Home Authors Posts by ഭാമ, തോപ്പുംപടി

ഭാമ, തോപ്പുംപടി

0 POSTS 0 COMMENTS

ഒടുക്കം

ഹൃദയഭിത്തിയിലൂടെ ഓരോ കുടം ചോര വാർന്നുപോവുന്നതത്രേ ഉത്സവകാല തിരുശേഷിപ്പുകൾ സമൃദ്ധിയുടെ സദ്യവട്ടങ്ങൾ ദഹിക്കാതെയിങ്ങനെ കാലങ്ങളായി കെട്ടിക്കിടക്കുകയാണ്‌. എല്ലിൻ കഷ്‌ണം കടിച്ചുപിടിച്ച്‌ പല്ലിളിക്കുന്ന നായേപ്പോലെ കോമാളിവേഷമാടിക്കയാണ്‌ വീണ്ടുമീ നടനകലാചാര്യന്മാർ ഒടുക്കത്തെയൊരു ബന്ധവൈഭവം.... ഊരാക്കുടുക്കുപോലെ...... അറ്റുപോവട്ടെ സർവ്വതും.... എന്റെ കണക്കു പുസ്‌തകങ്ങളെല്ലാം കാലിയാണ്‌. എന്റെ ഗണിതബോധങ്ങളും വികലമാണ്‌ അറ്റുപോവട്ടെ സർവതും.... ...

ഒരുപാടുനാളത്തെ പിൻമടക്കം

കവിതയ്‌ക്ക്‌ നല്ല കാലം പിറന്നെന്ന്‌ വെറുതെ ഞാനിന്നലെക്കനവു കണ്ടു ഇനിയും തളിർക്കാത്ത പ്രണയകാലത്തിന്റെ കരിനിഴലാണെന്നു വെന്തറിഞ്ഞു. മണ്ണേ മറക്കാം, നമിക്കലിവിന്റെ നിറവിന്റെ പുഷ്‌പകാലം ഇനിയിക്കപടകോലങ്ങളെക്കെട്ടിയാടിക്കലും നടനവും നാട്യവും നാട്ടുമാമ്പഴക്കാലത്തിന്റെ വ്യഥിത സ്വപ്‌നങ്ങളും നിറച്ച്‌ നീയെന്നിൽ പൊലിയുകയെന്നിൽ പൊലിയുക വിത്തു വിതച്ചവൻ വിളവെടുക്കട്ടെ വിത്തെറിഞ്ഞവൻ വിപണി കൊയ്യട്ടെ വിദ്യയറിഞ്ഞവൻ വാക്കെറിയട്ടെ വാക്കിന്റെ യമ്പുകൊണ്ടവൻ പിയറ്റുന്നവൻ കാലമാം ഭാവനാ ചിത്രം രചിയ്‌ക്കട്ടെ ...

വാണിഭം

അന്ധതയ്‌ക്കേഴുനിറം അതുപലവഴി മേഞ്ഞു നടക്കുന്നു. വാർദ്ധക്യം മുറ്റിയ വഴികൾ മുതൽ, നിലയുറയ്‌ക്കാത്ത താരുണ്യംവരെ, ചോരയുടെ സമാനതകളേശാതെ, അറപ്പേശാതെ, വെറുപ്പേശാതെ മനസ്സിന്റെ വാതായനങ്ങൾ കൊട്ടിയടച്ച്‌ അവസാനത്തെ അസ്‌ഥിവാരവും തകർത്ത്‌, അതുപലവഴി മേഞ്ഞു നടക്കുന്നു അതുപലവഴി മേഞ്ഞു നടക്കുന്നു. ...

തീർച്ചയായും വായിക്കുക