Home Authors Posts by അനുജി.കെ.ഭാസി

അനുജി.കെ.ഭാസി

0 POSTS 0 COMMENTS
20-5-77-ൽ ജനനം. അച്ഛൻ ശ്രീ ഇത്തിത്താനം ഭാസി, അമ്മ ശ്രീമതി രാധാഭാസി. 1996-ൽ സിനിമാ മേഖലയിൽ ‘ശിഥില ശിശിരം’ എന്ന ആദ്യകവിത അച്ചടിച്ചു. തുടർന്ന്‌ സാഹിത്യപത്രത്തിലും കവിതകൾ പ്രസിദ്ധീകരിച്ചു. 1998-ൽ മാതൃഭൂമിയുടെ ദിനപ്പത്രത്തിൽ ‘സ്നേഹപൂർവ്വം’ എന്ന കവിതയും പ്രസിദ്ധീകരിച്ചു. ഇലച്ചാർത്ത്‌, കവിമൊഴി, ഉൺമ എന്നീ മാസികകളിലും കവിതകൾ എഴുതിയിട്ടുണ്ട്‌. 2000-ൽ മാതൃഭൂമിയുടെ ആഴ്‌ചപ്പതിപ്പിൽ ‘ഓർമ്മയിൽ ഒരു വസന്തം’ എന്ന കവിത വെളിച്ചം കണ്ടു. ഏഷ്യാനെറ്റ്‌ കേബിൾ വിഷനുവേണ്ടി രണ്ട്‌ തിരക്കഥകൾ രചിച്ചിട്ടുണ്ട്‌. ഒരു ഡോക്യുമെന്ററിക്ക്‌ സ്‌ക്രിപ്‌റ്റും. കോട്ടയം കവിസംഘത്തിലെ അംഗമാണ്‌. വിലാസം ഇത്തിത്താനം പി.ഒ, ചങ്ങനാശ്ശേരി - 686 535 കോട്ടയം.

ആത്‌മരാഗം

ഒരുകോടി സ്വപ്നങ്ങൾ നെയ്‌തുനാം സങ്കൽപ്പച്ചിറകുവെച്ചങ്ങിനെ സഞ്ചരിക്കെ വിടരുമാമിഴികളിൽ നോക്കിനിന്നാനന്ദ- ച്ചുടുകണ്ണീർ നാം തമ്മിൽ പങ്കുവയ്‌ക്കെ... നിറമെഴും സൗഭാഗ്യപുഷ്‌പ്പങ്ങളാശയാൽ നിരുപമേ നിൻമുടീൽച്ചേർത്തുവെയ്‌ക്കെ വിരിയുമാമോഹന നേത്രങ്ങൾ രണ്ടും ഞാൻ വിരലുകൊണ്ടേവം മറച്ചുവെയ്‌ക്കെ... ലജ്ജയാൽ നിൻമുഖപത്‌മ,മാമാത്രയിൽ ലക്ഷ്‌മീവിലാസമായ്‌ പ്രോജ്ജ്വലിക്കെ.. ഞെട്ടറ്റു വീണൊരു താരകം പോലെനിൻ നെറ്റിയിൽ ചന്ദനമുജ്ജ്വലിക്കെ... മാറോടൊതുക്കിനീവെയ്‌ക്കും കിനാവിന്റെ മാധുര്യം തമ്മിൽ നുകർന്നുനിൽക്കെ മാകന്ദസൗരഭം വീശിവീശിക്കുളിർ- മാരുതൻ നൃത്തം ചവുട്ടിനിൽക്കെ... രാവിൻ നിലാത്തിരിമായവെ മുഗ്ധമാം രാഗം നിൻ കാതിൽ ഞാൻ...

വെളിച്ചം

ഇലകൾ വീഴുമെൻ മുറ്റത്തുകൂടിയാ ഇരവിൻ ദീപമൊലിച്ചുപോയിന്നലെ ഇനിയുമോതാൻ മടിച്ചതാണോമനേ ഇതൾവിടർത്തുമെൻ മോഹങ്ങളത്രയും തിരികൾ നീട്ടിയാ ആകാശവീഥിയിൽ തിരയും നക്ഷത്രകന്യകൾ കേട്ടുവോ ഇനിയൊളിക്കുവാൻ വയ്യ! വരൾച്ചയെൻ നിനവിൽ നീറിപ്പിടിക്കുന്നു മൂകമായ്‌ കവിയുമോരോ കിനാവിന്റെ തുളളിയീ- ക്കവിളിലൂടെ,പ്പടരുന്നവേളയിൽ കരുണയോടെ പറയുന്നു നീയെന്റെ കരളിനെന്തിനീ നോവുനൽകീടുന്നു പ്രഥമ ദർശനമിത്രമേലാഹ്ലാദ പ്രമദമാക്കിയ നല്ലകാലങ്ങളും പ്രതിഫലിച്ചു നിൻമിഴികളിൽ നിന്നെന്റെ പ്രണയമത്രയും വായിച്ചറിഞ്ഞു ഞാൻ ...

ചെമ്പരത്തി

പുലരിത്തുടിപ്പിൻ കുളുർമഞ്ഞുതുളളിതൻ പുളകമായ്‌ നീ മുന്നിൽവന്നു ഒരുരാഗ സുസ്‌മേരം ചുണ്ടിലൊളിപ്പിച്ച- നിറനിലാതിങ്കളെപ്പോലെ അതിലോലമോമനേയെൻ ഭാവനയ്‌ക്കൊരു- നവദീപമായ്‌ നീ ജ്വലിക്കെ അവിവേകമാമെങ്കിൽപ്പോലുമെൻ പ്രാണനിൽ അതിഭാവുകത്വം നിറഞ്ഞു. കളകളം പാട്ടുമായ്‌ കിളികളീമൗനത്തിൻ- ചെരുവിലൂടെങ്ങോട്ടോ പോകെ സ്‌മൃതികൾ തളിർക്കുമെന്നാരാമമൊട്ടാകെ- മധുരിച്ചു നിൽപ്പൂനിൻ മൗനം കാലം പതുക്കെപ്പതുക്കെയാകുന്നിന്റെ താഴത്തുകൂടൊന്നു കെട്ടി കൂടെ നീ പോരുമോ നേരിൻ വെളിച്ചമായ്‌ പോരുമോ നീ കൂടെ തോഴീ? ...

തീർച്ചയായും വായിക്കുക