Home Authors Posts by ചാണക്യൻ

ചാണക്യൻ

Avatar
0 POSTS 0 COMMENTS

പോലീസ്‌ വേഷത്തിൽ ഉദ്‌ഘാടനം; സുരേഷ്‌ഗോപിക്കെതിരെ ഹർ...

കൊച്ചിയിൽ ജനമൈത്രി സുരക്ഷാപദ്ധതി ഉദ്‌ഘാടനം ചെയ്യാൻ പോലീസ്‌ സൂപ്രണ്ടിന്റെ വേഷത്തിലെത്തിയ നടൻ സുരേഷ്‌ ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹർജി. അഭിഭാഷകനായ എം. എ ഫിറോഷ്‌ സമർപ്പിച്ച ഹർജി മൊഴി രേഖപ്പെടുത്താൻ മേയ്‌ മൂന്നിലേക്ക്‌ മാറ്റിവച്ചു. ഔദ്യോഗികചിഹ്നങ്ങൾ ആലേഖനം ചെയ്‌ത യൂണിഫോം അണിഞ്ഞ്‌ ചടങ്ങിനെത്തിയ സുരേഷ്‌ഗോപിയെ അസിസ്‌റ്റന്റ്‌ കമ്മീഷണർ അടക്കമുളള ഉദ്യോഗസ്ഥർ സ്വീകരിച്ചാനയിച്ചത്‌ അപമാനകരമാണെന്ന്‌ ഹർജിയിൽ പറയുന്നു. മറുപുറംഃസ്‌മരണ വേണം സ്‌മ...

മിഷണറിമാർക്ക്‌ ബംഗാൾ മുഖ്യന്റെ പ്രശംസ

സ്വാതന്ത്ര്യത്തിനുമുമ്പും പിൻപുമുളള കേരളത്തിലെ മിഷണറി പ്രവർത്തനങ്ങൾക്ക്‌ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ പ്രശംസ ചൊരിഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ മിഷണറികളുടെ പങ്ക്‌ മുഖ്യമായിരുന്നു. ഈ മേഖലകളിൽ പശ്ചിമബംഗാൾ പിന്നോക്കമാണെന്നും ഇതിനുകാരണം ചരിത്രപരമായ കാരണങ്ങളുടെ വ്യത്യാസമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിച്ച മിഷണറിമാരോട്‌ അന്നു ബംഗാളിൽ വന്നു പ്രവർത്തിക്കണമെന്ന്‌ ആവശ്യപ്പെടാൻ പറ്റുമായിരുന്നില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം പാർട്...

എം.എ. ബേബി മാപ്പു പറയണംഃ കെ.എം. മാണി

ക്രിസ്‌തു ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ പി.ബി അംഗമായേനെയെന്ന്‌ പ്രസ്താവിച്ച മന്ത്രി എം.എ ബേബി ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ചിരിക്കുകയാണെന്ന്‌ മുൻമന്ത്രി കെ.എം. മാണി. പ്രസ്താവന പിൻവലിച്ച്‌ മന്ത്രി ക്രൈസ്തവജനതയോട്‌ മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെപ്പോലും രാഷ്‌ട്രീയവത്‌ക്കരിക്കുന്ന ബേബി, മാലാഖമാർ കയറാൻ അറയ്‌ക്കുന്നിടത്ത്‌ ചെകുത്താൻ ഓടിക്കയറുമെന്ന പഴഞ്ചൊല്ല്‌ അന്വർത്ഥമാക്കുക കൂടി ചെയ്‌തിരിക്കുകയാണെന്നും മാണി പരിഹസിച്ചു. മറുപുറംഃബേബി മാപ്പുപറയും എന്ന്‌ പ്രതീക്ഷിച്ചാണ്‌ മാണിസാറ്‌ ഇതുപറഞ്ഞതെ...

നോക്കൂകൂലി വേണ്ട ഃ പിണറായി

ജോലിയെടുക്കുന്നവർക്കാകണം കൂലി നൽകേണ്ടതെന്നും ജോലി ചെയ്യുന്നത്‌ നോക്കിനില്‌ക്കുന്നവർക്ക്‌ കൂലി നല്‌കുന്ന പ്രവണത ഇല്ലാതാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഇത്‌ പിടിച്ചുപറിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭ സുവർണ ജൂബിലിയോട്‌ അനുബന്ധിച്ച്‌ നടന്ന ‘കേരളം - ഇന്നലെ, ഇന്ന്‌, നാളെ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പിണറായി. മറുപുറംഃ അങ്ങിനെ പറഞ്ഞ്‌ കൊടുക്കൂ സഖാവേ... നോക്കുകൂലി വാങ്ങിക്കുന്നവരുടെ കോട്ട കൊത്തളങ്ങൾ തകർന്നുവീഴട്ടെ.... പിന്നെ ഒരു കാര്യം കൂടി പറയാമായിര...

പവാർ നിഷേധ സ്വഭാവം കാട്ടി ഃ മുഖ്യമന്ത്രി

സർവകക്ഷി നിവേദക സംഘത്തോടുളള കേന്ദ്ര ഭക്ഷ്യ-കൃഷി മന്ത്രി ശരദ്‌പവാറിന്റെ സമീപനത്തിൽ മന്ത്രിസഭായോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ പവാർ നിഷേധാത്‌മക നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സൗഹാർദമായാണ്‌ നിവേദകസംഘം പവാറിനോട്‌ സംസാരിച്ചതെന്നും എന്നാൽ അദ്ദേഹത്തിന്റെ സ്വരം ശരിയല്ലെന്ന്‌ തോന്നിയപ്പോൾ ചിലത്‌ അങ്ങോട്ട്‌ പറയേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.സി.പിയെ നിവേദകസംഘത്തിൽ ഉൾപ്പെടുത്താതിരുന്നതാണോ പവാറിനെ ...

കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കൂട്ടുവേ...

വൻ വ്യവസായികളും ആരോപണ വിധേയരായവരും ഉൾപ്പെടെ കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കേരള നേതാക്കൾ കൂട്ടുകെട്ട്‌ ഉപേക്ഷിക്കണമെന്ന്‌ സി.പി.എം 19-​‍ാം പാർട്ടി കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സമർപ്പിച്ച രാഷ്‌ട്രീയ-സംഘടനാറിപ്പോർട്ട്‌ കർശന നിർദ്ദേശം നല്‌കി. കളങ്കിത വ്യക്തികളിൽനിന്നും സംശയത്തിന്റെ നിഴലിൽ നില്‌ക്കുന്നവരിൽനിന്നും വൻതോതിൽ പണം വാങ്ങുന്നതായി സംസ്ഥാനതലത്തിൽ നിന്നും പോളിറ്റ്‌ ബ്യൂറോക്ക്‌ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. ദേശാഭിമാനി മാനേജർ കൈക്കൂലി വാങ്ങിയ സംഭവം അഴിമതി എത...

ട്വന്റി 20 കാണാൻ രാഹുലും പ്രിയങ്കയും

ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിസും ഡെക്കാൺ ചാർജേഴ്‌സും തമ്മിലുളള ട്വന്റി20 കളികാണാൻ രാഹുൽഗാന്ധിയും പ്രിയങ്ക വധേരയും റോബർട്ട്‌ വധേരയും എത്തി. കൊൽക്കത്തയിൽ നടന്ന കളിയിൽ കൊൽക്കത്തനൈറ്റ്‌ റൈഡേഴ്‌സിന്റെ ഉടമ ഷാരൂഖ്‌ ഖാനോടും ഭാര്യ ഗൗരിയോടുമൊപ്പമാണ്‌ ഇവർ കളി ആസ്വദിച്ചത്‌. മറുപുറംഃ അതു കലക്കി. യുപിയിലെ ആദിവാസി ഊരുകളിൽ തീറ്റയും ഉറക്കവുമൊക്കെ കഴിഞ്ഞ്‌ ചെക്കൻ നേരെ പൊന്തിയത്‌ ഐ.പി.എല്ലിൽ. ഇന്ത്യയെ കണ്ടെത്താൻ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിച്ചത്‌ ഗംഭീരമായി. ലോകോത്തര കളിക്കാരെ പോരുകോഴികളെ...

കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കൂട്ടുവേ...

വൻ വ്യവസായികളും ആരോപണ വിധേയരായവരും ഉൾപ്പെടെ കമ്യൂണിസ്‌റ്റ്‌ പാരമ്പര്യമില്ലാത്തവരുമായി കേരള നേതാക്കൾ കൂട്ടുകെട്ട്‌ ഉപേക്ഷിക്കണമെന്ന്‌ സി.പി.എം 19-​‍ാം പാർട്ടി കോൺഗ്രസിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സമർപ്പിച്ച രാഷ്‌ട്രീയ-സംഘടനാറിപ്പോർട്ട്‌ കർശന നിർദ്ദേശം നല്‌കി. കളങ്കിത വ്യക്തികളിൽനിന്നും സംശയത്തിന്റെ നിഴലിൽ നില്‌ക്കുന്നവരിൽനിന്നും വൻതോതിൽ പണം വാങ്ങുന്നതായി സംസ്ഥാനതലത്തിൽ നിന്നും പോളിറ്റ്‌ ബ്യൂറോക്ക്‌ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. ദേശാഭിമാനി മാനേജർ കൈക്കൂലി വാങ്ങിയ സംഭവം അഴിമതി എത...

മുഹമ്മദ്‌ ഹനീഷിനെ എറണാകുളം ജില്ലാ കളക്‌ടർ സ്ഥാനത്ത...

എറണാകുളം ജില്ലാ കളക്‌ടർ എ.പി.എം മുഹമ്മദ്‌ ഹനീഷിനെ തത്‌സ്ഥാനത്തുനിന്നും മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്‌ടറായി നിയമിച്ചു. എം.ബീനയാണ്‌ എറണാകുളം ജില്ലയുടെ പുതിയ കളക്‌ടറായി സ്ഥാനമേൽക്കുക. ഇപ്പോൾ തൃശൂർ ജില്ലാകളക്‌ടറാണ്‌ ബീന. ഇരുമുന്നണികളുടെയും വിശ്വസ്തനായ മുഹമ്മദ്‌ ഹനീഷ്‌ ജില്ലയുടെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം വഹിച്ചിട്ടുണ്ട്‌. മറുപുറംഃഅങ്ങിനെ ആ മനുഷ്യനും കൊച്ചിവിട്ടു. ആന വന്നാലും അണ്ണാൻ വന്നാലും ഹനീഷ്‌ ഹനീഷ്‌ തന്നെയായിരുന്നു. മൂലമ്പിളളിയിലെ പാവത്തുങ്ങടെമേൽ കൈവച്ചതുകൊണ്ടാണ്‌ ഇദ്ദേഹത്തെ ന...

പണിമുടക്ക്‌ പഠിപ്പിച്ച പാഠം

ദൈവം തമ്പുരാന്‌ നന്ദി; ഒരു പാഠം പഠിച്ച സന്തോഷത്തിലാണ്‌ 31 ദിവസം സമരം ചെയ്‌ത്‌ “വിജയിച്ച” ജീവനക്കാർ. പാഠം പറഞ്ഞു കൊടുത്തത്‌ എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ്‌ കമ്പറ നാരായണൻ സാറും. എന്താ കമ്പറസാറേ പഠിച്ച പാഠം എന്ന്‌ ചോദിച്ചാൽ നാണവും ലജ്ജയും പിന്നെ കുറച്ച്‌ വിഷമവും മുഖത്ത്‌ കാണാം. ചില പത്രങ്ങളിൽ ഈ പാഠം പഠിച്ച കാര്യം ഏഴാം പേജിൽ രണ്ടിഞ്ച്‌ വാർത്തയായിരുന്നു. അതിനാൽ നാട്ടുകാർ പലരും ഈ കാര്യം കൃത്യമായറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ജനം ചിരിച്ചുചിരിച്ച്‌ മണ്ണുതിന്നു ചത്തേനെ. ഇനി നാം കാണുന്നത്‌ കമ്പറ നാരായണൻ ...

തീർച്ചയായും വായിക്കുക