Home Authors Posts by അനാമിക ആര്‍

അനാമിക ആര്‍

അനാമിക ആര്‍
3 POSTS 0 COMMENTS

കലിയുഗത്തിലെ അമ്മ

അമ്മേ ജഗത്മാതേ പ്രകൃതീശ്വരീ,വണങ്ങിനിന്‍ കാലടി സ്പര്‍ശിക്കവേ.എന്‍ ചിത്തത്തിലുണര്‍ന്നിടും സമസ്യകള്‍ക്കുത്തരം,നല്‍കി നീ എന്നെ അനുഗ്രഹിച്ചീടുകില്ലേ? സഹനത്തിന്‍ പര്യായമായ് വാഴ്ത്തി നിന്നെ,ശാന്ത-സൌമ്യത്തിന്‍ ഭാവമായ് കണ്ടുനിന്നെ.എന്നിട്ടുമെന്തിനായ് ദംഷ്ട്രകള്‍ നീട്ടി നീ,സംഹാരരൂപമായ് മാറിടുന്നു. എന്തിനായ് ഞെരിച്ചു നീ, അന്നമൂട്ടേണ്ട കൈകളാല്‍നിന്നുടെ തന്‍ പിഞ്ചോമനയേ...എന്തിനായ് തച്ചുടച്ചു നിന്‍ ചോരതന്‍,ജീവന്‍റെ ധര്‍മ്മശാസ്ത്രങ്ങളെയും...എന്തിനായ് അണിഞ്ഞു നീ, നിണപ്പാടുകള്‍ നിന്നുടെപവിത്രമാം വാത്സല്യ ഹസ്തങ്ങളില്‍...എന്തിനായ് നല്‍കിടുന്നു നീ ഹനിക്കുവാനായ്,നിന്നുടെ കര്‍മ്മഫലത്തിന്‍ ജന്മങ്ങളെ... അറിയില്ലെനിക്കിതിന്‍ പരമാര്‍ത്ഥമെന്തെന്ന്... ഇത് ധര്‍മ്മമോ, ധര്‍മ്മ സംസ്ഥാപനമോ?ഇത്...

യാത്ര

അലകടലിന്‍റെ അനന്തതയില്‍ മിഴികളൂന്നിനില്‍ക്കേ അയ്യാളറിഞ്ഞിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു, ഓരോ മനുഷ്യനും ഒരു കടലാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുള്ള ഒരു കടല്‍. പക്ഷേ തീരത്തേയ്ക്ക് അലയടിച്ചെത്തിയ തിരകള്‍ക്ക് എന്നത്തേയുമത്ര ശക്തിയില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. തന്നെക്കാള്‍ ഇവിടെയെത്തുവാന്‍ എന്നും കുട്ടികള്‍‍ക്കായിരുന്നു താല്‍പര്യം. തിരകളിലേയ്ക്കോടിയിറങ്ങുന്ന അവരെ കരയിലേയ്ക്ക് കയറ്റുവാന്‍ അവള്‍ പാടുപെടുന്നത് സുഖമുള്ളൊരു കാഴ്ചയാണ്. ഇന്നലെ രാവിലെ ഓഫീസിലേയ്ക്കെന്നു പറഞ്ഞിറങ്ങവേ താനോ , തന്നെയാത്രയാക്കവേ അവളോ ചിന്തിച്ചിരുന്നില്ല...

വാരാന്ത്യചിന്തകള്‍

നാലുദിവസമായി മഴ കനത്തുനില്‍ക്കുകയാണ്. ലോകാവസാനമടുത്തെന്ന അവകാശവാദത്തോടെ 312ബിയിലെ കോശിച്ചായന്‍ ഇന്നെലെയൊരു ചര്‍ച്ചക്കെത്തിയതാണ്. ആടിത്തളര്‍ന്ന് അരങ്ങില്‍ നിന്നിറങ്ങുന്നപോലെയാണ് ഓഫീസില്‍ നിന്നും വരുന്നത്. ജൂനിയേര്‍സിനും സുപീരിയേര്‍സിനുമിടയില്‍ താന്‍ ആടുകയാണ്, വേഷങ്ങള്‍ മാറിമാറി. തലയ്ക്കുമുകളില്‍ കുമിഞ്ഞുകൂടുന്ന ഉത്തരവാദിത്വങ്ങള്‍ പലതാണ്. കൃത്യതയോടും സൂക്ഷമതയോടും ചെയ്യേണ്ടവ. അതിനുപുറമേ കുടുംബം, കുട്ടികള്‍... അതുകൂടി താങ്ങുവാനാകില്ലെന്ന നിഗമനമാണ് ഇന്നും തുടരുന്ന ഈ ബാച്ചിലര്‍ വേഷം… റിട്ടര്‍മെന്‍റിന്‍റെ സ്വാതന്ത്ര്യം നേടിയവര്‍ക്ക് എന്തായികൂടാ... ആളെ പിടിച്ചുനിറുത്തി വധിക്കുവാന്‍ അവര്‍ക്ക് സമയം...

തീർച്ചയായും വായിക്കുക