Home Authors Posts by ആന്ദവല്ലി ചന്ദ്രന്‍

ആന്ദവല്ലി ചന്ദ്രന്‍

Avatar
0 POSTS 0 COMMENTS

ഇത്രയും വേണോ?

അമ്മയാണെല്ലാം എല്ലാം, സർവ്വം സഹ, ക്ഷമാരൂപിണി, സ്‌നേഹമയി, കരുണാമയി, കുഞ്ഞുങ്ങൾക്കെന്നുമവലംബം. സർവ്വാധികാരി ലോകനാഥൻ ഭൂലോകവാസികളെയെല്ലാം, സദാസംരക്ഷിപ്പാൻ, പരിചരിയ്‌ക്കാൻ, ഊട്ടാൻ, വിഷമമാണെന്നതിനാൽ, അമ്മമാരെ സൃഷ്‌ടിച്ചതാണുപോൽ എന്നാലിതിനപ്പുറം, ദയനീയം, യുവതരുണികൾ നൊന്ത്‌ ജന്‌മം കൊടുത്ത കുഞ്ഞുങ്ങളെ, ചവറ്റുകൊട്ടകളിലും, തെരുവുകളിലും ഉപേക്ഷിയ്‌ക്കുമ്പോൾ, നെഞ്ച്‌ പിടയ്‌ക്കാതിരിയ്‌ക്കുമോ? വന്യമൃഗങ്ങൾ, നായ്‌ക്കൾ, ഉറുമ്പുകൾ, വരെ, ഇവരെ ഇല്ലായ്‌മ ചെയ്യുന്നു. ഇല്ലെന്നു വരാം; ഇത്രയും ക്രൂരതയീ കുഞ്ഞുങ്ങളർഹിക്കുന്നോ? കാരണങ്ങൾ പലതും നിരത്താനാകും. സാമൂഹികം,...

മുണ്ഡനം ചെയ്‌തവർ

മുണ്ഡനം ചെയ്‌ത്‌ ഉയരം പാകപ്പെടുത്തിയ വൻ തരുക്കൾ നിരകളിൽ കണ്ടു യൂറോപ്പിൽ പലയിടത്തും ഇലകളില്ല പൂക്കളില്ല കായ്‌കളില്ല എല്ലാം വെട്ടിനിരത്തി പൂർണ്ണ നഗ്നരാക്കിയിരിയ്‌ക്കയാണ്‌ ഉറച്ച തടികളിൽ; കൊമ്പുകൾ, ഉറച്ചുരുണ്ട്‌ കൈമുട്ടുകളുയർത്തിയ കരങ്ങളെന്നു തോന്നും പ്രകാശരഹിതം വിജനം നിശകളിൽ കാണാനിടവരുകിൽ പ്രേതങ്ങളെന്നാരും ശങ്കിച്ചുപോകുമൊരുവേള അവിശ്വാസികൾ പോലും കാട്‌ കയറും ഭാവനയ്‌ക്കൊരു മകുടം. ...

രണ്ട്‌ കവിതകൾ

തയ്യാറെടുപ്പ്‌ മരണമെങ്ങനെ വേണ-മെന്നതിനെക്കുറിച്ചും മുൻവിധിയോ?ഉണ്ടാവാമെന്ന്‌ തന്നെ നിഗമനം;അങ്ങനെയായാലും, അല്ലെങ്കിലും. ആത്‌മഹത്യയ്‌ക്കൊരുങ്ങി, ബസ്സിന്റെ,മുന്നിൽ, കഥ കഴിയ്‌ക്കാമെന്ന്‌ വിചാരി-ച്ചനേരം, പട്ടി പാഞ്ഞടുത്തപ്പോൾ,ഓടി രക്ഷപ്പെട്ടവൻ; കാരണം,പട്ടി കടിച്ചാലുള്ള വേദനയും,മറ്റും അയാൾക്കരോചകം തന്നെ. സ്വയം കുരുതി കൊടുക്കാമെന്ന്‌,കരുതി വണ്ടിക്കു മുമ്പിൽ തലവെയ്‌ക്കാ-നായ്‌ തെയ്യാറെടുത്തു വന്ന നരൻ,വണ്ടി വൈകുമെന്നറിഞ്ഞപ്പോൾ,ഭോജനശാലയിലേയ്‌ക്ക്‌ തിരിച്ചു;വിശന്ന്‌ മരിയ്‌ക്കാനാവൻ തയ്യാറല്ലല്ലോ. പുഴയിൽച്ചാടി, മൃത്യുവരിയ്‌ക്കാനൊരുങ്ങിവന്നവന്‌, തന്റെ പുതിയവസ്‌ത്രങ്ങളഴിച്ചു വെച്ച്‌ വരാനായൊരുവീണ്ടുവിചാരം; ഓടിയവൻ, നേരെ വീട്ടിലേയ്‌ക്ക്‌. അനുസ്യൂതമൊഴുകുമൊരു നദി ജീവിതം അനുസ്യൂതമൊഴു-കുമൊരു നദിയാകണമെന്ന്‌ മോഹം,അതാരിലും ആളിപ്പടരാൻ...

മോഹവലയം

ഒത്തിരിയൊത്തിരിമോഹങ്ങൾ തൻ, സ്വർണനൂലുകൊണ്ട്‌ കോർത്തെടുത്ത, ഹാരം ഞാനെന്റെ ഹൃദയത്തിൽ, ചേർത്തുവെച്ച,​‍്‌ ഇത്രയും കാലം. മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു; മോഹവലയത്തിന്‌ ശക്തിയപാരം. പഠിയ്‌ക്കുന്ന കാലത്ത്‌, നല്ല മാർക്ക്‌ വാങ്ങി, ഒന്നാമനാകണ- മെന്നതായിരുന്നു മോഹം. ഒന്നാമനൊന്നുമായില്ല എങ്കിലും, ബിരുദവും നേടി, വലിയ പദവിയി- ലുദ്യോഗം ഭരിയ്‌ക്കാനായിരുന്നതെല്ലാം. ഇപ്പോൾ, തൊഴിൽരഹിതൻ, കഴിഞ്ഞ രണ്ടു കൊല്ലമായ്‌ അലയുന്നു, ഇന്ന്‌ കിട്ടും, നാളെ കിട്ടും, ജോലി, വേതനം, എല്ലാം - പിന്നെ...

രണ്ട്‌ കവിതകൾ

കാട്ടുകുറത്തിയൊരു കരിങ്കുയിൽ കാട്ടിൽ പരുത്തിച്ചെടികളെമ്പാടും, കായ്‌കളും നിറഞ്ഞൂ;ചാഞ്ചക്കമാടിയലഞ്ഞിതാവഴി കാട്ടുകുറുത്തിയൊരുകരിങ്കുയിൽ; കൊത്തിപ്പെറുക്കി,കായ്‌കളെല്ലാം നുറുക്കിപ്പരത്തി,നീട്ടിനിരത്തി, ചേലിലൊരു മഞ്ഞ്‌ചമൊരുക്കി. ധവളമാം മുട്ടകൾ നിരനിരയായ്‌വിക്ഷേപിച്ചു കൂട്ടിൽ; പിന്നെയതിന്‌മേൽകാക്കത്തള്ള അടയിരുന്നു;കാലമായപ്പോൾ മുട്ടകൾ പൊട്ടി,കുഞ്ഞുങ്ങളല്ലോ പുറത്തു വന്നു. “കൂ കൂ” കുറുകിയവ “കാ കാ”യ്‌ക്കൊപ്പംവാനില്‌പ്പറന്നകന്നകന്നപ്പോൾ,തള്ളക്കുയിൽ തേങ്ങിത്തേങ്ങി ചത്തും പോയി. ദന്തനിരകൾ രാരീരം പാടുന്ന ശിശിര--ത്തുഷാരബിന്ദുക്കൾ, അവയേറ്റുപാടി,മീതെ ഹിമകണങ്ങൾ പൊഴിച്ചു തീർത്തൊ-രുക്കി വെണ്മയേറുമൊരു കലാശില്‌പം;കരുന്തള്ളപ്പക്ഷി തന്നസ്ഥിപഞ്ഞ്‌ജരത്തിൽ. വർഷപ്പുലരികളും, പലവൂരി ഗ്രീഷ്‌മ സന്ധ്യകളുംപിന്നോട്ട്‌ മാറി മാറി നോക്കിയതിൽ.കരിങ്കുറത്തി തൻ ദേഹമാകെ...

മുംബയ്‌ നഗരി

ഈ നഗരിയൊരു മായാനഗരി തേനീച്ചക്കൂട്ടം പോൽ ജനം പൂക്കളിൽ നിന്നും തേൻ നുകരാൻ ജനങ്ങളെത്തിടുന്നിവിടെ നാനാ- പ്രവിശ്യകളിൽ നിന്നും; എവിടെയും ജന- ത്തിരക്ക്‌ ഓഫീസിൽ, മാർക്കറ്റിൽ, വണ്ടിയിൽ, റോഡിൽ, ഹോട്ടലിൽ, സിനിമാകൊട്ടകയിൽ, സൈബർ കഫേയിൽ, പാർക്കിൽ, ആശുപത്രിയിൽ, ക്ഷേത്രത്തിൽ ബീച്ചിൽ. തെരുവുവാസികൾക്ക്‌ ഒട്ടനേകം കുഞ്ഞുങ്ങൾ തെണ്ടി പിച്ച മേടിയ്‌ക്കാനും പിച്ച നടത്തിയ്‌ക്കാനും ഉയരങ്ങളിൽ വസിച്ച്‌ പറക്കും ദമ്പതികൾക്ക്‌ പൈതങ്ങളില്ലാതെ നൊന്തുമടുത്ത്‌ ഹോസ്‌പിറ്റൽ തോറും കയറിയിറങ്ങുന്നു....

തീർച്ചയായും വായിക്കുക