Home Authors Posts by ആന്റണി മുനിയറ

ആന്റണി മുനിയറ

0 POSTS 0 COMMENTS

അരൂപി

ഇലകളിലൊക്കെയും പടരുന്ന അരൂപിയുടെ മർമ്മരം സ്‌നേഹത്തിന്റെ ദീപ്‌തരശ്‌മികൾ അരിച്ചെത്തുന്ന കണ്ണാടി ജനൽപോലെ മനസ്സ്‌ പ്രണയരാഗംപോലെ കുളിരുപെയ്യുന്ന സാന്ത്വനമഴ മഴകഴിഞ്ഞാലിനിയും പട്ടം പറപ്പിക്കാം കുടയെടുക്കാതിരുന്നതെത്ര നന്നായി നീ കൈതൊഴുതു നിൽക്കുന്ന ദേവാലയത്തിൽ പുകയുന്ന ധൂമക്കുറ്റികൾ, മെഴുകുതിരികൾക്കു പറക്കുവാനാകുമെങ്കിൽ എന്റെ പ്രാർത്ഥനയുടെ വെളളരിപ്രാക്കൾക്കു- ചിറകുകൾ കുഴയില്ലായിരുന്നു. പ്രണയത്തിന്റെ വാറ്റുപുരയിൽ ഉരുകുന്ന കുന്തിരിക്കം നിലാത്തിരിയും നക്ഷത്രങ്ങളും രാത്രിയിൽ എന്റെ കിടപ്പറയിലേക്കു വരുമ്പോൾ ഇനിയും അടവച്ചു വിരിയിക്കാൻ ആകാശനീലിമ ബാക്കിയുണ്ടാകും. ...

അടയാളങ്ങൾ

വില പറഞ്ഞുറപ്പിച്ചിട്ടും, കൈമോശം വന്നു പോകുന്ന കച്ചവടങ്ങൾ വ്യവസ്ഥാപിതമല്ലാത്ത നിലവാര സൂചികകൾ അങ്ങാടിയിൽ ഇന്നു കാണുന്നതൊന്നും നാളെ കാണണമെന്നില്ല ക്രയവിക്രയങ്ങൾക്കിടയിൽ ചിലതു തേഞ്ഞുമാഞ്ഞു പോകും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഇന്നലത്തെ ചന്ത ഇന്നു കളിസ്ഥലമാകുന്നു ഉപ്പു വീണിടത്ത്‌ ഉറവച്ചാലുകൾ മാത്രം ചരിത്രത്തിനു മുന്നിലേക്ക്‌ ഗുഹകളും കിടങ്ങുകളും വാപിളർന്നു നില്‌ക്കും കശാപ്പുകടകൾ, തണ്ണീർ പന്തലുകൾ, തട്ടുകടകൾ, കൈത്തറിശാലകൾ ഇവയ്‌ക്കൊന്നിനും അടയാള സൂചികകളാകാൻ കഴിയില്ല വഴിവാണിഭങ്ങൾ, കടവുകൾ,...

ശിഷ്‌ടം

ഇല്ലിക്കുംഭത്തിൽ ഞാൻ സൂക്ഷിച്ച കൊങ്ങിണിപൂക്കൾ നിനക്കുവേണ്ടിയായിരുന്നു. സ്ലേറ്റുപെൻസിൽ, കറുമുറെ കടിച്ചുതിന്നതും ചുണ്ടിൽ കറുപ്പുപുരണ്ടതും നീ എന്നെ സ്‌നേഹിക്കാത്തതിലുളള പ്രതിഷേധം. നിന്റെ മറുപ്രണയം, കൊടികയറുമ്പോൾ എന്റെ ഉളളിലും പുറത്തും വെളളപ്പെരുവാഴകൾ കുലച്ചിരിക്കുന്നു ഇപ്പോഴാണല്ലോ നിന്റെ നക്കാപ്പിച്ച കൊങ്ങിണിക്കാടുകളിൽ നിറയെയിപ്പോൾ കരിനിഴലുകൾ മാത്രം. ...

പച്ച

ഉടഞ്ഞുവീഴുമ്പോഴും പരുവപ്പെടാത്ത- മുഖമില്ലാത്ത കൽച്ചീളുകൾ ഉരകല്ലായിമാറാൻ തക്കംപാർത്ത്‌ അടുക്കളത്തളത്തിൽ കഴിയുമ്പോൾ ഇടിമുഴക്കം പോലൊരുൾവിളി കല്ലുകൊണ്ടുണ്ടാക്കിയതോ നിന്റെ മനസ്സെന്ന പടയോട്ടങ്ങളിലെ പരാതി കല്ലുകൊണ്ടാരു പെണ്ണെന്ന പുതിയ വേദാന്തം സമാനഹൃദയരുടെയുളളം കനൽച്ചീളായി- ഒരു കല്ലടുപ്പിൽ കത്തിപ്പടരുമ്പോൾ മണ്ണു വേവുന്ന ഗന്ധവുമായൊരു ചൂള ഒരു മഴകൂടിയില്ലെന്ന പരാതിയിൽ ഉളളുകുളിർക്കാനൊരു കത്തുന്ന ചുംബനം ഇതുവരെ നാം പിണങ്ങാതിരുന്നതെന്തിന്‌ പിണങ്ങിയുരുണ്ട്‌ താഴ്‌വരകൾ തേടിയിരുന്നെങ്കിൽ മുഖം കണ്ണാടിപോലെ, മിനുസമുളളതാക്കാമായിരുന്നു പച്ച കൈവിടാതിരിക്കാൻ പീഡാനുഭവങ്ങളും പങ്കപ്പാടുകളുമായി ...

വിഹിതം

അവിഹിത ഗർഭത്തിനു വിഹിതം വേണമെന്നു പെൺകുട്ടി, ഗർഭം തന്നെ വിഹിതമല്ലേയെന്ന്‌ ആൺകുട്ടി. Generated from archived...

പ്രബന്ധം

പെണ്ണുങ്ങളിങ്ങനെ പിഴച്ചുപോകുന്നതെങ്ങനെ? പ്രബന്ധം സമർപ്പിച്ചാൽ ഡോക്‌ടറാകാം, സ്വയം ചികിത്സയുമാകാം. Generated from archived content: poem8_june7.html Author:...

നിറങ്ങൾ

ആകാശം നീല, മനസ്സ്‌ പച്ച, ഹൃദയം ചുവപ്പ്‌, ഒക്കെ കണ്ടറിയുന്ന കണ്ണുകൾക്ക്‌ കറുപ്പും വെളുപ്പും. Generated from...

തീർച്ചയായും വായിക്കുക