Home Authors Posts by സി. ഗണേഷ്‌

സി. ഗണേഷ്‌

0 POSTS 0 COMMENTS
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

അച്‌ഛനും മകനും

ജനിച്ചയുടൻ മകൻ അച്‌ഛനോടു ചോദിച്ചു. “അച്‌ഛാ അമ്മക്കെന്നും വീടുജപ്‌തിയുടെ പേടിയാണ്‌. എന്നെ ഉദരത്തിൽ വഹിക്കുമ്പോൾ അവർ ഇടക്കിടെ പേടിസ്വപ്‌നങ്ങൾ കണ്ട്‌ ഞെട്ടിയിരുന്നു. ബ്ലേഡുകമ്പനിക്കാരോട്‌ അച്‌ഛൻ ഒഴിവുകഴിവുകൾ പറയുന്നത്‌ ഞാനിന്നും കേട്ടു. എനിക്കു ലഭിച്ച ആഹാരം പോലും കഷ്‌ടിയാണ്‌. നിങ്ങൾക്ക്‌ തൊഴിലുറപ്പില്ലെന്ന്‌ എനിക്കറിയാം. തെരുവിലേക്കോ തീവണ്ടിച്ചക്രങ്ങൾക്കിടയിലേക്കോ കീടനാശിനി കലർത്തിയ ഭക്ഷണത്തിലേക്കോ നാം മൂവരും വൈകാതെ സഞ്ചരിക്കും....” മധ്യവയസ്‌കനായ അച്‌ഛൻ യാതൊരു വെടിപ്പുമില്ലാതെ...

ഞങ്ങളുടെ അച്ഛൻ പാവമാ

അന്ന്‌ ഞങ്ങളെ അച്ഛൻ പാലായിലെ പഠിപ്പു സ്‌ഥലത്തു നിന്ന്‌ വിളിച്ചോണ്ടു വന്നപ്പൊ, വഴിയിൽ കണ്ട കാഴ്‌ചകള്‌ മറക്കാനേ പറ്റണില്ല. എന്തൊര്‌ മഴയായിരുന്നു. റബ്ബറ്‌ നിറഞ്ഞ വഴി കടന്ന്‌ പൊഴകളും മലകളും മരങ്ങളും നിറഞ്ഞ വഴി കടന്ന്‌ നെൽപ്പാടനാട്ടിൽ, നമ്മുടെ വീട്ടിലെത്തിയപ്പൊ വെശന്ന്‌ പൊരിയ്വായിരുന്നു. കൂടെണ്ടായിരുന്ന കുഞ്ഞനും വെശക്ക്‌ണ്‌ണ്ടായിരുന്നു. അച്ഛനോട്‌ പറയാതിരുന്നതാ. ബസ്സിൽ വച്ച്‌ ഇഞ്ചിമിഠായിക്കാരൻ വന്നപ്പൊ ഞങ്ങള്‌ വാങ്ങിത്തരാൻ പറഞ്ഞാലോന്ന്‌ വിചാരിച്ചതാ....

ഒരു ദിവസത്തിനുമില്ല പ്രത്യേകത

വാഷ്‌ബേസിനടുത്തുനിന്ന്‌ നിലവിളി ഉയർന്നപ്പോൾ അവർക്ക്‌ കാര്യം മനസ്സിലാവുകയും സംസാരം നിർത്തി കൂട്ടച്ചിരി പൊടിക്കുകയും ചെയ്‌തു. നാലുമണിയുടേതായ ചൂടുതങ്ങി നിൽക്കുന്ന ഹോട്ടൽമുറിയിലേക്ക്‌ കടക്കുമ്പോൾ ഓരോരുത്തരും തീരുമാനിച്ചിരുന്നതാണ്‌ ആദ്യം അവളെ കടത്തിവിടണം. അവളങ്ങനെ മുമ്പിൽ നടക്കട്ടെ. എത്രദൂരം പോകുമെന്നു നോക്കാമല്ലോ. അതവളുടെ രീതിയാണെന്നാണ്‌ പാരൻസ്‌മീറ്റിനു വന്ന ഡാഡിയുടെ മുമ്പിൽവച്ചു പറഞ്ഞത്‌. ഡാഡിയും അത്‌ അംഗീകരിക്കുകയായിരുന്നു. ആഞ്ഞലറി, അട്ടഹസിച്ച്‌ രശ്‌മി പലതും കരസ്‌ഥമാക്കുന്നു. ...

തീർച്ചയായും വായിക്കുക