Home Authors Posts by ബാബു ആലപ്പുഴ

ബാബു ആലപ്പുഴ

260 POSTS 0 COMMENTS
Address: സിമി നിവാസ്‌ നോര്‍ത്ത്‌ ആര്യാട്‌ പി.ഒ. ആലപ്പുഴ - 688542 Phone: 9539278518

പ്ലാം ചക്ക…?

  പിച്ചക്കാരന്‍ കൊച്ചാപ്പു പിച്ച തെണ്ടിയാണ് ആ ഭീമന്‍ വീടിനു മുന്നിലെത്തിയത്. “കൊച്ചമ്മാ...കൊച്ചമ്മാ... വിശന്നിട്ടു വയ്യേ...?  വല്ലതും തരണേ...?” ആരും പുറത്തു വന്നില്ല! എല്ലാരും ടീവിക്ക് മുന്നിലാരിക്കും...? വീട്ടുമുറ്റത്ത്‌  ഒരു വരിക്കപ്ലാവ്! നിറയേ വിളഞ്ഞു പഴുത്ത ചക്കകള്‍ തൂങ്ങി കിടക്കുന്നു!  ചിലത് കാക്കകള്‍ കൊത്തിപ്പറിക്കുന്നുമുണ്ട്. ഇടംവലം നോക്കി കൊച്ചാപ്പു പ്ലാവിലേക്ക് വലിഞ്ഞുകേറി. പഴുത്ത ഒരു ചക്കക്കരികിലെത്തി.  ചക്കയുടെ കുടവയര്‍ നോക്കി ഒറ്റ ഇടി!  ഇടികൊണ്ട്‌ കുടവയര്‍ പൊട്ടി. ചക്കകുഞ്ഞുങ്ങള്‍ പുറത്തു ചാടി.  വയര്‍ നിറയെ ചക്കപ്പഴം കഴിച്ചു. ...

സെല്‍ഫി…?

  വര്‍ദ്ധക്യസഹായം മൂലം വൃദ്ധന്‍ വടിയായി.  വീടിനു മുന്നില്‍ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കയാണ്.  ചുറ്റിനും വൃദ്ധഭാര്യയും മക്കളും പേരക്കുട്ടികളും അടങ്ങുന്ന ഒരു വലിയ പടയും! പെട്ടെന്നാണ് മരമാക്രി കോലവും പെരുത്ത മൊബൈലുമായി ഒരു പേരക്കുട്ടി മുന്നിലെത്തിയത്!? എല്ലാവരുടെയും സെല്‍ഫി എടുത്ത ശേഷം അവന്‍ ചാടിച്ചാടി മലച്ചുകിടക്കുന്ന വൃദ്ധന്‍റെ മുന്നിലെത്തി. “...അവസാനമായി അപ്പുപ്പന്‍റെ സെല്‍ഫിയാ എടുക്കാനുള്ളത്..?  ഇങ്ങനെ വടിപോലെ കിടക്കാതെ ചാടി എണീറ്റ്‌ ഒന്ന് സ്മൈല് ചെയ്യ് അപ്പൂപ്പാ...?” അവന്‍റെ അലര്‍ച്ച കേട്ടിട്ട് അപ്പുപ്പന് സഹിച്ചില്ല. വൃദ്ധന്‍ ചാടി...

കൂട്ട ഓട്ടം

കഠിനമായ ചൂട്!   ഞാന്‍ വീടിനു പുറത്തിറങ്ങി.  മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍! പെട്ടെന്നാണത് സംഭവിച്ചത്! സൂര്യന്‍ ഇതാ താഴേയ്ക്ക് വരുന്നു!? തലയ്ക്കു മുകളില്‍!  അതും തൊട്ടടുത്ത്‌!! ശരീരം മുഴുവന്‍ ചുട്ടുപൊള്ളുന്നു! വിയര്‍ത്തൊലിക്കുന്നു! പിന്നൊന്നും ചിന്തിച്ചില്ല.  ഓടാന്‍ തുടങ്ങി.  മരണ ഓട്ടം. തിരിഞ്ഞു നോക്കി.  പിന്നാലെ ജനം പെരുകുന്നു! ചൂട് കൊണ്ട് തല കത്താന്‍ തുടങ്ങി.  കത്തിജ്വലിക്കുന്ന ശരീരങ്ങളുമായി ജനം ഓടുകയാണ്. കടല്‍തീരമെത്തി.  ആര്‍ത്തലച്ചുവന്ന തിരമാലകളിലേക്ക് ഞങ്ങള്‍  എടുത്തു ചാടി.  സര്‍വശക്തിയുമെടുത്ത് നീന്താന്‍ തുടങ്ങി. പെട്ടെന്നാണ് കടല്‍ജലം ചൂടുകൊണ്ട് ആവിയാകാന്‍ തുടങ്ങിയത്! ...

വാച്ച്

  ഒരു വാച്ച് വാങ്ങാനായി ടൗണിലൊരു കടയിലെത്തിയതായിരുന്നു അയാള്‍. പലതരം വാച്ചുകള്‍ നിരത്തിവച്ചിട്ടുണ്ട്. പക്ഷെ ഒന്നിനോടും അയാള്‍ക്കത്ര ഇഷ്ടം തോന്നിയില്ല. “സാര്‍...വാച്ചൊന്നും ഇഷ്ടപ്പെട്ടില്ല അല്ലേ?  ഒരു പുതിയ ഐറ്റം എത്തിയിട്ടുണ്ട്.  നോക്കുന്നോ..?” കടയുടമ അയാളെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. “സര്‍.  ദാ.. ഇതാണാ പുതിയ ഐറ്റം.” തിളങ്ങുന്ന ഡയലുള്ള ഒരു വാച്ച് ഉയര്‍ത്തിക്കാണിച്ചു കടയുടമ. വാച്ച് വാങ്ങി അയാള്‍ കൈയില്‍ കെട്ടി. “സാര്‍. ഈ വാച്ചിന് രണ്ട് ഉപയോഗങ്ങളുണ്ട്.  ഒന്ന്.  വര്‍ത്തമാനകാല സമയം അറിയാം.  രണ്ട്. ...

കല്ലുവില..?

അടിവയറ്റില്‍ തിളച്ചുമറിയുന്ന വേദനയുമായിട്ടാണ് അയാളെ ഡോക്ടര്‍ക്ക് മുന്നില്‍ എത്തിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ വിധിച്ചു: “സ്കാന്‍ ചെയ്യണം...” സ്കാന്‍ ചെയ്തു. റിസള്‍ട് നോക്കി ഡോക്ടര്‍ വീണ്ടും വിധിച്ചു: “വൃക്കയില്‍ നാല് വലിയ കല്ലുകള്‍ കിടപ്പുണ്ട്...കൂടെ കുറെ ചെറുകല്ലുകളും..ഉടന്‍ ഓപ്പറേഷന്‍ നടത്തണം..” ഓപ്പറേഷന്‍ നടത്തി. കല്ലുകളെല്ലാം പുറത്തെടുത്തു.  ഡോക്ടര്‍ക്ക് വീണ്ടും വിധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.: “കല്ലുകള്‍ പരിശോധനയ്ക്ക് അയയ്ക്കണം. റിസള്‍ട് വരട്ടെ..” റിസള്‍ട് വന്നു. ഡോക്ടര്‍ ഇങ്ങനെ വിധിച്ചു:  “വലിയ കല്ലുകളില്‍ ഒന്ന് “ഇന്ദ്രനീലം”..രണ്ട്..”മാണിക്യം.”..മൂന്ന്..”മരതകം”..നാല്..”വജ്രം”..ചെറിയ കല്ലുകള്‍ എല്ലാം “പവിഴക്കല്ലുകളാണ്”... എല്ലാ കല്ലുകള്‍ക്കും...

കല്ലുവില..?

  അടിവയറ്റില്‍ തിളച്ചുമറിയുന്ന വേദനയുമായിട്ടാണ് അയാളെ ഡോക്ടർക്ക് മുന്നില്‍ എത്തിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ വിധിച്ചു: “സ്കാന്‍ ചെയ്യണം...” സ്കാന്‍ ചെയ്തു. റിസൾട്ട് നോക്കി ഡോക്ടര്‍ വീണ്ടും വിധിച്ചു: “വൃക്കയില്‍ നാല് വലിയ കല്ലുകള്‍ കിടപ്പുണ്ട്...കൂടെ കുറെ ചെറുകല്ലുകളും..ഉടന്‍ ഓപ്പറേഷന്‍ നടത്തണം..” ഓപ്പറേഷന്‍ നടത്തി. കല്ലുകളെല്ലാം പുറത്തെടുത്തു. ഡോക്ടർക്ക് വീണ്ടും വിധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.: “കല്ലുകള്‍ പരിശോധനയ്ക്ക് അയയ്ക്കണം. റിസൾട്ട്  വരട്ടെ..” റിസൾട്ട് വന്നു. ഡോക്ടര്‍ ഇങ്ങനെ വിധിച്ചു: “വലിയ കല്ലുകളില്‍ ഒന്ന് “ഇന്ദ്രനീലം”..രണ്ട്..”മാണിക്യം.”..മൂന്ന്..”മരതകം”..നാല്..”വജ്രം”..ചെറിയ കല്ലുകള്‍ എല്ലാം “പവിഴക്കല്ലുകളാണ്”... എല്ലാ കല്ലുകള്ക്കുംയ...

വധുവിനെ കാണാനില്ല?

കല്യാണ ഓഡിറ്റോറിയം.  വെട്ടിത്തിളങ്ങുന്ന കല്യാണ മണ്ഡപം.  പൂജാരിയും മറ്റും തിരക്കിലാണ്.  ക്യാമറ-വീഡിയോക്കാര്‍ നൃത്തം വയ്ക്കുന്നു. ആരോ ഓടിവന്ന് അമ്മാവന്‍റെ ചെവി കടിക്കുന്നു.  പെട്ടെന്നയാള്‍ ഡ്രസ്സിംഗ് റൂമിലേയ്ക്ക് ഓടുന്നു! അവിടെ പെണ്ണിന്‍റെ അച്ഛനും അമ്മയും പിന്നെ മറ്റുള്ളവരും കരച്ചിലിന്‍റെ വക്കിലാണ്!? അമ്മാവന്‍ ബ്യൂട്ടീഷ്യനോട്: “നിങ്ങളിവിടെ ഉണ്ടായിരുന്നില്ലേ..?” “ഉണ്ടായിരുന്നു.  ഒരുക്കം കഴിഞ്ഞ് ആഭരണങ്ങള്‍ ചാര്‍ത്തിക്കൊണ്ടിരിക്കയായിരുന്നു.  ഏതാണ്ട് നൂറു പവന്‍ അണിഞ്ഞു കഴിഞ്ഞു.   ദാ ഈ വലിയൊരു കൂന കൂടി അണിയിക്കാനിരുന്നതാ.  പെട്ടെന്നെനിക്കൊരു ഫോണ്‍ വന്നു. ഫോണ്‍ അറ്റന്‍ഡ്...

ഡയിംഗ് പാര്‍ലര്‍

അന്‍പതാം ജന്മദിനത്തിലാണയാള്‍ വിശാലമായി കണ്ണാടിക്കു മുന്നില്‍ നിന്നത്.  മുടികള്‍ മുക്കാലും നരച്ചു തുടങ്ങിയിരിക്കുന്നു!? ഡൈ ചെയ്യുക തന്നെ? പഴഞ്ചന്‍ സ്കൂട്ടറുമെടുത്ത് അയാള്‍ ഡയിംഗ് പാര്‍ലറുകള്‍ തേടി അലഞ്ഞു.  ഒടുവില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു പാര്‍ലറിനു മുന്നിലെത്തി.  അകത്തു കടന്നു. സീറ്റിലിരുന്നു. യൂണിഫോമിട്ട ഒരാള്‍ മെനു കാര്‍ഡ് പോലൊരു കാര്‍ഡ് കൈയില്‍ വച്ചു കൊടുത്തു . കാര്‍ഡിലൂടെ അയാള്‍ കണ്ണോടിച്ചു.  പിന്നെ വിറച്ചു!! ....കുത്ത്, വെട്ട്, വെടി, വിഷം, കെട്ടിത്തൂക്കല്‍...അങ്ങനെ പലതും...!? “ഇതില്‍ ഇതു വേണം സാര്‍...?” “...ഒന്നും വേണ്ട...” “പിന്നെ...?” അയാള്‍...

തീർച്ചയായും വായിക്കുക