ബി. ഉണ്ണിക്കൃഷ്‌ണൻ
വയാഗ്ര
ചാവുമരങ്ങളിൽ നോവുകൾ പൂക്കുന്ന രാവുകൾതൻ ഋതുകാലമായ് പിന്നെയും. പ്രേതരൂപങ്ങളെ സാക്ഷിയായ്‌നിർത്തി നിൻ കാമദാഹം ഞാൻ ശമിപ്പിച്ചിടാം, നിന്റെ- ലോഹ ശരീരമനാവൃതമാക്കുക. കാമാതുരം രക്തയക്ഷികൾ പാർക്കുന്ന പാലമരങ്ങളിൽ തീക്കാറ്റുണരുന്നു. പാടിവന്നെത്തുന്നു ഗന്ധർവ്വ കിന്നരർ കാമോത്സവങ്ങൾ തുടങ്ങാം നമുക്കിനി. ഉദ്ധരിച്ചെത്തുന്ന ദുർദൈവശക്തികൾ രക്തമാംസം പങ്കുവെയ്‌ക്കുന്ന സന്ധിയിൽ, രക്തപ്രവാഹം നിലയ്‌ക്കുന്ന മർത്ത്യർ ത- ന്നുദ്ധാരണശക്തി നഷ്‌ടപ്പെടും രാത്രി, ഓരോ കിടപ്പറ വാതിൽ തുറക്കുന്നു കാമവതികൾ നഗരതരുണികൾ....
സംഹാരം
അഗ്നിപുഷ്പിക്കുന്ന വേനൽ സടകുട- ഞ്ഞെത്തുമീനാളിൽ നിനക്കായൊരുക്കുന്നു- രക്തവും വേർപ്പും കലർത്തി നിർമ്മിച്ചൊരീ- തിക്തപാഥേയം, തുറക്കുക ചുണ്ടുകൾ! ആഴികത്തുന്ന മനസ്സിന്റെ ചൂളയി- ലാളിദ്ദഹിക്കുന്നൊരായിരം സ്വപ്നങ്ങൾ- നീറിയൊടുങ്ങിയ നീറ്റിൽ നിനക്കായി- ഞാനൊരുക്കുന്നു കറുത്ത തൊടുകുറി. രാത്രികണക്കെ കരിമുടി ചിക്കിനീ- വാരിവിതച്ചുവന്നെത്തുക, നിന്നന്ത്യ- യാത്രയ്‌ക്കു ഞാനൊരുക്കുന്നു കനൽവഴി, കാത്തുകിടക്കുന്നു ദുഃസ്വപ്നസഞ്ചയം. അസ്ഥിപൂക്കുന്ന ചുടലയിൽ ഞാൻ നിന്നെ- നൃത്തമാടിക്കാം, മഹായോനിയിൽനിന്നു- സ്രവിക്കും നിണപ്പുഴയിൽ നിന്റെ...
നഗരത്തിൽ മഴ
ഇടവപ്പാതിക്കാലം കുടകൾ നിവർത്തുന്നൂ മഴപെയ്‌തൊഴുകുന്നൂ മണ്ണിലും മനസ്സിലും! വെയിൽവറ്റിപ്പോയ്, വെട്ടം തീരെവാർന്നുപോയ്, മഴ- മയിലല്ലയോ വർണ്ണ- പ്പീലികൾ നീർത്താടുന്നൂ. കുടകൾ നിവർത്തുക മനസ്സിൽ, വിലങ്ങിട്ട- പ്രിയ സ്വപ്നങ്ങൾക്കിനി- മഴ മാമയിലാട്ടം. എൻപ്രിയ...