Home Authors Posts by ബാബു ആലപ്പുഴ

ബാബു ആലപ്പുഴ

260 POSTS 0 COMMENTS
Address: സിമി നിവാസ്‌ നോര്‍ത്ത്‌ ആര്യാട്‌ പി.ഒ. ആലപ്പുഴ - 688542 Phone: 9539278518

പീഡനം

      സായാഹ്നസവാരി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആ വീടിനുള്ളിൽനിന്നും ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്..! “...ആരെങ്കിലും ഓടി വരണേ..എന്നെ രക്ഷിക്കണേ.. ഈ കശ്മലന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നേ..? എന്നെ വെറുതേ വിടൂ.. എന്നെ നശിപ്പിക്കരുതേ..?” ഒരു പെൺകുട്ടിയെ ഒരുകൂട്ടം ചെറുപ്പക്കാർ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയാണ് , ആ പാവത്തിനെ എങ്ങനേം രക്ഷിക്കണം.. പെട്ടെന്നയാൾ വഴിയാത്രകാകാരെയെല്ലാം വിളിച്ചുകൂട്ടി. നാട്ടുകാരും കൂടി. ആരോ പോലിസിൽ വിവരം അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസെത്തി. പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. കൂടെ വഴിയാത്രക്കാരും നാട്ടുകാരും. മുറിയിലേക്കുകടന്ന അവർ...

കുടിയിറക്കം

  ആദ്യം ഒരു പൂച്ച മാത്രമേ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിൽ. പിന്നെ ഒരു പട്ടി വന്നു. പൂച്ചയും പട്ടിയും പെറ്റ് പെരുകി. പശുക്കളും ആടുകളും കോഴികളും പിന്നാലെ വന്നു. തുടർന്ന് മുയൽ, തത്ത , ലൗ ബേർഡ്സ്, സ്വർണ്ണ മൽസ്യം...! ചുരുക്കത്തിൽ സിംഹവും ആനയും കടുവയും ഒഴിച്ച് കാട്ടിലെ ഒട്ടുമിക്ക പക്ഷിമൃഗാദികളും വീട്ടിൽ നിറഞ്ഞു!! ഭാര്യക്കും മക്കൾക്കും പിന്നെ എനിക്കും താമസിക്കാൻ വീട്ടിൽ ഇടമില്ലാതായി! ഞങ്ങൾ “കാട്ടിലേക്ക്” താമസം മാറ്റി!!      

കാലനു പറ്റിയ ഒരു പറ്റേ

      കാലൻ തന്റെ പുതിയ വണ്ടി ഗോവിന്ദൻ കുട്ടിയുടെ വീടിനു മുന്നിൽ നിർത്തി. ബല്ലടിച്ചിട്ടും ആരും പുറത്ത് വന്നില്ല. അപ്പോഴാണ് അയൽക്കാരി വൃദ്ധ ആ വഴി വന്നത്. “...ഗോവിന്ദൻ കുട്ടി ഇല്ലല്ലോ ഇവിടെ. രാത്രി അടിച്ച് പൂസായി ഏതെങ്കിലും കടത്തിണ്ണയിൽ കിടന്നുറങ്ങും. നേരം വെളുക്കുമ്പോ ഇവിടെ വന്ന് കുളിച്ചൊരുങ്ങി ജോലിക്ക് പോകും. അതാ പതിവ്....” “...അപ്പോ അയാടെ ഭാര്യേം മക്കളും..? “ഭാര്യക്കും മക്കക്കും ചെലവിന് ചില്ലിക്കാശ് കൊടുക്കുകേല. പോരാഞ്ഞിട്ട് അവരെ എടുത്തിട്ടിടിക്കുകേം ചെയ്യും. പാവം അവരെന്തോ...

മദ്യം മണക്കുന്നു

  രാവിലെ കൂലിപ്പണിക്ക് പോകാനായി ഇറങ്ങിയ കുട്ടന്‍ ചേട്ടനാണ് ആ കാഴ്ച കണ്ടത്. കടത്തിണ്ണയില്‍ പിറന്ന പടി ഒരു മനുഷ്യന്‍ കിടക്കുന്നു!  ഏതാണ്ട് 50 വയസ്സ് പ്രായം വരും.  മദ്യത്തിന്‍റെ രൂക്ഷഗന്ധം ഗുമഗുമാന്ന് പുറത്തു ചാടുന്നുണ്ട്.  ആ കാഴ്ച കണ്ട് കുട്ടന്‍ ചേട്ടന് നാണം വന്നു.  നാണം മറയ്ക്കാന്‍ എന്താ മാര്‍ഗം? വഴിയുണ്ട്.   തൊട്ടടുത്ത മതിലില്‍ ഒട്ടിച്ചിരുന്ന ഒരു സിനിമാപോസ്റ്റര്‍ പറിച്ചെടുത്തു.  ഒരു തമിഴ് സിനിമാപരസ്യമാണ്.  മാദകനടി “കാൽപൊക്കിനൃത്തം” കളിക്കുകയാണ്. ...

വൃദ്ധ കുസൃതികൾ

ഭാര്യ മരിച്ചതോടെ വൃദ്ധൻ ഒറ്റക്കായി. രണ്ട് ആൺമക്കളാണ് വൃദ്ധന്. കൂടെ അവരുടെ ഭാര്യമാരും. എന്നും അമ്മായിഅപ്പന്റെ കുസൃതികളെകുറിച്ചാണ് മരുമക്കൾക്ക് പറയാനുണ്ടായിരുന്നത്. കുളിക്കുമ്പോൾ ഒളിഞ്ഞ് നോക്കുക, വസ്ത്രം മാറുന്നിടത്ത് എത്തിനോക്കുക, മുട്ടുക, തട്ടുക, തോണ്ടുക, സൊള്ളുക, അങ്ങനെ ചില കുസൃതികൾ.... “..ഛേ..!..ഛേ..!!...ഈ അച്ഛൻ ഇത്ര വൃത്തികെട്ടവനാണോ..?” മക്കൾക്ക് സഹികെട്ടു. അവർ വൃദ്ധനെ വൃദ്ധസദനത്തിലാക്കി. മൂന്നാംപക്കം വൃദ്ധൻ വൃദ്ധസദനത്തിന്റെ മതിൽ ചാടി! വീട്ടിലേക്ക് മടങ്ങിപ്പോന്നു! ഇനി എന്തോ ചെയ്യും? മക്കൾ തല പുകച്ചു. അച്ഛനേം കൊണ്ട് അവർ മറ്റൊരു വൃദേധസദനത്തിലെത്തി. അവർക്കു മുന്നിലേക്ക്...

വേയ്സ്റ്റ് ചാക്ക്

ഒരു വെളുപ്പാൻ കാലം. നടക്കാനിറങ്ങിയ ആദ്യസംഘമാണ് റോഡിനു നടുക്ക് ആ വേയ്സ്റ്റ് ചാക്ക് കണ്ടത്!? അവർ ആ ചാക്ക് ചാടിക്കടന്ന് നടന്നുപോയി. പിന്നാലെ മാർച്ച് ചെയ്തു വന്ന മറ്റൊരു സംഘവും ചാക്ക്കെട്ട് കടന്ന് പാഞ്ഞ് പോയി. മൂന്നാമത് വന്ന സംഘം വേയ്സ്റ്റ് ചാക്ക് കണ്ട് സഡൻ ബ്രേക്കിട്ടു. “...ഈ ചാക്കിവിടെ കിടക്കുന്നത് ആപത്താ? വല്ല ബൈക്കോ ബസ്സോ വന്നാല് ഇതില് തട്ടി മറിയാന് സാദ്ധ്യതയുണ്ട്? നമുക്കിത് എടുത്ത് മാറ്റിയിടാം...?” അവര് ചാക്ക് ചുമന്നുകൊണ്ട് പോകുകയാണ്....

അവസാന ആഗ്രഹം

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഘോഷമായിട്ടാണ് മക്കള്‍ പത്ത് പേരും കൂടി എഴുപത് വയസ്സായ സ്വന്തം അമ്മയെ വൃദ്ധ- സദനത്തിലെത്തിച്ചത്. പിന്നീട് അവരാരും തിരിഞ്ഞും ഒളിഞ്ഞും നോക്കിയിട്ടില്ല!! ഇന്ന് മരണക്കിടക്കയിലാണ് വൃദ്ധ. “...അവസാനമായി...വല്ല.. ആഗ്രഹവും...?” “...ഒരാഗ്രഹം ഉണ്ട്...ഞാന്‍ മരിച്ചാല്‍...മക്കളെ ആരെയും...വിവരം...അറിയിക്കരുത്...”  

ബിരിയാണി

പതിവ് ടീവി പരിപാടികള്‍ കണ്ട് കഴിഞ്ഞ് കുട്ടികള്‍ രണ്ടും മുത്തശ്ശന് ചുറ്റും കൂടി നില്‍ക്കുകയാണ്. “മുത്തശാ.. ഒരു കഥ പറഞ്ഞു താ..” “ശരി..ഏത് കഥ വേണം..?” “അത്. മൃഗങ്ങളുടെ കഥ മതി..” “...ഒരിടത്...ഒരു കുറുക്കനും കുറുക്കിയും ഉണ്ടായിരുന്നു..” “കുറുക്കിയോ..? ആരാ കുറുക്കി..?” “കുറുക്കന്‍റെ ഭാര്യയാ കുറുക്കി..” “ഓ! ” “ഒരു ദിവസം കുറുക്കന്‍ നെഞ്ചു പൊത്തിപ്പിടിച്ച് കരയാന്‍ തുടങ്ങി.  കരച്ചില്‍ കേട്ട് അടുക്കളയില്‍നിന്നും കുറുക്കി ഓടി വന്നു.. “എന്ത് പറ്റി ചേട്ടാ..?” “നെഞ്ചിനു വല്ലാത്ത വേദന!  ഞാന്‍ ചത്തുപോകുമേ..” കുറുക്കന്‍ വേദനകൊണ്ട് പുളയുകയാണ്. “നമുക്ക്...

വട്ട്…വട്ട്

    എല്ലാര്‍ക്കും വട്ടാണ്...? ഈയെനിക്കും വട്ടാണ്...? വട്ട്....വട്ട്......വട്ട്...വട്ട്....! വട്ട്.....വട്ടാണ്....!?   അങ്ങോട്ട്‌ പോകണോ...? ഇങ്ങോട്ട് പോകണോ...? എങ്ങോട്ടും പോകാ- നൊരിടോമില്ലാതെ...?   എന്നോട് മിണ്ടാതെ..? നിന്നോട് മിണ്ടാതെ..? ആരോടും മിണ്ടാതെ, മണ്ടി നിക്കണ്...?   ഡോട്ടരെ കാണണം..? മരുന്ന് കുറിക്കണം..? എന്നിട്ട്...സുഖായി.. സ്വപ്നോം...കാണണം...?  

ഷോര്‍ട്ട് ഫിലിം

തിരക്കേറിയ ആ ഹൈവേയില്‍ കൂടി ഒരു യുവാവ് ബൈക്കോടിച്ച് പോവുകയാണ്.  പെട്ടെന്നാണ് എതിരേവന്ന ഒരു ലോറി തട്ടി യുവാവ് റോഡിലേക്ക് തെറിച്ചു വീണത്‌!   തളംകെട്ടി കിടക്കുന്ന രക്തത്തിനു നടുവില്‍ കിടന്ന് യുവാവ് മരണവെപ്രാളം കാണിക്കുന്നു!! ജനം ഓടിക്കൂടി.  ചുറ്റും നിരന്നു നിന്നു.  മൊബൈലുകള്‍ ഉയര്‍ന്നു.  മരണരംഗം വീഡിയോയില്‍ പകര്‍ത്തുകയാണവര്‍! വളരെ പെട്ടെന്നാണ് അവിടേക്ക് ഒരു ടിപ്പര്‍ ലോറി അലറിപാഞ്ഞു വന്നത്. ജനക്കൂട്ടത്തെ ചതച്ചരച്ച് ടിപ്പര്‍ വിജയാഹ്ലാദത്തോടെ പാഞ്ഞു പോയി!!  

തീർച്ചയായും വായിക്കുക