Home Authors Posts by അഞ്ജലി. എം

അഞ്ജലി. എം

0 POSTS 0 COMMENTS

ഇങ്ങോട്ട് മാത്രം

"നാളെ പോകണം നീ വിദ്യാപീഠത്തിന്‍ മല കയറുവാന്‍. ഗുരുവിനൊപ്പം തൊടുക്കണം നീഅറിവിനൊപ്പം പറക്കണം നീഒന്നാമന്‍റെ പളുങ്കു പാത്രത്തില്‍ ഏറി നിന്നു ഭരിക്കണമെന്‍ മകന്‍.എന്നാല്‍ നമ്മുടെ ഏഴഴകിന്‍റെ രഹസ്യവും കല്ലിട്ടു വെള്ളം കുടിക്കുന്ന ബുദ്ധിയും തുറന്നു കാട്ടരുത്,ഗുരുവിനു പോലും" ...

വേശ്യ

അവൾ ചിരിച്ചു ഞാനും ചിരിച്ചു അവൾ ചിരിക്കുകയാണ്‌ വീണ്ടും ചിരിക്കുകയാണ്‌ വശ്യമായ ചിരി ഞാൻ അസ്വസ്‌ഥനായി. അവളുടെ ചിരി കൂരമ്പുകളായി എന്റെ ഹൃദയത്തിൽ ആഴ്‌ന്നിറങ്ങി. ചലനമറ്റ എന്നിലേക്ക്‌ അവളാഗതയാകുന്നതെന്തിന്‌? ഒരു ചലനം വളയിട്ട കൈകൾ എന്റെ കൈയിൽ പിടിമുറുക്കി ആൾക്കൂട്ടത്തിൽ ഞാനലിഞ്ഞു ചേർന്നു.... അവൾ എന്റെ രക്തത്തെ കൈക്കുമ്പിളിലെടുത്തു ഇരയെ കിട്ടിയ ആനന്ദത്തിൽ അവൾ വീണ്ടും ചിരിച്ചു വശ്യമായ ചിരി. അതിൽ നിന്നും ഒരു കണ്ണുനീർത്തുള്ളി പുറത്തുചാടി....

തീർച്ചയായും വായിക്കുക