Home Authors Posts by ബാബു ആലപ്പുഴ

ബാബു ആലപ്പുഴ

256 POSTS 0 COMMENTS
Address: സിമി നിവാസ്‌ നോര്‍ത്ത്‌ ആര്യാട്‌ പി.ഒ. ആലപ്പുഴ - 688542 Phone: 9539278518

മോണിംഗ് വാക്ക്..?

  "നിങ്ങള്‍ക്ക് ഷുഗറും പ്രഷറും കൊളസ്ട്രോളും കൂടുതലാണ്...ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം.." "...ശരി ഡോക്ടര്‍.." അങ്ങനെയാണ് ദീനാമ്മ രാവിലത്തെ നടക്കാനിറങ്ങിയത്. വഴിയില്‍ വച്ച് ജാനമ്മയെ കണ്ടു.  കൈയില്‍ ഒരു തടിമാടന്‍ പട്ടി! "എന്താടീ നിനക്ക് പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയോ ..?" "ഏയ്.  എനിക്കല്ലെടീ.  ഇവക്കാ..."  പട്ടിയെ ചൂണ്ടി ജാനമ്മ പറഞ്ഞത് കേട്ട് ആ പട്ടിതടിച്ചി നീട്ടി ഒരു കുര കുരച്ചു:  "  ...ബൌ...ബൌ......."      

പ്രസംഗ സംസ്കാരം?

“ഈ വൈകിയ വേളയില്‍...നാം ഇവിടെ സമ്മേളിച്ചിരിക്കുന്നത് എന്തിനെന്നാല്‍..ഏതാണ്ട് നാല് പതിറ്റാണ്ട് കാലം നാടിനെയും നാട്ടുകാരെയും സേവിച്ച ശേഷം.... നമ്മളില്‍ നിന്നും പിരിഞ്ഞുപോകുന്ന..നമ്മുടെ പ്രിയങ്കരനായ പപ്പുപിള്ള സാറിനെ..യാത്രയയയ്ക്കാനാണെന്ന നഗ്നസത്യം....  നിങ്ങള്‍ക്കോരോരുത്തര്‍ക്കും അറിയാമെന്ന സത്യം.. ഞാനിതാ ഇവിടെ ഈ സദസ്സില്‍ വെളിപ്പെടുത്താനാഗ്രഹിക്കുകയാണെന്ന സത്യം....” അങ്ങനെ നീണ്ടു നീണ്ട് പോകുകയാണ് ആ പ്രസംഗം! മറ്റൊരു പ്രാസംഗികന്‍ തന്റെ പ്രസംഗം ഇങ്ങനെ അവസാനിപ്പിക്കുന്നു: “...ഇത്രയും പറഞ്ഞുകൊണ്ട്..ഞാനെന്‍റെ വാക്കുകള്‍.....ഉപ..സംസ്കരിച്ചു കൊള്ളുന്നു...” സാദസ്സ് വാ പൊത്തി ചിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന സുഹൃത്ത്‌ പ്രാസംഗികനെ തോണ്ടുന്നു. “..ആശാനേ...സംസ്കാരച്ചടങ്ങല്ല...

മിനിക്കഥകൾ

അച്ചടക്കം?   മകനോടൊപ്പം നടക്കുകയാണയാള്‍. റോഡരുകില്‍ ബിവറെജിന്‍റെ മദ്യശാല.  മുന്നില്‍ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ നീളന്‍ ക്യൂ! “മോനെ.  നീ ആ ക്യൂവില്‍ പോയി നില്‍ക്ക്..” അവന്‍ ക്യൂവിന് പിന്നില്‍ നിന്നു. “എന്താ മനുഷ്യാ നിങ്ങളീ കാണിച്ചേ..?  ഇത്ര ചെറു പ്രായത്തിലേ ഇവനെ മദ്യപാനം പഠിപ്പിക്കുന്നോ?”  ഇത് കണ്ടുനിന്ന മറ്റൊരാള്‍ അയാളുടെ നേരെ തട്ടിക്കയറി. “മദ്യപാനം പഠിപ്പിക്കാനല്ല സുഹൃത്തേ.  അച്ചടക്കം പഠിപ്പിക്കാന്നാ.  ഇവന്‍ ഭയങ്കര ദേഷ്യക്കാരനാ.  എടുത്തുചാട്ടക്കാരനും.  ഇവനെ അച്ചടക്കവും ക്ഷമയും പഠിപ്പിച്ച് നന്നാക്കിയെടുക്കാനാ എന്റെ ശ്രമം”    

മിനിക്കഥകള്‍.

അവസാന ആഗ്രഹം?   മരണക്കിടക്കയിലാണ് വൃദ്ധന്‍. “അവസാന ആഗ്രഹം..?”  ആരോ ചോദിച്ചു. “...ഒരു..മാമ്പഴം...കഴിക്കണം...” വൃദ്ധന്‍ പറഞ്ഞു. അയാള്‍ കൊണ്ടുകൊടുത്ത തേനൂറുന്ന ആ മാമ്പഴം ചവച്ചു കുടിച്ച് നിര്‍വൃതിയോടെ വൃദ്ധന്‍ കിടന്നു. “ഇനി എന്തെങ്കിലും..?” “..ഒരാഗ്രഹം കൂടി..ബാക്കിയുണ്ട്...ഞാന്‍ ...മരിക്കുമ്പോള്‍....എന്നെ...ആ...മാവിന്‍ ചുവട്ടില്‍..ദഹിപ്പിക്കണം...” ഇത് കേട്ട് മൂത്ത മകന്‍ പൊട്ടിത്തെറിച്ചു. “അപ്പന്റെ ഒടുക്കത്തെ ഒരാഗ്രഹം?   ആ മാവ് വെട്ടി ദഹിപ്പിക്കാനിരുന്നതാ.  ഇനി കാശു കൊടുത്ത് വേറെ മരം വാങ്ങണമല്ലോ..?  നാശം..?”    

കാലം വിധിക്കുന്നു

“കാലം” തന്റെ കൊട്ടാരത്തില്‍ ഉച്ചയൂണും കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് മനസ്സാകുന്ന കമ്പ്യൂട്ടറില്‍ ഭൂമിയിലെ ഒരു വിചിത്ര മനുഷ്യന്റെ ചിത്രം തെളിഞ്ഞു വന്നത്!?  പേര് ഉണ്ണിമേനോന്‍.  പ്രായം കിറുകൃത്യം 75 വയസ്സും 7 മാസവും 7 ദിവസവും.  6 അടി ഉയരം.  ഒത്ത ശരീരം.  വട്ട മുഖം.  ഉണ്ട കണ്ണുകള്‍.  ചോരനിറം തൊട്ടെടുക്കാവുന്ന വെളുത്തു ചുവന്ന ശരീരം.  ഇടതൂര്‍ന്ന കറുകറുത്ത ചുരുണ്ട മുടി.  വെളുവെളുത്ത പല്ലുകള്‍.  കപ്പടാ മീശ. ദീര്‍ഘകാലം പട്ടാളത്തില്‍ ഡ്രൈവറായിരുന്നു...

നടന്ന്…നടന്ന്

പതിവായി പ്രഭാത സവാരിക്ക് പോകുന്ന റോഡരുകില്‍ ഒരാള്‍ക്കൂട്ടം! ചീറിപ്പാഞ്ഞു വന്ന ഒരു ടിപ്പര്‍ ലോറി ഒരു പാവം വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചു! ചോരയില്‍ കുളിച്ചു കിടന്ന വൃദ്ധനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി! “ആരാ അത്..?” കൂടിനിന്ന പരിചയക്കാരനോട്‌ ചോദിച്ചു. അയാള്‍ പറഞ്ഞു: “നമ്മുടെ അബ്ദുവാ..ആക്രി അബ്ദു..” അബ്ദുവിനെ അറിയാത്തവര്‍ ആരുമില്ല ഈ നാട്ടില്‍. സ്ഥിരമായി കാല്‍നടയാത്ര ചെയ്യുന്ന ഒരേ ഒരാള്‍! ഏതാണ്ട് 5 കി.മീ. അകലെയാണ് വീട്. അതിരാവിലെ വീട്ടില്‍...

ഷോര്‍ട്ട് ഫിലിം

തിരക്കേറിയ ആ ഹൈവേയില്‍ കൂടി ഒരു യുവാവ് ബൈക്കോടിച്ചു പോവുകയാണ്.  പെട്ടെന്നാണ് എതിരേവന്ന ഒരു ലോറി തട്ടി യുവാവ് റോഡിലേക്ക് തെറിച്ചു വീണത്‌! തളംകെട്ടി കിടക്കുന്ന രക്തത്തിനു നടുവില്‍ കിടന്ന്  അയാൾ   മരണവെപ്രാളം കാണിക്കുന്നു. ജനം ഓടിയെത്തി. ചുറ്റും കൂടി. മൊബൈലുകള്‍ ഉയര്‍ന്നു. യാതൊരു  മനസ്സാക്ഷിക്കുത്തുമില്ലാതെ മരണരംഗം വീഡിയോയില്‍ പകര്‍ത്തുകയാണവര്‍. വളരെ പെട്ടെന്നാണ്  ഒരു ടിപ്പര്‍ലോറി അവിടേക്ക് പാഞ്ഞുവന്നത്‌! ജനക്കൂട്ടത്തെ തട്ടിത്തെറിപ്പിച്ച് തരിപ്പണമാക്കി  ടിപ്പര്‍ വിജയാഹ്ലാദത്തോടെ പാഞ്ഞു പോയി!!  

തീർച്ചയായും വായിക്കുക