Home Authors Posts by ബിനു തോമസ്‌

ബിനു തോമസ്‌

0 POSTS 0 COMMENTS
കിഴക്കയിൽ, പഴയരിക്കണ്ടം, ഇടുക്കി - 685602

പ്രതിമ

“ധിഷണാശക്തിയും സഹനശക്തിയും കൂടുതലായതു കൊണ്ടു ഞാൻ ഒരു പ്രതിമ ആയി”, സിദ്ധാർത്ഥ്‌ പറഞ്ഞു. “എന്നെക്കാൾ ധിഷണാശക്തിയും സഹനശക്തിയും?” സഖി ചോദിച്ചു. “നിന്നെക്കാൾ”. “നിന്നെപ്പോലൊരു പ്രതിമയിൽ ഒരു മനുഷ്യനുണ്ടെന്നു തിരിച്ചറിഞ്ഞ എന്നെക്കാൾ ബുദ്ധിയും, നിന്റെ ചലനമറ്റ സായാഹ്നങ്ങൾ പങ്കുവെക്കാൻ തയ്യാറായ എന്നെക്കാൾ സഹനശക്തിയും നിനക്കുണ്ടെന്നോ?” “നീ ഒരു ദുർബല ആണെന്നു തെളിയുന്നതും ഈ കാരണങ്ങൾ കൊണ്ടു തന്നെ”....

കൃതിയും ഭാഷയും

“പ്രജാപതിക്ക്‌ തൂറാൻ മുട്ടി”യപ്പോഴാണ്‌ ധർമ്മപുരാണത്തിന്റെ ചരിത്രസന്ധി കടലാസ്സുതാളുകളിൽ കുറിക്കപ്പെട്ടത്‌. ദുർഗന്ധം വമിപ്പിക്കുന്ന വിസ്സർജ്ജനവർണ്ണനകളിലൂടേയും മനം മടുപ്പിക്കുന്ന ലൈംഗിക കേളീവിവരണങ്ങളിലൂടെയും ഒ.വി വിജയൻ അടിയന്തിരാവസ്ഥയുടെ പ്രതീകമായ ആ ചരിത്രത്തെ വലിച്ചിഴയ്‌ക്കുമ്പോൾ, ആ നോവലിന്റെ ഭാഷയോട്‌ ഇഴുകിച്ചേർന്ന്‌, “അശ്ലീലം” എന്ന പദത്തിന്റെ അർത്ഥവും അതിന്റെ മാനങ്ങളും ആസ്വാദകന്‌ പുനർനിർവ്വചിക്കാതെ തരമില്ല. മിറർസ്‌കാൻ വായിക്കുമ്പോഴും അങ്ങനെയൊരു പുനർനിർവ്വചനം പാടില്ലേ എന്നാണ്‌ ചോദ്യം. ഭാഷയുടെ അതിരുകളിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവകാശം വിജയന്മാർക്കു...

ഒരു മുത്തശ്ശിക്കഥ

മുത്തശ്ശിഃ ഇത്‌, കാട്‌, കാട്‌, കൊടുങ്കാട്‌ തേവീടെ മേനിപോൽ കറുത്തോരു കരിവീരൻ മേയും പെരുങ്കാട്‌ ചെകുത്താങ്കുടി പോലിരുണ്ടോരു മരക്കൂട്ടം മുറ്റീടും കരിങ്കാട്‌ തേവർപ്രതിമേടെയുച്ചിപോലെ പൊങ്ങും മുടിയുള്ള മലങ്കാട്‌. കുട്ടികൾഃ ഇതു നല്ല കഥ, പുതിയ കഥ. മുത്തച്ഛൻഃ അവിടെ, രണ്ടുപേരിരിപ്പുണ്ടേ, കരിങ്കൈകൾ നീട്ടിക്കുറവനും, കരിമിഴി തുടച്ചു കുറവത്തീം, പാറയായിട്ടാണിരിപ്പവര്‌, പെരിയാറിന്നിരുകരയിലാണിരിപ്പ്‌. കുട്ടികൾഃ അവരെങ്ങനെ പാറയായി? മുത്തശ്ശിഃ പണ്ടു പണ്ടൊരുപാടുപണ്ട്‌ ചുതു...

പ്രേമസിദ്ധാർത്ഥൻ

ഞാൻ തപം ചെയ്യുകയായിരുന്നു, വളർച്ചയെന്നോ നിലച്ചുപോയ ഇലകളാൽ ഉരുകുന്ന സൂര്യന്റെ താപം മറയ്‌ക്കുന്ന ഒരു ബോധിയുടെ ചുവട്ടിൽ. എനിക്കു ചുറ്റുമേകാന്തത നിർവാണം തേടുമൊരു ജീവന്റെ ഗദ്‌ഗദം പോലെ നിശ്ശബ്ദമായെന്നെ വരിഞ്ഞുമുറുക്കി. പടുവൃക്ഷത്തിന്റെ ചോട്ടിൽ തന്നസ്തിത്വത്തിനർത്ഥം തിര- ഞ്ഞൊടുവിലസ്തിത്വമൊക്കെയുമീ പടു- മണ്ണിലൊടുക്കും വിഡ്‌ഢിയെന്നാരോ മൊഴിയുന്നു. ഇല്ല, ആരുമില്ല, കേൾക്കുവാനെൻ സന്ദേശം, ചലമൊലിക്കും ഭിക്ഷുവിന്നു വേണ്ടെൻ വാക്കുകളുടെ സാന്ത്വനം,...

തീർച്ചയായും വായിക്കുക