Home Authors Posts by ചാണക്യൻ

ചാണക്യൻ

0 POSTS 0 COMMENTS

ചില വൈകൃതങ്ങൾ

മരിക്കുന്ന നിമിഷങ്ങൾ ചിരിക്കുന്ന വൈകൃതങ്ങൾ കടപ്പാടുകൾക്ക്‌ പുതിയ രൂപഭാവങ്ങൾ മഴപെയ്‌താറിയപ്പോൾ ചോരയുടെ ഗന്ധം ചോരപ്പാടുകൾക്ക്‌ സാക്ഷിയാര്‌...? ഞാനോ....നീയോ....നമ്മളോ? യമകർമ്മം ശിരസ്സിലേറ്റിയ ബുദ്ധിമാന്മാർ നമ്മൾ പിന്നാമ്പുറങ്ങൾ മറന്ന മനുഷ്യക്കോലങ്ങൾ പ്രണയം രതിയ്‌ക്കും, കുടുംബം കണക്കു പുസ്‌തകത്തിലെ നിയമാവലികൾക്കും മാത്രം. ഭ്രഷ്‌ട്‌ കല്‌പ്പിക്കപ്പെട്ടവൾ ഇന്നിന്റെ മുന്നിൽ തുണിയഴിക്കുന്നവൾ. വിലപേശി മൂല്യം നഷ്‌ടപ്പെട്ട്‌ ആത്മഹത്യാ മുനമ്പിൽ!!! സത്യം പറയുന്നവൻ കാത്തിരിക്കുക. കുരിശിലേറ്റപ്പെടുമ്പോൾ സാക്ഷിപറയലിൽ കാമുകിപോലും ഒറ്റപ്പെടുത്തിയേക്കാം. നമ്മൾ വാഴ്‌ത്തുന്ന...

ശങ്കരാ… ആരോഗ്യം കാത്തുകൊളളണേ….

ആരോഗ്യമന്ത്രി പി. ശങ്കരന്‌ കാര്യങ്ങളെക്കുറിച്ച്‌ നല്ല ധാരണയാണുളളത്‌. അതുകൊണ്ടാണല്ലോ എറണാകുളം ജില്ല ആരോഗ്യവകുപ്പിലെ പേരുകേട്ട, കൈക്കൂലി വിദഗ്‌ദ്ധയെ യുവജനവേദി പ്രവർത്തകർ ‘പൊരിച്ച’ വാർത്തയറിഞ്ഞപ്പോൾ മന്ത്രി നടത്തിയ പ്രതികരണം. ടിയാൻ പറഞ്ഞതിങ്ങനെ- “ഡാക്‌ടർമാരുടെ സമീപനം മാറ്റിയില്ലെങ്കിൽ ജനങ്ങൾ തല്ലി മാറ്റും ഡായ്‌....ഡായ്‌”. വകുപ്പുമന്ത്രിമാരായാൽ ഇങ്ങനെതന്നെ വേണം; എന്തൊരാത്മാർത്ഥതയാണ്‌ വാക്കുകളിൽ. സന്തോഷംകൊണ്ട്‌ കേരളജനതയുടെ കണ്ണുനിറഞ്ഞുപോകുന്നു. ഞങ്ങളുടെ പൊന്നു മന്ത്രി മാണിക്യമേ; നെഞ്ചിലിത്തിരി ഉശിരുളള യുവജനവേദിയിലെ പെണ്ണുങ്ങൾ കയറി...

പോട്ടെ വണ്ടി സിംഗപ്പൂരിലേക്ക്‌…

“വിപ്ലവകാലത്തെ ചൂടിനെക്കാളും ഭയങ്കരമാ ഇക്കൊല്ലത്തെ വേനൽചൂട്‌... അല്ലേ, പിണറായി?” സഖാവ്‌ കുഞ്ഞുതോമാ വിയർത്തൊലിച്ച്‌ ചോദിച്ചു. എ.കെ.ജി.സെന്ററിലെ ഇ.സീ മുറിയിൽനിന്നും പുറത്തിറങ്ങിയ വിഷമത്തിൽ നില്‌ക്കുമ്പോഴാ കുഞ്ഞുതോമയുടെ സംശയം പിണറായി കേട്ടത്‌. “തന്നെ...തന്നെ” പിന്നെ പിണറായി ഇ.സീ മുറിയിലേയ്‌ക്ക്‌ തിരിഞ്ഞോടി. കൈയിലിരുന്ന ദേശാഭിമാനി പത്രം ആഞ്ഞുവീശികൊണ്ട്‌ കുഞ്ഞുതോമാ വെയിലിലേയ്‌ക്കിറങ്ങി. (ദേശാഭിമാനിയെ നോക്കി; ഈ സാധനംകൊണ്ട്‌ ഇങ്ങനെയൊരു ഉപകാരമെങ്കിലുമുണ്ടല്ലോ എന്നോർത്ത്‌...

കിടക്കട്ടെ രാവണപ്രഭുവിന്‌ അഞ്ചെണ്ണം…

അവാർഡുകൾ എന്നും വിവാദത്തിനുവേണ്ടിയുളളതാണെന്ന ഒരു ശക്തമായ വിശ്വാസം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. ഒപ്പം അവാർഡ്‌ കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കുമുണ്ട്‌. അവാർഡു കിട്ടാത്തവർ അവാർഡു കിട്ടിയവരേയും കൊടുത്തവരേയും “സംസ്‌കൃത” പദ സമ്പത്ത്‌ കൊണ്ട്‌ വേണ്ടരീതിയിൽ പ്രഹരിക്കുന്നു. കിട്ടിയ ചിലരാകട്ടെ പത്തു പുസ്തകം വിറ്റുപോകാൻ തന്നവരെതന്നെ തളളി പറയുന്നു. അവാർഡുകഥകൾ പറഞ്ഞു തീർക്കണമെങ്കിൽ കാലം കുറെ എടുക്കും. അതുകൊണ്ട്‌ നമുക്ക്‌ വിഷയത്തിലേയ്‌ക്ക്‌ വരാം. കഴിഞ്ഞ വർഷത്തെ സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചത്‌...

ഞങ്ങൾ കവികൾ മഹാന്മാർ

കഴിഞ്ഞുപോയ കാര്യമാണ്‌ സുഹൃത്തേ, എഴുതണമെന്നും കരുതിയതല്ല. എങ്കിലും എന്തെങ്കിലുമൊന്നെഴുതിയില്ലെങ്കിൽ നമ്മളും അവരെപ്പോലാകില്ലേ... കവയത്രി സുഗതകുമാരി വളരെ നല്ല സ്ര്തീയാണ്‌. പ്രകൃതിയെ സ്‌നേഹിക്കുന്ന നല്ലൊരമ്മച്ചി. കവിതയെഴുതാൻ തുടങ്ങിയാൽ കൃഷ്ണാ, കണ്ണാ, കാർവർണ്ണാ, ഗോപാല... എന്നീപദങ്ങൾ മാത്രം നിറയ്‌ക്കുന്ന ശുദ്ധഗതിക്കാരി. ആർക്കും ഒരു ഉപദ്രവമില്ലാതെ വീട്ടിലിരുന്ന്‌ ലളിതസഹസ്രനാമം ജപിക്കേണ്ട സമയത്താണ്‌ ഈ അമ്മച്ചിക്ക്‌ ഒരു കൈയ്യബദ്ധം പിണഞ്ഞത്‌. ഉച്ചയുറക്കത്തിനിടയിൽ ഏമ്പക്കം വിട്ടപോലെ ഒരശരീരി...

പിണറായി കാണുന്ന സ്വപ്നങ്ങൾ

ആന്റണിക്ക്‌ നാണമില്ലെങ്കിലും കണ്ടു നില്‌ക്കുന്ന പിണറായിക്ക്‌ നാണമുണ്ടാവില്ലേ? മുഖ്യമന്ത്രി എന്ന നിലയിലെങ്കിലും ആന്റണിക്ക്‌ അല്പസ്വല്പം ആണത്തം വേണമെന്ന്‌ പിണറായി കരുതുന്നതിൽ തെറ്റുമില്ല. എന്താപ്പാ അന്തോണിയെന്ന താന്തോന്നി ചെയ്തത്‌...? “ഹീ... ഹി....ഹി...ങ്ങീ....ങ്ങീ....” പിണറായിക്ക്‌ ചിരിയാണോ കരച്ചിലാണോ വരുന്നതെന്ന്‌ പറയാൻ വയ്യ. താനൊരു കമ്മ്യൂണിസ്‌റ്റായി പോയില്ലേ. എങ്ങിനെ പറയും, പറയാതിരിക്കും? സംഭവം അറിഞ്ഞില്ലേ കൂവേ... ശൃംഗേരി മഠാധിപതി സ്വാമി ഭാരതീ തീർത്ഥ പട്ടുവിരിച്ച സിംഹാസനത്തിൽ അങ്ങിനെ...

നാവ്‌ – ചെറുകഥാപുരസ്‌കാരം

യശശ്ശരീരനായ ടി.കെ.ബാലന്റെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന നാവ്‌ - ചെറുകഥാപുരസ്‌കാരത്തിന്‌ ചെറുകഥകൾ ക്ഷണിച്ചു കൊളളുന്നു. ആയിരത്തൊന്ന്‌ രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌. സൃഷ്‌ടികൾ നവംബർ 20-ന്‌ മുമ്പായി കിട്ടിയിരിക്കണം, കവറിനുപുറത്ത്‌ നാവ്‌ ചെറുകഥാമത്സരം എന്ന്‌ എഴുതണം. അയക്കേണ്ട വിലാസം - അശ്രഫ്‌ അഡൂർ മുഴുപ്പിലങ്ങാട്‌ പി.ഒ. കണ്ണൂർ - 670 662 കേരളം. ...

മന്ത്രി കാർത്തികേയൻ കാണാത്തതും ജനങ്ങൾ കാണുന്നതും

സാംസ്‌കാരിക പ്രവർത്തകന്‌ ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്‌ക്കിടാം, പക്ഷെ സാംസ്‌കാരിക വകുപ്പിന്‌ ഭ്രാന്തുപിടിച്ചാലോ...അതായത്‌ വകുപ്പുമന്ത്രിയ്‌ക്ക്‌ ഭ്രാന്തുപിടിച്ച കാര്യമാണ്‌ സൂചിപ്പിച്ചത്‌. മുത്തങ്ങയെന്നുകേട്ടാൽ മത്തങ്ങ തിന്ന്‌തിന്ന്‌ വായു കയറി വയറുവീർത്തതുപോലെയാണ്‌ കേരളത്തിലെ മന്ത്രിമാർക്കും സ്പീക്കറിനും. ആകെയൊരു ഞെളിപിരി, മുൻകോപം, തരികിട വർത്തമാനം അങ്ങിനെപോകുന്നു ഇവരുടെ വായുദോഷങ്ങൾ. എങ്കിലും ലീഡർക്കതൊരു തമാശയാണ്‌ കേട്ടോ. അന്തോണി മുത്തങ്ങക്കയത്തിൽ വീണ്‌ ഇത്തിരി വെളളം കുടിക്കട്ടെ എന്ന്‌ ഇതിയാനുമുണ്ട്‌ ഒരാശ. പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയതല്ലേ. ...

മാറ്റം തന്നെ മാറ്റം തന്നെ….

പാർട്ടിയെന്നാൽ മാർക്സിസ്‌റ്റു പാർട്ടി പോലെയാകണം. മാറാൻ തുടങ്ങിയാൽ മാറ്റംതന്നെ, അല്ലെങ്കിലോ ഒരടി മുന്നോട്ടും പുറകോട്ടും ഇല്ല. ദേ, നോക്ക്യേ.... മാർക്‌സിസ്‌റ്റു പാർട്ടിയിലിപ്പം മാറ്റത്തിന്റെ കാലമാ... കഴിഞ്ഞ ദിവസം ഈ ലേഖകൻ ഒരു കാഴ്‌ച കണ്ടു. മാർക്സിസ്‌റ്റു പാർട്ടിയുടെ വിപ്ലവ യുവജനപ്രസ്ഥാനമായ, ‘ഡിഫി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഡിവൈ.എഫ്‌.ഐക്കാരുടെ ഒരു ജാഥ. എണ്ണത്തിൽ കുറവാണെങ്കിലും ആവേശത്തിൽ കുറവുകണ്ടില്ല. മണിച്ചനിൽനിന്നും സത്യനേശൻ വാങ്ങിയ കാശ്‌ കിട്ടിയിട്ടില്ലെങ്കിലും പാർട്ടി പാർട്ടിയായ്‌ തന്നെ...

കളളന്മാരുടെ കേരളം

“എടാ കാട്ടുകളളാ.. മരമാക്രീ.. നീയല്ലേടാ തൊപ്പിക്കാൻ മമ്മതിന്റെ പെൻസില്‌ കട്ടത്‌..” മൂക്കിലൂടെ ഒലിച്ചിറങ്ങിയത്‌ വലിച്ചുകേറ്റി ഒത്തിരി ആവേശത്തോടെയും പകയോടെയുമാണ്‌ കേശു ഇത്‌ പറഞ്ഞത്‌. “ടേയ്‌.. മരക്കാലൻ കേശൂ നീ നൊണ പറയരുത്‌.. ഞാനാരുടേം കട്ടട്ടില്ല.. നെന്റെ അപ്പനാകും കട്ടത്‌..” മറുപടി പറയുമ്പോഴേക്കും നാരായണൻകുട്ടീടെ കണ്ണു നിറഞ്ഞിരുന്നു. “അപ്പനിട്ടു വിളിച്ച നാരായണൻ പണ്ടാരക്കാലാ.. നീയിന്നു പൊട്ടക്കൊളത്തിൽ...

തീർച്ചയായും വായിക്കുക