Home Authors Posts by ബിനീഷ്‌ വെളളറക്കാട്‌

ബിനീഷ്‌ വെളളറക്കാട്‌

0 POSTS 0 COMMENTS

വഴികൾ

മഴക്കാലത്ത്‌ എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു. കരയിലെ ആൾപ്പാർപ്പില്ലാത്ത വീടുകൾ നദിയിലേക്കൊലിച്ചു പോയി. വരുവൊലിക്കുന്ന വഴിയിലൂടെ നനഞ്ഞുപോയൊരോർമ്മ...! ഇപ്പോൾ മഴക്കാലമല്ല വഴിയരികിൽ തകരപൂക്കുന്നു നാടുവിട്ട കൂട്ടുകാരൻ തിരിച്ചെത്തിയിട്ടും അതുവഴിയൊന്നു വന്നതില്ല ആരും നടന്നെത്താത്ത പച്ചവഴികൾ... മെല്ലെമെല്ലെ വേനലെത്തുകയായി; കരിയിലകൾ ഇടവഴികളെ മൂടുന്നതെത്രവേഗം. ഉളളിലെ മുറിവുകളെല്ലാം പഴുത്തൊലിക്കുന്ന കാലം.... ...

തീർച്ചയായും വായിക്കുക