Home Authors Posts by ചെന്താപ്പൂര്‌

ചെന്താപ്പൂര്‌

0 POSTS 0 COMMENTS

അമ്പല വിശ്വാസികളായി ജീവിക്കരുത്‌

മുഖക്കുറിപ്പ്‌ ‘ദൈവമേ എന്ന്‌ വിളിക്കാത്തതായി ദൈവമേയുളളൂ’വെന്ന എന്റെ കാവ്യശകലമാണ്‌ ഈ കുറിപ്പെഴുതുമ്പോൾ മനസ്സിലുണർന്നത്‌. അത്‌ ദൈവവിചാരത്തെ സാധൂകരിക്കണമെന്ന തോന്നലിനെ ബലപ്പെടുത്തുകയും ചെയ്‌തു. ഒരാൾ തന്റെ ഇടവേള ജീവിതത്തിന്റെ മൺതിട്ടയിൽ നിന്നുകൊണ്ട്‌ ദൈവം ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന്‌ അന്വേഷിക്കുന്നത്‌ വിഡ്‌ഢിത്തം തന്നെ. ഒരു വിശ്വാസിയുടെ സ്വാതന്ത്ര്യം അവിശ്വാസിക്കുമുണ്ട്‌. എന്നാൽ ഈ സ്വാതന്ത്ര്യം വിശ്വാസികൾക്ക്‌ മേലുളള അന്ധമായ കടന്നാക്രമണമാകാതിരിക്കാൻ ശ്രദ്ധവയ്‌ക്കേണ്ടതാണ്‌. തന്റെ പിതാവ്‌ ശങ്കരപ്പിളളയെന്ന്‌ തിരിച്ചറിയുകയും,...

മാഞ്ഞുപോകാത്ത ചിത്രങ്ങൾ – ഓർമ്മക്കുറിപ്പ്‌

ഞാനോർക്കുന്നു. ഫെബ്രുവരി 21നും 22നും രാത്രിയുടെ ഏതോ നിശ്ശബ്‌ദയാമങ്ങളിൽ മരണഭീകരതയുടെ കിനാവുകൾ കണ്ട്‌ ഞാനുണർന്നു. സ്വപ്‌നങ്ങൾ മുന്നറിയിപ്പുകളെന്ന്‌ എവിടെയാണ്‌ വായിച്ചത്‌? 23-ലെ വൈകുന്നേരം വിഷാദഭരിതമാകുമ്പോൾ സ്വപ്‌നങ്ങൾ നൽകിയ സൂചന എന്തായിരുന്നുവെന്ന്‌ ഒരു നടുക്കത്തോടെ ഞാനൂഹിച്ചെടുക്കുന്നു. 23-ന്‌ പതിവുപോലെ ഞാൻ നഗരത്തിലെത്തി. ബുക്ക്‌ സ്‌റ്റാളിൽ അൽപ്പനേരം കുശലം പറഞ്ഞിരുന്നു. പിന്നെ ഹോട്ടലിലേയ്‌ക്ക്‌. ഹോട്ടലിൽ ഇരിക്കുമ്പോൾ ഒരു ഫോൺ. ‘വിക്രമൻസാർ റൂമിൽ മരിച്ചുകിടക്കുന്നതായി അറിയുന്നു. അവിടംവരെ...

സഃപി.ആർ.കർമ്മചന്ദ്രൻ നിസ്വാർത്ഥനായ സാമൂഹ്യപ്രവർത്തകൻ

കഴിഞ്ഞ മാർച്ച്‌ 30-ന്‌ ഭൂമിയിലെ എല്ലാ ബന്ധങ്ങളോടും ആകസ്‌മികമായി വിടപറഞ്ഞ്‌ ശ്രീ. പി.ആർ.കർമ്മചന്ദ്രൻ അനന്തതയിൽ അലിഞ്ഞു ചേരുമ്പോൾ അദ്ദേഹത്തിന്റെ സ്‌നേഹവും സൗഹൃദവും അനുഭവിച്ചവർക്ക്‌ ഗദ്‌ഗദത്തോടെ മാത്രമേ ഓർമ്മകൾ പങ്കിടാനാവുകയുളളു. പേര്‌ അന്വർത്ഥമാക്കും വിധം തന്റെ കർമ്മ മേഖലകളിൽ ഒരു ചന്ദ്രപ്രകാശമായിരുന്നു പി.ആർ. ഔദ്യോഗിക രാഷ്‌ട്രീയ, പൊതുപ്രവർത്തനരംഗങ്ങളിൽ സജീവമാകുമ്പോഴും നഷ്‌ടമാകാതെ സൂക്ഷിച്ച ആത്മാർത്ഥതയും സേവന തല്‌പരതയും മാതൃകാപരമാണ്‌. രോഗപീഡകൾ നിരന്തരം ഏല്‌​‍്‌പിക്കുന്ന വൈഷമ്യങ്ങളെ തൃണവൽഗണിച്ചുളള പാർട്ടി പ്രവർത്തനം...

പുസ്‌തകോത്സവം സംസ്ഥാന വ്യാപകമാക്കാൻ നിർദ്ദേശം നല്‌കണം

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി പുസ്‌തകോത്സവത്തിന്‌ തുടക്കം കുറിച്ചത്‌ കൊല്ലം ജില്ല എന്നത്‌ അഭിമാനിക്കാൻ വകതരുന്നു. അച്ചടിയുടെ ഈറ്റില്ലമായ കൊല്ലത്തുതന്നെ അതിന്‌ തുടക്കമായത്‌ ചരിത്രനിയോഗമാകാം. മുൻവർഷങ്ങളിൽ താലൂക്ക്‌ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരുന്ന പുസ്‌തകോത്സവം ഇത്തവണ അഞ്ച്‌ താലൂക്കുകളേയും സംഘടിപ്പിച്ച്‌ കഴിഞ്ഞ മേയ്‌ 10 മുതൽ 25 വരെ കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ നടക്കുകയുണ്ടായി. ഇതൊരു ചരിത്രസംഭവമാണ്‌. കേരളത്തിലെ ഇരുപതോളം പ്രസാധകർ ഈ സംരംഭത്തിൽ...

ക്ഷേത്രങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ പണികഴിപ്പിക്കണം

ഹിന്ദുസമൂഹത്തിന്റെ ഏകീകരണത്തെപ്പറ്റിയും സാമ്പത്തിക പരാധീനതകളെപ്പറ്റിയും വിലപിച്ചുകൊണ്ടിരിക്കുന്നവർ, ഹിന്ദു സമൂഹത്തിന്റെ സമുദ്ധാരണത്തെപ്പറ്റി കവല പ്രസംഗമല്ലാതെ, ദീർഘവീക്ഷണത്തോടുകൂടിയുളള ക്രിയാത്മക നിർദ്ദേശങ്ങളോ പ്രവർത്തനങ്ങളോ മുന്നോട്ടു വയ്‌​‍്‌ക്കാറില്ല. ഹിന്ദുസമൂഹം സാമ്പത്തിക ശക്തിയായി ഉയർന്നുവരണമെങ്കിൽ മുഖ്യമായും വ്യാപാര മേഖലകളിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടതുണ്ട്‌. കൂടാതെ രാജ്യത്തെ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ പുതിയൊരു വ്യാപാര വിപ്ലവത്തിന്‌ തുടക്കമിടാനും കഴിയണം. ഹിന്ദു സമുദായത്തിന്റെ സാമ്പത്തിക തകർച്ചക്ക്‌ കാരണമാകുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്‌. സാമ്പത്തിക വരവുളള ക്ഷേത്രങ്ങൾ പൊതുജനങ്ങളോ, സമുദായങ്ങളോ, കുടുംബക്കാരോ...

സൗന്ദര്യം അഴിമതി സൃഷ്ടിക്കുന്ന വിപത്ത്‌

സൗന്ദര്യത്തിന്‌ അഴിമതിയുമായി എന്തു ബന്ധമെന്നോർത്ത്‌ ചിലരെങ്കിലും അത്ഭുതപ്പെടുന്നുണ്ടാകും. സംശയിക്കേണ്ടതില്ല. അഴിമതിയും സൗന്ദര്യവും തമ്മിലൊരു ഭേദിക്കാനാകാത്ത ബന്ധമുണ്ട്‌. ഒരാൾ അഴിമതിക്കാരനും സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ടവനുമായി തീരുന്നതിൽ സൗന്ദര്യത്തിനുള്ള പങ്ക്‌ ചെറുതല്ല. സൗന്ദര്യം, അതിന്റെ ഉടമയെ ഉടമയിലേക്ക്‌ തന്നെ തിരിച്ചു വയ്‌ക്കുന്നു. മറിച്ച്‌ ഒരാൾ നിസ്വാർത്ഥനും സേവനതല്പരനുമായി തീരുന്നതിൽ സൗന്ദര്യബോധമില്ലായ്മയും, സൗന്ദര്യമില്ലായ്മയും കാര്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. ജന്മനാ സുന്ദരനായ (സുന്ദരിയായ) ഒരു വ്യക്തിയ്‌ക്ക്‌ അത്‌ നിലനിർത്തുന്നതോടൊപ്പം അതിസുന്ദരനും അതിസുന്ദരിയുമാവുക എന്ന മനോഭാവമാണുള്ളത്‌....

തീർച്ചയായും വായിക്കുക