Home Authors Posts by ബി. ജോസുകുട്ടി.

ബി. ജോസുകുട്ടി.

0 POSTS 0 COMMENTS
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

മഴയുടെ മ്യൂസിയം

കടലില്‍ നിന്നു നീരാവിയായ് ഉയര്‍ന്ന്ആകാശത്തിലെ മേഘത്തെരുവില്‍ നിന്ന്മഴയോടൊപ്പം മടങ്ങി വന്നവിശുദ്ധീകരിക്കപ്പെട്ട മത്സ്യ ശരീരംആസക്തിയുടെ മദജലം സ്വേദമായിപെയ്തിറങ്ങിയ കന്നിമഴത്തുള്ളികള്‍മഴനൂലുകൊണ്ടു ഊടും പാവും നെയ്ത്ജലത്തൂണ്‍ പിളര്‍ന്നു വന്നഒരു വെള്ളിടിവാള്‍ മിന്നല്‍,മഞ്ഞിന്‍ ഭ്രൂണത്തെ സൂക്ഷിച്ചു-വെച്ച ആലിപ്പഴക്കൂടകള്‍,പട്ടിണിക്കാരന്റെ തേങ്ങലുകള്‍പിഴിഞ്ഞെടുത്ത കണ്ണീരുപ്പിലലിഞ്ഞജലശരീരങ്ങള്‍,അധിനിവേശത്തിന്റെ രാസവളക്കൂട്ടുകളുടെധൂളീധൂമം പടരുന്നതിനു മുമ്പേയുള്ളപഴമഴത്തുള്ളികള്‍,തലയാട്ടി തലയാട്ടി ചേമ്പിലകള്‍ശേഖരിച്ചു വച്ച മഴച്ചില്ലുകള്‍ മഴ മാറി നിന്ന ഇടങ്ങളില്‍മഴയരുവീകള്‍ കെട്ടഴിച്ചു വിട്ടകടലാസു വള്ളങ്ങള്‍കുസൃതികളുടെ കാല്‍പ്പാദങ്ങളില്‍തണുത്ത ഗന്ധച്ചൂരുള്ള ജലപ്പടക്കങ്ങള്‍,ആര്‍ത്തലച്ച് നൃത്തമാടുന്നമഴയുടെ പുടവത്തുമ്പില്‍ നിന്നുംപിടിവീഴാത്ത തൂവാനക്കുരുന്നുകള്‍കന്നിമഴയുടെ മാദകഗന്ധ ശേഖരംപാടവരമ്പിലൂടെ...

കവി (ബിപിയെല്‍)

അനാഥ കുടുംബനാഥന്‍ ഏതുപണിയും ചെയ്തോളും റേഷനരിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഭാര്യ തൊഴിലുറപ്പുപണിക്കാരി രണ്ടു പിള്ളേര്‍ മലയാളം മീഡിയം ജപ്തി നോട്ടീസിന്റെ പുറത്തും കവിത കുറിക്കുന്നവന്‍.എവിടെയെന്നില്ല എപ്പോഴെന്നില്ല ഒരു പെഗ് ഓഫര്‍ ചെയ്താല്‍ കവിത ചൊല്ലും സുഹൃദ് വലയത്തിലെ മദ്യഗ്ലാസുകളില്‍ നെരൂദയും ലോര്‍ക്കയും ബോര്‍ഹെസും സില്‍വിയാപ്ലാത്തും, ബെഞ്ചമിന്‍ മൊളേയ്സും പിന്നെ അയ്യപ്പനും നുരഞ്ഞു പൊന്തും അപ്പോഴും മദ്യക്കോപ്പകളില്‍ ലാറ്റിനമേരിക്കന്‍ കാറ്റാഞ്ഞുവീശും കവിയരങ്ങ് നോട്ടീസിലെ അവസാനപ്പേരുകാരന്‍,ബ്ലോഗെഴുത്ത് ഫേസ് ബുക്ക് എന്നൊക്കെ...

സിനിമ സിനിമ

സ്വാഗതം...പുകവലി പാടില്ലമുന്‍ സീറ്റില്‍ ചവിട്ടരുത്അസോസിയേറ്റഡ് പിക്ചേഴ്സ്-അവതരിപ്പിക്കുന്നു...സത്യന്റെ സ്വത്വഭാഷണങ്ങള്‍,പ്രേംനസീറിന്റെ പ്രേമപ്രകടനങ്ങള്‍മധുവിന്റെ മദനതന്ത്രങ്ങള്‍സുകുമാരന്റെ സൂത്രവാക്കുകള്‍സോമന്റെ സോപ്പുപ്രണയങ്ങള്‍,ജയന്റെ ജയഭേരികള്‍,മമ്മൂട്ടിയുടെ മായാവിനോദങ്ങള്‍മോഹന്‍ലാലിന്റെ മോഡേണ്‍ അവതാരങ്ങള്‍,സുരേഷ്ഗോപിയുടെ സൂപ്പര്‍ ഡയലോഗുകള്‍,ജഗതിയുടെ ജഗജില്ലന്‍ നമ്പറുകള്‍‍ജയറാമിന്റെയും ദിലീപിന്റെയും -വീട്ടുകോമഡികള്‍,പൃഥിരാജിന്റെ പിത്തലാട്ടങ്ങള്‍ഇടയ്ക്ക് ഗ്യാപ്പില്‍...വാള്‍പയറ്റിയെത്തുന്ന ഏഴെതോഴന്‍ഇരുകൈകളിലും തുപ്പാക്കിയുമായി-എത്തുന്ന സ്റ്റൈല്‍ മന്നന്‍,കാതല്പേശും പുന്നകൈ മകന്‍,പിന്നെ ചിന്നദളപതിയും, സൂര്യയും മറ്റും മറ്റും...ഒപ്പം ബിഗ്ബി, ഖാന്‍ത്രയത്തിന്റെ-മേരേ ഭാരത് മഹാനുഭവന്മാര്‍ഇടവേളകളില്‍അര്‍നോള്‍ഡ് ഷ്വാര്‍സ്ന്ഗറിന്റെയും ജാക്കിച്ചാന്റെയും-കിനുറീവ്സിന്റെയും , മെല്‍ഗിബ്സന്റെയും-കിടിലന്‍ ട്രെയ് ലറുകള്‍നായികമാരുടെ എടുത്താല്‍ പൊങ്ങാത്ത-വാ‍നിറ്റി ചമയപ്പെട്ടികളും, ഗ്ലിസറിന്‍ വികാരങ്ങളുംഫാന്‍സുകാരുടെ പാലഭിഷേകം,...

തീന്മേശയിലെ സാധ്യതകള്‍

തീന്മേശയൊരു പോസ്റ്റുമാര്‍ട്ടം ടേബിള്‍പല്ലും, നഖവും, കത്തിയും , മുള്ളും കൊണ്ട്കണ്ണും കരളും ഹൃദയവും മസാലപുരട്ടിപാതിവെന്തതിനെ ആഹരിക്കുന്നു.ചായക്കോപ്പയിലെ കൊടുങ്കാറ്റുംആമാശയത്തിലെ ഉരുള്‍പൊട്ടലുംവിശപ്പിന്റെ വന്‍ കരകളെയാക്രമിക്കുമ്പോള്‍വിത്തെടുത്തുണ്ണാന്‍ വിളമ്പുന്നഭരണകൂടത്തിന്റെ ചട്ടുകമാകാനുംപുതിയ കളിയല്ലാത്ത കോപ്പുകള്‍ രാകിമിനുക്കി മൂര്‍ച്ച വരുത്തുന്നുണ്ട്.ഒടുവിലത്തെയത്താഴവേളയില്‍ വിളമ്പുന്ന അപ്പവും വീഞ്ഞുംഅടിച്ചമര്‍ത്തപ്പെട്ടവന്റെ- ചോരയും മേനിയുമാകുന്നത്പാപസഹനങ്ങളുടെ കണ്ണീരും ചേര്‍ന്നാണ്. *ഉരുളക്കിഴങ്ങ് തീറ്റക്കാരുടെആര്‍ത്തിക്കണ്ണുകളില്‍ തിളങ്ങുന്നഅരണ്ടവെട്ടത്തിന്റെ തീന്‍മേശയില്‍കണ്ണാടിയിലെന്നപോലെ കാണാംകൊഴുത്ത കാളക്കുട്ടിയുടെ ഫോസില്‍.തീന്‍മേശ ഒരു ബലിപീഠവുമാകുന്നുനിണം കുടിച്ചുള്ളില്‍ കന്മദമൊളിപ്പിച്ചബലിക്കല്ലില്‍ അടയാളമായിട്ടുള്ളത്പട്ടിണി രാജ്യങ്ങളുടെ നിറമില്ലാപ്പതാകകള്‍,തീന്മേശ ഒരു യുദ്ധക്കളം പോലെമരവിച്ച ചോരവീഞ്ഞില്‍...

ഒരേ ജീവിതം

എപ്പോഴും പുറത്താണ് ഇടംഅതും ഒരുമിച്ച് തന്നെ 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’എന്നൊക്കെ വിശേഷിപ്പിക്കുംഇടതനും വലതുമാണെങ്കിലുംബദ്ധവൈരികളല്ല.ഇടതില്ലാതെ വലതിനും വലതില്ലാതെ ഇടതിനും അസ്തിത്വമില്ലഒരുമിച്ചെവിടെയും സഞ്ചാരംയാത്രക്കിടയില്‍ ഒന്നിനു പരിക്കായാല്‍മറ്റേതും ഒപ്പം നിര്‍ദാ‍ക്ഷിണ്യം തെരുവിലുപേക്ഷിക്കപ്പെടും.അതുകൊണ്ട് സന്താപമില്ലഓടും ചാടും വെള്ളം കണ്ടാല്‍നില്‍ക്കുമെന്നൊക്കെയുള്ള ആരോപണമുണ്ട്വെറുതെയാണത്.നദിയിലും കടലലകളിലും എന്തിന്ജലമരീചികകളിലും ഞങ്ങള്‍ നടക്കും.ചിലര്‍ ഞങ്ങളെ ആയുധമാക്കും.തല്ലാനും അറുബോറന്‍ കലയരങ്ങിലേയ്ക്കെറിയാനും-കാര്യസാധ്യത്തിനു വേണ്ടി ഞങ്ങളിലെ ചില സുവര്‍ണ്ണ ജോഡികളെ നാവുകൊണ്ട് ഉരുമ്മും ഞങ്ങള്‍ കോരിത്തരിക്കും.അതു പ്രത്യക്ഷമായി ഞങ്ങള്‍ക്കുള്ളതല്ലെങ്കിലും.എങ്കിലും വലിയൊരഭിമാനംഞങ്ങള്‍ തലമുറകളായി കൈമാറ്ന്നുണ്ട്.ഞങ്ങളുടെ...

മലയാള സിനിമ 2008

കലാപരമായോ, സാങ്കേതിക പരമായോ വാണിജ്യപരമായോ ഉന്നതിയിൽ നിൽക്കുന്ന സിനിമകൾ വിരലിലെണ്ണാവുന്നത്ര അവശേഷിപ്പിച്ചുകൊണ്ടാണ്‌ മുൻവർഷങ്ങളിലെപ്പോലെ മലയാളസിനിമയിലെ കഴിഞ്ഞ സംവത്സരവും കടന്നു പോയത്‌. എക്കാലത്തെയും മികച്ച ഒരു സിനിമ ഉണ്ടാകാൻ 2008നും ഭാഗ്യമുണ്ടായില്ല. പ്രമേയത്തിലും ക്രിയേറ്റിവിറ്റിയിലും ട്രൻഡ്‌ സെറ്ററാകാൻ ഒരു സിനിമയ്‌ക്കും കഴിഞ്ഞതുമില്ല. എങ്കിലും പതിനാല്‌ ഡബ്ബിംഗ്‌ ചിത്രങ്ങളും ഒരു മുഴുനീള അനിമേഷൻ സിനിമയും ഉൾപ്പെടെ 74 സിനിമകളാണ്‌ കഴിഞ്ഞവർഷത്തിൽ മലയാള സിനിമ പ്രേക്ഷകർക്കും...

തെക്കു തെക്കൊരു ദേശത്ത്‌…..

വയലറ്റ്‌ നിറമുളള പുലർകാലത്തിലേക്കാണ്‌ തീവണ്ടി കിതച്ചു നിന്നത്‌. ട്രെയിനിന്റെ ഏറ്റവും പിന്നിലായിരുന്നു ലോക്കൽ കമ്പാർട്ടുമെന്റ്‌. ആളുകൾ ഒഴിഞ്ഞുപോയ കമ്പാർട്ടുമെന്റിലെ പലകസീറ്റിൽ നിന്ന്‌ ഗ്ലോറിയാ എഴുന്നേറ്റു. നീണ്ടയാത്രയുടെ ക്ഷീണം അവളെ തളർത്തിയിരുന്നു. കുഞ്ഞ്‌ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്‌. ഇടക്കെപ്പോഴോ വാങ്ങിയ മിനറൽവാട്ടർ കാലിയായി കഴിഞ്ഞിരുന്നു. അത്യാവശ്യ സാധനങ്ങൾ സൂക്ഷിച്ച സ്യൂട്ട്‌കെയ്‌സും പിടിച്ച്‌ കുഞ്ഞിനെയും തോളിലെടുത്ത്‌ ഗ്ലോറിയ ട്രെയിനിൽ നിന്നിറങ്ങി. സ്വച്ഛമായ ഉറക്കത്തിന്‌ തടസ്സം നേരിട്ടതിനാൽ കുഞ്ഞ്‌...

ബ്രിട്ടീഷ്‌ ഫുഡ്‌ ഇന്ത്യാ ലിമിറ്റഡ്‌

ഗ്രാമവീഥികൾ ഇപ്പോൾ സജീവമാണ്‌. തിരക്കിന്റെ അലങ്കാരങ്ങൾ കിന്നരിവെച്ച ഗ്രാമമുഖത്ത്‌ ആഢംബരത്തിന്റെ കൊഴുപ്പ്‌. ഒരിക്കൽ ഈ നാടിന്റെ തന്നെ ജീവവായുവായി വാണിരുന്ന നൂൽക്കമ്പനി രണ്ടുകൊല്ലമായി അടഞ്ഞു കിടന്നിട്ടും നാടിനൊരു ക്ഷാമവുമില്ലാതായിരിക്കുന്നു. രണ്ടുകൊല്ലം മുമ്പ്‌ ഫാക്‌ടറി അടച്ചിടാൻ അധികാരികൾ തീരുമാനിക്കുമ്പോൾ കഷ്‌ടിച്ച്‌ കഴിഞ്ഞുപോകാൻ പറ്റുന്ന വരുമാനമേ ഫാക്‌ടറിയിൽനിന്ന്‌ ലഭിച്ചിരുന്നുളളൂ. പക്ഷേ, അനിശ്ചിതകാലത്തേയ്‌ക്ക്‌ അതടച്ചിട്ടപ്പോൾ ഞങ്ങൾ ഇല്ലായ്‌മയുടെ, ദാരിദ്ര്യത്തിന്റെ അസ്വസ്ഥതകൾ അനുഭവിക്കാനാരംഭിച്ചിരുന്നു. എങ്കിലും, അവശേഷിക്കുന്ന ഉരുപ്പടികൾ പണയം വെച്ചും, അധികമായി...

ആണികൾ

വിശ്വാസത്തിന്റെ ബലിക്കല്ലുകളിൽ ചോര പരന്നൊഴൊകുന്നതുകണ്ട കാണികൾ. കുരിശിൽ ഒരു നിരപരാധിയിൽ തറയ്‌ക്കപ്പെട്ടപ്പോൾ ഞങ്ങളുടെ വിലാപങ്ങൾ കാൽവരിയിലലിഞ്ഞപോയി. പാലപ്പൂചൂടിയ യക്ഷിപ്പനങ്കുലശ്ശിരസ്സിൽ തുളച്ചുകയറിയപ്പോൾ ഞങ്ങളുടെ ദീനരോധനങ്ങൾ അരൂപികളുടെ ചിറകടികളിൽ മുറിഞ്ഞുപോയിരുന്നു. രഥചക്രത്തിൽനിന്നൂരിപ്പോയ ആണിക്കുപകരം പെരുവിരലിട്ട്‌ യുദ്‌ധം വിജയിപ്പിച്ച സ്‌ത്രീസഹനത്തിന്റെ തന്ത്രത്തിന്റെ ഇര. ഇരുമ്പാണിക്കുപകരം മുളയാണിവെച്ച ഒരു ചതിയന്റെ കഥയിൽ വലിയ കഴമ്പൊന്നുമില്ലതാനും. കാലത്തിന്റെ ചുവരുകളിൽ ചരിത്രമാക്കപ്പെട്ട രേഖീയരൂപങ്ങൾ തൂക്കിയിടാൻ ഞങ്ങൾ തുളഞ്ഞിറങ്ങുമ്പോൾ കണ്ടത്‌, പാർശ്വവത്‌ക്കരിക്കപ്പെട്ടവന്റെ പേക്കോലങ്ങൾ. കെട്ടകാലത്തിന്റെ പുതിയ കോൺക്രീറ്റ്‌ മിനാരങ്ങളിൽ...

ഞാൻ നിന്നെ പ്രേമിക്കുന്നു

കൂട്ട ആത്മഹത്യ ചെയ്‌ത നിശാശലഭങ്ങളുടെ തിരുശേഷിപ്പുകൾ ചിതറിക്കിടക്കുന്ന തെരുവുവിളക്കുകാലിൽ കെട്ടിപ്പിടിച്ച്‌, കരഞ്ഞുറങ്ങിയ, തിരുശരീരം ഉത്സവപ്പറമ്പാക്കി ഭക്തജനങ്ങൾക്കു നൽകിയ നിന്നെ ഞാൻ പ്രണയിക്കുന്നു. എന്റെ പ്രേമത്തിനു ഡിയോഡ്രെന്റിന്റെ ഗന്ധമില്ല പച്ചനോട്ടുകളുടെ പളപളപ്പില്ല കാമസൂത്രമന്ത്രം- ലിഖിതപ്പെടുത്തിയ ഉറകളില്ല. രാത്രിയുടെ ഇടവഴികളിലൂടെ കിതച്ചോടുന്ന ഓട്ടോറിക്ഷയിൽ, വിലാപവാക്കുകളാൽ നീ വിലപേശൽ നടത്തുമ്പോൾ നിന്നിലലിഞ്ഞ പ്രണയഭാവം ഞാൻ കണ്ടറിയുന്നു. ഹർത്താൽ ദിനത്തിന്റെ പകൽ ഒരു മരണവീടായി മയങ്ങുമ്പോൾ, നിന്റെ പ്രണയം എരിയുന്ന...

തീർച്ചയായും വായിക്കുക