Home Authors Posts by ചെന്താപ്പൂര്‌

ചെന്താപ്പൂര്‌

0 POSTS 0 COMMENTS

മണിക്കവിത

ചൊറിചൊറിഞ്ഞു വ്രണമാക്കാൻ മിടുമിടുക്കനായ തൊഴിലാളി അത്‌ മലയാളി. Generated from archived content: poem4_aug24_07.html Author: chenthappooru

ഓർമ്മക്കടൽ

ആണ്ടിലൊരിക്കൽ അച്ഛനെയോർക്കുന്നവനെ നിനക്കൊപ്പം ഞാനില്ല. ചിറകുപൊട്ടുംമുമ്പ്‌ എന്നെത്തകർത്തൊരു- പുലരിക്കണി അച്ഛൻ. കീറിമുറിച്ച്‌ തുന്നിക്കെട്ടിയ ദുർമരണത്തെ കാത്തുവയ്‌ക്കാതെ കർമ്മവും ചെയ്യാതെ കാണാമറയത്ത്‌ ചുട്ടെരിച്ചു. പിന്നെ എത്രതവണ കൊന്ന പൂത്തു? ഇപ്പൊഴും നിലയ്‌ക്കാത്ത ഓർമ്മക്കടലിന്റെ തീച്ചുഴിയിൽ ഞാൻ വെന്തുതാഴുന്നു. ആണ്ടിലൊരിക്കൽ അച്ഛനെയോർക്കുന്നവനെ, ഓരോ നിമിഷവും ഓർമ്മകൊണ്ട്‌ ഞാനച്ഛന്‌ ബലിയിടുന്നു. നീയോ വെറും ഉരുളകൊണ്ട്‌. അതും ഒരിക്കൽ. ...

ഗ്രീന്റൂം

ഗ്രീന്റൂമിൽ വച്ച്‌ ഒരു മുല മറ്റൊരു മുലയോട്‌ ഉവാചഃ നാമുളളതുകൊണ്ടാണ്‌ മലയാള സിനിമയ്‌ക്ക്‌ പ്രതിസന്ധിയുണ്ടാകാത്തതെന്ന്‌ എത്ര പേർക്കറിയാം? തുടർന്ന്‌ പൊക്കിൾച്ചുഴിയും നാഭിയും പൂഞ്ഞ്‌ തുടയും ഗജനിതംബവും അവകാശവാദമുന്നയിച്ച്‌ അണിയറയിൽ കലാപം അഴിച്ചുവിട്ടു. ...

മണിക്കവിത

ഇരുട്ടുവീണപ്പോൾ അറവുകാരൻ വീട്ടിലെത്തി അടുക്കളയിൽ അടുത്ത ഇര Generated from archived content: poem15_jun1_07.html Author: chenthappooru

മണിക്കവിതകൾ

നിലാവിന്‌ കൂന്‌ വന്നു ജീവിതം മുതുകിൽവീണു *** കൊമ്പ്‌ പലത്‌ അതിൽ കൊടി പലത്‌ മരം ഒന്നു തന്നെ ...

കടമ

അടുപ്പുകൾക്ക്‌ തീയും പുകയും കൊടുത്ത്‌ വെട്ടം കനക്കെ ഞാൻ വീടുവിട്ടോടുന്നു. തടവാണിരിപ്പിടം, വീട്ടിലുളളപ്പോൾ പേ പിടിക്കുന്നു ഓരോ നിമിഷവും. ചരടറ്റാൽ നാനാവഴിക്കുപോം മുത്തുകൾ പോലെ ബന്ധങ്ങൾ. പൊട്ടാതെ കാക്കുക വേഷം വേണം, നാട്യവും. കൂട്ടുകാരാ- മലിനത്തിലെ കൃമിയായ്‌ വൃത്തിഹീനമായ്‌ മനംപുരട്ടുന്നു ജീവിതം. ഇടവത്തിൽ കിടുകിടുത്തും മീനത്തിലുടൽ ചുട്ടും അലഞ്ഞും വലഞ്ഞും എന്നെ നോവിച്ചെന്നോട്‌ ഞാൻ പകവീട്ടുമ്പൊഴും അടുപ്പിലെ തീയ്‌ക്ക്‌ കൊളളിയാകേണ്ട...

ഉടൽപാപം

സൂര്യചുംബനത്താൽ പുറംപൊളളി നഗരവഴി പോയ ഒരുവനെ കല്ലെറിഞ്ഞ്‌ കുട്ടിവിളിച്ചു പറഞ്ഞു ‘ഇവനാണ്‌ എന്റെ പിതാവ്‌ കാടും മലയും വയലും ജലവും, കിനാക്കളും കവർച്ച ചെയ്യപ്പെട്ട മരുഭൂമിയിൽ കഴുകന്മാർക്ക്‌ എന്നെയെറിഞ്ഞ മഹാപാപി’ ജാഗ്രത! ഉടൽപാപങ്ങൾ ഇനി ഉടവാളെടുക്കും! ...

മണിക്കവിത

വെളുത്തമുണ്ടിന്‌ തടുക്കിട്ട്‌ തടുക്കിട്ട്‌ വെളുത്തൊരുത്തൻ കറുത്തുപോയ്‌ Generated from archived content: poem10_oct.html Author: chenthappooru

ലളിതഗാനം

ചങ്ങമ്പുഴ മഹാകവി ചങ്ങമ്പുഴ മലയാള ഭാഷതൻ തിരുമുറ്റത്ത്‌ മാസ്‌മരഭാവങ്ങളുണർത്തിയ മധുചന്ദ്രിക, ചങ്ങമ്പുഴ (ചങ്ങമ്പുഴ....) കനകച്ചിലങ്ക കിലുക്കി ഭാവനയിൽ നവ നവ കല്‌പനകളുണർത്തി മഴവിൽ ശോഭ പരത്തി, മനസ്സിൽ പ്രണയ വികാര തരംഗമുണർത്തി (ചങ്ങമ്പുഴ....) പാടും പിശാചായ്‌ മലയപ്പുലയന്റെ ഗദ്‌ഗദം പാടിയ ഗന്ധർവ്വൻ രമണനിലൂടെ മധുമയ മലയാള കിളിക്കൊഞ്ചലുണർത്തിയ പൂങ്കുയിൽ (ചങ്ങമ്പുഴ....) ...

മരണക്കിണർ

സ്‌ത്രീ ഒരു പ്രലോഭനമാണ്‌. കാഴ്‌ചയുടെ വാക്കുകളുടെ പിന്നെ ചെയ്‌തികളുടെ... സ്‌ത്രീ തൊടിയിടിഞ്ഞ ആഴക്കിണറാകുന്നു, പാവം ചെറുപ്പക്കാർ സ്വർഗ്ഗമെന്ന്‌ തെറ്റിദ്ധരിച്ച്‌ അറിഞ്ഞും അറിയാതെയും അതിൽ ചാടി അകാല മൃത്യു വരിക്കുന്നു. ...

തീർച്ചയായും വായിക്കുക