ബിജു ജോസഫ്
ബാല്യങ്ങളുടെ നാടോര്‍ക്കുമ്പോള്‍
നാട്ടുവഴിപ്പച്ചയിലെ തൊട്ടാവാടി മയക്കം.മുക്കൂറ്റി മഞ്ഞ.തോട്ടുവക്കത്തെ ചെളിമണം. ഓത്തുപള്ളിയിലെകശുമാവിന്‍ തോട്ടത്തില്‍ നിന്നുംഅന്‍വര്‍ കൊണ്ടുതരാറുള്ളപറങ്കിമാങ്ങ മധുരം. അമ്പലപ്പറമ്പിലെആല്‍മരം പോലെതണല്‍ത്തലോടലായ്അച്ചനുമമ്മയും.തുമ്പപ്പൂ വെണ്മ പോല്‍വാല്‍സല്യമെന്‍ പെങ്ങള്‍. കമ്പ്യൂട്ടറിനു ജീവിതംപകുത്തു കൊടുക്കുമ്പോള്‍നാടിപ്പോള്‍ ഓര്‍മകളുടെ-യൊരു കുമ്പസാരം... ...
നാറാണത്തു ഭ്രാന്തൻ
“അമ്മേ...” എന്നു വിളിച്ചുകൊണ്ട് തോളിൽ തൂക്കിയിരുന്ന പുസ്‌തകക്കെട്ട് മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട് അവൻ അടുക്കളയിലേക്കോടി. “ആഹാ മോനിന്നു നേരത്തേ വന്നോ?” കയ്യിലെ ചട്ടിയിൽ നിന്നും കല്ലില്ലാതെ അരി വാരി തിളക്കുന്ന വെളളത്തിലേക്ക് ഇടുകയായിരുന്നു അമ്മ. “അമ്മ നാറാണത്തു ഭ്രാന്തനെ കണ്ടിട്ടുണ്ടോ?” എന്തെന്നില്ലാത്ത ഒരാകാംഷയോടെ അവൻ ചോദിച്ചു. “നാറാണത്തു ഭ്രാന്തനോ? പളളിക്കൂടത്തിൽ...