Authors Posts by ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ

ബിനു ഇടപ്പാവൂർ
20 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇടപ്പാവൂർ എന്ന ഗ്രാമത്തിൽ ബാലചന്ദ്രൻ നായരുടെയും രാധാമണിയുടെയും മകനായി ജനനം. പി ജി പഠനത്തിന് ശേഷം കുവൈറ്റിൽ ജോലി ചെയ്യുന്നു. ഭാര്യ ദിവ്യ , മക്കൾ : ഗൗരി, വേദിക . Email : binukumarn@gmail.com

ചുംബനം

ഡേകെയറിലെ കുഞ്ഞ് കാത്തിരിക്കുന്ന സ്നേഹം കൊതിക്കുന്ന ചുണ്ടുകൾക്ക് അന്യം . ഇരുണ്ട മുറിയിലെ സ്വകാര്യത തെരുവുകളിൽ, ക്യാമറകണ്ണുകൾക്കു വിൽക്കുന്ന കുറെ വിദ്യാസമ്പന്നർ . ചുംബനം സമരമുറ നാണമുള്ളവർ പോയ്മറയട്ടെ പക്ഷികൾ കുഞ്ഞുങ്ങളെയും കൂട്ടി പറന്നകന്നു. നായ്ക്കൂട്ടങ്ങൾ പരാതിയുമായി ദൈവസഭയിലേക്ക് ഓടി . മഴ കാത്തിരുന്ന വേഴാമ്പൽ ഇല കൊഴിഞ്ഞ മരത്തിൽ പച്ചില തേടി . പെയ്യുവാൻ കൊതിച്ച കാർമേഘങ്ങൾ എവിടേയോ പോയൊളിച്ചു .  

പ്രമുഖർ

  ഇതെല്ലം ഒരു നിമിത്തമാകാം എല്ലാം പ്രമുഖർ. നീല ചുരിദാറിട്ട് പട്ടിണിയുടെ ആത്മാവിനെ പേറുന്ന പൂച്ച കണ്ണുള്ള പെൺകുട്ടിയുടെ പേര് മാത്രം വെളിച്ചം കണ്ടു. ഭരണാധികാരി കടൽക്കരയിലെ നനഞ്ഞ മണലിൽ പ്രമുഖരുടെ പേരെഴുതി തിരമാലയെ കാത്തിരിക്കുന്നു. ദൈവം കണക്കു പുസ്തകം തുറന്ന് പ്രമുഖരുടെ പേരുവെട്ടി പാപികൾ എന്നെഴുതി. ശമ്പളം കൊടുക്കുവാൻ തയ്യാറെടുക്കുന്നു .

തോന്നൽ

  ഈ ചിലന്തിയുടെ മനസ്സിൽ എന്താണുള്ളത് ഈ വലിയ വല എന്റെ സ്വന്തമെന്നു ഗർവു കാട്ടുമ്പോൾ ദൈവം കാറ്റിനെ അയച്ചു കുസൃതി കാട്ടുന്നു. ദൈവത്തോട് പരിഭവിച്ചു മൂലയിൽ ഒളിക്കുന്നു. കാറ്റ് അരയാൽ ഇലകളിൽ ഒളിക്കുമ്പോൾ വീണ്ടും പണി തുടങ്ങുന്നു അടുത്ത ഗുഹയിൽ ഇരിക്കുന്ന രാജാവ് എല്ലാം കാണുന്നു എന്ന തോന്നലിൽ . മടിയനായ രാജാവിന്റെ മനസ് മാറ്റാൻ ദൈവം സമ്മതിക്കുമോ ?

പിറന്നാൾസമ്മാനം

നെറ്റിയിൽ ഒരു മുത്തവും കാവിലെ ദേവിയുടെ അർച്ചനയും ആയിരുന്നു അമ്മയുടെ പിറന്നാൾ സമ്മാനം. അകമ്പടിയായി അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഒരു ചിരിയും, പിന്നെ ഉച്ചക്ക് ചേച്ചിയുടെ കൈപുണ്യവും. ഇന്ന് കത്തിച്ചുവെച്ച മെഴുകുതിരിയുടെ ചുവട്ടിലെ കേക്ക് വെട്ടിമുറിച്ച്, സായ്പ്പിന്റെ ഭാഷയിൽ അലമുറയിട്ട്, അത് മുഖത്ത് വാരിതേച്ച് സുഖം കണ്ടെത്തുന്ന പുതിയ തലമുറ. പിന്നെ ചത്ത കോഴിയും പെപ്സിയും അതിനുമേലെ വിദേശിയും.

കാറ്റിന്റെ പ്രണയം

  " ഞാൻ നിന്നെ സ്നേഹിച്ചോട്ടെ " പതുങ്ങിയെത്തിയ ഇളം കാറ്റ് മന്ദസ്മിതം തൂകി നിന്ന നിലവിനോട് ചോദിച്ചു. "എനിക്ക് നിന്റേതു മാത്രമാകുവാൻ പറ്റില്ല , ഞാൻ എല്ലാവരെയും പുൽകി നിൽക്കുന്നു " അങ്ങനെ ഇന്നും കാറ്റ് നിലാവിന്റെ സ്നേഹം തേടി അലയുന്നു, സ്നേഹഭാവത്തോടെ ഒരു തലോടൽ പോലെ .

മന്ത്രം

  വൃദ്ധസദനം അടച്ചുപുട്ടാൻ ഒരു മന്ത്രം ചൊല്ലാം. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ച് കുട്ടിക്കാലം അയവിറക്കുക. പിന്നെ, മക്കളും മരുമക്കളും പേരകുട്ടികളും നിറഞ്ഞ ജീവിതത്തിന്റെ അവസാന ഘട്ടം സ്വപ്നം കാണുക. പിന്നെ, ഓർക്കുക ചൈനിസ് കഥയിലെ കുട്ടിയുടെ ചോദ്യം. അറുപതാം പിറന്നാൾ എനിക്കും വരുമെന്ന് മനസിനോട് പറയുക. അതിൽ ഈ ഗ്രാമഗന്ധവും വേണം. അമ്മയുടെ ചുടു ചുംബനവും അച്ഛന്റെ സ്നേഹശകാരവും ഹൃദയത്തിൽ നിറഞ്ഞു നില്കട്ടെ .

വിധി

ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനത്തിലായിരുന്ന ഗുരുവിനോട് ശിഷ്യൻ ചോദിച്ചു. " ഗുരുവേ, രണ്ടു വയസുള്ള കുഞ്ഞിനേയും നൂറു വയസുള്ള അമ്മുമ്മയെയും ശാരീരികമായി ഉപയോഗിക്കുന്നവരെ കൊല്ലുന്നതിൽ പാപമുണ്ടോ? " ഗുരു ചിരിച്ചു. ശേഷം പറഞ്ഞു "കൊല്ലുന്നതു പാപമാണ് ദൈവത്തിനു മാത്രമേ തിരിച്ചുവിളിക്കാൻ അവകാശമുള്ളൂ, അങ്ങനെയുള്ളവന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക. അന്ധകാരത്തിന്റെ നഗ്നത അവൻ ആസ്വദിക്കട്ടെ.

ഞാൻ

എന്റെ മനസ്സ് അടച്ചിട്ട ജാലകങ്ങളും താഴിട്ടു പൂട്ടിയ വാതിലുകളും ഉള്ള ഒരു മനോഹരമായ കൊട്ടാരമാണ്. ഉള്ളിൽ അന്ധകാരത്തിന്റെ നിറവും കാമത്തിന്റെ ഗന്ധവുമാണ്. കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപോലെ , പട്ടം പോലെ , ദിക്കുകൾ അറിയത് സഞ്ചാരം. ഈ സഞ്ചാരത്തിൽ ഞാൻ നിന്നെ കൂടെ ചേർക്കട്ടെ എന്റെ കടിഞ്ഞാൺ നിന്റെ കൈയിൽ ഭദ്രം , സഖീ !

എല്ലാം സ്വപ്നം

ആ നായക്ക് മുന്ന് മക്കൾ ഉണ്ടായിരുന്നു. രണ്ടു ആണും ഒരു പെണ്ണും. കൂലിപ്പണിക്കാരനായ രാമുവിന്റെ വീട്ടിലെ വൃത്തികെട്ട തൊഴുത്തിലെ ഒരു മൂലയിലായിരുന്നു അവർ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം ആഹാരം. അതും രാമുവും ഭാര്യയും കുട്ടികളും കഴിച്ചതിന്റെ മിച്ചം വരുന്ന ശകലം ആഹാരം. ആൺ പട്ടികളിൽ ഒരുത്തൻ സുന്ദരനായിരുന്നു. കറുപ്പിൽ വെള്ള പുള്ളികൾ ഉള്ള ഓമനത്തം തോന്നുന്ന സുന്ദരൻ. സുന്ദരനായ മകനെ ചേർത്ത് പിടിച്ചു 'അമ്മ പറയുമായിരുന്നു. "അച്ഛനെ പോലെ തന്നെ" ഒരു ദിവസം...

തനിയാവർത്തനം

അച്ഛൻ ഹിന്ദുവാണ്. 'അമ്മ ക്രിസ്തുമത വിശ്വാസിയും. അവർ ഒളിച്ചോടി കല്യാണം കഴിച്ചതെന്ന് 'അമ്മ ഒരിക്കൽ മകളോട് പറഞ്ഞിരുന്നു. അവൾ ഉണ്ടായതിനു ശേഷം അച്ഛന്റെ വീട്ടുകാർ അവരെ അംഗീകരിച്ചു. ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു " അമ്മേ, ഞാനൊരാളുമായി അടുപ്പത്തിലാണ്, ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കണം. " "ആരാ അവൻ" 'അമ്മ ചോദിച്ചു. എന്റെ കൂടെ ജോലി ചെയ്യുന്നതാണ്, പേര് സക്കീർ. പേര് കേട്ടതും 'അമ്മ ഉറഞ്ഞു തുള്ളി. "നിനക്കൊരു മുസ്ലിം പയ്യനെ മാത്രമേ കിട്ടിയുള്ളോ പ്രേമിക്കാൻ,...

തീർച്ചയായും വായിക്കുക