Home Authors Posts by സി. ഗണേഷ്‌

സി. ഗണേഷ്‌

0 POSTS 0 COMMENTS
1976-ൽ പാലക്കാട്‌ ജില്ലയിൽ മാത്തൂരിൽ ജനനം. ക്രിയാത്‌മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചെമ്പകം (കഥകൾ) ഇണ&ജീവതം (നോവൽ) പ്രസിദ്ധപ്പെടുത്തി. അങ്കണത്തിന്റെ കൊച്ചുബാവ പുരസ്‌കാരം, നെഹ്‌റുയുവകേന്ദ്ര യുവഎഴുത്തുകാർക്കു നൽകുന്ന അവാർഡ്‌, ആലോചന സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്‌ണൻകുട്ടി സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചു. സ്‌കൂൾ അദ്ധ്യാപകൻ. കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഓണത്തെക്കുറിച്ച്‌ ഗവേഷണം നടത്തി. ഭാര്യഃ സ്‌മിത ഗണേഷ്‌. മകൾഃ സ്‌നിഗ്‌ദ്ധ (തംബുരു). വിലാസംഃ ഭാമിനി നിലയം, മാത്തൂർ പി.ഒ, പാലക്കാട്‌ - 678 571. Address: Phone: 9847789337

വാഹനം നിങ്ങളെ തട്ടിമാറ്റി കടന്നുപോകും

ബൈക്ക്‌ വാങ്ങിയ ദിവസം എനിക്ക്‌ നല്ല ഓർമയുണ്ട്‌. അന്ന്‌ ഞാൻ ഉറങ്ങിയിരുന്നില്ല. കാട്ടുമൃഗത്തെ മെരുക്കി, ചൊൽപടിക്കു നിർത്തിയ ഒരാളുടെ ആത്മഹർഷത്താലും പ്രായംകൊണ്ട്‌ രണ്ടു പതിറ്റാണ്ടിന്റെ അപ്പുറം നിൽക്കുന്ന വിദ്യാധരനുമായുളള വാദപ്രതിവാദത്താലുമാണ്‌ എനിക്കുറങ്ങാൻ കഴിയാതിരുന്നത്‌. വാദപ്രതിവാദം കഴിഞ്ഞ്‌ പുലർച്ചയോടെയാണ്‌ ഞാനും വിദ്യാധരനും പിരിഞ്ഞത്‌. വിദ്യാധരൻ ഞങ്ങളുടെ തൊട്ടടുത്ത ഹൗസിംഗ്‌ കോളനിയിലെ താമസക്കാരനും എസ്‌.ബി.ഐയിലെ ക്ലർക്കുമായിരുന്നു. ബൈക്ക്‌ വാങ്ങിയ ദിവസം അപ്രതീക്ഷിതമായി വിദ്യാധരൻ വന്നു. അയാൾ കോളനിയിലെ...

തന്മാത്രയുടെ രക്ഷപ്പെടൽ തന്ത്രം

ബ്ലെസിയുടെ രണ്ടാമത്തെ ചിത്രമായ ‘തന്മാത്ര’ തിയേറ്ററുകളിൽ ഗംഭീരവിജയം നേടിയിരിക്കുന്നു. എന്താണ്‌ ഈ ചിത്രത്തിന്റെ വിജയമന്ത്രം? നല്ല കഥയുണ്ടായിട്ടും തകർന്നുപോയ സിനിമകളുണ്ട്‌. അവതരണത്തിന്റെ മിടുക്കുകൊണ്ടുമാത്രം ബോക്‌സ്‌ ഓഫീസ്‌ വിജയമാവുന്ന ഒരുപിടി സിനിമകൾ നാം കണ്ടിട്ടുമുണ്ട്‌. മനസ്സിൽ തട്ടുന്ന കഥയും മികച്ച അവതരണവും കൊണ്ടു മാത്രമാണോ തൻമാത്ര അസാധാരണമായ വിജയം നേടിയത്‌? ഒരു വിശകലനത്തിനു മുതിർന്നാൽ ഇതുരണ്ടും അപ്രസക്തമാവും. മലയാളിയുടെ പൊതുബോധത്തെ(?) കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിച്ചു എന്നതിലാണ്‌ സിനിമയുടെ വെറ്റിക്കൊടി...

കെ. കരു

കെ. കരുണാകരനെപോലെ പുത്രവാത്സല്യമുള്ള പിതാവായിരുന്നു കണ്ണംപറമ്പോത്ത്‌ കുഞ്ഞിരാമക്കുറുപ്പ്‌. ആളൊരു സ്വതന്ത്ര്യസമരസേനാനിയല്ലായിരുന്നെങ്കിലും സ്വാതന്ത്രഭടന്റെ എല്ലാ ആനുകൂല്യങ്ങളും ആഭിജാത്യവും അളന്നു വീതിച്ചെടുക്കുവാൻ ആ പ്രദേശത്ത്‌ മറ്റാർക്കും കഴിഞ്ഞിട്ടില്ല. കെ. കരു എന്നാണ്‌ കുഞ്ഞിരാമക്കുറുപ്പിനെ ആളുകൾ വിളിച്ചിരുന്നത്‌. കുഞ്ഞിരാമക്കുറുപ്പുചേട്ടൻ എന്നതു ലോപിപ്പിച്ച്‌ കരുവേട്ടൻ എന്നും ആവാറുണ്ട്‌. കെ. കരു എന്നത്‌ കുഞ്ഞിരാമക്കുറിപ്പുചേട്ടന്റെ അസാന്നിദ്ധ്യത്തിലും കരുവേട്ടൻ എന്നത്‌ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലും ഉപയോഗിക്കുന്ന വിളിപ്പേരുകളായിരുന്നു. സ്വാതന്ത്ര്യസമരം നടക്കുന്ന വേളയിൽ കുഞ്ഞിരാമക്കുറുപ്പ്‌...

സീതാപാഠം

സീത ഇന്റർനെറ്റിലെത്തി. ആദ്യമൊക്കെ അവൾക്ക്‌ മടിയായിരുന്നു. ഇന്റർനെറ്റിലേക്ക്‌ കൈയെടുത്തു വയ്‌ക്കുമ്പോൾ എന്തോ മോശമായ കാര്യം ചെയ്യുകയാണെന്ന കുറ്റബോധമുണ്ടായിരുന്നു. എങ്കിലും പഠനത്തിന്റെ ഭാഗമായാണല്ലോ നെറ്റ്‌ ഉപയോഗിക്കുന്നതെന്ന്‌ അവൾ ആശ്വസിച്ചു. മുഴുവൻ പുസ്‌തകങ്ങളും വാങ്ങിക്കാൻ പ്രയാസമാണ്‌. ലൈബ്രറി ഉണ്ടെന്നത്‌ ഉണ്ട്‌ എന്ന്‌ പറയാൻവേണ്ടി മാത്രം. വേൾഡ്‌ വൈഡ്‌ വെബ്ബിൽ പ്രവേശിച്ചാലോ ഒരു ഇര ആഗ്രഹിക്കുന്ന അറിവുകൾ ടൺകണക്കിനു തിന്നാം. കൂട്ടുകാരികളെല്ലാം കഫേയിൽ...

ഭയം

പാതിരാത്രിയിൽ ശബ്‌ദംകേട്ട്‌ ഞെട്ടിയുണർന്നു. ആരോ വീട്ടിനകത്തു കടന്നിട്ടുണ്ട്‌. പതുക്കെ മുറിയിൽ നിന്നു പുറത്തുകടന്ന്‌ ഉമ്മറവാതിൽക്കലെത്തി. വാതിൽ തുറന്നുകിടക്കുന്നു. ലൈറ്റിടാൻ നോക്കിയപ്പോൾ മനസ്സിലായി. ഫ്യൂസ്‌ ഊരിയിട്ടാണ്‌ കടന്നിരിക്കുന്നത്‌. ഫോൺ കേബിളും മുറിഞ്ഞുകിടക്കുന്നു. അവൻ ഇരുട്ടിലെവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്‌; തീർച്ച. വർഷങ്ങളുടെ അധ്വാനം ഇ​‍ൂ രാത്രിയോടെ അവസാനിക്കാൻ പോവുകയാണ്‌. മകളുടെ വിവാഹം മുടങ്ങും. ഭാര്യയുടെ ആഭരണങ്ങൾ കള്ളൻ കൊണ്ടുപോകും....

ജൂലൈ

“എന്നും ശത്രുക്കളുടെ മധ്യത്തിൽ ജീവിയ്‌ക്കാൻ വിധിക്കപ്പെട്ടവരായിരുന്നു റോമാക്കാർ. അറിയുമോ നിനക്ക്‌?” പാർക്കിൽവച്ച്‌ അവൻ പറഞ്ഞപ്പോൾ ഇപ്പോൾ എന്തേ ഇങ്ങനെയൊരു ചോദ്യമെന്ന്‌ അവൾക്ക്‌ അത്ഭുതമായി. സാധാരണ പാർക്കിൽ വച്ച്‌ അവളുടെ സാരിയെപ്പറ്റിയോ ഇനി എന്നു കാണുമെന്നുത്തരം വരുന്ന എന്തെങ്കിലുമാവും പറയുക. അത്‌ എന്നും പിടിക്കാത്ത ഒന്നായിരിക്കും. പ്രണയിക്കുമ്പോൾ പ്രണയത്തെപ്പറ്റി സംസാരിക്കുന്നതാണ്‌ ഏറ്റവും ബോറടിപ്പിക്കുന്ന സന്ദർഭമെന്നു പറയാറുളള അവൾക്ക്‌ സിനിമയിൽ കാണാറുളള സംഭാഷണങ്ങളോട്‌ തീർത്താൽ തീരാത്ത...

ജീവിതം ചുട്ടുപൊളളുമ്പോൾ രാത്രിഭംഗി നുകരാനാവുമോ?

‘ആരണ്യകം’ എന്ന പേരിൽ കോഴിക്കോട്ടു നിന്നും പുറത്തിറങ്ങുന്ന മാസികയിൽ ലേഖനമോ ഫീച്ചറോ പരസ്യമോ എന്ന വ്യക്തമാവാത്ത ഒരു രചന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (ആരണ്യകം ഓണപ്പതിപ്പ്‌ 2004 സെപ്‌തം. പു.1 ലക്കം 53) വായിച്ചു തുടങ്ങുമ്പോൾ ഫീച്ചറായും വായിച്ചു നീങ്ങിയാൽ അഭിമുഖമെന്നു പറയാവുന്ന ഇതിന്റെ തലക്കെട്ട്‌ അസ്സൽ ഫീച്ചറിസത്തിന്റെ അപ്പൊസ്‌തലൻമാർ ആരുടെയോ “കൈ അനുഗ്രഹം” പുറകിലുണ്ടെന്നു തെളിയിക്കുന്നതാണ്‌. തലക്കെട്ട്‌ ഇങ്ങനെ “രാത്രിഭംഗികളെ കീഴടക്കാൻ ഷിംന.” “രാത്രിഭംഗികളെ കീഴടക്കാൻ...

സൂപ്പർസ്‌റ്റാറുകൾ പഠിക്കപ്പെടുമ്പോൾ

കഴിഞ്ഞ മുപ്പതോളം വർഷമായി മലയാളസിനിമയുടെ നേതൃത്വം രണ്ടു നടന്മാരിലാണ്‌. മമ്മൂട്ടി, മോഹൻലാൽ. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും വരെ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ നടന്മാർക്കു സാധിക്കുന്നു. സിനിമയിൽ മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ ഇതരമേഖലകളിലും മലയാളികൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തുവാൻ സൂപ്പർസ്‌റ്റാറുകൾക്കു കഴിഞ്ഞിട്ടുണ്ട്‌. കാൽനൂറ്റാണ്ടിന്റെ പുരുഷ പ്രതിനിധാനങ്ങൾ എന്ന നിലയിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും വിലയിരുത്തുന്ന പതിനഞ്ചുലേഖനങ്ങളുടെ സമാഹാരമാണ്‌ ‘പുരുഷവേഷങ്ങൾ’ എന്ന പുസ്തകം. പുതിയ താരോദയങ്ങൾക്ക്‌ ഇടം നൽകാതെ മലയാളിപുരുഷന്റെ...

എലിക്കെണി

രാവിലെ മുതൽ മകൻ പൊന്നൂട്ടൻ സംശയം ചോദിക്കുകയാണ്‌. “എലിക്കെണിക്ക്‌ എത്ര വലുപ്പമുണ്ടാവും? അതിൽ എലിപെടുന്നത്‌ എങ്ങിനെയാണ്‌”? അവൻ ഇന്നുവരെ കാണാത്ത ഒരു സാധനത്തെപ്പറ്റി പറഞ്ഞുകൊടുക്കാനുള്ള മാർഗം ആലോചിക്കുകയാണ്‌ ഞാൻ. ഞങ്ങളുടെ ഫ്ലാറ്റിൽ എലികളില്ല. ഇന്നുവരെ ഒരെലിപോലും ഇങ്ങോട്ടു വന്നിട്ടില്ല. നിറയെ ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ ഒരു പൂന്തോട്ടം പോലുമില്ല. പൊന്നൂട്ടൻ വളർന്നത്‌ ഞങ്ങളുടെ ഫ്ലാറ്റിനൊപ്പമാണെന്നു പറയാം....

എലിക്കെണി

രാവിലെ മുതൽ മകൻ പൊന്നൂട്ടൻ സംശയം ചോദിക്കുകയാണ്‌. “എലിക്കെണിക്ക്‌ എത്ര വലുപ്പമുണ്ടാവും? അതിൽ എലിപെടുന്നത്‌ എങ്ങിനെയാണ്‌”? അവൻ ഇന്നുവരെ കാണാത്ത ഒരു സാധനത്തെപ്പറ്റി പറഞ്ഞുകൊടുക്കാനുള്ള മാർഗം ആലോചിക്കുകയാണ്‌ ഞാൻ. ഞങ്ങളുടെ ഫ്ലാറ്റിൽ എലികളില്ല. ഇന്നുവരെ ഒരെലിപോലും ഇങ്ങോട്ടു വന്നിട്ടില്ല. നിറയെ ഫ്ലാറ്റുകളുള്ള സമുച്ചയത്തിൽ ഒരു പൂന്തോട്ടം പോലുമില്ല. പൊന്നൂട്ടൻ വളർന്നത്‌ ഞങ്ങളുടെ ഫ്ലാറ്റിനൊപ്പമാണെന്നു പറയാം....

തീർച്ചയായും വായിക്കുക