Authors Posts by ആൻ ശരവണൻ

ആൻ ശരവണൻ

5 POSTS 0 COMMENTS
എഴുതാൻ തുടങ്ങിയത് അടുത്താണ്. ജനിച്ചതും വളർന്നതും കോഴിക്കോടാണ്. ഇരുപത്തിയാറു വർഷമായി താമസം ചെന്നൈയിൽ ആണ്. ദൈന്യദിന ജീവിതത്തിൽ മലയാള ഭാഷ ഉപയോഗിക്കുന്നത് വളരെ കുറവ്. വായന ഇഷ്ട്ടം.

ഉന്മാദം

ലിൻസി വന്നു എന്നു തോന്നുന്നു. വാതിൽ തുറക്കുന്ന ശബ്ദം. ഇനി അവൾ എന്നെ എഴുന്നേൽപ്പിച്ചു പല്ലു തേയ്ക്കാൻ സഹായിക്കും. പിന്നെ ശരീരം തുടച്ചു പുതിയ നിശാവസ്ത്രം ഇടിപ്പിക്കും. ഏറ്റവും അധികം വെറുത്തിരുന്ന ഒരു വേഷം ആയിരുന്നു അത്. അദ്ദേഹത്തിനും ഈ നിശാ വസ്ത്രം വീട്ട്ടിൽ ഇടുന്നതു ഇഷ്ടമായിരുന്നില്ല. വീടിനു പുറത്തു സാരി, വീട്ടിൽ വന്നാൽ പാവാടയും ടോപ്പും അല്ലെങ്കിൽ സൽവാർ ഖമീസ്. എന്നാൽ ഇപ്പോൾ ഇതാണ് എൻെറ സ്ഥിരം...

മരകതം

    സ്വപ്ന മാഡം... എന്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി.... ആളെ മനസിലാക്കാൻ രണ്ടു നിമിഷം എടുത്തു. മരകതം... പത്തു വർഷത്തിന് ശേഷം കാണുകയാണ്. അവളെ ആദ്യമായി കണ്ടത് ഇരുപതു വർഷത്തിന് മുൻപാണ്. എന്റെ ഓഫീസിൽ ഹൗസ്‌കീപ്പിങ് സ്റ്റാഫ് ആയി ഒരു കരാർ കമ്പനി അയച്ചതാണ്. നല്ല ചുറു ചുറുക്കും ആത്മാർത്ഥതയും ഉള്ള ഒരു സ്ത്രീ. വൃത്തിയുള്ള വസ്ത്രധാരണം, പ്രസന്നമായ മുഖം, കൃത്യ സമയത്തു ഓഫീസിൽ വരിക, ചെയ്യേണ്ട...

സേവപ്പു പെണ്ണ്

  കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കുടുംബവീട്ടിലേക്കുള്ള ആദ്യത്തെ യാത്ര ആണ്. പ്രത്യേക സാഹചര്യങ്ങളാൽ ഞങ്ങളുടേത് ഒരു രജിസ്റ്റർ വിവാഹം ആയിരുന്നു. അതിനാൽ ഇതുവരെയും ബന്ധുക്കൾ ആരെയും പരിചയപ്പെട്ടിട്ടില്ല. മനസ്സിൽ ഒരു ചെറിയ അങ്കലാപ്പില്ലാതെ ഇല്ല. ഞങ്ങൾ രണ്ടാളും വളരെ വ്യത്യസ്തമായ ജീവിത പശ്ചാത്തലം, സംസ്കാരം, ഭാഷ, ചുറ്റുപാടുകളിൽ നിന്നാണ്. ഭർത്താവും സ്നേഹമതി ആയ അമ്മായിയമ്മയും കൂടെ ഉള്ള ധൈര്യത്തിലാണ് ഞാൻ. തമിഴ്‌നാട്ടിലെ ചെറിയ ഒരു പട്ടണമായ കുംഭകോണത്തിൽ നിന്നും ഉദ്ദേശം...

മാറ്റമില്ലാതെ മാറ്റം

ഹോട്ടൽ ലോബ്ബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. അയാൾ തന്നെയോ? അതെ.. ആ ഞെട്ടലിൽ ഹൃദയം ഒന്ന് അധികം അടിച്ചുവോ? വർഷം ഇരുപത്തി ആറു കഴിഞ്ഞു... ഇപ്പോഴും അയാൾ ഇടയ്ക്കു ഇടയ്ക്കു മനസിലേക്ക് വരാറുള്ളത് ചെറിയ ഒരു കുറ്റബോധത്തോടെ ഓർത്തു...   എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു. അപ്പന്റെ ഒരു പ്രിയപ്പെട്ട വിദ്യാർത്ഥി കൂടിയും. ഒരേ ജാതി. ഒരേ മതം. സാമ്പത്തിക സ്ഥിതിയിലും വലിയ വ്യതാസമില്ല . പ്രശ്നങ്ങൾ ഒന്നും...

ബംഗാൾ പ്രേമം

  എൻെറ ബംഗാൾ പ്രേമം തുടങ്ങിയത് കൗമാരത്തിൽ എപ്പോഴോ ആണ്. ഭ്രാന്തമായ പ്രേമം. മാതൃഭൂമി ആഴ്ചപ്പതിത്തിൽ വന്ന ആശ പൂർണ ദേവിയുടെ ബകുളന്റെ കഥ ആയിരുന്നു തുടക്കം എന്ന് തോന്നുന്നു. പിന്നെ അത് ബംഗാളി സിനിമയിലേക്ക് കുടിയേറി. സത്യജിത് റേയുടെ സീമാബദ്ധ, എനിക്ക് ബംഗാളി സിനിമാലോകത്തേക്കുള്ള ഒരു ജാലകമായി. കഥകളിലൂടെയും , സിനിമകളിലൂടെയും, കവിതകളിൽകൂടിയും കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ഇരുന്നു കൊണ്ട് ഞാൻ കൊൽക്കത്തയിൽ ജീവിച്ചു. തിരക്കേറിയ കാളിഘട്ടിന്റെ സ്പന്ദനങ്ങൾ എനിക്ക്...

തീർച്ചയായും വായിക്കുക