Home Authors Posts by ചേരാവളളി ശശി

ചേരാവളളി ശശി

Avatar
0 POSTS 0 COMMENTS

വക്രതാളം

ജന്മം കനിഞ്ഞുതന്നോരെക്കൊല ചെയ്‌തു ജന്മം തുലച്ചവരുണ്ടാം! മണ്ണിന്നു,പൊന്നിന്നുടപ്പിറന്നോരുടെ പിണ്ഡം നടത്തിയോരുണ്ടാം കണ്ണിന്നുകണ്ണായ പെണ്ണിനെ സംശയ- ദണ്ഡിൽ തുലച്ചോരുമുണ്ടാം എങ്കിലും തർക്കമില്ലാരുമുണ്ടാകില്ല ഇന്നീകമിതാക്കൾ പോലെ.... അമ്മയെ, കൂടപ്പിറപ്പിനെ കൊന്നിവർ അന്ധകൂപത്തിലായ്‌ തളളി, കണ്ണീർപൊഴിച്ചാപ്പിണക്കങ്ങൾക്കിടയിൽനി- ന്നന്ധരെപ്പോലെ കേണിടാൻ... എത്രമേൽ സ്വാർത്ഥം, നിരാർദ്രം, നികൃഷ്‌ടമി- മർത്ത്യന്റെ ചിത്ത പാതാളം! നിത്യപ്രകാശം കെടുത്തിമുന്നേറുന്നു വക്രതേ, നിൻ നൃത്തതാളം... ...

തീർച്ചയായും വായിക്കുക