Home Authors Posts by ചെറിയമുണ്ടം അബ്‌ദുൾ റസ്സാഖ്‌

ചെറിയമുണ്ടം അബ്‌ദുൾ റസ്സാഖ്‌

0 POSTS 0 COMMENTS

പ്രേമത്തിന്റെ ഉന്മാദവിസ്‌മൃതി

സുവർണ്ണ കണ്‌ഠമുളള കുയിൽ വസന്താരാമത്തിൽ പ്രഭാതോദയത്തിനു മുൻപ്‌ എനിക്ക്‌ സുപ്രഭാതം നേരുന്നു. അതിന്റെ കൊച്ചുകണ്‌ഠത്തിൽ മധുരമുളള സ്‌നേഹത്തിന്റെ ആയിരം ഗാനങ്ങൾ പ്രിയേ, സൂര്യനോടൊപ്പം നീയും ഉണരുന്നു. അധരപുടങ്ങളിൽ മധുര മന്ദഹാസവുമായി നീ അടുത്തു വരുന്നു. ഒരു ചുംബനത്തിൽ പ്രഭാതത്തിലെ ഏറ്റവും മധുരമായ, മാഞ്ഞുപോകാത്ത സുഗന്ധം നീ എനിക്ക്‌ സമ്മാനിക്കുന്നു. സുപ്രഭാതം! നിന്റെ കണ്‌ഠത്തിൽനിന്ന്‌ മധുര മന്ത്രമായി, നിന്റെ...

അപ്രാപ്യം

പാലിനു വെളുപ്പും, രാവിനു കറുപ്പും രക്തത്തിനു ചുവപ്പും നിന്റെ കല്‌പന. പനിനീർ പൂവിനോടൊപ്പം മുർഖൻ പാമ്പിനെയും നീ പടച്ചു. തീയും കണ്ണീരും തന്നു.... പിന്നെ, ഒറ്റയും ഇരട്ടയും... നാണയത്തിനുവരെ ഇരുപുറവുമൊരുക്കി.... കൂട്ടത്തിൽ അരുതാത്തതും നീ ചെയ്‌തു; ആണും പെണ്ണും. ...

കാറ്റ്‌

എനിക്കറിയേണ്ടത്‌ കാറ്റിനെപ്പറ്റിയാണ്‌. മൃദുത്വവും മിതത്വവും രൗദ്രതയും അത്‌ കൊളളും. നേതാവും കുറെ അനുയായികളും ആകാശം തൊടുന്ന ചിറകുകൾ മഹാസമുദ്രങ്ങളുടെ നടുവിൽ കൂടുകെട്ടി വാസം. ഈശ്വരൻ പറയുമ്പോൾ എഴുന്നേറ്റു പറക്കും. അപ്പോൾ അന്തരീക്ഷം പ്രകമ്പനം കൊളളും മൃദുവായി മിതമായി രൗദ്രതയോടെ കൽപ്പനയുടെ കണക്കുപോലെ ഇളകുന്നതും ഒച്ചയിട്ടു ഒടിയുന്നതും കിന്നാരം ചൊല്ലുന്നതും കലിതുളളിച്ചാടുന്നതും കാറ്റല്ല. കാറ്റിന്റെ ഗമനഗതിയിൽ...

ദാരിദ്ര്യം

“ഈ കീറത്തുണി കുഞ്ഞേ, ആരാണ്‌ നിനക്ക്‌ തന്നത്‌?” “ദാരിദ്ര്യം!” “നീ അനാഥയാണോ?” “അതെ, എനിക്ക്‌ പിതാവുണ്ട്‌. മാതാവുണ്ട്‌. എന്നാലും ഞാൻ അനാഥയാണ്‌” “നിന്റെ മാതാപിതാക്കൾ നിന്നെ ഉപേക്ഷിച്ചിട്ടു പോയതാണോ?” “എല്ലാവരും എന്നെ ഉപേക്ഷിച്ചു. മാതാവും പിതാവും എല്ലാവരും. സ്‌നേഹവും ലാളനയും ഞാൻ അറിഞ്ഞിട്ടേയില്ല.” “കുഞ്ഞേ, ക്ഷമിക്കുക! നീ വളരും വളർന്നു കരുത്തനാകും. കഷ്‌ടതകളെ അതിജയിക്കും; ഒരു പുനഃസൃഷ്‌ടിപോലെ! ...

ആരോ ഒരാൾ

ആരാണ്‌ എന്റെ നിറുകയിൽ നിന്നും അക്ഷരപൂക്കളെ ഇറുത്തു കളഞ്ഞത്‌, ഒന്നും ബാക്കിവെയ്‌ക്കാതെ? ആരാണ്‌ എന്റെ ആകാശത്തുനിന്നും സ്‌നേഹാദരങ്ങളെ തെറിപ്പിച്ചു കളഞ്ഞത്‌ ഒന്നും ബാക്കിവെയ്‌ക്കാതെ? ആരാണ്‌ എന്റെ കാൽചുവട്ടിൽനിന്നും മൺതിട്ടുകളെ ഉതിർത്തുകളഞ്ഞത്‌, തരിമ്പും ബാക്കിവെക്കാതെ? തീർച്ച, ആരോ എന്റെ അന്തകനായി ചുറ്റും വട്ടമിടുന്നുണ്ട്‌. ...

ഒരു വണ്ടി

അപായച്ചങ്ങലയിൽ ഒരുപാടുപേർ തൂങ്ങുന്നുണ്ടായിരുന്നു എന്നാൽ ഒരിടത്തും അത്‌ നിറുത്താൻ കഴിയില്ലായിരുന്നു. അത്‌ ഓടിയിരുന്നത്‌ ഒറ്റപ്പാളത്തിൽ ഒറ്റച്ചക്രങ്ങളിൽ ആയിരുന്നു. ...

തീർച്ചയായും വായിക്കുക