Home Authors Posts by സി. ശ്രീകുമാർ

സി. ശ്രീകുമാർ

0 POSTS 0 COMMENTS

ഇനിയും വരാത്തതെന്ത്‌?

ഒരു നെയ്‌ത്തിരി നാളം മുനിഞ്ഞു കത്തുമൊരു ചെറിയ കോവിലിന്റെ നടയിൽ നിൽക്കുന്നു ഞാൻ ഇനിയും വരാത്തതെ- ന്തിനിയും വരുമെന്നു പറഞ്ഞു പതിയെ നീ മറഞ്ഞുപോയതല്ലേ? പദങ്ങൾ പതിയുന്ന ചെറുമൺതരികളും അറിയാതൊരു വേള കുളിർ കോരിയതല്ലേ? മുടിയിൽത്തട്ടിത്തട ഞ്ഞിളകി മണ്ണിൽ വീണ തുളസീ ദലമൊന്നു കുനിഞ്ഞന്നെടുത്തു ഞാൻ അതിലെ സുഗന്ധമെൻ കരളിൽ നിറയവേ പകുതി തിരിഞ്ഞു നീ പുഞ്ചിരി പൊഴിച്ചില്ലേ?...

ഓർമ്മകൾ

ഓർമ്മകളിന്നൊരു ഓമനപ്പൈതലായ്‌ ഓടിവന്നെൻ മടിയേറുന്നു ഓർമ്മയിൽ മെല്ലെത്തെളിയുന്നു ഓണവും ശ്രാവണപ്പൂനിലാവും. പണ്ടൊരോണക്കാലത്തല്ലോ ഞങ്ങളിരുവരും കണ്ടുമുട്ടി കണ്ണുകൾ ചേർന്നു കഥപറഞ്ഞു കൗമാരമോഹങ്ങൾ പൂത്തുലഞ്ഞു തുമ്പപ്പൂ പിച്ചകപ്പൂവു തേടി സുന്ദരിപ്പെൺകിടാവെത്തുന്നു തെച്ചിപ്പൂ കോളാമ്പിപ്പൂവിറുത്ത്‌ പെൺകിടാവിന്നു കൊടുക്കുന്നു മുളളിൻപൂ മെല്ലെയവളിറുക്കെ മുളേളറ്റ്‌ പൂവിരൽ പോറുന്നു ചെഞ്ചോര മെല്ലെപ്പൊടിയുന്നു കണ്ണിൽ കണ്ണീരു തുളുമ്പുന്നു. കൈകളെൻ കൈകളാൽ ഞാനുയർത്തി ചുംബിച്ചു ചോര...

ഇടം നഷ്ടപ്പെടുമ്പോൾ…

ആദ്യത്തെ കവിത മടങ്ങിവന്നപ്പോൾ കടുത്ത നിരാശ തോന്നി. കാരണം, സംവത്സരങ്ങൾ മനസ്സിലിട്ടു കുറുക്കിയ ഒന്നായിരുന്നു അത്‌. രണ്ടാമത്തെ കവിത മടങ്ങിവന്നപ്പോൾ നിരാശ കുറവായിരുന്നു. കാരണം, അധ്വാനവും ചിന്തയും തിരുത്തലും അതിൽ താരതമ്യേന കുറവായിരുന്നു. മൂന്നാമത്തെ കവിതയും തിരിച്ചുവന്നതോടെ നിരാശ ഇല്ലാതായി, എഴുത്ത്‌ ഒരു ജോലിയുമല്ലാതായി. പിന്നെയെപ്പോഴോ, ഏതൊക്കെയോ ചില കവിതകളിൽ അച്ചടിമഷി പുരണ്ടു. അതിലും കൂടുതൽ തിരികെ വന്നു. കൂടെ വന്ന...

കനവും ഉണർവ്വും

കനവിലിന്നലെക്കടന്നുവന്നവൾ നിനവിലാകവേ നിറഞ്ഞു നിന്നവൾ ഉണർവ്വിലിന്നവളിറങ്ങിപ്പോവുമ്പോൾ ഇടനെഞ്ചാകവേ പിടഞ്ഞു പോകുന്നു. പദം പതിയുന്ന പടവിലൊന്നിലാ- മണിച്ചിലങ്കകൾ അഴിഞ്ഞു വീഴുന്നു പതിയെയെത്തുമീ പുതിയ കാറ്റിലാ- പ്പുടവത്തുമ്പൊന്നു പതറിപ്പാറുന്നു മുടിത്തുമ്പിൽ നിന്നുമുതിർന്നുവീണൊരാ ജലത്തുള്ളിപൊട്ടിച്ചിതറിപ്പോവുന്നു കനവിലിന്നലെ ക്കൊളുത്തി വച്ചൊരാ മണിവിളക്കിന്നു കരിഞ്ഞു കത്തുന്നു വടുക്കൾ വീണതാം മനസ്‌സിലാകവേ കനലെരിച്ചവൾ കടന്നു പോകുമ്പോൾ ഒരു വാക്കും തന്നെ ഉരിയാടാൻ വയ്യാ- തതിവിദൂരത്തിലിവനിരിക്കുന്നു. ...

വളകിലുക്കം

തരുനിരകൾ കുടകൾ പിടിച്ചിടും ഇടവഴി താണ്ടി മെല്ലെ നടന്നു ഞാൻ. കരിയില മൃദു മെത്തയൊരുക്കുമാ- നടവഴിയെത്ര പിന്നിട്ടതാണു ഞാൻ. ഒരു വളകിലുക്കം നിന്നിരുപുറം എവിടെയാണതിന്നുറവിടം തേടി ഞാൻ. പൂത്തുനിൽക്കുന്ന നാട്ടുമാവിൻ തണൽ ച്ചോട്ടിലെന്താണൊരു മുല്ലപ്പൂമണം. ആന നിന്നാൽ മറയുന്ന മാഞ്ചോട്ടിൽ കാറ്റു വന്നെത്തി നോക്കിയാ മാത്രയിൽ നൂറുനൂറു ഞൊറിവുകൾ തീർത്തൊരു നീലപ്പാവാടത്തുമ്പൊന്നിളകിയോ? ആരാണീനേരത്തെന്നെ ശ്രദ്ധിക്കുവാൻ ആട്ടെ നോക്കിടാതെങ്ങനെ...

അവസ്ഥാന്തരങ്ങൾ

ഒന്ന്‌ഃ കാലം കഥമാറ്റിയെഴുതിയപ്പോൾ വാർദ്ധക്യപെൻഷനു വേണ്ടി കുട്ടിനേതാവിന്റെ കോണകമലക്കിയലക്കി രാമേട്ടനെന്ന രാമൻനായർ തലചുറ്റി വീണു ചത്തു. പണ്ട്‌, ജന്മിത്തമ്പുരാന്‌ തുപ്പൽക്കോളാമ്പി നീട്ടിക്കൊടുക്കുന്ന പണിയെടുത്തിട്ടുണ്ടത്രേ! രണ്ട്‌ ഃ നമ്പൂരാരുടെ പല്ലക്കു പോകുന്ന ഹൊ...ഹൊയ്‌....ശബ്‌ദം കൊടിവച്ച കാറിന്റെ സൈറണായി രൂപാന്തരപ്പെട്ടെങ്കിലും തൊട്ടുകൂടാത്തവർ പാതയോരത്ത്‌ ഒതുങ്ങിമാറി ഓച്ഛാനിച്ചുതന്നെ നിന്നു. മൂന്ന്‌ഃ ...

എന്റെ വീട്‌

ഏതോ ധനികന്റെ നാറുന്ന ജഡം മറവുചെയ്ത പെരുങ്കല്ലറ പോലെ എന്റെ വീട്‌. കരിങ്കല്ലിൽ തീർത്ത ചുവരുകൾ, വല്ലപ്പൊഴും കാറിത്തുറക്കുന്ന ഇരുമ്പുഗേറ്റ്‌. ഇരുൾ മൂടിയ മുറിയുടെ മൂലയിൽ വെളിച്ചത്തെ ഭയക്കുന്ന ഭ്രാന്തനെപ്പോലെ, വരണ്ട കണ്ണുകൾ തുറിച്ച്‌, കുന്തിച്ചു കൂനി ഞാനിരിയ്‌ക്കുന്നു. നക്ഷത്രങ്ങൾ തെളിയാത്ത കരിങ്കാളരാത്രി പോലെ എന്റെ മനസ്സ്‌. എന്റെ വീട്‌ എന്റെ മനസ്സറിയുന്നു. ...

ചിരിച്ചുചിരിച്ച്‌… എന്റെ ദൈവമേ… (ഷേക്‌സ്‌പിയർ എം.ഇ. മലയാളം എന്ന സിനിമയെക്കുറിച്ച്‌)

ജീവിതപ്പാതയിൽ നാമോരോരുത്തരും കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഏതാനും മുഹൂർത്തങ്ങളുളള ഇത്തിരി മലയാളിത്തമുളള, അവിടെയും ഇവിടെയും ഇത്തിരി ചിരിപ്പിക്കുകയും, എപ്പോഴെങ്കിലുമൊക്കെ കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ഒരു സിനിമ. അത്രയുളളു ഷേക്‌സ്‌പിയർ എം.ഏ മലയാളം എന്ന ചലച്ചിത്രം. സത്യജിത്ത്‌ റേ, മജീദ്‌ മജീദി, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങിയ മഹാരഥന്മാരുടെ സിനിമകൾ നോക്കിക്കാണാൻ ഉപയോഗിക്കാറുളള കണ്ണട ഊരിവച്ച്‌, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്‌ തുടങ്ങിയവരുടെ ചലച്ചിത്രങ്ങൾ കാണാനെത്തുമ്പോഴുളള മുൻവിധികളില്ലാതെ, നല്ലൊരു...

പ്രണയം

അവന്റെ കണ്ണുകളിൽ മയക്കം കനത്തു നെയ്‌വിളക്കിന്റെ സുഗന്ധം പോലെ കൈതപ്പൂമ്പൊടി പാറിയ പോലെ അവൾ വന്നു. അവളുടെ ചുണ്ടുകളിളകിയപ്പോൾ സ്‌നേഹം നറുമൊഴിയായ്‌ കാതിൽ കിളിർത്തു അവന്റെ കരളിൽ കവിത നിറയുകയാണ്‌ കവിതയിൽ പ്രണയം നിറയുകയാണ്‌ അവനവളെ പ്രണയിക്കുകയാണ.​‍്‌ അവളുടെ ആത്മാവിനു വസ്‌ത്രമാവാൻ അവൾ തേടിയ ശരീരം അവന്റേതല്ല അവളുടെ ചുംബനത്തിന്റെ നനവിൽ അലിഞ്ഞു പോയ സ്‌നേഹവും അവന്റേതല്ല അവളെ ബധിരയാക്കിയ ആ ഗാനം പാടിയതും അവനല്ല....

തീർച്ചയായും വായിക്കുക