Home Authors Posts by അന്‍വര്‍ ഷാ ഉമയനല്ലൂര്‍

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

0 POSTS 0 COMMENTS

തരളിതം

നിന്നോര്‍മ്മകള്‍ക്കുദയ ചാരുത പകരുവാ-നിടനെഞ്ചിലൊരുഹരിതകാലം പുതുക്കുവാ-നണയുന്നു പതിയെ പുലര്‍ഗീതമായോമനേ-യിടയില്‍ തൂമണവുമായിന്നുമാ പ്രിയസ്വനം. മഹിതമ,ല്ലതിലുപരിയൊരു പ്രണയലോകമാ-ണോര്‍മ്മകള്‍ക്കാകെച്ചിലങ്കചാര്‍ത്തുന്നതുംചിരമോഹമണയാതെ കാത്തുവയ്ക്കുന്നൊരാ-സുരകാലമായ് പിന്നില്‍നിന്നുചിരിതൂവതും. കര്‍ണ്ണികാരംനിറയെ നിന്‍ സ്മിതപ്പൂക്കളാല്‍രമണീയമാക്കിടുന്നൊരു സുഖദ പുലരിയെ-ന്നോര്‍മ്മയില്‍ പതിവുപോ-ലനുപമേയീവിധ-മറിയുന്നുവോ,നീയുമൊരുവേള-യെന്നെയും? * * * അലിഞ്ഞടുത്തീടുമൊരു ഗാനംകണക്കെന്റെമൊഴികളിന്നിരുള്‍വീണ വഴിയിലൂടയരുവാന്‍സ്‌മൃതികളില്‍നിറയുമാ,സ്‌നേഹവര്‍ണ്ണങ്ങളി-ന്നഴല്‍വീണ ഹൃദയചിത്രങ്ങള്‍ തെളിക്കുന്നു. ഇടയിലൂടൊരുബാല്യസ്മരണതന്‍ കിരണമെ-ന്നിമകളിലൊരു പുതിയ കാവ്യം രചിക്കുന്നു;ശ്രുതിനിലയ്ക്കാതുളളിലമരുമൊരു മോഹമെന്‍വ്യഥിത വിപഞ്ചികയെത്തൊട്ടുണര്‍ത്തുന്നു!! വന്നുനില്‍ക്കുന്നരികെയിരുളിലാശ്വാസമായ്പുതുതാരകാകാരമായ് പ്രിയദെ, നിന്‍സ്മിതംഎന്നകം കേഴുന്ന വരികളില്‍ നിന്നെഞാന്‍ചേര്‍ത്തുനിര്‍ത്തുന്നദയമായ് നിത്യ,മാദരം. * * * തെറ്റിയൊരു വരിയിലൂടരുകില്‍വന്നിന്നെന്റെചുറ്റിലും; സ്‌മരണതന്‍ പനിനീരുതിര്‍ക്കവേ,ഛേദിപ്പതെന്തു ദ്രുതകാലമേ, പതിവുപോല്‍ചോദിപ്പു; ഭാരിച്ചയോര്‍മ്മപോല്‍ പുലരിയും! തിരുസന്നിധിയില്‍ ലയിച്ചു നില്‍ക്കുമ്പോഴു-മിഹ!...

പ്രിയസോദരീ…

കരുണാനിധേ,നിന്‍ പരിപൂര്‍ണ്ണജീവിതംസ്‌മരണീയമായിക്കുറിച്ച-രാമായണംസ്‌മിതമധുരപാരായണം ചെയ്തിരുന്നുപ-ണ്ടുലകിലായനുദിനം; ഗ്രാമീണരാദരം. സുലഭമായഭിലഷിച്ചതിശ്രേഷ്‌ഠ കാവ്യകം;പാവനമാംമനം കനിവാര്‍ന്നസുസ്വനംതൃണതുല്യമെന്നാല്‍ കൃപാലുവിന്‍ജീവിത-മോതിയോരീഗ്രന്ഥസാരമിഹ!നിര്‍ണ്ണയം. മധുരപദാകലിത ഗ്രന്ഥമിതുഭക്തിയോ-ടോതേണ്ടതാണുപുതുനാരിമാര്‍ നിശ്ചയം!എളിമതന്‍നയനങ്ങളില്ലാത്ത തോഴിമാ-രണിയുന്നഹന്തതന്‍ നവകാലപൊയ്‌മുഖം ഹിംസയില്‍ കംസനെ മറികടന്നീടുവോര്‍-പ്പോലുംശ്രവിക്കുകിലൊരുമാത്രതല്‍ക്ഷണംപരിവര്‍ത്തനംമന,മെന്നതെന്‍ വാഗ്മതംപരിപൂര്‍ണ്ണമാണിതില്‍; നരധര്‍മ്മജീവിതം. പാലായനംചെയ്‌തതെവിടേയ്ക്കു ശാലീന-ഭാവം പുലര്‍ത്തുമൊരു ഗ്രാമീണയൌവ്വനം:പെരുകാത്തയാശയുമതിലളിതവേഷവുംസുകൃതമായ്‌വീക്ഷിച്ചയലിവാര്‍ന്ന-നന്മകം? ഹൃദയൈക്യമായ് കര്‍മ്മപാരായണംചെയ്തുഗ്രാമ-ഗ്രാമാന്തരങ്ങള്‍പ്പണ്ടു സന്തതംഅറിവിന്‍കിരണങ്ങളണയാതിരിക്കുവാന്‍ശരണമീഗ്രന്ഥപാരായണം നിര്‍ണ്ണയം. അന്‍പോടെമുത്തശ്ശനെന്നത്തലോടിയി-ന്നതിഹൃദ്യഭാഷയില്‍ തുടരുന്നു സാധകം"ഇനിവരുംകാലങ്ങള്‍ക്കിഴയടുപ്പംവരാന്‍സുകൃതമായുരചെയ്‌ക!തിരുനാമമെങ്കിലും". വന്നവഴിപോലുംമറന്നു; സഹമനുജരേ-യുയരട്ടെയിടനെഞ്ചിലലിവാര്‍ന്ന നൊമ്പരം:അഭിനവ രാവണന്‍മാരുലകില്‍ പെരുകയാ-ലാകുവതെങ്ങനിന്നതിസുകൃതജീവിതം? ...

ഓര്‍മ്മിളംതുടിപ്പുകള്‍

എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്രവര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മവ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മതാരാട്ടുമൂളി തോളത്തെടുത്തെന്നെയുംകൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയുംഅകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതുംസ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതുംനെഞ്ചോടുചേര്‍ത്താദ്യ വിദ്യാലയത്തിലേയ്-ക്കെന്നെയുംകൊണ്ടു നനഞ്ഞുനടന്നതുംപാടവരമ്പുകള്‍ക്കിരുവശത്തായ് നിന്നു-കാലികള്‍ കൗതുകംപൂണ്ടു കരഞ്ഞതുംതിരികെട്ട ബാലാര്‍ക്കനിന്നുമോര്‍മ്മിപ്പിക്കെതെന്നലായാരോ തലോടുന്നു പിന്നെയുംമുന്നിലായൊരുദുരിത സന്താപമൂലയില്‍നാമംജപിച്ചിരിക്കുന്നു മുത്തശ്ശിയും!ചടുലമായ് മോഹമെരിച്ചുതീര്‍ക്കുന്നുവോ;പൊടിതട്ടി തെളിയിച്ചെടുക്കാതെ-കാലവും!! ...

ഓണം..പൊന്നോണം..

സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,സ്മരണീയ സുകൃതമലയാളപൊന്നോണമേ,അമൃതേകിടാനരികിലണയുന്ന പുണ്യമേമഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-ക്കതിരറ്റയാനന്ദമേകുമീ വേളയില്‍പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നുചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍. രമ്യഭാവങ്ങളാലരുണനീ, പടവുകള്‍നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍ലതികകള്‍തോറുംനിറയുന്ന പുഞ്ചിരിചെഞ്ചുണ്ടിലേയ്‌ക്കു പകര്‍ത്തുന്നമാതിരിതളിരിളംകൈകളാലരുമതന്‍ ചൊടികളി-ലതിലോലസ്മേരമൊന്നെഴുതുന്നു കൈരളിശ്രുതിമധുരമായ്‌പ്പാടിടുന്നാത്മനിര്‍വൃതിശ്രീലകമായിതെന്‍ മാതൃമനോഗതിശ്രാവണമാസമേ, നിന്‍ഹൃദ്യപൂവിളിശ്രവണസുഖമേകിടുന്നേറെയി;ന്നെന്‍സ്‌തുതി. വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍പുലരിക്കു പുതുവര്‍ണ്ണമേകുമീയവനിയില്‍പിടിതരാതകലേയ്ക്കുപോയയുത്സാഹമെന്‍കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍നിസ്‌തുലസ്നേഹം പരക്കുമീവേളയില്‍സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍വിസ്‌തൃതഭൂവിതിലില്ലസ്‌തയമൊ-ന്നെന്നുണര്‍ത്തീടുന്നതിമോദരാവുകള്‍ബന്ധംപുതുക്കിനീങ്ങുന്നു; പരസ്‌പരംകയ്‌പ്പുനീരേകിയിരുന്ന മനസ്സുകള്‍കന്മഷമാകെയകറ്റി, നവോന്മേഷ-നിമിഷങ്ങളേകുന്നു-പൊന്നോണനാളുകള് ...

ഈവിധം..ജീവിതം

ആപാദമധുരമാം സംഗീതമെന്നപോ-ലാസ്വദിച്ചീടാന്‍ കൊതിക്കയാണെന്‍മനംസന്ധിയില്ലിനിയൊരുകാലവുമാ,യെന്റെ-യന്ത്യം കുറിച്ചുവയ്ക്കട്ടെഞാനീക്ഷണം. അന്തരംഗത്തിലൂടൊഴുകിവന്നെത്തിയോ-രീനല്ലചിന്തയില്‍ ചന്ദനംചാര്‍ത്തണംനോവിന്‍രുചിയിന്നൊരാള്‍ക്കും പകര്‍ന്നിടാ-നാവില്ല! നാവിലൂറുന്നതിന്‍ തേന്‍കണം. സന്ധ്യമയങ്ങുന്നതിന്‍മുന്‍പുതന്നെയെന്‍ബന്ധങ്ങളില്‍നിന്നു മുക്തിപ്രാപിക്കണംബന്ധുരമല്ലാത്തൊരീജീവിതത്തെയി-ന്നെന്തിന്നു പൊന്‍നിധിപോലെകാത്തീടണം? നിന്നെക്ഷണിച്ചുകൊണ്ടാശയോടിത്രനാള്‍കാത്തിരുന്നാരാധകനാകുമീയിവന്‍സത്യത്തില്‍ നീ വിസ്മരിച്ചുപോയോ, വരൂ!മൃത്യുവാംതോഴാ, നിനക്കുസുസ്വാഗതം. ഒരുമാത്രയാസ്വദിച്ചീടുവാനല്ലെങ്കി-ലെങ്കിലീയുലകില്‍നാം നൊന്തുജീവിക്കണം;ഗാത്രംവളര്‍ന്നുപോയെങ്കിലുമിന്നുമെന്‍നേത്രങ്ങളില്‍നിന്നുതിരുന്നു നീര്‍ക്കണം. ചങ്കുപൊട്ടിപ്പാടിയൊന്നുതീര്‍ക്കട്ടെയെന്‍‌സങ്കടം, സങ്കീര്‍ണ്ണമാണിന്നു ജീവിതംനൊമ്പരക്കടലാണുചുറ്റിലു,മറിയുകെന്‍പങ്കായവും തിരമാലകള്‍ കൊണ്ടുപോയ്. ഒരു സ്നേഹമഴയെന്നുണര്‍ത്തുപാട്ടാകവേ-മിഴിനീരിലെന്‍വഴിയൊഴുകിമറഞ്ഞുപോയ്പിരിയട്ടെയൂഴില്‍നിന്നുമെന്‍ തോഴരേ-യിനിയില്ലയൂഴവും, നേരവുംതീര്‍ന്നുപോയ്. ഭീരുവല്ലിന്നുഞാ,നീഭാരതത്തിന്റെ-യഭിമാനമാകാന്‍ പിറന്നവനെങ്കിലുംഭാവിയിന്നെന്‍നേര്‍ക്കു കൂരമ്പയക്കയാല്‍ഭൂതലത്തില്‍നിന്നകന്നുമാറട്ടെഞാന്‍. ഒഴുകിവന്നെത്തുമെന്‍ കാവ്യങ്ങളൊരുകുളിര്‍-ത്തെന്നലായൊരുകാലമുയരുമെന്‍ സ്മരണകള്‍അതുവഴി നുകരുമെന്നാത്മാവൊരിക്കലെന്‍ജീവിതം നല്‍കാതിരുന്ന, തേന്‍പുലരികള്‍!! ...

കുമിളകള്‍

പുലരിയായുണരവേ,യാരമ്യ നിരകളി-ലതിശ്രേഷ്ഠമായൊരുക്കീടുമിപ്പൂക്കളില്‍നീയിതാമന്ദംകുറിക്കുന്നു കവിതകള്‍നാരായമാക്കിടുന്നുടനെയീ,ചിന്തകള്‍.ധമനികളാംനദികളുരുവിടും കവനങ്ങ-ളോരോന്നിലുമേനറിയുന്നു,തിരുഹിതംകുഞ്ഞിളമരുവികള്‍ മൂളുന്ന വരികളി-ലുയരുന്നതും തിരു-നാമങ്ങളനുദിനം. വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയുംഗ്രാമീണഭംഗിയു,മുപരിയെന്നുലകിതുംരുചിരമായൊരുധന്യ കവനസ്സമാനമാ-യുരചെയ്‌വനുദിനമാ,ധര്‍മ്മവൈഭവംനിന്ദിപ്പവര്‍ക്കുമി,ന്നലിവാര്‍ന്നതാമകംനല്‍കിടുന്നോനെ, പിറന്നയീ മണ്ണിലുംതുറന്നേകിയെങ്കിലും-കണ്ടില്ലപലരുമീ-പാരെന്ന,പാരായണാര്‍ഹമാംപുസ്തകം. ജീവന്റെതുഴയെറിഞ്ഞിന്നുമേനീവിധംജന്മാഴിതന്‍പാതിയോടടുത്തെത്തവേ,ഹൃദ്കാവ്യസ്പന്ദംനുകര്‍ന്നപോലിന്നുമീ-യോളങ്ങള്‍ താളംപിടിക്കുന്നകമെയുംസന്ധ്യയാകട്ടെയീ,മനമാകെ-പിന്നിതാ,ഭക്തിതന്‍നിറദീപമിന്നുംതെളിക്കുന്നുവ്യക്തമാകുന്നു: മഹാവിഭോ,യീവിധം!ഹൃത്താളസാമ്യം; തവസ്നേഹമേവതും. നേരല്ലിതെന്നുര ചെയ്തീടുമെന്നപോല്‍നേരമില്ലെന്നു,പുലമ്പുവോര്‍ക്കായിതാതാരങ്ങളേകസ്വരത്തില്‍വിവരിപ്പൊരു;ദര്‍ശനം! കരവിരുതിന്മഹാ സുസ്മിതംഹൃഷ്ടയാമീ,ജന്മഗ്രാമത്തിലേയ്ക്കുഞാന്‍ദൃഷ്ടിപായിക്കവേയറിയുന്നു,പിന്നെയു-മെന്നത്യുദാരനേ, തവകര്‍മ്മവൈഭവംചിന്തനീയം; പരമോത്കൃഷ്ടമാകെയും. മന്ത്രാക്ഷരങ്ങളായ്‌പ്പൊഴിയുന്നയീമഴ-ത്തുള്ളികള്‍പോലുംനമിച്ചോതിടുന്നയ-ത്തന്ത്രീലയസ്സുസമന്വിത ശ്ലോകത്തെ,നന്നായ് ഹൃദിസ്ഥമാക്കീടുന്ന-കാലമേ,സാക്ഷിയെന്നറിന്നുനിത്യം! മഹാസത്യ-മാകുമാ,യേകന്റെയേതുകര്‍മ്മത്തിനും"വിസ്‌മരിച്ചീടുന്നു; വിശ്വൈകനാഥനേ,നശ്വരരെന്നറിയാത്തപോല്‍-മാനവര്‍!” ...

കാലം

തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കുംമധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെകണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും. കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെകാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴുംകൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-മറിയാത്തപോലേ കടന്നുപോകും. വാസന്തമേറേയകന്നുനില്‍ക്കും-പാവംമര്‍ത്യരോ ശിശിരങ്ങളായ്‍‌ക്കൊഴിയുംനറുമണം സ്വപ്നത്തിലെന്നപോലെ-വെറു-മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും. അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവമുകുളങ്ങള്‍ പുലരികളായ് വിടരുംസ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-നുലകത്തിന്‍ സിംഹാസനത്തിലേറും. വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍ബലിദാനമേകിക്കടന്നുപോകുംതളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവതലമുറകള്‍വന്നു മഞ്ചലേറ്റും മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-നീയാംപാറ്റകളായ് മനുഷ്യര്‍ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍കടലാസുതോണികളായൊഴുകാന്‍. ...

സഹനം

ഞാനൊരു യാചകന്‍നീ ചക്രവര്‍ത്തിയുംപക്ഷെ, ഞാന്‍ കൂടെപ്പിറപ്പാണതോര്‍ക്കണം.ഞാനിന്നു തെരുവിലുംനീ സൗധമൊന്നിലുംഉള്‍ക്കണ്ണുണര്‍വ്വോടിരിക്കുകില്‍ കാണണം.ദൈവഹിതമിതുംഎന്നാശ്വസിക്കിലുംവിശ്വൈകശില്പി നിന്‍ പക്ഷംപിടിക്കിലുംനിരാലംബരായവര്‍വന്ദിച്ചുനില്‍ക്കിലുംനിരാശരാകുന്നയീ, തിരുവോണനാളിലുംതെരുവിലൊരുപിടി-വറ്റായി നീയെന്റെമുന്നില്‍വന്നെത്താന്‍ മടിച്ചുനിന്നീടിലുംനാട്ടിടവഴികളില്‍ചുമടേന്തിയിഴയുന്നഋഷഭനേത്രങ്ങള്‍ നീ വിസ്മരിച്ചീടിലുംവിശ്വസിച്ചീടുന്നുശാശ്വത സത്യമേ,ഇന്നു നീ വേഷപ്രച്ഛന്നനാണെങ്കിലും. ...

സ്നേഹിതാനുഭവ..

ശൗരിതന്‍ നയന,മതേഗാത്രമത്രമേല്‍സൗമ്യം ശുഭസ്മിതരൂപം; തേജോമയം!ആരിതെന്‍ മുന്നില്‍നില്‍ക്കുന്നതാമീ,മഹാ-തേജസ്വി! കൈകൂപ്പിനില്‍പ്പിതേന്‍ സാദരം.ഹേമവര്‍ണ്ണംപോല്‍ നിറഞ്ഞൂപ്രഭ; യതിന്‍-മീതെയായേനറിഞ്ഞിന്നു-തിരുഹിതംവീണുപോയ് ചരണാംബുരുഹ യുഗ്മത്തിലേ-നറിയാതെ തല്‍ക്ഷണം; മന്ദം വിടര്‍ന്നകം.വിധിശാസനാല്‍വന്നരികിലായ് നിന്നതോ,മമ മുക്തസംഭ്രമ മനഃചഞ്ചലത്തിനോ?തത്ര തവചാരെ ചിരിതൂകിയെത്രപേര്‍കൃത്യമായര്‍ത്ഥിച്ചിതേന്‍-പരിപാഹിമാം.അനന്തരം മൃദുമന്ദഹാസംവിടര്‍ന്നുടന്‍തൃക്കൈകള്‍ മൂര്‍ദ്ധാവില്‍വച്ചൂ ഗദാഗ്രജന്‍ഹൃദയപരിതാപവുമൊന്നായ് ശമിച്ചുടന്‍ഗുരുചരണപത്മേ നമിച്ച പ്രതീതിയില്‍.ധര്‍മ്മപരമാനസ സന്നിധിയില്‍നില്‍ക്കവേ,ഖിന്നതയെല്ലാമലിഞ്ഞുപോയ്, ധന്യനായ്പിന്നാലെവന്നു ചിതാനന്ദ,മതിശക്ത-തുല്യമായ്‌ത്തീര്‍ന്നുടല്‍ നീങ്ങിയെന്നാധികള്‍മുഖാംബുജംകണ്ടു ലയിച്ചുനില്‍ക്കുന്നയെന്‍ലംബിതഹാര,മല്പംതാഴ്ന്നു; പിന്നെയുംജഗന്നാഥഭാവമില്ലതികരുണമാം നയന-മാവോളമേന്‍നോക്കി നിന്നുവത്യാദരംവൈരേണ പോകുന്നന്നതാരാണുതിരികെ,പി-ന്നൊരുദിനമാ,സ്മിതാസ്യത്തേയറിയുകില്‍?കൈരാതവേഷമണിഞ്ഞുചെന്നീടിലുംവൈകാതെയാകുമാരുംമര്‍ത്യജാതിയില്‍.പ്രപഞ്ചൈക കര്‍ത്താ, തിരുമുമ്പിലടിയന്നു-മിത്ഥം...

മോചനം

കയ്പ്പൊന്നുമാറുവാനറിയാതെ നറുതേന്‍സ്‌മരിച്ചപ്പോഴേകിയീ ശപ്തജന്മംനെഞ്ചുപൊട്ടിപ്പാടു,മി-ക്കാട്ടുചോലപോല്‍സഞ്ചരിച്ചീടാനെനിക്കുയോഗം. ഒരുകവിള്‍ കുടിനീരിനായി,ഞാനലയവേ-യേകിയതെന്തിനായുപ്പുവെളളംവര്‍ദ്ധിച്ചിടുന്നതാമുഷ്‌ണലോകത്തില്‍ഞാ-നിഷ്‌ടപ്പെടുന്നില്ല ശിഷ്‌ടകാലം. പാഴ്‌മരമായതിന്‍ ഹേതുഞാന്‍തിരയവേ-യിറ്റുവീഴുന്നുവെന്‍-ജീവരക്തംമന്ദമായൊഴുകുമി,ക്കാലമെന്‍ കൈവിരല്‍-ത്തുമ്പില്‍ക്കുറിച്ചിട്ട-തസ്തമനം. അല്‌പം നിശ്ശബ‌്ദത കാംക്ഷിച്ചുവെങ്കിലുംകേള്‍പ്പിച്ചുവീണ്ടുമസുരവാദ്യംതാഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ-വീഴ്‌ത്തുവാനാശിപ്പതാരുനിത്യം? മോചനം കാത്തുകിടക്കുന്നു നെഞ്ചി,ലെന്‍യാചനകേള്‍ക്കാത്തയുറ്റബന്ധംതാരങ്ങളോരോ,ന്നടര്‍ന്നുപോകുമ്പോഴോ,തീരത്തടുക്കുന്നതെന്‍ കബന്ധം. ...

തീർച്ചയായും വായിക്കുക