോളെല്ലായിമ്മന്ദിരംഞെട്ടിഞെരിഞ്ഞതു പെട്ടന്നപ്പോള്‍പീഠത്തിന്മേല്‍ നിന്നും താഴത്തു കാണായിപീഢകള്‍ മേനിയില്‍ മേവും വണ്ണം‘ കര്‍ണ്ണാ!’ എന്നിങ്ങനെ തിണ്ണംകരഞ്ഞുടന്‍കണ്ണുനീര്‍ തൂകിനാന്‍...

ഗോപികാദുഃഖം

“ജാരനായ്‌ നിന്നുടനാരുമറിയാതെ പോരുമിത്തെന്നലെ ഞാനറിഞ്ഞേൻഃ 400 ചന്ദനക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു ചന്തമായ്‌ നിന്നാനങ്ങന്തിയോളം, മാലാമയക്കായ കാലം വരുന്നേരം മാലേയംതന്മണം മെയ്യിൽ പൂശി മെല്ലെന്നിറങ്ങിനാൻ ചന്ദനക്കുന്നിൽനി- ന്നല്ലെല്ലാം പോന്നു പരന്നനേരം പൊയ്‌കയിൽ പോയ്‌ ചെന്നങ്ങാമ്പൽതൻ പൂമ്പൊടി വൈകാതവണ്ണമങ്ങൂത്തുപിന്നെ വട്ടംതിരിഞ്ഞുടൻ തർപ്പിച്ചുനിന്നാന- ങ്ങിഷ്‌ടമായുളെളാരു നന്മണത്തെ. ...

രാജസൂയം ഭാഗം 4

കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊല്‍അണ്ഡത്തിന്‍ പുണ്‍കൊണ്ടു ദണ്ഡിക്കുന്നു.രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നവന്‍കുംഭങ്ങള്‍ നാലുണ്ടു കൂപംതന്നില്‍.മീനത്തിന്നേതുമങ്ങുനമില്ലല്ലി ചൊല്‍മേനിയില്‍ മേവുന്നു നോവിന്നെല്ലാം.വൃശ്ചികരാശിയില്‍ വിഷ്ടിയില്ലല്ലീ ചൊല്‍എച്ചെവി ചോരുന്നു പാരമിപ്പോള്‍?സൂതികമുണ്ടായാലോതുകയില്ലല്ലീ?ചോതിയിലായിതോ വൈധൃതം താന്‍.മുപ്പത്തിരണ്ടിന്നുമുല്‍പാടു സങ്കടംഉല്‍പത്തിചാലക്കിടത്തുവാന്‍-സ്വാദ്ധ്യയം പെണ്ണുന്ന വാദ്ധ്യായന്‍ വന്നുതോ?വാത്തികള്‍ വാരാഞ്ഞെതെന്തുമൂലം.വാത്സായനത്തിങ്കല്‍ വാത്സ്യല്യമുണ്ടല്ലീ?മാത്സ്യന്മാര്‍ വന്നതു കണ്ടുതല്ലീ?ആഴികളേഴിന്റെയാഴത്തെച്ചൊല്ലാമോ?പാഴാമയുള്ളോന്നിപ്പൈതല്‍ കണ്ടാല്‍.നാരദമാമുനി ചാരത്തുവന്നതോ?വാരിജക്കോരകം വാങ്ങിക്കൊല്‍ നീ.പൊല്‍ച്ചിലമ്പുണ്ടുപോലിച്ഛയില്‍കൊള്ളുവാന്‍നൊച്ചിവേര്‍ സേവപ്പൂ നോവൊഴിവാന്‍.മുക്കണ്ണമ്പാദങ്ങളുള്‍ക്കാമ്പിലാക്കിക്കൊള്‍മൈക്കണ്ണിവന്നതു കണ്ടായോ നീ?നര്‍ത്തകന്മാരുടെ നൃത്തങ്ങള്‍ കണ്ടുതോ?മര്‍ത്ത്യരില്‍ കൂടുമോ മാധവന്താന്‍?വാരുണമന്ത്രത്തിന്‍ വാചകമെങ്ങനെ?വാമനന്‍ പണ്ടു വളര്‍ന്നപോലെ.കാംബോജന്മാരുടെ കാന്തിയെകാണ്‍കെടോ!ജാംബവാന്‍ തന്നുടെ മേനിപോലെ.വ്യാഖ്യാനമെങ്കൈയിലാക്കന്നതെങ്ങനെ?ഓക്കാനമുണ്ടെങ്കിലോര്‍ക്കവേണം.നേത്രങ്ങളെന്തു ചുവന്നുതുടങ്ങുന്നുശാസ്ത്രങ്ങള്‍ ശീലമായില്ലേയിപ്പോള്‍.അശ്വങ്ങള്‍ക്കാകുന്ന വശ്യങ്ങളെന്തുള്ളൂ?നിശ്രീകന്നീയെന്നു...

രുക്‌മിണീസ്വയംവരം

രുക്‌മിണി തന്നുടെ സോദരനായൊരു രുക്‌മിതാൻ ചൊല്ലിനാനെന്നനേരംഃ “മാതുലന്തന്നെയും കൊന്നങ്ങുനിന്നിട്ടു പാതകമാണ്ടൊരു പാഴനെന്നും, പാവനമായൊരു വൈദികമന്ത്രത്തെ- പ്പാദജന്മാവിന്നു നൽകുംപോലെ, സോദരിയായൊരു രുക്‌മിണി തന്നെ ഞാൻ ആദരവോടു കൊടുക്കയില്ലേഃ നിർമ്മലനായൊരു ചൈദ്യനു നൽകേണം ”സന്മതിയാളുമിക്കന്യതന്നെ.“ 210 ഇങ്ങനെ ചെന്നുടൻ ചേദിപന്തങ്കലേ തങ്ങിനിന്നീടും...

സീരിണസ്സല്‍ക്കഥ

''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്‍സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലോസല്‍ക്കരിച്ചിന്നിവന്‍ തന്നെ ഞങ്ങള്‍ആരണര്‍ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെന്നാജ്ഞയും നല്‍കിയിരുത്തിക്കൊണ്ടുഅങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീയിങ്ങനെ കൊന്നതു വേണ്ടീലൊട്ടും'' എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍നിന്നൊരു മാമുനിമാരോടപ്പോള്‍‍'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെമുന്നമേയുണ്ടിവനേകലെന്നാല്‍ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാകൊന്നതില്‍ കാരണമുള്ളിലായാല്‍ചേതന കൈവെടിഞ്ഞീടുമിസുതന്റെനൂതനനായൊരു സൂനുതന്നെസല്‍ക്കഥ ചൊല്ലുവാനാക്കി നിന്നീടുവിന്‍ദു:ഖവും കൈവിട്ടു നിന്നു നിങ്ങള്‍.ഓരാതെ ചെയ്തതു കാരിയം തൊട്ടേതുംപോരായ്മ ചിന്തിച്ചു ചീറൊല്ലാതെനമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കില്‍കന്മഷം കൈവിട്ടു ചൊല്ലിനാലും'' ഇങ്ങനെ ചൊന്നതു...

തീർച്ചയായും വായിക്കുക