Home Authors Posts by അക്‌ബര്‍ കക്കട്ടില്‍

അക്‌ബര്‍ കക്കട്ടില്‍

0 POSTS 0 COMMENTS

മലയാളി

വിദേശത്ത് വിവിധരാജ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് തുത്തുമോനും കുടുംബവും. അവര്‍ നാട്ടില്‍ വന്നത് ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കുവാനാണ്. കല്യാണം കഴിഞ്ഞു മടങ്ങുമ്പോള്‍ തുത്തുമോന്റെ സംശയം ‘’ ഇവിടെ മുഴുവന്‍ മലയാളികളാണല്ലോ പപ്പാ ‘’ ...

സ്റ്റാഫ് റൂം

ഒരു ബര്‍ത്ത് സര്‍ട്ടിഫിക്കെറ്റ് സംഘടിപ്പിക്കാന്‍ സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. അപ്പോള്‍ സ്റ്റാഫ് റൂമിലുള്ളവരെ സുഹൃത്ത് പരിചയപ്പെടുത്തി 'ഇത് വിനോദ് ബാബു- നാം വരുന്ന വഴിക്കുള്ള കാര്‍ സര്‍വീസ് സ്‌റ്റേഷന്‍ ബാബുവിന്റേതാ... ഇത് അബ്ദുള്ള.. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇയാളുടെ പേര് നീ കേട്ടിരിക്കുമല്ലോ..? ഇത് സുഷമാഭായി.. ബ്യൂട്ടി പാര്‍ലറില്‍ എന്റെ പാര്‍ട്ടണര്‍..' ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..' അപ്പോള്‍ ഈ സ്‌കൂളില്‍ മാഷന്മാരും മാഷത്തികളും ഇല്ലേ..?' ...

ഫീസ്

വീട്ടില്‍ പശുവിനെ പരിശോധിക്കാന്‍ വന്ന വെറ്റിനറി ഡോക്റ്റര്‍ എന്നോട്: ' ഞങ്ങളുടെ കഷ്ടപ്പാട് ആരെങ്കിലും അറിയുന്നുണ്ടോ അക്ബറേ! ഞങ്ങളുടെ പേഷ്യന്റ്‌സ് പല സ്ഥലത്തല്ലേ? ഒരു പേഷ്യന്റ് നാദാപുരത്താണെങ്കില്‍ മറ്റൊന്ന് കുറ്റിയാടിയില്‍ .. വെറൊന്ന് ഒഞ്ചിയത്ത്.. മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സിനൊക്കെ എന്താ സുഖം! അവരുടെ പേഷ്യന്റ്‌സ് അങ്ങോട്ടു ചെല്ലും. രോഗ വിവരം പറയും കൈ പൊക്കാന്‍ പറഞ്ഞാല്‍ കൈ പൊക്കും. നാവു നീട്ടാന്‍ പറഞ്ഞാല്‍ നാവു നീട്ടും. എന്റെ പേഷ്യന്റ്‌സിനു ഇതു...

സ്വാതന്ത്ര്യം

ബർമ്മകുമാരന്റെ ഭാര്യ മാണിയെ പാട്ടിലാക്കാൻ കുന്നുമ്പുറത്തെ കശുമാവിൻതോട്ടത്തിലൂടെ പോകുന്നതിന്‌ ആ ദിവസം തന്നെ തെരഞ്ഞെടുക്കാൻ പറമ്പത്ത്‌ പവിത്രനെ തോന്നിച്ചതെന്താവും? ഏതായാലും പാത്തും പതുങ്ങിയും ആളങ്ങനെ തോട്ടത്തിലൂടെ നീങ്ങുമ്പോൾ അതാ കാണുന്നു-ആശാരിക്കലെ മാവിൽ ഒരു ചീനഭരണി തൂങ്ങുന്നു. സൂക്ഷിച്ചുനോക്കുമ്പോൾ കുമാരേട്ടൻ! കുമാരേട്ടനെ പവിത്രൻ രക്ഷിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ. ഒരു ചീനഭരണിയുടെ ആകൃതിയാണ്‌ കുമാരേട്ടനെന്ന്‌ ശ്രദ്ധിച്ചുകാണും. മെലിഞ്ഞ കൈകാലുകൾ....

കിറ്റ്‌ കാറ്റ്‌

അന്ന്‌ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോരുന്ന വഴിയിൽ സജിവക്കീൽ മകൾക്ക്‌ രണ്ട്‌ കിറ്റ്‌ കാറ്റ്‌ വാങ്ങിക്കൊടുത്തു. അത്‌ കൈയിൽ കിട്ടിയതും മകൾഃ നമ്മൾ പോകുന്ന വീട്ടിൽ കുട്ടികളുണ്ടോ അച്ഛാ...“ ”മോൾക്ക്‌ കളിക്കാനല്ലേ!... അവിടെ നല്ലൊരു ചേച്ചിയുണ്ട്‌.“ ഉടനെ മകൾഃ ”എന്നാൽ കിറ്റ്‌ കാറ്റ്‌ ഇപ്പത്തന്നെ കഴിച്ചേക്കാം.“ ...

പപ്പിക്കുട്ടി

കുട്ടികൾ വിഷമമറിയാതെ വളർന്നാൽ ജീവിതം ഗൗരവത്തിലെടുക്കില്ലെന്ന അഭിപ്രായക്കാരനാണ്‌ സജി വക്കീൽ. അതുകൊണ്ട്‌ രണ്ടാം ക്ലാസുകാരിയായ മകൾ ഓരോന്നാവശ്യപ്പെടുമ്പോഴും അയാൾ പണത്തിന്റെ ഞെരുക്കം പറഞ്ഞൊഴിയും. അത്യാവശ്യമുളളതും പതുക്കെയേ വാങ്ങിക്കൊടുക്കൂ. പണത്തിന്റെ ‘ചൂട’റിയണമല്ലോ! അന്ന്‌ കുട്ടി ആവശ്യപ്പെട്ടത്‌ ഒരു പ്രത്യേക കളിപ്പാട്ടമാണ്‌. പതിവുപോലെ അയാൾ ‘ബുദ്ധിമുട്ടുകൾ’ പറഞ്ഞൊഴിഞ്ഞു. അപ്പോഴാണ്‌ ഭാര്യ പറയുന്നത്‌ഃ “അരി തീർന്നു.” ഉടനെ അയാൾ പോക്കറ്റിൽ നിന്ന്‌ കാശെടുത്തു കൊടുത്തു. അപ്പോൾ മകൾഃ “പപ്പിക്കുട്ടിയെ വാങ്ങാൻ പറഞ്ഞാൽ...

ആഗോളതാപനം

മകളെ കാറിൽ സ്‌കൂളിൽ കൊണ്ടുവിടാൻ പോവുകയാണ്‌ ഗിരീഷ്‌, മുമ്പിൽ വഴി തടസ്സപ്പെടുത്തിക്കൊണ്ട്‌ ഒരു കാർ. മകൾ പറഞ്ഞുഃ അയാൾ അതൊന്നു മാറ്റി ഇട്ടിരുന്നെങ്കിൽ നമുക്ക്‌ പോകാമായിരുന്നു. ഗിരിഷ്‌ പറഞ്ഞുഃ അയാൾ ആഗോളതാപനത്തെക്കുറിച്ച്‌ ചിന്തിക്കുകയാവും. മകൾക്ക്‌ ഒരു പ്രതികരണവുമില്ല. അപ്പോഴാണ്‌ ഗിരീഷ്‌ ഓർത്തത്‌ഃ മകൾ മലയാളപത്രങ്ങളൊന്നും വായിക്കാറില്ല. അയാൾ വിശദീകരിച്ചു. അയാൾ ഗ്ലോബൽ വാമിങ്ങനെ കുറിച്ച്‌ ചിന്തിക്കുകയാവും...

വരൂ… അടൂരിലേക്കു പോകാം

വളരെ വ്യത്യസ്തമായി, അടൂരിനെക്കുറിച്ചൊരു പുസ്‌തകം ചെയ്യുക ഏറെ വർഷങ്ങളായി ഒരു മോഹമായിരുന്നു. അതിന്‌ ഒരു രൂപം അന്വേഷിച്ചു നടക്കുകയുമായിരുന്നു. ഒരു കഥ പറയുമ്പോലെ അവതരിപ്പിച്ചാലോ എന്ന്‌ ആലോചിക്കാതിരുന്നില്ല. കഥ എന്റെ മാധ്യമമാണ്‌. അതിനാൽ സ്വഭാവികമായി അത്‌ ചെയ്യാനും കഴിഞ്ഞേക്കും. മിഗ്വേൽലെറ്റിനെക്കുറിച്ച്‌ മാർക്കേസ്‌ ചെയ്‌ത ‘ക്ലാൻഡസ്‌റ്റൈൻ ഇൻ ചിലി’ ഒരു മാതൃകയായി മുമ്പിലുണ്ടായിരുന്നുതാനും. ആലോചനകൾ പലവഴി പായവെയാണ്‌ മാതൃഭൂമി ആഴ്‌ചപതിപ്പിൽ നിന്ന്‌ കമൽറാം സജീവ്‌ വിളിക്കുന്നത്‌. ഇത്തവണത്തെ...

ദയവായി രോമാഞ്ചം ഒഴിവാക്കുക

വിവാഹക്ഷണങ്ങളിൽ ‘ദയവായി ഉപഹാരങ്ങൾ ഒഴിവാക്കുക’ എന്നെഴുതാറില്ലേ? ഇനി സമ്മേളന സംഘാടകർ വിശിഷ്‌ടാതിഥികൾക്കും ശിഷ്‌ടാതിഥികൾക്കും അച്ചടിച്ച ക്ഷണമയക്കുമ്പോൾ കവറിങ്ങ്‌ ലറ്ററിൽ ‘പ്രസംഗത്തിൽ ദയവായി അഭിസംബോധനകൾ ഒഴിവാക്കുക’ എന്നെഴുതിയാൽ നന്നായിരിക്കും. ഓർത്തു നോക്കൂഃ എത്ര പ്രാസംഗികരാണ്‌ ഓരോ സ്‌റ്റേജിലും അണിനിരക്കുന്നത്‌! ചിലപ്പോഴത്‌ സദസ്സിലേതിനേക്കാൾ കൂടും. (വേദി പൊട്ടിവീണിട്ടുവരെയുണ്ട്‌.) ഇവരോരോരുത്തരും സഹപ്രാസംഗികരെ വിശേഷണങ്ങളോടെ അഭിസംബോധന ചെയ്യാൻ മിനിമം പത്തുമിനുട്ടെങ്കിലും എടുക്കില്ലേ? ഇങ്ങനെയുളള എത്ര പത്തുമിനുട്ടുകളാണ്‌ ‘ബഹുമാനപ്പെട്ട’ സദസ്യർ താങ്ങേണ്ടത്‌? ...

തീർച്ചയായും വായിക്കുക