Home Authors Posts by അന്നക്കുട്ടി അഗസ്റ്റിന്‍

അന്നക്കുട്ടി അഗസ്റ്റിന്‍

0 POSTS 0 COMMENTS
Annakkutty Augustine Kalamuringayil Padamugham P.O. Idukki-685604

ചിത്രം

അക്‌ഷരമുത്തുകള്‍ കോര്‍ത്തു ഞാനിന്നലെ അറിവിന്‍റെ മാലയതൊന്നു തീര്‍ത്തുഅറിവിന്‍റെ മാല ഞാനണിഞ്ഞു കൊണ്ടിന്നൊരു കവിത രചിക്കുവാനിരുന്നു മെല്ലെ.എന്‍ജന്‍മനാടും എന്‍ജന്‍മ ഗേഹവുംഎന്നോര്‍മയില്‍ തെളിഞ്ഞോടിയെത്തി.അഴകുള്ള പുഴയും പുഴയുടെ തീരവുംഅകതാരില്‍ മെല്ലെ പതഞ്ഞൊഴുകി.അരയാലിന്‍ ചോട്ടിലെ കല്‍ത്തറയീലിരു-ന്നങ്ങാടിപ്പാട്ടൊന്നു കേട്ടനാളില്‍തുള്ളിക്കൊരുകുടം തീര്‍ത്തൊരാ മഴയിലാ-പ്പാട്ടിന്റെ ശീലുകള്‍ മുങ്ങിപ്പോയി.കുംഭമാസത്തിലെ കുളിരുള്ള രാവൊന്നില്‍ഉറങ്ങാതെ കിടന്നു പുലരുവോളംരാപ്പാടി പാടുന്നതാദൃമായി കേട്ടുഞാന്‍ചിത്റമെഴുതും നിലാനിശയില്‍.വെള്ളിമേഘങ്ങള്‍ പാറിനടക്കുന്നനീലവിഹായുസ്സുപോലെന്‍ മനംചായങ്ങള്‍ ചാലിച്ചു ചിത്രം വരയ്ക്കുന്നകുട്ടിയായ് ഞാനൊന്നു മാറിയെങ്കില്‍. ...

തീർച്ചയായും വായിക്കുക