Home Authors Posts by ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ
35 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇടപ്പാവൂർ എന്ന ഗ്രാമത്തിൽ ബാലചന്ദ്രൻ നായരുടെയും രാധാമണിയുടെയും മകനായി ജനനം. പി ജി പഠനത്തിന് ശേഷം കുവൈറ്റിൽ ജോലി ചെയ്യുന്നു.ഓൺലൈൻ മാധ്യമങ്ങളിൽ (സത്യം ഓൺലൈൻ , മലയാളീവിഷൻ , മനസ് ) സ്ഥിരം എഴുതുന്നു .ഭാര്യ ദിവ്യ , മക്കൾ : ഗൗരി, വേദിക . Email : binukumarn@gmail.കോം. whatsup :+96551561405

എന്റെ മൗനം

"നീ എന്നോട് പിണങ്ങരുത്", ഹൃദയം ഇല്ലാതെ നിന്നെ എങ്ങനെ പ്രണയിക്കും . ഹൃദയമെവിടെ എന്ന് ചോദിക്കുന്നവരോട് എന്റെ ഉത്തരം മൗനമായിരിക്കും . മൗനത്തിന്റെ അർത്ഥത്തിലേക്കു പറന്നുയർന്ന ആ വെള്ള പക്ഷിയെ നിന്റെ മിഴിയിൽ കൊരുത്ത കാമാസ്ത്രം വീഴ്ത്തി .   നിന്റെ മൗനത്തിലുരുകി കണ്ണീരായി ഒഴുകി നടക്കുന്നുണ്ടാവും എന്റെ ഹൃദയം.  

നഷ്ടപ്പെട്ട ഹൃദയം

ഞാൻ എന്റെ ഹൃദയം അവളുടെ ഹൃദയത്തിൽ വെച്ച് എങ്ങനെയോ മറന്നുപോയി . വിരഹവേദനയിൽ പറന്നുപോയ ഒരു കിളി ഞങ്ങളുടെ പ്രണയം തുളുമ്പുന്ന ഹൃദയം കൊത്തിയെടുത്തു എവിടെക്കോ പറന്നുപോയി. ഹൃദയം നഷ്ടപ്പെട്ട ഞങ്ങൾ കാറ്റായ് മഴയായ് അലയുന്നു ഇന്നലെ ഈ കടൽ ക്ഷോഭിക്കാൻ കാരണം കിളിയുടെ ചുണ്ടിൽ നിന്നും വീണ ഞങ്ങളുടെ ഹൃദയത്തിന്റെ അനാഥത്വം ആകാം. നാളെ അതൊരു സുനാമിയായി സ്നേഹിക്കുന്നവരെ തലോടിയേക്കാം.  

ദൂരം

  താഴിട്ടു പൂട്ടിയ വാതിൽ മുട്ടി തിരികെ കയറുവാൻ , തുറന്നില്ല അകത്തുനിന്നും ഉറക്കെ "ഇത് നീ പിന്നിട്ട വഴികൾ കൈവിട്ടു പോയ ഇന്നലകളും ചിതലരിച്ച സ്വപ്നങ്ങളും ചങ്ങലയിൽ കോർത്തിരിക്കുന്നു." വഴിയിൽ നഷ്‌ടപ്പെട്ട ആത്മാക്കളുടെ വിളി. പീഡനം മണക്കുന്ന ഇന്നിന്റെ വഴിയിലൂടെ , മന്തു പിടിച്ച കാലുമായി രക്തം മണക്കുന്ന വെള്ള പൂക്കളുമായി, വെളിച്ചം തേടി, മുടന്തി നീങ്ങുന്ന വർത്തമാനം . യാത്ര കഠിനമാകാം. അങ്ങ് ദൂരെ ചെറിയ വെളിച്ചം കാണുന്നതുവരെ നീ പോകണം . അവിടെ നിന്നെ വരവേൽക്കാൻ അവൻ കാണും , നിന്റെ ഓരോ നിമിഷവും അവനിലേക്കുള്ള ദൂരം കുറയ്ക്കുന്നു മരണത്തിലേക്കുള്ള ദൂരം .  

മുഖംമൂടി

  എന്റെ ദൈവമേ " എന്ന് ഒരിക്കലെങ്കിലുംവിളിക്കാത്ത ഒരു നിരീശ്വരവാദിയെ തേടി പോയ അയാൾ കടൽക്കരയിൽ തിരമാല എണ്ണി ഇരുന്നുവെങ്കിൽ ആരെ കുറ്റം പറയും . മകളുടെ കല്യാണത്തിന് പയ്യന്റെ ജാതി നോക്കാത്ത മതേതരവാദിയെ കാണിച്ചുതന്നാൽ ഞാൻ തിരമാലയെ ഉപേക്ഷിച്ചു ജീവിതകാലം മുഴുവൻ മൗനിയായി കഴിയുമെന്ന് സമുദ്രം. മണികെട്ടാൻ പോയ എലിയെ പൂച്ച താലി കെട്ടി സ്വന്തമാക്കിയെന്ന് പറഞ്ഞുനടന്ന കാറ്റിന് രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടിയുണ്ടന്നു പറഞ്ഞാൽ കാറ്റ് കൊടുംകാറ്റായി മാറുമോ ?  

മകളെ …..നീ സൂക്ഷിക്കുക

    സ്കൂളിൽ നിന്നും തിരിച്ചു നടക്കുമ്പോൾ മുത്തച്ഛന്റെ കൈ പിടിക്കുവാൻ തോന്നാത്തതിന് അവളെ കുറ്റപറയാൻ പറ്റുമോ ? മരക്കൊമ്പിൽ ചെറിയ കൂട്ടിൽ മകളെ തനിച്ചാക്കി ഇര തേടി പറന്നുപോകുന്ന അമ്മയുടെ വേദന ആര്ക്കും മനസ്സിലാവില്ല. "ബന്ധുക്കളുടെ മുമ്പിൽ വാതിൽ തുറക്കരുത് " എന്നുപദേശിക്കുന്ന അമ്മയുടെ നൊമ്പരം. "നീ നിന്നെ സൂക്ഷിക്കുക ഇത് നോട്ടത്തിൽ വിഷം തീണ്ടും കാലം. കാമം നിറഞ്ഞ കണ്ണുകൾ എവിടെയും നീ നിന്നെ സൂക്ഷിക്കുക ".  

ചുംബനം

ഡേകെയറിലെ കുഞ്ഞ് കാത്തിരിക്കുന്ന സ്നേഹം കൊതിക്കുന്ന ചുണ്ടുകൾക്ക് അന്യം . ഇരുണ്ട മുറിയിലെ സ്വകാര്യത തെരുവുകളിൽ, ക്യാമറകണ്ണുകൾക്കു വിൽക്കുന്ന കുറെ വിദ്യാസമ്പന്നർ . ചുംബനം സമരമുറ നാണമുള്ളവർ പോയ്മറയട്ടെ പക്ഷികൾ കുഞ്ഞുങ്ങളെയും കൂട്ടി പറന്നകന്നു. നായ്ക്കൂട്ടങ്ങൾ പരാതിയുമായി ദൈവസഭയിലേക്ക് ഓടി . മഴ കാത്തിരുന്ന വേഴാമ്പൽ ഇല കൊഴിഞ്ഞ മരത്തിൽ പച്ചില തേടി . പെയ്യുവാൻ കൊതിച്ച കാർമേഘങ്ങൾ എവിടേയോ പോയൊളിച്ചു .  

പ്രമുഖർ

  ഇതെല്ലം ഒരു നിമിത്തമാകാം എല്ലാം പ്രമുഖർ. നീല ചുരിദാറിട്ട് പട്ടിണിയുടെ ആത്മാവിനെ പേറുന്ന പൂച്ച കണ്ണുള്ള പെൺകുട്ടിയുടെ പേര് മാത്രം വെളിച്ചം കണ്ടു. ഭരണാധികാരി കടൽക്കരയിലെ നനഞ്ഞ മണലിൽ പ്രമുഖരുടെ പേരെഴുതി തിരമാലയെ കാത്തിരിക്കുന്നു. ദൈവം കണക്കു പുസ്തകം തുറന്ന് പ്രമുഖരുടെ പേരുവെട്ടി പാപികൾ എന്നെഴുതി. ശമ്പളം കൊടുക്കുവാൻ തയ്യാറെടുക്കുന്നു .

തോന്നൽ

  ഈ ചിലന്തിയുടെ മനസ്സിൽ എന്താണുള്ളത് ഈ വലിയ വല എന്റെ സ്വന്തമെന്നു ഗർവു കാട്ടുമ്പോൾ ദൈവം കാറ്റിനെ അയച്ചു കുസൃതി കാട്ടുന്നു. ദൈവത്തോട് പരിഭവിച്ചു മൂലയിൽ ഒളിക്കുന്നു. കാറ്റ് അരയാൽ ഇലകളിൽ ഒളിക്കുമ്പോൾ വീണ്ടും പണി തുടങ്ങുന്നു അടുത്ത ഗുഹയിൽ ഇരിക്കുന്ന രാജാവ് എല്ലാം കാണുന്നു എന്ന തോന്നലിൽ . മടിയനായ രാജാവിന്റെ മനസ് മാറ്റാൻ ദൈവം സമ്മതിക്കുമോ ?

പിറന്നാൾസമ്മാനം

നെറ്റിയിൽ ഒരു മുത്തവും കാവിലെ ദേവിയുടെ അർച്ചനയും ആയിരുന്നു അമ്മയുടെ പിറന്നാൾ സമ്മാനം. അകമ്പടിയായി അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു ചിരിയും, പിന്നെ ഉച്ചക്ക് ചേച്ചിയുടെ കൈപുണ്യവും. ഇന്ന് കത്തിച്ചുവെച്ച മെഴുകുതിരിയുടെ ചുവട്ടിലെ കേക്ക് വെട്ടിമുറിച്ച്, സായ്പ്പിന്റെ ഭാഷയിൽ അലമുറയിട്ട്, അത് മുഖത്ത് വാരിതേച്ച് സുഖം കണ്ടെത്തുന്ന പുതിയ തലമുറ. പിന്നെ ചത്ത കോഴിയും പെപ്സിയും അതിനുമേലെ വിദേശിയും.

കാറ്റിന്റെ പ്രണയം

  " ഞാൻ നിന്നെ സ്നേഹിച്ചോട്ടെ " പതുങ്ങിയെത്തിയ ഇളം കാറ്റ് മന്ദസ്മിതം തൂകി നിന്ന നിലവിനോട് ചോദിച്ചു. "എനിക്ക് നിന്റേതു മാത്രമാകുവാൻ പറ്റില്ല , ഞാൻ എല്ലാവരെയും പുൽകി നിൽക്കുന്നു " അങ്ങനെ ഇന്നും കാറ്റ് നിലാവിന്റെ സ്നേഹം തേടി അലയുന്നു, സ്നേഹഭാവത്തോടെ ഒരു തലോടൽ പോലെ .

തീർച്ചയായും വായിക്കുക