ചാണക്യൻ
നാട്ടു വർത്തമാനങ്ങൾ
ഡിസംബർ മാസം തുടങ്ങിയത് കേരളത്തിലെ ഇന്നത്തെ സാംസ്ക്കാരികനേതാക്കന്മാരായ സുകുമാർ അഴീക്കോടും വെളളാപ്പളളി നടേശനും തമ്മിലുളള കളരിപ്പയറ്റോടു കൂടിയാണ്. ഇരുവരും അവരവരുടെ മേഖലകളിൽ പരിചയസമ്പന്നരായതുകൊണ്ട് കാണികൾക്ക് ഇവരുടെ യുദ്ധം ഹരം പകർന്നു. ഇടയ്ക്ക് തേർഡ് അമ്പയറായി ഉണ്ണീരിക്കുട്ടി ഇരുവരെയും മണത്തു നോക്കി ഇവർ മദ്യമല്ല, ഹോമിയോപ്പതി മരുന്നാണ് കഴിച്ചത് എന്നും മദ്യം കഴിക്കാതെ തന്നെ ഇരുവരും എപ്പോഴും ഉന്മത്തരാണ് എന്നും ഡിക്ലയർ ചെയ്ത് രണ്ടുപേരെയും നോട്ടൗട്ട് ആക്കിയത് തികച്ചും ഉന്നതമായ...
റഷ്യൻ കമ്യൂണിസ്റ്റുകൾ രവിശങ്കറെ സന്ദർശിച്ചു
റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളായ യുർചിക്ക് വ്ലാഡിസ്ലോവും സെൻജിനിക്ക് വലേറിയും ബാംഗ്ലൂരിലെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്തെത്തി ശ്രീ ശ്രീരവിശങ്കറെ സന്ദർശിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും ആത്മീയമേഖലയെക്കുറിച്ചും ഇവർ ശ്രീ ശ്രീ രവിശങ്കറുമായി ദീർഘനേരം സംസാരിച്ചു. അരിവാൾ ചുറ്റിക മുദ്രണം ചെയ്ത ചുവന്ന ഷാൾ രവിശങ്കറെ ഇവർ അണിയിച്ചു. രവിശങ്കറിന്റെ റഷ്യയിലെ സേവനങ്ങളെ പ്രകീർത്തിച്ചാണ് സംഘം മടങ്ങിയത്. മറുപുറംഃ ഇനിയിപ്പോ അടുത്ത പാർട്ടി...
ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്കു വിടരുത് ഃ എൻ.എസ്.എസ്
തിരുവിതാംകൂർ - കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുളള നിയമനങ്ങൾ പി.എസ്.സിക്കു വിടുവാനുളള സർക്കാരിന്റെ തീരുമാനം ഏകപക്ഷീയവും ദുരുദ്ദേശപരവും ഭരണഘടനാവിരുദ്ധവുമാണ് എൻ.എസ്.എസ്. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വില കൽപ്പിക്കാതെ സംവരണേതര ഹിന്ദുവിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനും സംവരണവിഭാഗങ്ങളെ പ്രീണിപ്പിക്കാനും അതുവഴി വോട്ട് ബാങ്ക് കണ്ടെത്തുന്നതിനുമാണ് ഭരണപക്ഷം ഈ വിലകുറഞ്ഞ നീക്കം നടത്തുന്നതെന്ന് എൻ.എസ്.എസ് സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ കുറ്റപ്പെടുത്തി. മറുപുറംഃ നാട്ടിലെ കൊളളാവുന്ന സംവരണേതര മാന്യ...
മണിച്ചന്റെ കീശയിലെ ‘മണി’ തീരുംവരെ…
പറഞ്ഞതുപോലെ കൃത്യമായി ആ സമയമായപ്പോൾ ജയിലിൽവച്ച് മണിച്ചന് തൊണ്ടയിൽ കിച്ച്കിച്ചും, ചെവിയിൽ കുത്തിക്കുത്തിയുളള വേദനയും കലശലായി. തലകുത്തിനിന്ന് യോഗിയെപ്പോലെ ടിയാൻ തന്റെ വേദനകൾ മറക്കാൻ ശ്രമിച്ചു. നടക്കുന്നില്ല. വീരനിൽ വീരനായ മണിച്ചൻ അലറിക്കരയാൻ തുടങ്ങി. ആ ദയനീയ കാഴ്ച കണ്ടുനില്ക്കാൻ കഴിയാതെ ഒരുവിധം ഭേദപ്പെട്ട പോലീസുകാരെല്ലാം ഓടിമാറി. എങ്കിലും ഇതെല്ലാം കണ്ട് വെറുതെ നോക്കി നില്ക്കാൻ പോലീസുകാരിൽ ചിലർക്ക് കഴിഞ്ഞില്ല. അനുകമ്പ, സ്നേഹം, മനുഷ്യത്വം എന്നീ സത്ഗുണങ്ങളാൽ സമ്പന്നരായ...
മദ്യപാനമാണെടാ മനസ്സിനൊരാനന്ദം….
“കുടുംബത്തിൽ ഇങ്ങിനെയൊരു തല്ലുകൊളളിച്ചെക്കനുണ്ടാകുമോ? പിടിച്ചുകെട്ടി നിക്കറ് പൊക്കി വളളിച്ചൂരലോണ്ട് ചന്തിക്കിട്ട് രണ്ടു കൊടുക്കുകയാ വേണ്ടത്. സഹിക്കാൻ കഴിയാഞ്ഞ് രണ്ടു കൊടുത്താലോ, പിന്നെ വാപൊളിച്ചൊരു കാറലല്ലേ... സമാധാനം എന്നു പറയുന്ന സാധനം ഏഴയൽപക്കത്തേയ്ക്ക് വരില്ല...” സുധീരനെക്കുറിച്ച് ആന്റണി ഇങ്ങനെയായിരിക്കാം ചിന്തിക്കുക. മദ്യമുളള നാടു ഭരിക്കുമ്പോൾ ഭരിക്കുന്നവർക്കൊരു മദ്യനയം വേണ്ടേ? വിഷയം മദ്യമാകുമ്പോൾ മദ്യനയവും സ്വല്പം മത്തുപിടിച്ചപോലായിരിയ്ക്കും. അതിനൊക്കെ സുധീരൻ ഇങ്ങിനെ തുടങ്ങിയാലോ? ലീഡറുകാർന്നോരുടെ കാക്കക്കരച്ചില് കേട്ട്...
കുടിക്ക് സഖാവേ, കൊക്കോക്കോളാ….
മാറ്റമെന്നത് എക്കാലത്തെയും ഒരു പ്രതിഭാസമാണ്; മാറ്റമില്ലാത്തതായി മാറ്റം എന്ന ഒന്നു മാത്രമെയുളളൂ എന്ന് നമ്മുടെ സഖാക്കൾ നന്നായി പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്കിലും കാലത്തിനനുസരിച്ച് കോലം മാറുന്നതാണോ ഈ മാറ്റം എന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാർ തലമൂത്ത സഖാക്കളോട് ചോദിക്കാൻ നില്ക്കുന്നുണ്ട്. ഹൈദ്രാബാദിൽ നടന്ന സി.പി.എം.17-ാം പാർട്ടി കോൺഗ്രസിന്റെ തുടക്കം അതിആവേശകരമാായിരുന്നു. ഒരുപാട് നല്ലകാര്യങ്ങൾ പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്തു. ചർച്ച, പ്രസംഗം, മറ്റുപ്രകടനങ്ങൾ എന്നിവ...
നാട്ടുവർത്തമാനങ്ങൾ
ഇങ്ങിനെ പോയാൽ എന്നായിരിക്കും സഖാവേ വിപ്ലവം?.. കുഞ്ഞിരാമന്റെ ചോദ്യം നായനാരുടെ നേർക്കുതിരിഞ്ഞു. ഹാ..... ഹാ....... ഹാ.... ചാരുകസാലയിൽ ചേർന്നിരുന്ന് അടുത്തുകിടക്കുന്ന യമണ്ടൻ വിദേശയിനം പട്ടിയെ തലോടി പിന്നെ മലയാള മനോരമയിൽ കണ്ണോടിച്ച് ഇ.സി. ഫ്ലാറ്റിൽ കിടന്ന് നായനാർ ചിരിച്ചുചിരിച്ച് അവശതയായി... പിന്നെ കിതച്ചു പറഞ്ഞു. “നീ പോയ് ഓനോട് ചോയ്ക്ക് ആ തയ്പുകാരനോട്.... എനക്ക് വയസായില്ലേ......
ഞങ്ങള് ജോലിക്ക് പോയില്ലേൽ ചേട്ടന്മാരു തല്ലും….
“ചേച്ചീ... ഇന്ന് ജോലിക്ക് പോക്വോ..?” അർത്ഥം വെച്ചുകൊണ്ടുളള ചോദ്യം കേട്ടപ്പോൾ മന്ത്രി കുട്ടപ്പന്റെ ഭാര്യ ബീബി ജോൺ ഒന്നു കിടുങ്ങി. ചോദ്യം ചോദിച്ചത് ഒരു കുരുത്തംകെട്ട പത്രക്കാരനാ.... നാക്കിന് ഉളുപ്പില്ലാത്തവൻ. ചുവരിലെ കുട്ടപ്പൻസാറിന്റെ പടത്തെ നോക്കി ദീർഘനിശ്വാസംവിട്ട് ഭാര്യ ബീബിജോൺ നെടുങ്ങനെ അങ്ങ് മറുപടി തുടങ്ങി. “ഒരു കർഷക കുടുംബത്തീന്നു വരുന്ന എനിക്കറിയാം സർക്കാരിന്റെയും ജീവനക്കാരുടെയും ബുദ്ധിമുട്ട്. അപ്പോപിന്നെ സർക്കാർ...
ആഞ്ഞുപിടിച്ചാൽ എനിക്കുംകിട്ടും നോബൽ സമ്മാനം
“ഒന്നാഞ്ഞുപിടിച്ചാൽ ഇദ്ദേഹത്തിനും കിട്ടും നോബൽ സമ്മാനം” മൈക്കിനുമുന്നിൽനിന്നുളള നിരൂപകന്റെ അലർച്ചകേട്ട് കവിപോലും തളർന്നുപോയി. കവിതയെഴുത്ത് എന്തോന്ന് വടംവലിയാണോ എന്ന് ബിസ്ക്കറ്റും ചായയും കുടിക്കാൻ എത്തിയ സാഹിത്യാസ്വാദകരും കരുതിപോയി. പറഞ്ഞിട്ടുകാര്യമില്ല, സാഹിത്യമല്ലേ എന്തും സംഭവിക്കാം. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ സമയം തല്ലിക്കൂട്ടി ഒപ്പിച്ച് കവിതയെഴുതുക എന്ന ധീരകൃത്യം നടത്തിയ ഒരു കവിദേഹത്തിന്റെ കവിതകളെക്കുറിച്ചുളള ചർച്ചാവേളയിലാണ് ഒരു നിരൂപകവീരൻ ഇങ്ങിനെ അലറിയത്. “എന്തോന്നാ തോമേ;.... ഈ നോബൽ സമ്മാനം...