Home Authors Posts by ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ
36 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇടപ്പാവൂർ എന്ന ഗ്രാമത്തിൽ ബാലചന്ദ്രൻ നായരുടെയും രാധാമണിയുടെയും മകനായി ജനനം. പി ജി പഠനത്തിന് ശേഷം കുവൈറ്റിൽ ജോലി ചെയ്യുന്നു.ഓൺലൈൻ മാധ്യമങ്ങളിൽ (സത്യം ഓൺലൈൻ , മലയാളീവിഷൻ , മനസ് ) സ്ഥിരം എഴുതുന്നു .ഭാര്യ ദിവ്യ , മക്കൾ : ഗൗരി, വേദിക . Email : binukumarn@gmail.കോം. whatsup :+96551561405

കാറ്റിന്റെ പ്രണയം

  " ഞാൻ നിന്നെ സ്നേഹിച്ചോട്ടെ " പതുങ്ങിയെത്തിയ ഇളം കാറ്റ് മന്ദസ്മിതം തൂകി നിന്ന നിലവിനോട് ചോദിച്ചു. "എനിക്ക് നിന്റേതു മാത്രമാകുവാൻ പറ്റില്ല , ഞാൻ എല്ലാവരെയും പുൽകി നിൽക്കുന്നു " അങ്ങനെ ഇന്നും കാറ്റ് നിലാവിന്റെ സ്നേഹം തേടി അലയുന്നു, സ്നേഹഭാവത്തോടെ ഒരു തലോടൽ പോലെ .

മന്ത്രം

  വൃദ്ധസദനം അടച്ചുപുട്ടാൻ ഒരു മന്ത്രം ചൊല്ലാം. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ച് കുട്ടിക്കാലം അയവിറക്കുക. പിന്നെ, മക്കളും മരുമക്കളും പേരകുട്ടികളും നിറഞ്ഞ ജീവിതത്തിന്റെ അവസാന ഘട്ടം സ്വപ്നം കാണുക. പിന്നെ, ഓർക്കുക ചൈനിസ് കഥയിലെ കുട്ടിയുടെ ചോദ്യം. അറുപതാം പിറന്നാൾ എനിക്കും വരുമെന്ന് മനസിനോട് പറയുക. അതിൽ ഈ ഗ്രാമഗന്ധവും വേണം. അമ്മയുടെ ചുടു ചുംബനവും അച്ഛന്റെ സ്നേഹശകാരവും ഹൃദയത്തിൽ നിറഞ്ഞു നില്കട്ടെ .

വിധി

ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനത്തിലായിരുന്ന ഗുരുവിനോട് ശിഷ്യൻ ചോദിച്ചു. " ഗുരുവേ, രണ്ടു വയസുള്ള കുഞ്ഞിനേയും നൂറു വയസുള്ള അമ്മുമ്മയെയും ശാരീരികമായി ഉപയോഗിക്കുന്നവരെ കൊല്ലുന്നതിൽ പാപമുണ്ടോ? " ഗുരു ചിരിച്ചു. ശേഷം പറഞ്ഞു "കൊല്ലുന്നതു പാപമാണ് ദൈവത്തിനു മാത്രമേ തിരിച്ചുവിളിക്കാൻ അവകാശമുള്ളൂ, അങ്ങനെയുള്ളവന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക. അന്ധകാരത്തിന്റെ നഗ്നത അവൻ ആസ്വദിക്കട്ടെ.

ഞാൻ

എന്റെ മനസ്സ് അടച്ചിട്ട ജാലകങ്ങളും താഴിട്ടു പൂട്ടിയ വാതിലുകളും ഉള്ള ഒരു മനോഹരമായ കൊട്ടാരമാണ്. ഉള്ളിൽ അന്ധകാരത്തിന്റെ നിറവും കാമത്തിന്റെ ഗന്ധവുമാണ്. കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപോലെ , പട്ടം പോലെ , ദിക്കുകൾ അറിയത് സഞ്ചാരം. ഈ സഞ്ചാരത്തിൽ ഞാൻ നിന്നെ കൂടെ ചേർക്കട്ടെ എന്റെ കടിഞ്ഞാൺ നിന്റെ കൈയിൽ ഭദ്രം , സഖീ !

എല്ലാം സ്വപ്നം

ആ നായക്ക് മുന്ന് മക്കൾ ഉണ്ടായിരുന്നു. രണ്ടു ആണും ഒരു പെണ്ണും. കൂലിപ്പണിക്കാരനായ രാമുവിന്റെ വീട്ടിലെ വൃത്തികെട്ട തൊഴുത്തിലെ ഒരു മൂലയിലായിരുന്നു അവർ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം ആഹാരം. അതും രാമുവും ഭാര്യയും കുട്ടികളും കഴിച്ചതിന്റെ മിച്ചം വരുന്ന ശകലം ആഹാരം. ആൺ പട്ടികളിൽ ഒരുത്തൻ സുന്ദരനായിരുന്നു. കറുപ്പിൽ വെള്ള പുള്ളികൾ ഉള്ള ഓമനത്തം തോന്നുന്ന സുന്ദരൻ. സുന്ദരനായ മകനെ ചേർത്ത് പിടിച്ചു 'അമ്മ പറയുമായിരുന്നു. "അച്ഛനെ പോലെ തന്നെ" ഒരു ദിവസം...

തനിയാവർത്തനം

അച്ഛൻ ഹിന്ദുവാണ്. 'അമ്മ ക്രിസ്തുമത വിശ്വാസിയും. അവർ ഒളിച്ചോടി കല്യാണം കഴിച്ചതെന്ന് 'അമ്മ ഒരിക്കൽ മകളോട് പറഞ്ഞിരുന്നു. അവൾ ഉണ്ടായതിനു ശേഷം അച്ഛന്റെ വീട്ടുകാർ അവരെ അംഗീകരിച്ചു. ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു " അമ്മേ, ഞാനൊരാളുമായി അടുപ്പത്തിലാണ്, ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കണം. " "ആരാ അവൻ" 'അമ്മ ചോദിച്ചു. എന്റെ കൂടെ ജോലി ചെയ്യുന്നതാണ്, പേര് സക്കീർ. പേര് കേട്ടതും 'അമ്മ ഉറഞ്ഞു തുള്ളി. "നിനക്കൊരു മുസ്ലിം പയ്യനെ മാത്രമേ കിട്ടിയുള്ളോ പ്രേമിക്കാൻ,...

മറുപുറം

    അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുപോയി വിട്ടു. ഭാര്യയുടെ നിർബന്ധമാണ്. അയാളെ അതിനു പ്രേരിപ്പിച്ചത്. വൃദ്ധസദനത്തിൽ നിന്നും ഇറങ്ങുമ്പോൾ ആറാം ക്ലാസ്സിൽ പഠിക്കുന്ന മകൻ അതിന്റെ ബോര്‍ഡിലെ അഡ്രസ് വായിക്കുന്നത് അയാളുടെ കണ്ണിൽപ്പെട്ടു. "എന്താടാ നീ വായിക്കുന്നത്" "അത് ഞാൻ ഇതിന്റെ അഡ്രസ് നോക്കുവാ. കുറച്ചു കാലം കഴിയുമ്പോൾ എനിക്ക് അച്ഛനെയും കൊണ്ട് ഇവിടെ വരേണ്ടതല്ലെ" അയാളുടെ മനസ്സിലൂടെ ഒരു തീക്കട്ട പാഞ്ഞു... അമ്മയുടെ ഹൃദയത്തിൽ തട്ടി പൊട്ടിത്തെറിച്ചു.

വരാതിരിക്കില്ല

ഇവിടെ  ഒറ്റക്കാണ്, ഈ വൃദ്ധസദനത്തിൽ , ഒന്നാം ക്ലാസ്സിലെ ആദ്യ ദിനം പോലെ കൂട്ടിന്  ഈ രാമായണവും . തുറന്നിട്ട ജാലകത്തിലൂടെ പാലപ്പൂവിന്റെ മണമുള്ള കാറ്റ് അകത്തേക്ക് കയറിവന്നില്ല. നിനക്ക് കുഴമ്പിന്റെ ഗന്ധം    ഇഷ്ടമല്ലല്ലോ അവനെ പോലെ . "എന്തേ അവനൊന്നും മിണ്ടിയില്ല , തിരിഞ്ഞു നോക്കിയത് പോലുമില്ല അവന് എന്നോട് പിണക്കമാണോ, അവന് ആര് ഭക്ഷണം കൊടുക്കും, അവൾ ഫാസ്റ്റ് ഫുഡിന്റെ തോഴിയല്ലേ" ഒരു നാൾ അവൻ വരും കൊണ്ടുപോകും അവന്റെ വലിയ വീട്ടിലേക്ക്‌..... അന്നു ഞാൻ അവനോടു ഒന്നും മിണ്ടില്ല, കുറച്ചു സമയം.... അവൻ വരും വരാതിരിക്കില്ല .

കരളേ…..

  നീയെന്തിന് അവളോട് കള്ളം പറഞ്ഞു ? അവൾ നിന്റെ കരളെങ്കിൽ, ഐസിട്ട കറുത്ത ദ്രാവകം എന്റെമേൽ എന്തിനു നീ ഒഴിച്ചു ? വഴിതെറ്റി കരയിൽ വന്ന മീനിനെപ്പോൽ നിന്റെ ഓരോ ഗ്ലാസും കാലിയാകുമ്പോൾ പിടയുന്നത് ഞാനല്ലേ ഓർക്കുക, ഒരു ദിവസമെങ്കിലും നിന്റെ ബോധാവസ്ഥയിൽ, ഒരുനാൾ ഞാനും ലഹരിയുടെ അടിമയാകും. അന്ന് അവളോട് "നീയെന്റെ കരളാണ്" എന്ന് പറയരുത് കാരണം നിന്നിലെ ഞാൻ ദ്രവിച്ചു തുടങ്ങിയിരിക്കും.

ഉണങ്ങാത്ത മുറിവുകൾ

നീ എന്നിലേക്ക്‌ അടുക്കുന്നത് പേടിയാണ് കാരണം ഓരോ അടുപ്പവും വേദനയുടെ ഭാരം കൂട്ടുന്നു. തീരം വിട്ടുപോകുന്ന തിരയെപ്പോലെ . ഭാരവും താങ്ങി മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന കിഴവൻ കാള മനസ്സിൽ ഓടിക്കളിക്കുന്നു. കടലിലെ സുന്ദരിയായ മീനിനെ എന്തിന് മരുഭൂമിയിൽ എറിയണം? ഹൃദയങ്ങൾ കോർക്കരുത്‌, കോർത്താൽ ഉണങ്ങാത്ത മുറിവുകൾ നിശ്ചയം.  

തീർച്ചയായും വായിക്കുക