Home Authors Posts by ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ
36 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇടപ്പാവൂർ എന്ന ഗ്രാമത്തിൽ ബാലചന്ദ്രൻ നായരുടെയും രാധാമണിയുടെയും മകനായി ജനനം. പി ജി പഠനത്തിന് ശേഷം കുവൈറ്റിൽ ജോലി ചെയ്യുന്നു.ഓൺലൈൻ മാധ്യമങ്ങളിൽ (സത്യം ഓൺലൈൻ , മലയാളീവിഷൻ , മനസ് ) സ്ഥിരം എഴുതുന്നു .ഭാര്യ ദിവ്യ , മക്കൾ : ഗൗരി, വേദിക . Email : binukumarn@gmail.കോം. whatsup :+96551561405

പ്രണയം

കരയെ ഓടിവന്ന് ചുംബിക്കുന്ന തിരയെ നോക്കി മനുഷ്യർ പറഞ്ഞത് "ഇനിയും ഇങ്ങനെ ചെയ്താൽ നിന്നെ പീഡനത്തിന് അകത്താക്കുമെന്ന് " ഞങ്ങളുടെ പ്രണയം അനശ്വരമാണ് ലോകാവസാനം വരെ തുടരുന്ന പ്രണയം . ഒരിക്കൽ ഞാൻ സുനാമിയായി തിരിച്ചുവന്ന് നിന്നെ കെട്ടിപ്പുണരും. അന്ന് നീ നിന്റെ വാക്കുകൾ വിഴുങ്ങരുത്.

സ്നേഹം

  നീയെന്തേ നിന്റെ ഹൃദയം എനിക്ക് തന്നു ചുവന്ന ചെമ്പരത്തിപ്പൂവിന്റെ നിറമുള്ള , നക്ഷത്രം പോലെ മിന്നുന്ന നിന്റെ ഹൃദയം ഞാൻ എന്റെ ഹൃദയത്തിൽ ഒളിച്ചു വെച്ചു ആരും കാണാതിരിക്കുവാൻ. ഒരു രാത്രിയിൽ , ചന്ദ്രനെ സാക്ഷിയാക്കി ഒരു ഇളം കാറ്റായി എന്നെ തഴുകി , എന്നിലെ ഹൃദയം നീ കവർന്നുകൊണ്ടു പോയി ആർക്കു വേണ്ടി ? നിന്റെ ഓർമയിൽ ഞാൻ പിടയുന്നു കരയിൽ കിടന്നു പിടയുന്ന മീനിനെപ്പോലെ .  

മരണപ്പക്ഷി

  ചേർത്തുവെക്കട്ടെ എന്റെ ആത്മാവിനെ നിന്റെ ഹൃദയത്തിനൊപ്പം മറവിയുടെ നിർക്കയത്തിലേക്ക് വലിച്ചെറിയപ്പെടുകയില്ലങ്കിൽ. താരകങ്ങൾ ഒഴിഞ്ഞ ആകാശം കറുപ്പിന്റെ കച്ച പുതച്ച രാത്രി വാഴയിലയിൽ തട്ടി ഭുമിയെ ഉമ്മ വെച്ച് പൊട്ടിച്ചിതറുന്ന മഴത്തുള്ളികൾ. ഈ രാത്രിയിൽ മരണപ്പക്ഷി തേടി വന്നേക്കാം കുർത്തപ്പല്ലുക്കൾ എന്നിലക്ക് ആഴ്ന്ന് ഇറങ്ങാം വേദനയിൽ പുളയുമ്പോൾ മുറുകെ കെട്ടിപ്പിടിക്കുക. ആശുപത്രിമുറിയിലെ ദുര്ഗന്ധത്തെക്കാൾ എനിക്കിഷ്ടം വിയർപ്പിൽ കുതിര്ന്ന നിന്റേതുമാത്രമായ ഗന്ധമാണ് . നിന്റെയീ ഗന്ധവും ആവാഹിച്ചുകൊണ്ട് പക്ഷിയുടെ കാലിൽ തുങ്ങി പോകട്ടെ നീ അങ്ങ് വരുവോളം നുകരാൻ.

ഫിലിപ്പിനോ സുന്ദരി

അവൾക്കിഷ്ടം പപ്പായ സോപ്പാണ്. കെഎഫ്സിയിലെ കോഴികുഞ്ഞുങ്ങൾ അവളുടെ ആമാശയത്തിൽ പെട്ട് ഓടി നടന്നു., നാട്ടിൽ നിന്നും 'അമ്മ വിളിച്ചു " എടാ മോനെ, നിന്റെ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോണം തീരെ വയ്യ., കുറച്ചു കാശ് അയക്കണം" ഉത്തരം ശൂന്യം . കുവൈറ്റിലെ കൊടുംച്ചുടിൽ എന്റെ തണുപ്പ്‌ എന്റെ ഫിലിപ്പീനോ സുന്ദരിയായിരുന്നു , മനിലയുടെ സ്വന്തം പുത്രി. അവളുടെ സ്നേഹത്തിൽ എന്റെ പേഴ്‌സ് കാലിയായി, എന്റെ വിയർപ്പിന്റെ കൂലി ഫിലിപ്പീൻസിനു സ്വന്തമെന്നും അവൾ എനിക്ക് സ്വന്തമെന്നും ഞങ്ങൾ ചെവിയിൽ പറഞ്ഞു. എങ്ങനെയോ വഴിതെറ്റി വന്ന ദൈവം കളിയാക്കിയോ എന്ന് സംശയം.. ഒരു ദിവസം അവൾ പറഞ്ഞു " എന്റെ ഭർത്താവ് തിരിച്ചു ചെല്ലാൻ പറയുന്നു, ഞാൻ തിരിച്ചു പോകുന്നു. എന്തോ നഷ്‌ടപ്പെട്ട അണ്ണാനെപ്പോലെ കടൽത്തീരത്തു കിടക്കുമ്പോൾ സിബൂ എയർലൈൻസ് എന്റെ മുകളിൽ കുടി പറന്നു...

എനിക്കും കിട്ടും

              അച്ഛനെ വ്യദ്ധസദനത്തിൽ ആക്കിയിട്ട് ഞങ്ങൾ നേരെ പോയത് വഴിവക്കിൽ ഇരിക്കുന്ന ഭിക്ഷക്കാരന് ചോറ് വാരിക്കൊടുക്കുവാൻ. ഭാര്യ ഫോട്ടോ എടുത്തു, നവമാധ്യമങ്ങളിൽ ഇട്ടു, ആയിരം ലൈക്കും അഞ്ഞുറു കമൻറ്റും കിട്ടി . എന്റെ ജീവിതം ധന്യമായി. ഇത് കണ്ട് എന്റെ മകൻ പറഞ്ഞത് "എനിക്കും ഇതുപോലെ ലൈക്കും കമന്റും കിട്ടും ഞാൻ വലുതാകട്ടെ കല്യാണം കഴിയട്ടെ"

തലമുറകള്‍

കപ്പയും ചക്കയും കഴിച്ച് പത്ത് കിലോമീറ്റര്‍ നടന്ന് പള്ളികുടത്തില്‍ പോയി, ഏഴാം ക്ലാസ്സില്‍ നിര്‍ത്തി. പിന്നെ അമ്മയോടൊപ്പം പുഴയും തോടും നിന്തി കടന്ന് പശുവിനു പുല്ലു തേടി ജീവിതം. അഞ്ചു പ്രസവിച്ച് അവരെ നല്ല നിലയിലാക്കിയ, എണ്പതു വയസുള്ള മുത്തശ്ശി ഇന്നും ആരോഗ്യവതി. വറുത്ത കോഴിയും ചപ്പാത്തിയും മറ്റു ഫാസ്റ്റ് ഫുഡ്‌ മാത്രം കഴിക്കുന്ന, തണുപ്പിച്ച മുറിയും കാറും ഉള്ള, മടിയിലിരുത്തി വളര്ത്തുന്ന നായുള്ള, ഇതുവരെ പ്രസവിക്കാത്ത, പ്രസവിക്കാന്‍ മടിയുള്ള, വിവാഹമോചനം നേടിയ, നാല്‍പതു വയസുള്ള അമ്മായിക്ക് കാന്‍സര്‍.

തീർച്ചയായും വായിക്കുക