Home Authors Posts by എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

Avatar
27 POSTS 0 COMMENTS

മണ്ണിനെയും പെണ്ണിനെയും സ്നേഹിക്കൂ…

വിവാഹ മാര്‍ക്കറ്റിലെ വില്ലനായും നിര്‍ധനരുടെ കിടപ്പാടവും ഭൂമിയും ഇല്ലാതാക്കുന്ന ആഡംബര വസ്തുവായും നിലകൊള്ളുന്ന സ്വര്‍ണം പരിധിയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും ശരീത്തിലണി യുന്നതും നിയമവിരുദ്ധവും അതുവഴി കുറ്റകരവുമാക്കട്ടെ.. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കുകയും ഉപയോഗിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാതിരി ക്കുകയും ചെയ്യുന്നതിന് പിന്നില്‍ ,ഹെല്‍മെറ്റ്‌ ധരിക്കാത്തതു കാരണം മരിക്കാന്‍ പാടില്ല പക്ഷെ, മദ്യ പാനം ചെയ്ത് കുടുംബവും ജീവനും നഷ്ടപ്പെടുത്തിക്കോളൂ എന്ന സര്‍ക്കാര...

ഒറ്റപ്പെടുത്തേണ്ട ബിജെപിയെ കെട്ടിപിടിക്കുന്നവര്‍

ജേക്കബ്തോമസ്, 23 വര്‍ഷമായി ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് പറയുമ്പോള്‍ , താന്‍ നീന്തിയിരുന്നത് ഏത് സ്രാവുകള്‍ക്കൊപ്പമായിരുന്നുവെന്നും അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ്ചെയ്യാന്‍ വിസമ്മതിച്ചത് തന്നോടുള്ള ശത്രുതക്ക് കാരണമായിരുന്നുവെന്ന് പറഞ്ഞത് ശുദ്ധ കളവായിരുന്നുവെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും. മാത്രമല്ല ,23 വര്‍ഷക്കാലം ആര്‍ എസ് എസി നോടൊപ്പം നീന്തിയിരുന്ന തന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലെ അംഗങ്ങളെയും ജേക്കബ് തോമസ് ചതിക്കുകയായിരുന്നോ അതോ ആ അംഗങ്ങള...

ആമിയും അമാനവന്മാരും

അമാനവന്മാരുടെ മൃഗീയ മനസ്സാണ് , അരികു വൽകൃതര്‍ക്ക് വേണ്ടിയും സമനീതിക്ക് വേണ്ടിയും പോരാടിയതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന രൂപേഷിനും ഷൈനക്കും ആമിയിലൂടെ നല്‍കിയ 'സമ്മാന'ത്തിലൂടെ പ്രകടമാക്കപ്പെട്ടത്. അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഓപ്പണ്‍ ഇന്റര്‍വ്യൂ ആയിരിക്കാം, അമാനവ സംഗമവും ചുംബന സമരവുമൊക്കെ എന്ന് , പിന്നീട് സംഗമങ്ങള്‍ ഒന്നും നടക്കാതിരുന്നതിലൂടെയും ഇപ്പോള്‍ എത്തപ്പെട്ട അവസ്ഥയിലൂടെയും ഊഹിക്കാവുന്നതാണ്. സ്ത്രീ പുരുഷ സമത്വം വിഭാവനചെയ്തും ഭൂരിപക്ഷ ഫാഷിസത്തിനെതിരെയെന്ന് ധ്വനിപ്പിച...

മാര്‍ക്‌സില്‍ നിന്ന് മര്‍ക്കസിലേക്ക് പിന്നെ മഹാ ...

രാമായണമാസമായ കര്‍ക്കിട മാസത്തില്‍ മാത്രമല്ല, എല്ലാ മാസങ്ങളിലും രാമായണമെങ്കിലും പഠിക്കാനും പഠിച്ചത് മനനം നടത്തിയ ശേഷം പഠിപ്പിക്കാനും സംഘാക്കള്‍ ശ്രമിച്ചാല്‍ തന്നെ, കേരളത്തില്‍ തീവ്രവാദവിരുദ്ധ നാടക കാമ്പയിന്‍ നടത്തേണ്ട ആവശ്യം വരില്ല. അതുകൊണ്ട് ,രാമായണ പഠന പ്രചരണ പ്രഘോഷങ്ങള്‍ക്കിടയില്‍ ക്രിമിനല്‍ വാസനയുള്ള പ്രവര്‍ത്തകര്‍ രാമായണ പഠനം സീരിയസ്സായിഎടുക്കാതിരിക്കാനും മനുഷ്യ സ്നേഹമുള്ളവരായി മാറാതിരിക്കാനും അതു വഴി പാര്‍ട്ടിക്ക് പണി കിട്ടാതിരിക്കാനും, നേതാക്കള്‍ വല്ല ഒളി കാമറയും വെച്ച് നിരീക്ഷണം നടത്തു...

മതങ്ങളെ തോല്‍പ്പിക്കുന്ന ജാതികള്‍ !

പല രാഷ്ട്രീയപാര്‍ട്ടികളിലുമായി വിഭജിച്ചു കിടക്കുന്ന ദലിത് സമൂഹം ഉണര്‍ന്നെണീക്കുകയും, സോഷ്യലിസം, കമ്മ്യൂണിസം, ഗാന്ധിസം, മാര്‍ക്സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, നാസിസം, ഫാസിസം തുടങ്ങിയ സകലമാന ഇസങ്ങളെയും വലിച്ചെറിഞ്ഞ് അംബേദ്കറിസത്തിലേക്ക് മടങ്ങുകയും ശക്തമായ പ്രതിരോധനിര തീര്‍ക്കുകയുമല്ലാതെ വേറെയൊരു ഒറ്റമൂലിയുമില്ല ഭൂമിയിലെ ഭയരഹിത ജീവിതത്തിന്. മതങ്ങളെ ജാതികള്‍ തോല്‍പ്പിക്കുന്നത് കയ്യടിച്ച് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഇസങ്ങള്‍ക്കപ്പുറം ഇരകള്‍ സ്വത്വ രാഷ്ട്രീയം തേടിപ്പോകുന്നതിനെ ആക്ഷേപിക്കാന്‍...

ഇ വി എം ഇല്ലാതെ നമുക്കെന്ത് ആഘോഷം ?

യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യാത്ത ഗോത്രക്കാരാണെന്നറിയാമായിരുന്നതുകൊണ്ട്, ആ ഗോത്ര നേതാവായ മഹിഷാസുരനെതിരെ യുദ്ധം ചെയ്യാന്‍ ഒരു സ്ത്രീ ദുര്‍ഗ്ഗയായിരുന്നു നിയോഗിക്കപ്പെട്ടത്. മഹിഷാസുരനോട് ബ്രഹ്മാവ് ഇഷ്ടവരം ചോദിച്ചപ്പോള്‍ താന്‍ ഒരിക്കലും മരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുകയും , എന്നാല്‍ ഭൂമിയിലെ മനുഷ്യര്‍ക്കാര്‍ക്കും അങ്ങിനെയൊരു അവസ്ഥ നല്‍കപ്പെടുകയില്ലെന്ന് ബ്രഹ്‌മാവ്‌ പറയുകയും ചെയ്തപ്പോള്‍ എങ്കില്‍ പുരുഷന്മാരാല്‍ താന്‍ ഒരിക്കലും വധിക്കപ്പെടാന്‍ പാടില്ലെന്ന ...

നിന്നിടമല്ല, നിക്കേണ്ടിടമാണ് പ്രധാനം

വധഭീഷണിഉയര്‍ത്തിയും മത വിദ്വേഷം പ്രചരിപ്പിച്ചും വെല്ലുവിളികള്‍ നടത്തിയിട്ടും ഫഹദ് എന്ന കൊച്ചുകുട്ടിയെ വെട്ടിക്കൊന്ന 'മാനസിക രോഗി' ശശികലയാല്‍ ഉണര്‍ത്തപ്പെട്ടതാണെന്ന തെളിവുണ്ടായിട്ടും പീഡനകേന്ദ്രങ്ങളെകുറിച്ച് വിവരം കിട്ടിയിട്ടും അറസ്റ്റുകളൊന്നും നടത്താതെ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത് അങ്ങേയറ്റം മത പ്രീണനം നടത്തിക്കൊടുത്തിട്ടും പ്രകാശ് കാരാട്ട് നിരന്തരം തന്റെ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടും കേരളത്തിനകത്തും പുറത്തു മുളള ബി. ജെ. പി, ആര്‍. എസ്. എസ് പ്രവര്‍ത്തകരില്‍ നിന്ന് മുഖ്യമന്ത്രിക്...

എ കെ ജിയെന്ന കമ്യുണിസ്റ്റ് രക്ഷകന്‍ !

ഒരു തുള്ളി വിഷം കൊണ്ട് സമുദ്രത്തെ മലിനപ്പെടുത്താനാകില്ലെന്നപോലെ ചെറു തെറ്റുകള്‍ ചികയപ്പെടുന്നതിലൂടെ തകരുന്നതല്ല എ കെ ജി എന്ന മൂന്ന് അക്ഷരങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട കേരള ചരിതം. പക്ഷേ, ഒരു പകര്‍ത്തി എഴുത്ത് മാത്രം നടത്തിയ വി ടി ബല്‍റാം ഇപ്രകാരം ആക്ഷേപിക്കപ്പെടുന്നതാണ് ഇവിടെ കൂടുതല്‍ കുറ്റകരമാകുന്നത്. അതും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അക്രമാസക്തമായ സമരങ്ങള്‍ നടത്തുകയും ഫ്ലാഷ് മോബ്‌ നടത്തിച്ച് ആഭാസകരമായ സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്! പീസ് സ്‌കൂള്‍ പൂട്ടിക്...

സൂഫിസം സൂപ്പിസത്തിലേക്ക് ?

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെ സ്വര്‍ണ്ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അത് സ്വീകരിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള്‍, സ്വര്‍ണ്ണപ്പാത്രത്തിനകത്താണെങ്കിലും മത്സ്യത്തിനതൊരു ബന്ധനമാണെന്ന് തോന്നിയതിനാല്‍ സൂഫി, മത്സ്യത്തെ ഒരു തടാകത്തില്‍ ഉപേക്ഷിച്ചു. പിന്നെ, പാത്രംകൊണ്ട് തനിക്കെന്ത് പ്രയോജനം എന്ന് ചിന്തിച്ച് അതും തടാകത്തിലേക്കെറിഞ്ഞു. അടുത്ത ദിവസം, മത്സ്യത്തിന്റെ അവസ്ഥയെന്തായിരിക്കും എന്നറിയാന്‍ ചെന്നപ്പോള്‍ പാത്രം തടാകത്തില്‍ തന്നെയുണ്ട്‌; മത്സ്യം പാത്രത്തിനകത്തും ! സംഭവം കഥയായിരിക്കാ...

ദ ഡോഗ് ഹാസ്‌ എവെരി ഡേ

അലഞ്ഞുതിരിയുന്ന നായകളെ കൊന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അതുവഴി ജയിലില്‍ പോകേണ്ടി വരുമെന്നും കേന്ദ്രത്തിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അന്ത്യ സാസനം വന്നതിന് പിറകെ പല സ്ഥലങ്ങളിലായി പട്ടി വാദികള്‍ വേദി കയ്യടക്കാന്‍ തുടങ്ങിയതോടെ , എല്ലാ പട്ടികള്‍ക്കും ഒരു ദിനം ഉണ്ട് എന്ന ചൊല്ല് തിരുത്തി, എല്ലാ ദിനവും പട്ടികളുടേത് എന്നോ പട്ടികള്‍ക്ക് അച്ഛാ ദിന്‍ എന്നോ ആക്കി മാറ്റാം ! തെരുവ് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന...

തീർച്ചയായും വായിക്കുക