Home Authors Posts by ചാണക്യൻ

ചാണക്യൻ

0 POSTS 0 COMMENTS

ഞങ്ങൾ കവികൾ മഹാന്മാർ

കഴിഞ്ഞുപോയ കാര്യമാണ്‌ സുഹൃത്തേ, എഴുതണമെന്നും കരുതിയതല്ല. എങ്കിലും എന്തെങ്കിലുമൊന്നെഴുതിയില്ലെങ്കിൽ നമ്മളും അവരെപ്പോലാകില്ലേ... കവയത്രി സുഗതകുമാരി വളരെ നല്ല സ്ര്തീയാണ്‌. പ്രകൃതിയെ സ്‌നേഹിക്കുന്ന നല്ലൊരമ്മച്ചി. കവിതയെഴുതാൻ തുടങ്ങിയാൽ കൃഷ്ണാ, കണ്ണാ, കാർവർണ്ണാ, ഗോപാല... എന്നീപദങ്ങൾ മാത്രം നിറയ്‌ക്കുന്ന ശുദ്ധഗതിക്കാരി. ആർക്കും ഒരു ഉപദ്രവമില്ലാതെ വീട്ടിലിരുന്ന്‌ ലളിതസഹസ്രനാമം ജപിക്കേണ്ട സമയത്താണ്‌ ഈ അമ്മച്ചിക്ക്‌ ഒരു കൈയ്യബദ്ധം പിണഞ്ഞത്‌. ഉച്ചയുറക്കത്തിനിടയിൽ ഏമ്പക്കം വിട്ടപോലെ ഒരശരീരി ഈ കവയത്രി കേട്ടു.....

മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്‌

“പിളൈള വണക്കം..” കരുണാകർജിക്ക്‌ ബഹുത്ത്‌ സന്തോയം.. എടേയ്‌ ഇതുപോലൊരുത്തൻ മുന്നണീല്‌ ഉണ്ടോയെന്ന്‌ സംശയം... പിന്നെന്താ കെട്ടിപ്പിടിച്ചാ രണ്ട്‌ കിസ്സാ വച്ചുകൊടുത്തു. ശേഷം കണ്ണീന്ന്‌ ധാരധാരയായി കണ്ണീരുമൊഴുക്കി. സമാനഗതിക്കാരനെ കണ്ടതുകൊണ്ടും, മനസ്സിലെ വെഷമത്തിന്റെ തീവ്രതകൊണ്ടും. ഇങ്ങനെ രണ്ട്‌ അപ്പന്മാര്‌ കേരളത്തില്‌ വേറെ ഉണ്ടാവത്തില്ല. അപ്പനെ തല്ലുന്ന മക്കളുണ്ടായേക്കാം. പക്ഷെ ഇങ്ങനെ നീറ്റിനീറ്റികൊല്ലുന്ന മക്കൾ ഇവർക്ക്‌ അല്ലാതെ വേറെ ആർക്കും ഉണ്ടാവില്ല. “അടാ.....

ഗുരുദേവ ശിഷ്യരുടെ പുതിയ അദ്വൈതദർശനം

സ്ഥലം ആലുവ അദ്വൈതാശ്രമം; ശാന്തിയ്‌ക്കും സമാധാനത്തിനും യാതൊരുകുറവും പുറമെ നിന്നും കാണുന്നില്ല. പെരിയാറിന്റെ തീരത്തെ ഈ ആശ്രമം ഗുരുദേവ സ്‌മരണകളാൽ നിറഞ്ഞിരിക്കുകയാണ്‌. പീത-കാവി വസ്‌ത്രധാരികളായ സന്യാസിമാർ സസുഖം ഇവിടെ വാഴുന്നു... സത്യത്തിൽ ഒരു തരികിട പരിപാടിയ്‌ക്കാണ്‌ സഹദേവൻ ഇവിടെയെത്തിയത്‌. ആശ്രമ കവാടം കടന്ന്‌ അകത്തെത്തിയപ്പോൾ കണ്ട കാഴ്‌ച അതിമനോഹരം; ആശ്വാസകരം...ആശ്രമവളപ്പിലെ വൃക്ഷത്തടികളിൽ ഉറപ്പിച്ച മഞ്ഞപൂശിയ ടിൻ ഷീറ്റുകളിൽ ഗുരുദേവ സന്ദേശങ്ങൾ കിടന്നു വിളങ്ങുന്നു. “ഒരു ജാതി...

കൺവെൻഷനെന്നാൽ…. ഇതുതാൻ….

കൺവെൻഷൻ എന്നാൽ ഇങ്ങനെയായിരിക്കണം. കെ.എസ്‌.യു കൺവെൻഷൻപോലെ. ഹാ...ഹാ... എന്തുരസം. കടന്നൽകൂട്ടിൽ കല്ലെറിയും മട്ടിൽ. അടിതടയെല്ലാം തമിഴ്‌നാട്‌ സ്‌റ്റൈലിൽ ആയിരുന്നു. തലൈവർക്കും തലൈവനായി നടിക്കും&ഇരിക്കും മനിതൻ കെ.പി.സി.സി. പ്രസിഡന്റ്‌ സിംഗം മുരളീധരനവർകൾ മൈക്കിനുമുന്നിൽ നില്‌ക്കും സമയം. മലയാളനാട്‌ കിടുംങ്ങുംമാറുച്ചത്തിൽ ഒരു ഓലിയിടൽ. എന്തെടേയ്‌ ഇത്‌ പനമ്പിളളി നഗറിലെ കുറുക്കന്മാരാണോ എന്ന്‌ അവർകൾക്കൊരു സംശയം. അല്ല ബേപ്പൂര്‌ മീൻചന്തേണോന്ന്‌ മറ്റൊരു സന്ദേഹം. ഓലിയിടൽ കരച്ചിലായി, നെഞ്ചത്തടിയായി അനന്തരം എണ്ണിപ്പെറുക്കലായി....

കാക്കേ – കാക്കേ- കൂടെവിടെ

കാക്കകൾ മനുഷ്യരുമായി വളരെ സമാധാനത്തിൽ കഴിയുന്ന പക്ഷിവർഗ്ഗമാണ്‌. കോഴി, താറാവ്‌ തുടങ്ങിയവയുടെ സ്ഥാനം ഇവർക്കില്ലെങ്കിലും കാക്കകൾ മനുഷ്യജീവിതത്തിൽ പലയിടത്തും സ്ഥാനം പിടിക്കാറുണ്ട്‌. ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’, ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്ല്യാണം’ ‘കാക്ക മലർന്നു പറക്കും’ ഇത്യാദി കാക്കയെ മുൻനിർത്തിയുളള പ്രയോഗങ്ങൾ മലയാളിക്ക്‌ ഏറെ സുപരിചിതവും നല്ല പ്രയോഗക്ഷമതയുളളവയുമാണ്‌. ‘കാക്കകണ്ണ്‌’ എന്ന്‌ പല സമയങ്ങളിലും ചില നോട്ടങ്ങളെ കുറിക്കുവാനും ഉപയോഗിക്കാറുണ്ട്‌. അങ്ങിനെ കാക്ക ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരിൽ...

‘ഇനി വരില്ല ഈ വഴി’… കനേഡിയർ

‘ഇനി വരില്ല ഈ വഴി’... കനേഡിയർ നമ്മുടെ ചില മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ‘പഠനയാത്ര’ എന്ന പേരുംപറഞ്ഞ്‌ പലരാജ്യങ്ങളും ചുറ്റിക്കറങ്ങി നടക്കുന്നത്‌ ഒരു സാധാരണ കാഴ്‌ചമാത്രമാണ്‌. എന്ത്‌ പഠനം? ഏത്‌ പഠനം? എന്ന ചോദ്യം ഇവിടെ പ്രസക്‌തമല്ല. മറിച്ച്‌ പഠനസംഘമുണ്ടാക്കുക എന്നതുമാത്രമാണ്‌ പ്രധാനം. പാവയ്‌ക്കായിൽ കുരുവുണ്ടോ എന്ന്‌ പഠനം നടത്താൻ ഉക്രയിനിൽ പോകുന്നതരം ആളുകളാണ്‌ നമ്മുടേത്‌. അത്താഴത്തിന്‌ അരിവാങ്ങിക്കാതെ അന്തിക്കളള്‌ കുടിക്കാൻ ഷാപ്പിൽ പോകുന്ന സൽസ്വഭാവികളായ...

രണ്ടുവളളത്തിൽ കാലുകുത്തുമ്പോൾ

സത്യം പറഞ്ഞാൽ കേരളത്തിലെ ഏറ്റവും നല്ല രാഷ്‌ട്രീയ പ്രവർത്തകൻ ആരെന്ന ചോദ്യത്തിന്‌ ചാണക്യന്റെ കൈയിൽ ഒരുത്തരമേയുളളൂ. എ.കെ.ആന്റണിയെന്ന്‌ നിങ്ങൾ കരുതിയാൽ തെറ്റി. എന്നാൽ സാക്ഷാൽ അച്ചുതാനന്ദനാണ്‌ അദ്ദേഹം. ഇത്‌ അദ്ദേഹത്തെ പരിഹസിക്കാൻ സൂചിപ്പിച്ചതല്ല. സത്യസന്ധമായി വിശകലനം ചെയ്‌താൽ ഒരുപക്ഷെ ശരിയാണെന്ന്‌ മനസ്സിലാകും. എവിടെയൊരു ദുരന്തമുണ്ടായാലും അവിടെ ഈ സഖാവെത്തും. വിവരങ്ങൾ അറിയും. പരിഹാരം നിർദ്ദേശിക്കും. കഞ്ചാവുവെട്ടാൻ കാടുകയറാനും, വാറ്റുചാരായം പിടിക്കാൻ പുഴ നീന്താനും തയ്യാറാണ്‌ സഖാവ്‌. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ...

അച്ചുവേട്ടന്റെ വികൃതികൾ

പട്ടിണികൊണ്ട്‌ ചാവാൻ കിടക്കുന്നവന്റെ മുന്നിൽ ചക്കപ്പുഴുക്ക്‌ കിട്ടിയതുപോലെയാണ്‌ പ്രതിപക്ഷൻ അച്ചുതാനന്ദന്റെ അവസ്ഥ. “അടിച്ചോ അച്ചൂ... ഗോൾ” എന്ന്‌ പറഞ്ഞ്‌ സ്വന്തം പെനാൽട്ടിപോസ്‌റ്റിൽ പന്ത്‌ വച്ച്‌ വേണ്ടപ്പെട്ട കോൺഗ്രസ്‌ നേതാക്കളെല്ലാം അച്ചുവേട്ടനെ ക്ഷണിക്കുകയാണ്‌. കരുണാകർജിയെപ്പോലെ തലമുതിർന്ന ഫോർവേഡുകൾ സ്വന്തം പോസ്‌റ്റിൽ ഗോളടിക്കാൻ വേണ്ടി എതിർടീമിന്റെ തലവനായ അച്ചുവേട്ടന്‌ നീണ്ടവാസുവരെയും കൊടുക്കുന്നുണ്ട്‌. എന്നാൽ അച്ചുവേട്ടനാകട്ടെ കൊച്ചി പട്ടണം കണ്ട പൊട്ടനെപ്പോലെ അന്തവും കുന്തവുമില്ലാതെ തെക്കുവടക്ക്‌ പായുന്നു. പലപ്പോഴും മൈതാനത്തിന്‌...

കോൺഗ്രസ്സുകാർ തമ്മിൽ തല്ല്‌ തുടങ്ങി; രക്തരക്ഷസ്സ്‌ എറണാകുളം വിടുന്നു

ഇത്തവണ എറണാകുളത്ത്‌ ഓണത്തല്ല്‌ കെങ്കേമം.... ഓണക്കരച്ചിൽ, ഓണപ്പാര, ഓണ അട്ടഹാസം എന്നിവയ്‌ക്കും പഞ്ഞമില്ല. കുഴിയിലേയ്‌ക്ക്‌ കാലും നീട്ടിയിരിക്കുന്ന കാരണവന്മാരെപ്പോലും ചില ‘പൈശാചിക’ ശക്തികൾ വെറുതെ വിടുന്നില്ല. പാലു കൊടുത്ത കൈക്കുതന്നെ കൊത്തുന്ന സ്ഥലത്തെ ചില പ്രൊഫസർമാരും ഇറങ്ങിയിട്ടുണ്ട്‌. ഹാ.... ‘കോൺഗ്രസുകാർ’ എത്ര മനോഹരമായ പദം. അപ്പനേയും പെങ്ങളേയും ഉപേക്ഷിച്ച്‌ അന്യന്റെ അടുക്കളയിൽനിന്നും സുഭിക്ഷ ഭോജനം പ്രതീക്ഷിച്ചവൻ അത്താഴമില്ലാതെ മോങ്ങുന്നു. ‘ഐ’ ഗ്രൂപ്പുകാർ എന്ന...

സീരിയൽ മഹാമഹം

“നാത്തൂനേ, ഒന്നു കരയാണ്ടിരിക്ക്‌,....വേറെയൊന്നും സംഭവിച്ചില്ലല്ലോ, അതു നമ്മുടെ ഭാഗ്യം... ദേ... നോക്ക്‌ നാളെത്തന്നെ എഴുന്നേറ്റ്‌ പുലിപോലെ വരും... നോക്കിക്കോ..” സുമതി ആങ്ങളയുടെ ഭാര്യ കുസുമത്തിലെ ഇങ്ങനെ ആശ്വസിപ്പിക്കുന്നത്‌ കേട്ടാൽ ആങ്ങള സുകുമാരൻ നാട്ടുകാരുടെ തല്ലുകൊണ്ട്‌ ചതഞ്ഞരഞ്ഞ്‌ കിടപ്പാണെന്ന്‌ തോന്നും. “കുസുമം...” സുകുമാരന്റെ നീട്ടിയ വിളിക്ക്‌ തേങ്ങലോടെയായിരുന്നു ഭാര്യയുടെ മറുപടി. “എന്താ മനുഷ്യനേ, .. മനസ്സിന്‌...

തീർച്ചയായും വായിക്കുക