Home Authors Posts by സി.സുരേന്ദ്രൻ

സി.സുരേന്ദ്രൻ

0 POSTS 0 COMMENTS

ജനി

ഒരു മരുഭൂമിപോൽ തീക്കാറ്റുവീശുമുഷ്‌ണമേഖലപോലവൾ അവനേകിയ പേലവഹൃദയം അവളുടെ വെയിൽച്ചിരി- യിലൊഴുകിയ ചൂടുളള ലാവയിൽ പൂത്തുമ്പിപോൽ കരഞ്ഞ ഗന്ധം കാറ്റിന്റെ കൈകളിൽ നിറഞ്ഞു വിദ്യുല്ലതിക പൂത്തെങ്കിലും മേഘം പാടിയില്ല, പെയ്‌തില്ല വന്ധ്യമാമൊരു ജന്മം സന്ധ്യകൾ കൊഴിയുന്നു! ...

ഏകാകി

ഇവിടെ ഏകാകി ഞാനി,രുളിന്റെ നിറമുളള നിമിഷങ്ങൾ പൂത്തുലയുമ്പോൾ ഹൃദയതാളങ്ങൾ പിഴയ്‌ക്കയോ, ആദ്യത്തെ അതിതീവ്രരോദനം കേൾപ്പൂ കരിമുകിലാകാശച്ചെരുവിലനന്തമാം വ്യഥപോലെ വീണുകിടക്കെ രുധിരമൊഴുകുന്ന കരളിന്റെ തന്ത്രിയിൽ പുതുരാഗമേതോ വിടർന്നു. നരജീവിതത്തിന്റെ അതിദാരുണങ്ങളാം അനുഭവസീമകൾതാണ്ടി ഇനിയുമൊടുങ്ങാത്ത വഴിയിലശാന്തമാം ചുടുകാറ്റുചുറ്റിയടിപ്പൂ- അകലുന്ന ബന്ധങ്ങൾ അറിവിന്റെ ദുഃഖങ്ങൾ അലതല്ലും ശാപശബ്‌ദങ്ങൾ സ്‌മൃതി പഞ്ഞ്‌ജരത്തിൽ കുടുങ്ങിക്കിടക്കുന്നു ചിതൽതിന്ന മോഹസ്വപ്‌നങ്ങൾ. ഒരു സൗഹൃദത്തിന്റെ തരള കരങ്ങളെന്നരി- കിലുണ്ടായിരുന്നെങ്കിൽ! ഒരു സാന്ത്വനത്തിന്റെ കുളിർനാദമെങ്ങാ- നുമിവിടെ ഉണ്ടായിരുന്നെങ്കിൽ!...

വേനൽക്കുടീരം

വിത്തിട്ട പാടവും പാട്ടിൻ മധുരവും വിസ്‌മൃതി പൂകിയ കർഷക സന്ധ്യകൾ! വറ്റുന്ന തോടും വരളും കുളങ്ങളും കൊറ്റികളില്ലാത്ത പാടവരമ്പുകൾ പൂവുകളില്ല തൊടിയിൽ മരങ്ങളിൽ പൂങ്കുയിലില്ല മധുരമായ്‌ പാടുവാൻ. വൃത്തി മാഹാത്മ്യം പഴങ്കഥപ്പാട്ടുകൾ മാനികൾ വിദ്യാ ധനികരാണേറെയും ജന്മശാപത്തിൻ കുരുക്കിലകപ്പെട്ട വന്ദ്യവയോജന നിശ്ശബ്‌ദരോദനം യന്ത്രശകടം പെരുകും നടപ്പാത ബന്ധുരരംഗമൊഴിഞ്ഞ ഗ്രാമാന്തരം. വേനലാണെങ്ങും പുകയു മുഷ്‌ണത്തിന്റെ ജ്വാലാമുഖികൾ, തുളിച്ചെങ്കിൽ നീർക്കണം. ...

ശിഥിലചിന്തകൾ

ശബ്‌ദങ്ങളൊക്കെ ഭയമാണെനിക്കവ ചിത്തത്തിലെന്നും മുറിവുകളാകുന്നു. ചോരകുടിച്ചുതെഴുത്ത ജന്തുക്കളെൻ ചുഴവും, യാത്രതുടരുവതെങ്ങനെ? സ്‌നേഹം കൊതിച്ചുഞ്ഞാൻ സ്‌നേഹിച്ചുവെങ്കിലും മോഹിച്ചതൊന്നുമെനിക്കു തന്നില്ലവർ വെട്ടി, യധിക്ഷേപവാളിനാലെന്തിനോ കുത്തിയാപവാദശൂലമുനകളാൽ! ദൈവംസ്വരൂപത്തിൽ സൃഷ്‌ടിച്ചമാനവർ ദൈവഹത്യയ്‌ക്കു താനായുധമേന്തുന്നു! നന്മയും തിന്മയും ചൊല്ലിപ്പഠിപ്പിച്ച വന്ദ്യരാമിഷ്‌ട ഗുരുജനസാമീപ്യം നഷ്‌ടമായ്‌; ചുറ്റും വിവേകനാഗങ്ങൾ ക്രൂദ്ധരായ്‌കൊത്തുന്നു മൽപ്രാണനാളിയിൽ! ചോരുന്നുധൈര്യം ചിലനേരമെങ്കിലും ചോടുപിഴക്കില്ല ചോരമിഴികളെ! ചിന്താശതങ്ങൾ ചിറകറ്റപക്ഷിപോൽ ചെന്നിണം വാർന്നുപിടയുന്ന വേളയിൽ ഹാ! ശാന്തിയെങ്ങതു തേടി ഉഴറുന്ന താന്തമനുജനപരാധിയാകുമോ! ...

എസ്‌. എം. എസ്‌

ഇരുപത്തിനാല്‌ വയസ്സുള്ള ഒരു കോളേജ്‌ കുമാരി മദ്ധ്യവയസ്‌കനായ ഒരാൾക്ക്‌ അയച്ച എസ്‌.എം.എസ്സുകൾ! സാമ്പത്തിക വിഷമതകളിൽപെട്ടുഴലുന്ന അവളുടെ സന്ദേശങ്ങളുടെ പൊരുൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്ന അയാൾ അതു ഭാവിക്കാതെ കഴിയും പോലെ അവളെ സഹായിച്ചു. ആകസ്‌മിക കണ്ടുമുട്ടൽ ആയിരുന്നു അവരുടേത്‌. വൈകാതെ അവർ സ്‌നേഹിതരായി. രണ്ടുപേർക്കും മൊബൈലുകൾ, ഹംസങ്ങളെപ്പോലെ. സല്ലാപങ്ങളിൽ മധുരം പുരട്ടാൻ അവൾ മറന്നില്ല. വായ്‌മൊഴികൾ വരമൊഴികളായി. രാത്രിയുടെ മദ്ധ്യയാമങ്ങളിൽ,...

ബലിമൃഗം

പകലെരിയും ഗ്രീഷ്‌മങ്ങൾ ശിലനിറയും പെരുവഴികൾ ഇടയിൽ വിടരും നിലാച്ചിരികൾ നിറമുൾച്ചെടിക്കുള്ളിലുണരുന്ന പൂവുകൾ, ഉതിരം മണക്കുന്ന ഗതകാല മൗനങ്ങൾ പിടയുന്ന പക്ഷിതൻ നൊമ്പരച്ചീളുകൾ, പിളരുന്ന ഭൂമിതൻ ദീർഘമാം രോദനം, പിണയുന്ന പാമ്പിന്റെ സീല്‌ക്കാരനാദങ്ങൾ, ഇരതേടിയെത്തുന്ന വൃകവ്യന്ദ ബഹളങ്ങൾ, വില്ലേന്തി നില്‌ക്കുന്ന വ്യാഥ നികരങ്ങൾ, ഇവിടെ ഞാനാരുടെയോ യജ്ഞവാടത്തിലെ തൂണിൻ കുരുക്കിട്ട പാവം ബലിമൃഗം! ...

തീർച്ചയായും വായിക്കുക