Home Authors Posts by ആല്‍ഫ്രഡ്‌ പുനലൂര്‍

ആല്‍ഫ്രഡ്‌ പുനലൂര്‍

0 POSTS 0 COMMENTS

മോഹം

സർഗ്ഗവാസന തെല്ലുമില്ലെന്നതാവാം നിനക്കെന്റെ കുഞ്ഞുങ്ങളെ ലാളിക്കുവാൻ കുഞ്ഞുമ്മ നൽകി- ചൂടുമാറോടണ്‌ക്കുവാൻ അറിയില്ലതിന്നു നേരം തിരഞ്ഞു നിൻ നേരം കളഞ്ഞിടാൻ കാവ്യാവബോധമില്ലെന്നതാവാം കുഞ്ഞുങ്ങളെയെത്ര പെറ്റുഞ്ഞാനെങ്കിലും ഒന്നിനെപ്പോലും നിൻ മാറോടണച്ചീല. ശ്ലാഘിക്കവേണ്ട, വെറും പേരിനായെങ്കിലും പേരിൽ വിളിച്ചെന്റെ കുഞ്ഞുങ്ങളെ നിന്റെ സാന്നിദ്ധ്യബോധം ധരിപ്പിക്കുവാൻ എന്നെങ്കിലും നീ ശ്രമിച്ചിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു കൊഞ്ചിപ്പറഞ്ഞത്ര- നാളെന്റെ തോഴീ, മറന്നുവോ നീ...? തോഴീ നിനക്കിന്നുമജ്‌ഞ്ഞാതമോ നിത്യമെന്നിൽ നുരയ്‌ക്കുന്ന ചോദ്യസത്യം നിന്റെ സാമീപ്യവും...

തീർച്ചയായും വായിക്കുക