Home Authors Posts by ബാഹുലേയൻ പുഴവേലിൽ

ബാഹുലേയൻ പുഴവേലിൽ

0 POSTS 0 COMMENTS
ഏനാദി. പി.ഒ, കെ.എസ്‌. മംഗലം, വൈക്കം, കോട്ടയം ജില്ല, പിൻ - 686 608. Address: Phone: 9947133557

ഒരു കാന്‍സര്‍ രോഗിയുടെ ഡയറി (ഒന്ന്)

2011 ജൂലൈ -1 രാവിലെ ആറരമണിയ്ക്ക് ചേര്‍ത്തലയില്‍ നിന്നും മേനോന്‍ വിളിച്ചു. ഇന്നത്തെ പരിപാടിയുടെ കാര്യം ഒന്നോര്‍മ്മപ്പെടുത്തുകയായിരുന്നു. പതിനൊന്നു മണിയ്ക്ക് പതിവു സ്ഥാനത്തെത്തണം. മേനോനും തോമസും അവിടെയുണ്ടാകും. ശര്‍മ്മ സ്ഥലത്തില്ലാത്തതിനാല്‍ അയാളെ പ്രതീക്ഷിക്കേണ്ട തൃശൂര്‍ നിന്നു കോശിയും ഹരിപ്പാട്ടു നിന്നു വരദരാജനും തീര്‍ച്ചയായും എത്തിയിരിക്കും. എല്ലാവരും കാര്‍ഷികക്കോളേജിലെ 1962 ബാച്ചില്‍ പെട്ടവര്‍. ചേര്‍ത്തലയ്ക്കു പോകാനായി ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഒന്നുമറിയാത്തതു പോലെ ഭാര്യയുടെ ഒരു ചോദ്യം....

സിംഗപ്പൂർ വിശേഷം- 8

സിംഗപ്പൂരിനു മീതെ ഒരു ബലൂൺ യാത്ര ടൂറിസ്‌റ്റുകളെ ആകർഷിക്കാൻ ഇവരെന്തും ചെയ്യും. അതിന്‌വേറൊരു ഉദാഹരണമാണ്‌ ബുഗ്ഗീസ്‌ എന്ന സ്‌ഥലത്തുള്ള DHL ബലൂൺ. ഈ ബലൂണിൽ കയറി 150 മീറ്റർ ഉയരത്തിൽ എത്തിയാൽ, സിംഗപ്പൂർ മാത്രമല്ല, ചില അയൽ രാജ്യങ്ങളും കാണാം. ഇതു സാഹസികരായ ചെറുപ്പക്കാർക്കു മാത്രമുള്ള ഒരു വിനോദ പരിപാടി അല്ല. കൊച്ചു കുട്ടികൾ മുതൽ തൊണ്ണൂറുവയസ്സുള്ള അമ്മൂമ്മമാർവരെ ഇതിൽ...

സിംഗപ്പൂർ വിശേഷം – 12

ഉത്സവങ്ങളും ആഘോഷങ്ങളും മതവും ഭാഷയും ജീവിതരീതികളും വ്യത്യസ്‌തമാണെങ്കിലും അരക്കോടിയോളം ജനങ്ങൾ സന്തോഷത്തോടെ ഒന്നിച്ചു താമസിക്കുന്ന ഒരു ചെറിയ രാജ്യമാണ്‌ സിംഗപ്പൂർ എന്ന ഈ വലിയ നഗരം. എല്ലാ വിഭാഗക്കാർക്കും അവരുടേതുമാത്രമായ ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ട്‌. ഇവിടെ ജനസഖ്യയിൽ ഒന്നാം സ്‌ഥാനം ചൈനാക്കാർക്കാണ്‌. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുണ്ട്‌. എണ്ണത്തിൽ മാത്രമല്ല, എല്ലാ സ്‌ഥലത്തും സ്‌ഥാനത്തും ഒന്നാമതായി നിൽക്കുന്നത്‌ അവരാണ്‌. അതുകൊണ്ടുതന്നെ...

സിംഗപ്പൂർ വിശേഷം – 13

ഇവിടെ ചൈനാക്കാർക്കിടയിൽ കുടവയർ ഉള്ള ആരെയും ഞാൻ കണ്ടില്ല. അതിനു പല കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു പ്രധാന കാരണമാ​‍ായി ഞങ്ങളുടെ അയൽക്കാരനായ രാജൻ പറഞ്ഞത്‌ ഇതാണ്‌. “ഈ ചീനമ്മാരെല്ലാം സന്ധ്യക്കു മുമ്പായി അത്താഴം കഴിക്കും. വൈകുന്നേരം ആറുമണിക്ക്‌ ഫുഡ്‌ കോർട്ടുകളിലുള്ള തിരക്കു കണ്ടിട്ടില്ലേ? രാത്രി ഉറങ്ങുന്നതിന്‌ മൂന്നുനാലു മണിക്കൂർ മുമ്പ്‌ അത്താഴം കഴിക്കുന്നതാണ്‌ ഇവരുടെ ശീലം.” രാത്രി വളരെ വൈകി...

സിംഗപ്പൂർ വിശേഷം – 5

ജൂറോംഗ്‌ ഈസ്‌റ്റിലേക്കൊരു യാത്ര ഞാനിന്നു പോയത്‌ ജൂറോംഗ്‌ ഈസ്‌റ്റ്‌ എന്ന സ്‌ഥലത്തേക്കാണ്‌. ഇവിടെയാണ്‌ സിംഗപ്പൂർ സയൻസ്‌ സെന്റർ വളരെ സങ്കീർണ്ണമായ ശാസ്‌ത്രസത്യങ്ങൾ ലളിതമായും രസകരമായും നമുക്കു സയൻസ്‌ സെന്റിൽ നിന്നും മനസിലാക്കാം. ടൂറിസ്‌റ്റുകളെ ആകർഷിക്കുന്ന സ്‌നോ സിറ്റിയും ഇവിടെയാണ്‌. സിംഗപ്പൂരിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ്‌ ജൂറോംഗ്‌ ഈസ്‌റ്റ്‌. ട്രയിനിൽ പോകുന്നതാണ്‌ സൗകര്യം. സിംഗപ്പൂരിനകത്തു മാത്രം ഓടുന്ന ട്രയിനുകൾക്ക്‌ ഇവർ എം.ആർ.റ്റി. എന്നാണ്‌ പറയുന്നത്‌. ...

സിംഗപ്പൂർ വിശേഷം

ലിറ്റിൽ ഇൻഡ്യ സിംഗപ്പൂരിന്റെ തെക്കുഭാഗത്ത്‌, തിരക്കുള്ള സിറ്റി ഏരിയായിൽപെട്ട, ചരിത്രപ്രധാന്യമുള്ള ഒരു സ്‌ഥലമാണ്‌ ലിറ്റിൽ ഇൻഡ്യ. ഇന്ത്യാക്കാർ കൂടുതലുള്ളതും ഇവിടെയാണ്‌. സിംഗപ്പൂരിനകത്തുള്ള ഒരു ചെറിയ ഇൻഡ്യതന്നെയാണ്‌, ഈ സ്‌ഥലം. ഒറ്റ നോട്ടത്തിൽ, തമിഴ്‌ നാട്ടിലെ ഏതോ നഗരത്തിന്റെ ഒരു ഭാഗമാണന്നേ തോന്നൂ. തമിഴ്‌ നാട്ടിൽ നിന്നും വന്നവർ, ഇവിടെ മാത്രമല്ല, സിംഗപ്പൂരിന്റെ എല്ലാഭാഗത്തുമുണ്ട്‌. നല്ലൊരു ഭാഗം തലമുറകളായി ഇവിടെ താമസിക്കുന്നവരും...

സിംഗപ്പൂർ വിശേഷം – 9

ചാങ്ങിവില്ലേജ്‌ - ചാങ്ങി ബീച്ച്‌ വളരെ പ്രസിദ്ധമായതും വിനോദസഞ്ചാരികൾ ഏറെ ഇഷ്‌ടപ്പെടുന്നതുമായ ഇവിടത്തെ ബീച്ചുകളുടെ കൂട്ടത്തിൽ ഒരു പക്ഷേ ചാങ്ങി ബീച്ചുണ്ടാകില്ല. ചാങ്ങി ബീച്ച്‌ തികച്ചും വ്യത്യസ്‌തമായ ഒന്നാണ്‌. സിംഗപ്പൂരിന്റെ കിഴക്കേ അറ്റത്ത്‌, അല്‌പം വടക്കു മാറി ചാങ്ങി വില്ലേജിനടുത്തുള്ള ഒരു സാധാരണ കടപ്പുറം മാത്രമാണിത്‌. വലിയ തിരക്കോ ബഹളമോ ഒന്നും ഇവിടെയില്ല. സ്വസ്‌ഥതയും മനഃസമാധാനവും അവ നൽകുന്ന സന്തോഷവും ആഗ്രഹിക്കുന്നവരാണ്‌...

സിംഗപ്പൂർ വിശേഷം – 10

ജുറോംഗ്‌ ബേർഡ്‌ പാർക്ക്‌ സിംഗപ്പൂരിൽ വരുന്നവർ, പ്രത്യേകിച്ച്‌ കുട്ടികൾ, കാണാനിഷ്‌ടപ്പെടുന്ന രണ്ടു സ്‌ഥലങ്ങളാണ്‌ സിംഗപ്പൂർ മൃഗശാലയും ജുറോഗിലുള്ള ബേർഡ്‌ പാർക്കും. മൃഗശാല ഞാൻ കണ്ടതാണ്‌. പക്ഷേ പല കാരണങ്ങൾകൊണ്ട്‌ ബേർഡ്‌ പാർക്കിൽ ഇതുവരെ പോകാൻ പറ്റിയില്ല. ബേർഡ്‌ പാർക്ക്‌ സിംഗപ്പൂരിന്റെ പടിഞ്ഞാറുഭാഗത്തുള്ള ജുറോംഗ്‌ എന്ന സ്‌ഥലത്താണ്‌. ട്രയിനിൽ പോകുന്നതാണ്‌ സൗകര്യം. ബൂൺ ലേ എന്ന സ്‌റ്റേഷനിൽ ഇറങ്ങി, അവിടെ...

സിംഗപ്പൂർ വിശേഷം – 11

സിംഗപ്പൂരിൽ കണ്ട ചില കാര്യങ്ങൾ മറക്കുമെന്ന്‌ തോന്നുന്നില്ല. വലിയ പ്രാധാന്യമില്ലാത്തവയും വല്ലപ്പോഴും മാത്രം കണ്ടിട്ടുള്ളവയുമാണ്‌ അതിൽ പലതും. എന്നാലും അവ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. വീൽചെയറിൽ സഞ്ചരിക്കുന്നവർ ഞങ്ങളുടെ വീടിന്റെ മുമ്പിലുള്ള റോഡ്‌ ഒട്ടും തിരക്കില്ലാത്ത ഒന്നാണ്‌​‍്‌. ഇവിടെ ഫ്ലാറ്റുകളോ ബിസിനസ്‌ സ്‌ഥാപനങ്ങളോ ഇല്ല. റോഡിന്റെ ഇരുവശമുള്ളത്‌ രണ്ടും മൂന്നു നിലകളുള്ള വീടുകൾ മാത്രമാണ്‌. റോഡിന്റെ രണ്ടു ഭാഗത്തും...

സിംഗപ്പൂർ വിശേഷം

ക്രാൻജിയിലെ യുദ്ധസ്‌മാരകം എന്റെ രണ്ടു മക്കൾ അഞ്ചാറുവർഷമായി സിംഗപ്പൂരിലാണ്‌. അച്‌ഛനും അമ്മയും അവിടെ ചെന്ന്‌, കുറച്ചുനാൾ അവരോടൊപ്പം താമസിക്കണമെന്നെ അവരുടെ നിർബന്ധമാണ്‌ ഞങ്ങളെ സിംഗപ്പൂരിലെത്തിച്ചത്‌. ഒരു മാസം സിംഗപ്പൂരിലൊക്കെ ഒന്നു കറങ്ങി തിരിച്ചുപോരാനായിരുന്നു ഉദ്ദേശം. അതിനിടയിൽ, അവിടെ സ്‌ഥിരതാമസക്കാരായ മക്കളുടെ ഡിപ്പെന്റൻസ്‌ എന്ന നിലയിൽ, അഞ്ചുവർഷം സിംഗപ്പൂരിൽ താമസിക്കാൻ അനുവദിച്ചുകൊണ്ടുള്ള സോഷ്യൽ വിസിറ്റ്‌ പാസ്‌ ഞങ്ങൾക്കു കിട്ടി. അതുകൊണ്ടാണ്‌ സിംഗപ്പൂരിലെ ഞങ്ങളുടെ താമസം ഒരു...

തീർച്ചയായും വായിക്കുക