Home Authors Posts by ചീരാമൻ

ചീരാമൻ

0 POSTS 0 COMMENTS

മുപ്പത്തിമൂന്നാം പടലം

“വീരൻ വീഴ്‌ന്തളവു നീലനും വിരഞ്ഞു കെന്തമാതനനുമാരൊടും നേരില്ലാത ചരവങ്കവാക്കനൊടു നീതിചേരിടവനിച്ചൊന്നോർ ചീരുലാവുമലകൊണ്ടെറിന്തതു തിറന്തകും മലർ പൊഴിന്തപോൽ പോരിലായിതു നിചാചരന്നി,വ പൊറുപ്പതാരൊരുവർ മററുളേളാർ.” 353 “മറ്റുളേളാർക്കഴൽമുഴുക്കുമാറവരെ മന്റിൽ വീഴ്‌ത്തിനനറൈന്തു നീ- ടുററ മുട്ടി കരതണ്ടു വൻചിര മുരൻ മുഴങ്കഴലിവററിനാൽ മുറ്റിവന്നു കവിവീരരായിരമുനിന്തനന്തരമറൈന്തുത,- ന്നെററിയേ വന്നവയായിരത്തെയുമടക്കം വായിലങ്ങടക്കിനാർ.” ...

മുപ്പതാം പടലം

“കൈപണിന്തപയം നൽകുമെന്റു കഴൽചൂഴ്‌ന്തു വന്തിലകുമൂഴിമേൽ മെയ്‌പൊരുന്തിയെഴുവോരുനേരം നല്ല വീടുപേറരുളും വീരനേ, പൊയ്‌പറന്തിതിവനെന്റൊല്ലാനിനവു പോരിലിന്നിരുവർ വേന്തരെൻ പൈപരന്തതൊഴിവാനുണ്ടൊൺവഴി പടർന്ത വാനരകുലങ്കളും.” 320 “വാനരപ്പടയും മന്നിലുന്നതികൊൾ മന്നന്മാരും മുടിന്താൽ നിന്നിൽ ചാനകിക്കഴിവെഴും വിരന്തു ചരണെന്റിണങ്കും വന്നു വിച്ചയായ്‌, ഞാനുരപ്പതിന്നും നല്ലതൊന്റുലകിൽ നല്ലനല്ലവർതമ്മോടെല്ലാം മാനിതർക്കഴകുതല്ല കോലുമതു വൈരമെന്റുളളതൊരിക്കലും.” ...

ഇരുപത്തൊമ്പതാം പടലം

“അറന്തനരവർകൾ കയ്യൊത്തടങ്കിയുമലറിയും നി- ന്റുറങ്കിയേ കിടന്തരക്കനുടലംപോയ്‌ നിവിരക്കണ്ടു പറന്തുപോയ്‌ മറന്തിതൊക്കപ്പരന്തവൻ പടയുമെല്ലാം തിറംപെറയുയിർത്തുകൊൾവാൻ തിരണ്ടെഴുമാചകൊണ്ടേ.” 309 “കൊണ്ടൽപോൽ നിറമിരുണ്ടു കൊടുമചേർ കൂറ്റമെന്നു കണ്ടവർ നടങ്കും കുമ്പകരുണനപ്പോതുണർന്തു പണ്ടു കണ്ടറിയാവണ്ണം പലവിതമിറച്ചിയോടും കണ്ട ചെഞ്ചോരിമറ്റും കനിവൊടു നുകർന്തിരുന്താൻ.” ...

മൂന്നാം പടലം

“ഇരുന്തവണ്ണമേ ഇരുൾ മറൈന്തിതി,ടതുര- പ്പരന്ത കുടൈയും തഴൈയും വെൺചവരി മറ്റും കരന്ത മടവാർ തുതിചെയ്യക്കനിവിൽ വന്താൻ ഇരുണ്ട മുകിൽപോലെഴുമിരാവണനിതത്താൻ.” 23 “ഇതത്തൊടവൻ വന്തണൈഞ്ഞിമൈപ്പതിനു മുന്നേ കുതിത്തു മറഞ്ഞേൻ കുളിരിളം തിളിരിടൈപ്പോയ്‌ പതത്തളിരിൽ വിണ്ണു പതറിക്കുലഞ്ഞു ചാല- ത്തുതിത്തു പിന്നെ നാലു വഴിയും തൊഴുതു ചൊന്നാൻ.” ...

ഇരുപത്തേഴാം പടലം

“ഉളളിലെണ്ടിചയിലും പുക്കൊളിക്കിലുമുവരിതന്നിൽ വെളളമാം പടത്തിൽ മൂടി വെളിപ്പെടാതിരിക്കിലും പോയ്‌ ഉളള മാമുനിവർക്കും മൂവുലകുക്കുമിടർ കെടുപ്പാ- നുളള നിൻ വാണാളിപ്പോളൊടുക്കുമ,തിളയേനെ,ന്റാൻ.” 287 “എന്റെല്ലാമിമയോർ തേടുമിരാകവതേവൻ നാവാൽ നന്റു മാമുനിവരേത്തും നാകത്തിൽചയനൻ ചൊല്ല വന്റനേരരക്കനോടു മറുപ്പതിനടിയൻതോളി- ലൊന്റിനിന്റരുളുകെന്റങ്ങുരത്തു മാരുതിയെടുത്താൻ.” ...

ഇരുപത്തെട്ടാം പടലം

“ഉണർത്തുമതിനായൊളികൊൾ വാതിൽ വഴിയെങ്കും വണക്കമിയലും വതനമാരുതമിടൈന്തേ തുണർച്ചയൊടു പോമതരുതാഞ്ഞു ചുഴന്നേറ്റി- ക്കണക്കറയുയർന്ത മതിലും കടന്തു ചെന്റാർ.” 298 “ചൊന്റവരിറച്ചി തെളിപാലുതകമന്നം കുന്റിനൊളം വൈത്തു പലവും കുറവറുത്തേ, എന്റുമൊടുങ്ങാവണ്ണമിയറ്റിനരിതെല്ലാം, വന്റതുമതിൽ പിന്നെയും വാലറുതിയില്ലേ.” ...

ഇരുപത്തഞ്ചാം പടലം

“പടൈയുടെ തിളപ്പിനോടും പറവയെയതിചയിക്കും നടതകും തേരിനോടും നലംകിളരിലങ്കമന്നൻ ഇടതുടർന്തരികുലത്തെയെയ്തെയ്തു വീഴ്‌ത്തക്കണ്ടു കൊടുമചേർ ചുക്കിരീവൻ കവടടർത്തെടുത്തെറിന്താൻ.” 265 “എറിന്തവൻതന്നെയെയ്താനിടെയിടെ,യചലമമ്പാൽ നുറുങ്കുമാറെയ്‌തു വീഴ്‌ത്തിനൊടിയിടെയിലങ്കവേന്തൻ, തിറംകിളർ പകഴിയേറ്റു തെറ്റെനത്തന്നെത്താനും മറന്തുടനലറിവീഴ്‌ന്താൻ മന്നിടെയരികൾകോമാൻ.” ...

ഇരുപത്തിയാറാം പടലം

“മീതണന്തു നടംകുനിത്തരിവീരനെച്ചരമാരി പെ- യ്തേതുമൊന്റരുതാഞ്ഞെടുത്തു തൊടുത്തു പാവകമത്തിരം കാതൽകൂടവനെയ്തതേറ്റു കുരുത്തുകെട്ടു ചുരുക്കമായ്‌ മേതിൽ വീഴ്‌ന്തനൻ നീലൻ, വിണ്ണവർവൈരി പോരിൽ വിളങ്കിനാൻ.” 276 “പോരിലെങ്കുമിലങ്കും വല്ലിടിപോൽ മുഴക്കമെഴുഞ്ചെഴും തേരോടും പടയോടുമൊത്തു തിളത്തുവന്തമരാരിയെ വീരവാരിതിയായിനോരിളവേന്തനത്തൽ മുഴുക്കുമാ- റാരെ നോക്കി നടന്തിതെന്റു തടുത്തടുത്തരുളിച്ചെയ്താൻ.” ...

ഇരുപത്തിമൂന്നാം പടലം

“നുറുങ്ങിനരരിവരരെന്ററിന്തൊരു നൊടിയിടെ മലകൊടെറിന്തു മൈന്തന- ങ്ങറിവിനുനിതിയെന്നും നല്ല കുമ്പവ- ല്ലനുവിനെയുയിരൊടു വേർവിടുത്തനൻ, തിറവിയ പടയൊടമച്ചർ നാല്‌വരും തെളുതെളയിളകിന തേരൊടും കുറ- യറയവരടലിൽ മുടിന്തപോതുളളി- ലറുമടങ്ങവനു ചിനം വളർന്തുതേ.” 243 “വളവിയ കതിർവില്ലിമായമ്മാരുതം മതികെട നടയുളള തേരുമായ്‌ മന്റിൽ...

ഇരുപത്തിനാലാം പടലം

“കൂറലാമതെല്ലാമ,മടൽ തേടും കൂടലാരുലകങ്കളിലെങ്കും മാറുവീറുളളവൻ, വടിവേലും വാലചൂരിയൻനേർമുകമുളേളാൻ, ആറണിന്തരനമ്പുടയൻ, പോരാനതൻ ചുമലിൽ ചമയം പെ- റേററിവമ്പോടകമ്പനനെന്മോനേറ മുമ്പിൽ വരിന്റവൻ വീര!” 254 “വീരൻ, വാരണതന്തം വണങ്കും മേനിതങ്കിന വെളെളകിറുളേളാൻ, തേരണിന്ത കൊടിക്കടയാളം ചീരിണങ്കിന ചിങ്കമിരുന്തോൻ, പോരിലന്തകുനാകിലുമഞ്ചിപ്പോം തിറം...

തീർച്ചയായും വായിക്കുക